? ഋതുഭേദങ്ങൾ ?️ 15 [ഖല്‍ബിന്‍റെ പോരാളി ?] 837

മാളുട്ടിയാണേല്‍ പ്ലേറ്റുമായി പിന്നാലെ വരുന്ന അമ്മയ്ക്ക് ഒരു തരത്തിലും പിടികൊടുക്കാതെ ആളുകള്‍ക്കിടയിലുടെ ഓടി നടക്കുകയായിരുന്നു. എന്നാല്‍ അതെല്ലാം സഹിച്ചു കണ്ണാന്ന് വിളിച്ചു പിന്നാലെ നടന്നു. സാരിയായതിനാല്‍ അവള്‍ക്ക് മാളുട്ടിയുടെ വേഗതയില്‍ നടക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. എങ്കിലും അവള്‍ പിന്‍മാറാന്‍ കുട്ടാക്കിയില്ല.

 

എന്നാല്‍ കുറച്ചു കഴിഞ്ഞപ്പോ എന്തോ കണ്ടു പേടിച്ച പോലെ മാളുട്ടി പോയതിനും വേഗത്തില്‍ അനഘയുടെ പിറകില്‍ വന്നു ഒളിച്ചു. അനഘ എന്താ കാരണമെന്നറിയാതെ ചുറ്റും നോക്കി. പിന്നെ മാളുട്ടിയോട് ചോദിച്ചു.

 

““എന്താ കണ്ണാ…. എന്തിനാ പേടിക്കണേ….”” അതിന് മറുപടിയായി മാളുട്ടി ഹാളിന്റെ വാതിലിലേക്ക് ചൂണ്ടി കാണിച്ചു. അതോടെ അനഘയുടെ ശ്രദ്ധ അങ്ങോട്ട് പോയി. നോക്കുമ്പോ ഹാളിലെ വാതിലിലുടെ അകത്തേക്ക് വരുന്ന പേരശ്ശിയെയാണ് അനഘ കണ്ടത്. പേരശ്ശിയുടെ മുഖവും മങ്ങിയിട്ടുണ്ട്.

 

““അമ്മേ…. ദേ….”” മാളുട്ടി പേരശ്ശിയെ ചുണ്ടി പറഞ്ഞു. കാര്യങ്ങളുടെ കിടപ്പ് വശം മനസിലാക്കി അനഘ മാളുട്ടിയെ തന്റെ കാലില്‍ നിന്ന് മാറ്റി അവളെ കൊണ്ട് ഡൈനിംഗ് ഹാളിലേക്ക് നടന്നു. അവിടെ ഒരു കസേരയില്‍ മാളുട്ടിയെ ഇരുത്തി അമ്മു അവള്‍ക്ക് വാരി കൊടുത്തു. ഇടയ്ക്കിടെ ഹാളിലേക്ക് പോകുന്ന മാളുട്ടിയുടെ നോട്ടത്തില്‍ ചെറിയ പേടി തോന്നുന്നുണ്ടെന്ന് അനഘയ്ക്ക് മനസിലായി. ആ പേടി കൊണ്ട് കുടെയാണ് അവിടെ അടങ്ങിയൊതുങ്ങി ഇരുന്ന് അമ്മ തരുന്ന ചോറ് അവള്‍ കഴിച്ചത്. കുറച്ചു കഴിഞ്ഞപ്പോ പേരശ്ശി ഡൈനിംഗ് ഹാളിലുമെത്തി. അതോടെ മാളുട്ടിയുടെ കണ്ണിലെ പേടി അനഘ കൂടുതല്‍ അറിയാന്‍ തോന്നി. അനഘ പതിയെ അവളെ തലയില്‍ തലോടി ഒന്നുമില്ലെന്ന് കാണിച്ചു.

 

““മോളെ…. അനു…”” പിറകില്‍ നിന്ന് പേരശ്ശിയുടെ വിളി കേട്ടപ്പോഴാണ് പിന്നെ അനഘ തിരിഞ്ഞു നോക്കുന്നത്… കുറെ നാളുകള്‍ക്ക് ശേഷമാണ് പേരശ്ശി അവളോട് സംസാരിച്ചിരുന്നത്. അനഘ പേരശ്ശിയെ നോക്കിയതും അറിയാതെ അവളുടെ തല താഴ്ന്നു. ബാക്കി വന്ന ചോറ് വേഗം വാരി കൊടുക്കാന്‍ അവള്‍ ശ്രമിച്ചു.

 

““അനുമോള്‍ക്ക് എന്നോട് ദേഷ്യാണോ….?”” പേരശ്ശി ചോദിച്ചു.

 

““ഞാനല്ലല്ലോ ഇത്രയും നാള്‍ മിണ്ടാതെ നടന്നത്…. എനിക്ക് ആരോടും ദേഷ്യമൊന്നുമില്ല….”” അനഘ പേരശ്ശിയുടെ മുഖത്ത് നോക്കാതെ തന്നെ പറഞ്ഞു.

 

““മോളെ…. ഞാനത്…. ഇപ്പോ നിങ്ങളെ മകളും….”” പേരശ്ശി എന്തോ പറഞ്ഞു തുടങ്ങി.

103 Comments

  1. ❤️❤️❤️❤️❤️

  2. കർണ്ണൻ

    Story eppozha publish cheyunne

    1. ഖൽബിന്റെ പോരാളി ?

      Half an hour ??

  3. Super story bro ????❤

  4. അൽ കുട്ടൂസ്

    ഖൽബെ അടുത്തത് അവസാന ഭാഗം ആണ് ലെ
    സങ്കടിണ്ട് ട്ടൊ?

    ഓരോ ഭാഗത്തിന് വേണ്ടിയും ഒരു കാത്തിരിപ്പായിര്ന്ന്
    ഇനിപ്പൊ അതു എന്തിനാ ലെ?

    ന്തായാലും lub u❤️?

    1. തുടങ്ങിയാൽ ഏതു കഥയും അവസാനിക്കും… വലിച്ചു നീട്ടാന്‍ എനിക്കും താല്പര്യം ഇല്ല താനും…

      Thank You ?

  5. ഖൽബെ..

    കൊള്ളാം, എന്നാലും ഇത്രേം സന്തോഷിപ്പിച്ചിട്ട് ലാസ്റ്റ് ആ പണ്ടാരക്കാലനെ കൊണ്ടുവരേണ്ട കാര്യമൊന്നും ഉണ്ടായിരുന്നില്ല, പിന്നെ അങ്ങനൊരു യോഗമുണ്ടെങ്കിൽ അതും നടക്കണമല്ലോ..!!

    പിന്നെ എനിക്കുള്ള കുറച്ചു നിർദ്ദേശങ്ങൾ ഞാൻ പേർസണൽ ആയി പറയാം..

    സംഗതി ഉള്ളത് മാരകമായിരുന്നു.. ബാക്കിയുള്ളതും അങ്ങനാവുമെന്ന് എനിക്കറിയാം..

    സ്നേഹത്തോടെ

    Fire blade ❤

    1. ചേട്ടായി ?

      അതുപിന്നെ കഥ അവസാനിക്കുക അല്ലെ… കുറച്ച് ദുഃഖങ്ങളോ ട്വിസ്റ്റോ ഉണ്ടായിക്കൊട്ടെ…

      Personal എന്താ പറയാൻ ഉള്ളേ… തെറി വല്ലതും ആണോ ?

      ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ? ❤️

  6. Qalbe❤

    Kadha ക്ലൈമാക്സിനോട് അടുക്കും തോറും ഒരു സങ്കടം പോലെ… ഇത് പോലെ ഉള്ള കഥകൾ അവസാനിക്കുകയാണെല്ലോ എന്നുള്ള വിഷമം…
    അവസാനം ആയപ്പോളേക്കും സ്പീഡ് കൂടിയെങ്കിലും, ഫീൽ കുറച്ചു പോലും കുറയാതെ തന്നെ നീ തന്നു.. ?
    അവളുടെയും അവന്റെയും ഉള്ളിൽ ഉള്ള വികാരങ്ങൾ ഒക്കെ നന്നായി കാണിച്ചു തന്നു, അത് അവരുടെ കുടുംബജീവിതത്തിൽ എത്രേമാത്രം സ്വാധിനികുന്നുണ്ട് എന്ന് നമ്മക് അറിയാലോ…
    മനോജ്‌ എന്ന charactr സത്യം പറഞ്ഞാൽ എനിക്ക് മറന്ന് പോയിരുന്നു… പിന്നെ നിങ്ങൾ mention ചെയ്തപ്പോളാണ് ഓർമ വന്ന് ???…
    Anyway… ഒരു നല്ലൊരു ഫീലോടു കൂടി, ഒട്ടും lag ഇല്ലാതെ തന്നെ വായിക്കാൻ പറ്റി…
    ഇടുത്തു പറയേണ്ടേ ഒരു കാര്യം, മാളൂട്ടിയുടെ aa charactrinu വേണ്ടി നീ കൊടുക്കുന്ന effort തന്നെയാണ്.. അത് കൊണ്ട് മാത്രം ആണ് ഇത് ഇത്രെയും velye വിജയം ആയത്… ❤❤

    1. താത്ത ❤️ ?

      എല്ലാ കഥയ്ക്കും അവസാനം ഉണ്ടാവുമല്ലോ… ഇവിടെയും അങ്ങനെ തന്നെയാണ്‌ ?…

      വികാരങ്ങള്‍ ഒന്നുടെ അര്‍ത്ഥവത്തായി എഴുതണം എന്ന് ഉണ്ടായിരുന്നു. എന്താ ചെയ്യാ സൈറ്റിലെ നിയമം ഒന്നും സമ്മതിക്കില്ല… പിന്നെ പിള്ളേര് ഒക്കെ വായിക്കുന്നുണ്ടാവില്ലേ… അതോണ്ട് ആ ഭാഗം എല്ലാം വെട്ടി കുറച്ചു.

      മാളുട്ടിയുടെ കഥ എന്ന പോലെ എഴുതി തുടങ്ങിയ കഥ ആണ്‌ ഇത്‌. അതാണ് മാളുട്ടിയുടെ ഭാഗം എഴുതാൻ ഇത്ര സന്തോഷം ? ❤️ ?

      ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ?
      നല്ല വാക്കുകള്‍ക്കു നന്ദി… ☺ ?

  7. ഇഷ്ടമായി ❤

  8. അതികം ടെൻഷൻ അടിപ്പിക്കാതെ അടുത്ത part വേഗം തരണം ❤️❤️❤️❤️❤️❤️❤️❤️❤️

    1. മുത്തു ബ്രോ ?

      അടുത്ത മാസം തുടക്കത്തില്‍ തന്നെ അടുത്ത ഭാഗം ഉണ്ടാവും… ☺ ?

  9. മല്ലു vÂmpíre

    ഇതുപോലെ എന്തെങ്കിലും വേണ്ടാത്തത് നടക്കും എന്ന് വിചാരിച്ചു…
    അനു പഠിക്കാൻ പോയിനിൽക്കുന്ന സ്ഥലത്താണ് പ്രതീക്ഷിച്ചത്…any way ini kurachu action aakaam….?⚔️?
    ചിലർ അങ്ങനെയാ കിട്ടേണ്ടത് എപ്പോൾ ആയാലും ചൊതിച്ച് വാങ്ങും…waiting for next part……

    1. മല്ലു വാമ്പിയർ ബ്രോ ?

      കഥയുടെ പോക്കിന് ഇതെല്ലാം അനിവാര്യമായി വന്നു. അത് മറ്റൊരു നഗരത്തിൽ നടന്ന ശെരി അല്ലല്ലോ… ഇതാവുമ്പോ എല്ലാരും ഒരേ സ്ഥലത്ത്‌ അല്ലെ… ☺ ?

      ഇനി എന്താവും എന്ന് അടുത്ത ഭാഗത്ത് വായിച്ച് അറിയാം ? ? ?

  10. ഹെമ്മേ.. കഥ ഇനീം ഒരു പാർട് അല്ലെങ്കിൽ ഒന്നിൽ കൂടുതൽ പാർട്ട്‌ കൂടി ഉണ്ടെന്നു പറഞ്ഞപ്പോ മനസ്സിൽ വന്ന കാര്യം ആണ്‌ കണ്ടെന്റ്, അവള് ദൂരെ പോയി പഠിക്കുന്ന സംഭവം മാത്രം വെച്ച് അത്രേം എഴുതാൻ പറ്റില്ല എന്ന് ഉറപ്പായിരുന്നു, ബട്ട്‌ ഇങ്ങനെ ഒരു സീൻ പ്രതീക്ഷിച്ചില്ല.. അടിപൊളി.. ?

    എന്തായാലും കിടുക്കി മോനേ, അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ്.. ?❤️

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

    1. രാഹുല്‍ ബ്രോ ?

      അപ്രതീക്ഷിതമായ സീൻസ് വരുന്നത് ഒരു രസം അല്ലെ ?? എന്താ ചെയ്യാ… എല്ലാത്തിനും ഓരോ കാരണം ഉണ്ട് മച്ചാനെ..

      എല്ലാം അടുത്ത ഭാഗത്ത് അറിയാം ?

  11. ❤️❤️❤️❤️❤️

  12. Muthe super.

    Oru heroic entry and fight expect cheyyunnu.

    Rape onnum venda bro athe veruthe bore aaku

    1. ലോലൻ ബ്രോ ? ?

      എന്താവും എന്ന് അറിയില്ല… കടുത്ത പരുപാടി ഒന്നും ഇല്ല കേട്ടോ… ഞാൻ അത്തരക്കാരൻ നഹി ഹേ… ☺

  13. ????????

  14. ?❤️❤️❤️❤️❤️

  15. ❤❤❤

  16. ഞാൻ ഈ siteil ഈ അടുത്താണ് കേറുന്നത് കുറെ കഥകൾ കണ്ടു ആദ്യം മുതലേ അതെല്ലാം വായിച്ചു ഇന്നലെയാണ് ഈ കഥാ ശ്രദ്ധയില്‍ പെട്ടത് ഇന്നലെ തുടങ്ങി ദ ഇപ്പൊ വായിച്ചു തീർന്നു ആദ്യമൊക്കെ അവർ പിരിയുമോ എന്ന പിരിമുറുക്കം മനസ്സിൽ ഉണ്ടായിരുന്നു എന്നാല്‍ അവർ എല്ലാം തുറന്ന് പറഞ്ഞ്‌ സ്നേഹിച്ചപ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നി താങ്കളുടെ കഥ narrate ചെയ്യുന്ന രീതി വളരെ മികച്ചതാണ് അവസാനം മനോജ് വന്നത് എനിക്കിഷ്ടമായില്ല എന്നാലും അമ്മുവിനും മാളുവിനും ഒന്നും സംഭവിക്കില്ല എന്ന് ഉറച്ച് വിശ്വസിക്കുന്നു മറിച്ച് എന്തെങ്കിലും പിന്നെ ഞാൻ ഈ കഥ വായിക്കില്ല

    1. ആദ്യമെ നല്ല വാക്കുകള്‍ക്കു ഒത്തിരി നന്ദി ?

      എന്താ ചെയ്യാ, വേറെ വില്ലന്മാരൊന്നും ഈ കഥയില്‍ കണ്ടില്ല… അതാ ആ മനോജിനെ… ☺

      ബാക്കി അടുത്ത ഭാഗത്ത് അറിയാം ???

  17. ഗാങ്സ്റ്റർ സുരുളി

    സൂപ്പർ പാർട്ടായിരുന്നു. ഒരുപാടിഷ്ടായി.ഇനിയും നല്ലത് പോലെ എഴുതാങ്കഴിയട്ടെ എന്നാശംസിക്കുന്നു
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. Thank You Bro ?

      ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ?

  18. ഖൽബെ ഈ പാർട്ടും സൂപ്പർ ആയി???????????

  19. അങ്ങനെ ദേവിന്റെ കയ്യിൻെറ ചൂടറിയാൻ മനോജിന്റെ ജീവിതം ഇനിയും ബാക്കി

    1. അതേ അതേ… ചോദിച്ചു വാങ്ങിക്കുട്ടുന്നത് അല്ലെ എന്താ ചെയ്യാ… ????

  20. മല്ലു റീഡർ

    എന്താ ഖൽബേ പെട്ടന്നൊരു ട്വിസ്റ് ഒക്കെ.കഥയിൽ ഒരു സെന്റിമെന്സ് കുതികേട്ടൻ ഉള്ള തത്രപ്പാടിൽ ആണോ.ഞാൻ ഇടപെടാണോ…എന്തായാലും അടുത്തഭാഗത്തിൽ കാണാം…പിന്നെ അടുത്ത ഭാഗത്തിന്റെ ഷെഡ്യൂൾ തീയതി സെറ്റ് ആക്കണേ അപ്പൊ പിന്നെ അന്ന് വന്നു നോക്കിയാൽ മതിയല്ലോ….

    1. ഇക്കാ… ♥️?

      ട്വിസ്റ്റ് കുത്തി കയറ്റിയത് ഒന്നും അല്ല… ഇതൊക്കെ ഈ കഥയ്ക്ക്‌ അനിവാര്യമാണ്. അത് അടുത്ത ഭാഗം വായിക്കുമ്പോ മനസ്സിലാവും…

      അടുത്ത ഭാഗം ഷെഡ്യൂള്‍ ചെയ്യും പേടിക്കണ്ട…. ☺

Comments are closed.