? ഋതുഭേദങ്ങൾ ?️ 15 [ഖല്‍ബിന്‍റെ പോരാളി ?] 837

““അയ്യടാ…. തോനൊഴുകുന്നേ കണ്ടില്ലേ….”” അമ്മു കളിയാക്കുന്ന പോലെ പറഞ്ഞു.

 

““റെയില്‍വേ സ്റ്റേഷനില്‍ വെച്ചു മാളുട്ടിയ്ക്ക് കൊടുക്കുന്നത് കണ്ടല്ലോ…. എനിക്കില്ലേ….?”” ദേവ് ചോദിച്ചു.

 

““എന്തില്ലേ എന്ന്….?”” അമ്മു കാര്യം മനസിലാവാതെ ചോദിച്ചു.

 

““ദേ ഇവിടെയോക്കെ….”” ഇത്രയും പറഞ്ഞു ദേവ് തന്റെ കവിളുകളും നെറ്റിയൊക്കെ തൊട്ട് കാണിച്ചുകൊടുത്തു. കാര്യം മനസിലാക്കിയ അനഘ ചിരി കടിച്ചുപിടിച്ചു.

 

““എന്താ അസൂയ…. എന്റെ മോളേ ഞാന്‍ അങ്ങിനെയൊക്കെ സ്നേഹിക്കും… അതിന് അസൂയപ്പെട്ടിട്ട് കാര്യമില്ല മോനെ…..”” അനഘ മറുപടി കൊടുത്തു.

 

““എന്നാ എന്റെ ഭാര്യയെ സ്നേഹിക്കാന്‍ എനിക്കും അറിയാ….”” ഇത്രയും പറഞ്ഞു ദേവ് അമ്മുവിനെ തന്നിലേക്ക് അടുപ്പിച്ചു. പിന്നെ അവളുടെ കവിളിലും ചുണ്ടിലും മൂക്കിന്‍ തുമ്പിലും നെറ്റിയിലെല്ലാം കൊതി തീരുവോളം ചുംബിച്ചു. അമ്മു വിടാന്‍ പറഞ്ഞുകൊണ്ട് ദേവിനെ തള്ളി മാറ്റാന്‍ നോക്കി. പക്ഷേ അവള്‍ അതിന് അശക്തയായിരുന്നു. അവസാനം ദേവിന്റെ ചുണ്ടുകള്‍ അവളുടെ കഴുത്തിലെത്തിയപ്പോ അതുവരെ കാണിച്ച പ്രതിക്ഷേധമെല്ലാം ഒരു നിമിഷത്തിന്റെ കണിക നേരം കൊണ്ട് ഇല്ലാണ്ടായി. ഒരു തരത്തില്‍ ദേവിന്റെ പ്രവര്‍ത്തനത്തിന് നിന്നുകൊടുക്കുന്ന ഒരു പാവയെ പോലെയായിപോയി അവള്‍. അവളുടെ കൈകള്‍ അവന്റെ തലയ്ക്ക് പിറകിലേക്ക് പോയി അവനെ കൂടുതല്‍ തന്നിലേക്ക് അടുപ്പിച്ചു…. ദേവ് തന്റെ കൈകള്‍ അവളുടെ ശരീരത്തിലാകെ പരതിനടന്നു. നീണ്ട നേരത്തെ അധരചുംബനം ഫ്രഞ്ച് കിസിലേക്ക് വഴിവെച്ചു. പല നാളായി അടക്കി വെച്ച പലതും പുറത്തേക്ക് വരുന്നപോലെ….

 

““അമ്മേ…..”” പെട്ടെന്ന് മാളുട്ടിയുടെ വിളി റൂമിന് പുറത്ത് നിന്ന് റൂമിലെയ്ക്ക് പാഞ്ഞെത്തി. കുടെ മാളുട്ടിയുടെ പാദസരത്തിന്റെ ശബ്ദവും. മാളുട്ടിയുടെ ആ വിളിയില്‍ ഏതോ ലോകത്ത് നിന്നിരുന്ന  ദേവും അമ്മുവും സ്വപ്രവൃത്തി അവസാനിപ്പിച്ചു വേര്‍പിരിഞ്ഞു. രണ്ടാളുടെയും നോട്ടം വാതിലിനിടയിലെ ചെറിയ വിടവിലേക്ക് പോയി.

 

““അമ്മേ….”” മാളുട്ടി റൂമിന് വാതിലിക്കല്‍ വന്നു വീണ്ടും വിളിച്ചു. അതോടെ അനഘ ദേവിനെ തള്ളി മാറ്റി ഡോറിനു മുന്നിലേക്ക് വന്നു.

 

““എ…. എന്താ…. കണ്ണാ….”” പെട്ടെന്നുള്ള വെപ്രാളത്തില്‍ അനഘയുടെ വാക്കുകള്‍ മുറിഞ്ഞു. അപ്പോഴേക്കും അവളുടെ വസ്ത്രങ്ങളെല്ലാം ദേവിന്റെ കൈ പ്രയോഗത്തില്‍ ചുക്കിചുളുങ്ങി യഥാര്‍ത്ഥ സ്ഥാനത്ത് നിന്ന് മാറി കിടന്നിരുന്നു.

103 Comments

  1. ❤️❤️❤️❤️❤️

  2. കർണ്ണൻ

    Story eppozha publish cheyunne

    1. ഖൽബിന്റെ പോരാളി ?

      Half an hour ??

  3. Super story bro ????❤

  4. അൽ കുട്ടൂസ്

    ഖൽബെ അടുത്തത് അവസാന ഭാഗം ആണ് ലെ
    സങ്കടിണ്ട് ട്ടൊ?

    ഓരോ ഭാഗത്തിന് വേണ്ടിയും ഒരു കാത്തിരിപ്പായിര്ന്ന്
    ഇനിപ്പൊ അതു എന്തിനാ ലെ?

    ന്തായാലും lub u❤️?

    1. തുടങ്ങിയാൽ ഏതു കഥയും അവസാനിക്കും… വലിച്ചു നീട്ടാന്‍ എനിക്കും താല്പര്യം ഇല്ല താനും…

      Thank You ?

  5. ഖൽബെ..

    കൊള്ളാം, എന്നാലും ഇത്രേം സന്തോഷിപ്പിച്ചിട്ട് ലാസ്റ്റ് ആ പണ്ടാരക്കാലനെ കൊണ്ടുവരേണ്ട കാര്യമൊന്നും ഉണ്ടായിരുന്നില്ല, പിന്നെ അങ്ങനൊരു യോഗമുണ്ടെങ്കിൽ അതും നടക്കണമല്ലോ..!!

    പിന്നെ എനിക്കുള്ള കുറച്ചു നിർദ്ദേശങ്ങൾ ഞാൻ പേർസണൽ ആയി പറയാം..

    സംഗതി ഉള്ളത് മാരകമായിരുന്നു.. ബാക്കിയുള്ളതും അങ്ങനാവുമെന്ന് എനിക്കറിയാം..

    സ്നേഹത്തോടെ

    Fire blade ❤

    1. ചേട്ടായി ?

      അതുപിന്നെ കഥ അവസാനിക്കുക അല്ലെ… കുറച്ച് ദുഃഖങ്ങളോ ട്വിസ്റ്റോ ഉണ്ടായിക്കൊട്ടെ…

      Personal എന്താ പറയാൻ ഉള്ളേ… തെറി വല്ലതും ആണോ ?

      ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ? ❤️

  6. Qalbe❤

    Kadha ക്ലൈമാക്സിനോട് അടുക്കും തോറും ഒരു സങ്കടം പോലെ… ഇത് പോലെ ഉള്ള കഥകൾ അവസാനിക്കുകയാണെല്ലോ എന്നുള്ള വിഷമം…
    അവസാനം ആയപ്പോളേക്കും സ്പീഡ് കൂടിയെങ്കിലും, ഫീൽ കുറച്ചു പോലും കുറയാതെ തന്നെ നീ തന്നു.. ?
    അവളുടെയും അവന്റെയും ഉള്ളിൽ ഉള്ള വികാരങ്ങൾ ഒക്കെ നന്നായി കാണിച്ചു തന്നു, അത് അവരുടെ കുടുംബജീവിതത്തിൽ എത്രേമാത്രം സ്വാധിനികുന്നുണ്ട് എന്ന് നമ്മക് അറിയാലോ…
    മനോജ്‌ എന്ന charactr സത്യം പറഞ്ഞാൽ എനിക്ക് മറന്ന് പോയിരുന്നു… പിന്നെ നിങ്ങൾ mention ചെയ്തപ്പോളാണ് ഓർമ വന്ന് ???…
    Anyway… ഒരു നല്ലൊരു ഫീലോടു കൂടി, ഒട്ടും lag ഇല്ലാതെ തന്നെ വായിക്കാൻ പറ്റി…
    ഇടുത്തു പറയേണ്ടേ ഒരു കാര്യം, മാളൂട്ടിയുടെ aa charactrinu വേണ്ടി നീ കൊടുക്കുന്ന effort തന്നെയാണ്.. അത് കൊണ്ട് മാത്രം ആണ് ഇത് ഇത്രെയും velye വിജയം ആയത്… ❤❤

    1. താത്ത ❤️ ?

      എല്ലാ കഥയ്ക്കും അവസാനം ഉണ്ടാവുമല്ലോ… ഇവിടെയും അങ്ങനെ തന്നെയാണ്‌ ?…

      വികാരങ്ങള്‍ ഒന്നുടെ അര്‍ത്ഥവത്തായി എഴുതണം എന്ന് ഉണ്ടായിരുന്നു. എന്താ ചെയ്യാ സൈറ്റിലെ നിയമം ഒന്നും സമ്മതിക്കില്ല… പിന്നെ പിള്ളേര് ഒക്കെ വായിക്കുന്നുണ്ടാവില്ലേ… അതോണ്ട് ആ ഭാഗം എല്ലാം വെട്ടി കുറച്ചു.

      മാളുട്ടിയുടെ കഥ എന്ന പോലെ എഴുതി തുടങ്ങിയ കഥ ആണ്‌ ഇത്‌. അതാണ് മാളുട്ടിയുടെ ഭാഗം എഴുതാൻ ഇത്ര സന്തോഷം ? ❤️ ?

      ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ?
      നല്ല വാക്കുകള്‍ക്കു നന്ദി… ☺ ?

  7. ഇഷ്ടമായി ❤

  8. അതികം ടെൻഷൻ അടിപ്പിക്കാതെ അടുത്ത part വേഗം തരണം ❤️❤️❤️❤️❤️❤️❤️❤️❤️

    1. മുത്തു ബ്രോ ?

      അടുത്ത മാസം തുടക്കത്തില്‍ തന്നെ അടുത്ത ഭാഗം ഉണ്ടാവും… ☺ ?

  9. മല്ലു vÂmpíre

    ഇതുപോലെ എന്തെങ്കിലും വേണ്ടാത്തത് നടക്കും എന്ന് വിചാരിച്ചു…
    അനു പഠിക്കാൻ പോയിനിൽക്കുന്ന സ്ഥലത്താണ് പ്രതീക്ഷിച്ചത്…any way ini kurachu action aakaam….?⚔️?
    ചിലർ അങ്ങനെയാ കിട്ടേണ്ടത് എപ്പോൾ ആയാലും ചൊതിച്ച് വാങ്ങും…waiting for next part……

    1. മല്ലു വാമ്പിയർ ബ്രോ ?

      കഥയുടെ പോക്കിന് ഇതെല്ലാം അനിവാര്യമായി വന്നു. അത് മറ്റൊരു നഗരത്തിൽ നടന്ന ശെരി അല്ലല്ലോ… ഇതാവുമ്പോ എല്ലാരും ഒരേ സ്ഥലത്ത്‌ അല്ലെ… ☺ ?

      ഇനി എന്താവും എന്ന് അടുത്ത ഭാഗത്ത് വായിച്ച് അറിയാം ? ? ?

  10. ഹെമ്മേ.. കഥ ഇനീം ഒരു പാർട് അല്ലെങ്കിൽ ഒന്നിൽ കൂടുതൽ പാർട്ട്‌ കൂടി ഉണ്ടെന്നു പറഞ്ഞപ്പോ മനസ്സിൽ വന്ന കാര്യം ആണ്‌ കണ്ടെന്റ്, അവള് ദൂരെ പോയി പഠിക്കുന്ന സംഭവം മാത്രം വെച്ച് അത്രേം എഴുതാൻ പറ്റില്ല എന്ന് ഉറപ്പായിരുന്നു, ബട്ട്‌ ഇങ്ങനെ ഒരു സീൻ പ്രതീക്ഷിച്ചില്ല.. അടിപൊളി.. ?

    എന്തായാലും കിടുക്കി മോനേ, അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ്.. ?❤️

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

    1. രാഹുല്‍ ബ്രോ ?

      അപ്രതീക്ഷിതമായ സീൻസ് വരുന്നത് ഒരു രസം അല്ലെ ?? എന്താ ചെയ്യാ… എല്ലാത്തിനും ഓരോ കാരണം ഉണ്ട് മച്ചാനെ..

      എല്ലാം അടുത്ത ഭാഗത്ത് അറിയാം ?

  11. ❤️❤️❤️❤️❤️

  12. Muthe super.

    Oru heroic entry and fight expect cheyyunnu.

    Rape onnum venda bro athe veruthe bore aaku

    1. ലോലൻ ബ്രോ ? ?

      എന്താവും എന്ന് അറിയില്ല… കടുത്ത പരുപാടി ഒന്നും ഇല്ല കേട്ടോ… ഞാൻ അത്തരക്കാരൻ നഹി ഹേ… ☺

  13. ????????

  14. ?❤️❤️❤️❤️❤️

  15. ❤❤❤

  16. ഞാൻ ഈ siteil ഈ അടുത്താണ് കേറുന്നത് കുറെ കഥകൾ കണ്ടു ആദ്യം മുതലേ അതെല്ലാം വായിച്ചു ഇന്നലെയാണ് ഈ കഥാ ശ്രദ്ധയില്‍ പെട്ടത് ഇന്നലെ തുടങ്ങി ദ ഇപ്പൊ വായിച്ചു തീർന്നു ആദ്യമൊക്കെ അവർ പിരിയുമോ എന്ന പിരിമുറുക്കം മനസ്സിൽ ഉണ്ടായിരുന്നു എന്നാല്‍ അവർ എല്ലാം തുറന്ന് പറഞ്ഞ്‌ സ്നേഹിച്ചപ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നി താങ്കളുടെ കഥ narrate ചെയ്യുന്ന രീതി വളരെ മികച്ചതാണ് അവസാനം മനോജ് വന്നത് എനിക്കിഷ്ടമായില്ല എന്നാലും അമ്മുവിനും മാളുവിനും ഒന്നും സംഭവിക്കില്ല എന്ന് ഉറച്ച് വിശ്വസിക്കുന്നു മറിച്ച് എന്തെങ്കിലും പിന്നെ ഞാൻ ഈ കഥ വായിക്കില്ല

    1. ആദ്യമെ നല്ല വാക്കുകള്‍ക്കു ഒത്തിരി നന്ദി ?

      എന്താ ചെയ്യാ, വേറെ വില്ലന്മാരൊന്നും ഈ കഥയില്‍ കണ്ടില്ല… അതാ ആ മനോജിനെ… ☺

      ബാക്കി അടുത്ത ഭാഗത്ത് അറിയാം ???

  17. ഗാങ്സ്റ്റർ സുരുളി

    സൂപ്പർ പാർട്ടായിരുന്നു. ഒരുപാടിഷ്ടായി.ഇനിയും നല്ലത് പോലെ എഴുതാങ്കഴിയട്ടെ എന്നാശംസിക്കുന്നു
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. Thank You Bro ?

      ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ?

  18. ഖൽബെ ഈ പാർട്ടും സൂപ്പർ ആയി???????????

  19. അങ്ങനെ ദേവിന്റെ കയ്യിൻെറ ചൂടറിയാൻ മനോജിന്റെ ജീവിതം ഇനിയും ബാക്കി

    1. അതേ അതേ… ചോദിച്ചു വാങ്ങിക്കുട്ടുന്നത് അല്ലെ എന്താ ചെയ്യാ… ????

  20. മല്ലു റീഡർ

    എന്താ ഖൽബേ പെട്ടന്നൊരു ട്വിസ്റ് ഒക്കെ.കഥയിൽ ഒരു സെന്റിമെന്സ് കുതികേട്ടൻ ഉള്ള തത്രപ്പാടിൽ ആണോ.ഞാൻ ഇടപെടാണോ…എന്തായാലും അടുത്തഭാഗത്തിൽ കാണാം…പിന്നെ അടുത്ത ഭാഗത്തിന്റെ ഷെഡ്യൂൾ തീയതി സെറ്റ് ആക്കണേ അപ്പൊ പിന്നെ അന്ന് വന്നു നോക്കിയാൽ മതിയല്ലോ….

    1. ഇക്കാ… ♥️?

      ട്വിസ്റ്റ് കുത്തി കയറ്റിയത് ഒന്നും അല്ല… ഇതൊക്കെ ഈ കഥയ്ക്ക്‌ അനിവാര്യമാണ്. അത് അടുത്ത ഭാഗം വായിക്കുമ്പോ മനസ്സിലാവും…

      അടുത്ത ഭാഗം ഷെഡ്യൂള്‍ ചെയ്യും പേടിക്കണ്ട…. ☺

Comments are closed.