? ഋതുഭേദങ്ങൾ ?️ 15 [ഖല്‍ബിന്‍റെ പോരാളി ?] 837

““ഇവള്‍ പരിചയമില്ലാത്തവരുടെ അടുത്തേക്ക് പോകാനോ സംസാരിക്കാനോ നില്‍ക്കാറില്ല. അങ്ങിനെയുള്ളവര്‍ എടുക്കാനോ മറ്റോ നോക്കിയ അവള്‍ ഓടി എന്റെയോ ദേവേട്ടന്റെയോ അടുത്തേക്ക് ഓടും….”” അനഘ മാളുട്ടിയുടെ സ്വഭാവം പറഞ്ഞു. കുറച്ചുനേരം അവിടെ മറ്റു സംസാരമൊന്നുമുണ്ടായില്ല. അത്രയും നേരം കൊണ്ടു വിളമ്പിയ ചോറ് മുഴുവന്‍ മാളുട്ടിയെ കൊണ്ട് അനഘ കഴിപ്പിച്ചു.

 

““ഞാന്‍ ഇവളുടെ വാ കഴുകിച്ചു വരാം…. പേരശ്ശി വിഷമിക്കണ്ട…. ഒന്ന് രണ്ടു മണിക്കൂറൊണ്ട് നമ്മുക്ക് ഇത് ശരിയാക്കാം….”” അനഘ പേരശ്ശിയെ നോക്കി കൊണ്ട് പറഞ്ഞു. ശേഷം മാളുട്ടിയെയും കൊണ്ട് വാഷ്ബേസിനടുത്തേക്ക് ചെന്നു.

 

““അതാരാ മ്മേ….?”” മാളുട്ടി വാഷ്ബേസിനടുത്ത് വെച്ചു അനഘയോട് ചോദിച്ചു.

 

““അതോ… അത് അമ്മേടെ പേരശ്ശിയാ കണ്ണാ….””

 

““പേരശ്ശിയോ…?””

 

““ഹാ കണ്ണാ…. കണ്ണന്റെ മുത്തശ്ശന്റെ ഓപ്പോളാ അത്….”” അനഘ ബന്ധം വ്യക്തമാക്കി കൊടുത്തു. പക്ഷേ മാളുട്ടി മനസിലാവാത്ത പോലെ അനഘയുടെ മുഖത്തേക്ക് നോക്കി നിന്നു.

 

““കണ്ണാ…. അമ്മ ദൂരെ പോയി പഠിച്ച് വന്നാ മാളുട്ടിയ്ക്ക് ഒരു അനിയന്‍കുട്ടനെ തരൂലെ…. അപ്പോ കണ്ണനും കണ്ണന്റെ അനിയന്‍കുട്ടനും എങ്ങനെയാണോ അതെപോലെയാ മുത്തശ്ശനും ആ പേരശ്ശിയമ്മയും.”” അനഘ ഒന്നുടെ പറഞ്ഞു മനസിലാക്കി… മാളുട്ടി കുറച്ച് നേരം ആലോചിച്ച് നിന്നു.

 

““അപ്പോ…. മുത്തശ്ശന്റെ അമ്മ ദൂരെ പഠിക്ക്യാ പോയാണോ മുത്തശ്ശന്‍ ഉണ്ടായേ….?”” മാളുട്ടി ചോദിച്ചു. അതുകേട്ട് അനഘയ്ക്ക് ചിരിക്കാതെയിരിക്കാന്‍ പറ്റിയില്ല… അത്രയ്ക്കുണ്ടായിരുന്നു മാളുട്ടിയുടെ ആ ചോദ്യവും അവളുടെ നിഷ്കളങ്ക നോട്ടവും…

 

““അതോക്കെ അമ്മ പിന്നെ പറഞ്ഞു തരാട്ടോ…. ഇപ്പോ നമ്മുക്ക് കുറച്ചു നേരം പേരശ്ശിയമ്മയോട് സംസാരിക്കാം….”” മാളുട്ടിയെ എടുത്ത് ഒക്കത്തിരുത്തി അനഘ പേരശ്ശിയുടെ അടുത്തേക്ക് നടന്നു. കുറച്ചധികം നേരം അനഘയും പേരശ്ശിയും സംസാരിച്ചിരുന്നു. പഠിക്കാന്‍ പോകുന്നതിനെ പറ്റിയായിരുന്നു ചര്‍ച്ചയധികവും. മാളുട്ടി അമ്മയുടെ ഒക്കത്തിരുന്നു എല്ലാം കേട്ടിരുന്നു. ഒന്നും മനസിലാവുന്നില്ലെങ്കിലും പേരശ്ശിയോട് അമ്മ കാണിക്കുന്ന ബഹുമാനവും അമ്മയോട് പേരശ്ശി കാണിക്കുന്ന സ്നേഹവുമെല്ലാം അവള്‍ കാണുന്നുണ്ടായിരുന്നു. പേരശ്ശി ഇടയ്ക്ക് അവളെ നോക്കുമ്പോ ഒന്നുമറിയത്തവരെ പോലെ മാളുട്ടി മുഖം മറച്ചു അമ്മയുടെ ദേഹത്ത് ഒളിക്കും… അനഘയും പേരശ്ശിയും ഇതുമറിയുന്നുണ്ടായിരുന്നു.

 

കുറച്ചു കഴിഞ്ഞപ്പോ പേരശ്ശി സ്നേഹത്തോടെ മാളുട്ടിയെ എടുക്കാനായി വിളിച്ചപ്പോള്‍ മാളുട്ടി അമ്മയെ അനുവാദത്തിനായി നോക്കി. അനഘ സമ്മതിച്ചതോടെ ഒരു സംശയത്തോടെ പേരശ്ശിയുടെ കുടെ പോയി. കുറച്ചുനേരം കൊണ്ടു തന്നെ മാളുട്ടി പേരശ്ശിയുമായി അടുപ്പത്തിലായി. മാളുട്ടിയ്ക്ക് പായസം വേണമെന്ന് പറഞ്ഞപ്പോ പായസം കൊടുത്തതെല്ലാം പേരശ്ശിയായിരുന്നു.

103 Comments

  1. ❤️❤️❤️❤️❤️

  2. കർണ്ണൻ

    Story eppozha publish cheyunne

    1. ഖൽബിന്റെ പോരാളി ?

      Half an hour ??

  3. Super story bro ????❤

  4. അൽ കുട്ടൂസ്

    ഖൽബെ അടുത്തത് അവസാന ഭാഗം ആണ് ലെ
    സങ്കടിണ്ട് ട്ടൊ?

    ഓരോ ഭാഗത്തിന് വേണ്ടിയും ഒരു കാത്തിരിപ്പായിര്ന്ന്
    ഇനിപ്പൊ അതു എന്തിനാ ലെ?

    ന്തായാലും lub u❤️?

    1. തുടങ്ങിയാൽ ഏതു കഥയും അവസാനിക്കും… വലിച്ചു നീട്ടാന്‍ എനിക്കും താല്പര്യം ഇല്ല താനും…

      Thank You ?

  5. ഖൽബെ..

    കൊള്ളാം, എന്നാലും ഇത്രേം സന്തോഷിപ്പിച്ചിട്ട് ലാസ്റ്റ് ആ പണ്ടാരക്കാലനെ കൊണ്ടുവരേണ്ട കാര്യമൊന്നും ഉണ്ടായിരുന്നില്ല, പിന്നെ അങ്ങനൊരു യോഗമുണ്ടെങ്കിൽ അതും നടക്കണമല്ലോ..!!

    പിന്നെ എനിക്കുള്ള കുറച്ചു നിർദ്ദേശങ്ങൾ ഞാൻ പേർസണൽ ആയി പറയാം..

    സംഗതി ഉള്ളത് മാരകമായിരുന്നു.. ബാക്കിയുള്ളതും അങ്ങനാവുമെന്ന് എനിക്കറിയാം..

    സ്നേഹത്തോടെ

    Fire blade ❤

    1. ചേട്ടായി ?

      അതുപിന്നെ കഥ അവസാനിക്കുക അല്ലെ… കുറച്ച് ദുഃഖങ്ങളോ ട്വിസ്റ്റോ ഉണ്ടായിക്കൊട്ടെ…

      Personal എന്താ പറയാൻ ഉള്ളേ… തെറി വല്ലതും ആണോ ?

      ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ? ❤️

  6. Qalbe❤

    Kadha ക്ലൈമാക്സിനോട് അടുക്കും തോറും ഒരു സങ്കടം പോലെ… ഇത് പോലെ ഉള്ള കഥകൾ അവസാനിക്കുകയാണെല്ലോ എന്നുള്ള വിഷമം…
    അവസാനം ആയപ്പോളേക്കും സ്പീഡ് കൂടിയെങ്കിലും, ഫീൽ കുറച്ചു പോലും കുറയാതെ തന്നെ നീ തന്നു.. ?
    അവളുടെയും അവന്റെയും ഉള്ളിൽ ഉള്ള വികാരങ്ങൾ ഒക്കെ നന്നായി കാണിച്ചു തന്നു, അത് അവരുടെ കുടുംബജീവിതത്തിൽ എത്രേമാത്രം സ്വാധിനികുന്നുണ്ട് എന്ന് നമ്മക് അറിയാലോ…
    മനോജ്‌ എന്ന charactr സത്യം പറഞ്ഞാൽ എനിക്ക് മറന്ന് പോയിരുന്നു… പിന്നെ നിങ്ങൾ mention ചെയ്തപ്പോളാണ് ഓർമ വന്ന് ???…
    Anyway… ഒരു നല്ലൊരു ഫീലോടു കൂടി, ഒട്ടും lag ഇല്ലാതെ തന്നെ വായിക്കാൻ പറ്റി…
    ഇടുത്തു പറയേണ്ടേ ഒരു കാര്യം, മാളൂട്ടിയുടെ aa charactrinu വേണ്ടി നീ കൊടുക്കുന്ന effort തന്നെയാണ്.. അത് കൊണ്ട് മാത്രം ആണ് ഇത് ഇത്രെയും velye വിജയം ആയത്… ❤❤

    1. താത്ത ❤️ ?

      എല്ലാ കഥയ്ക്കും അവസാനം ഉണ്ടാവുമല്ലോ… ഇവിടെയും അങ്ങനെ തന്നെയാണ്‌ ?…

      വികാരങ്ങള്‍ ഒന്നുടെ അര്‍ത്ഥവത്തായി എഴുതണം എന്ന് ഉണ്ടായിരുന്നു. എന്താ ചെയ്യാ സൈറ്റിലെ നിയമം ഒന്നും സമ്മതിക്കില്ല… പിന്നെ പിള്ളേര് ഒക്കെ വായിക്കുന്നുണ്ടാവില്ലേ… അതോണ്ട് ആ ഭാഗം എല്ലാം വെട്ടി കുറച്ചു.

      മാളുട്ടിയുടെ കഥ എന്ന പോലെ എഴുതി തുടങ്ങിയ കഥ ആണ്‌ ഇത്‌. അതാണ് മാളുട്ടിയുടെ ഭാഗം എഴുതാൻ ഇത്ര സന്തോഷം ? ❤️ ?

      ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ?
      നല്ല വാക്കുകള്‍ക്കു നന്ദി… ☺ ?

  7. ഇഷ്ടമായി ❤

  8. അതികം ടെൻഷൻ അടിപ്പിക്കാതെ അടുത്ത part വേഗം തരണം ❤️❤️❤️❤️❤️❤️❤️❤️❤️

    1. മുത്തു ബ്രോ ?

      അടുത്ത മാസം തുടക്കത്തില്‍ തന്നെ അടുത്ത ഭാഗം ഉണ്ടാവും… ☺ ?

  9. മല്ലു vÂmpíre

    ഇതുപോലെ എന്തെങ്കിലും വേണ്ടാത്തത് നടക്കും എന്ന് വിചാരിച്ചു…
    അനു പഠിക്കാൻ പോയിനിൽക്കുന്ന സ്ഥലത്താണ് പ്രതീക്ഷിച്ചത്…any way ini kurachu action aakaam….?⚔️?
    ചിലർ അങ്ങനെയാ കിട്ടേണ്ടത് എപ്പോൾ ആയാലും ചൊതിച്ച് വാങ്ങും…waiting for next part……

    1. മല്ലു വാമ്പിയർ ബ്രോ ?

      കഥയുടെ പോക്കിന് ഇതെല്ലാം അനിവാര്യമായി വന്നു. അത് മറ്റൊരു നഗരത്തിൽ നടന്ന ശെരി അല്ലല്ലോ… ഇതാവുമ്പോ എല്ലാരും ഒരേ സ്ഥലത്ത്‌ അല്ലെ… ☺ ?

      ഇനി എന്താവും എന്ന് അടുത്ത ഭാഗത്ത് വായിച്ച് അറിയാം ? ? ?

  10. ഹെമ്മേ.. കഥ ഇനീം ഒരു പാർട് അല്ലെങ്കിൽ ഒന്നിൽ കൂടുതൽ പാർട്ട്‌ കൂടി ഉണ്ടെന്നു പറഞ്ഞപ്പോ മനസ്സിൽ വന്ന കാര്യം ആണ്‌ കണ്ടെന്റ്, അവള് ദൂരെ പോയി പഠിക്കുന്ന സംഭവം മാത്രം വെച്ച് അത്രേം എഴുതാൻ പറ്റില്ല എന്ന് ഉറപ്പായിരുന്നു, ബട്ട്‌ ഇങ്ങനെ ഒരു സീൻ പ്രതീക്ഷിച്ചില്ല.. അടിപൊളി.. ?

    എന്തായാലും കിടുക്കി മോനേ, അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ്.. ?❤️

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

    1. രാഹുല്‍ ബ്രോ ?

      അപ്രതീക്ഷിതമായ സീൻസ് വരുന്നത് ഒരു രസം അല്ലെ ?? എന്താ ചെയ്യാ… എല്ലാത്തിനും ഓരോ കാരണം ഉണ്ട് മച്ചാനെ..

      എല്ലാം അടുത്ത ഭാഗത്ത് അറിയാം ?

  11. ❤️❤️❤️❤️❤️

  12. Muthe super.

    Oru heroic entry and fight expect cheyyunnu.

    Rape onnum venda bro athe veruthe bore aaku

    1. ലോലൻ ബ്രോ ? ?

      എന്താവും എന്ന് അറിയില്ല… കടുത്ത പരുപാടി ഒന്നും ഇല്ല കേട്ടോ… ഞാൻ അത്തരക്കാരൻ നഹി ഹേ… ☺

  13. ????????

  14. ?❤️❤️❤️❤️❤️

  15. ❤❤❤

  16. ഞാൻ ഈ siteil ഈ അടുത്താണ് കേറുന്നത് കുറെ കഥകൾ കണ്ടു ആദ്യം മുതലേ അതെല്ലാം വായിച്ചു ഇന്നലെയാണ് ഈ കഥാ ശ്രദ്ധയില്‍ പെട്ടത് ഇന്നലെ തുടങ്ങി ദ ഇപ്പൊ വായിച്ചു തീർന്നു ആദ്യമൊക്കെ അവർ പിരിയുമോ എന്ന പിരിമുറുക്കം മനസ്സിൽ ഉണ്ടായിരുന്നു എന്നാല്‍ അവർ എല്ലാം തുറന്ന് പറഞ്ഞ്‌ സ്നേഹിച്ചപ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നി താങ്കളുടെ കഥ narrate ചെയ്യുന്ന രീതി വളരെ മികച്ചതാണ് അവസാനം മനോജ് വന്നത് എനിക്കിഷ്ടമായില്ല എന്നാലും അമ്മുവിനും മാളുവിനും ഒന്നും സംഭവിക്കില്ല എന്ന് ഉറച്ച് വിശ്വസിക്കുന്നു മറിച്ച് എന്തെങ്കിലും പിന്നെ ഞാൻ ഈ കഥ വായിക്കില്ല

    1. ആദ്യമെ നല്ല വാക്കുകള്‍ക്കു ഒത്തിരി നന്ദി ?

      എന്താ ചെയ്യാ, വേറെ വില്ലന്മാരൊന്നും ഈ കഥയില്‍ കണ്ടില്ല… അതാ ആ മനോജിനെ… ☺

      ബാക്കി അടുത്ത ഭാഗത്ത് അറിയാം ???

  17. ഗാങ്സ്റ്റർ സുരുളി

    സൂപ്പർ പാർട്ടായിരുന്നു. ഒരുപാടിഷ്ടായി.ഇനിയും നല്ലത് പോലെ എഴുതാങ്കഴിയട്ടെ എന്നാശംസിക്കുന്നു
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. Thank You Bro ?

      ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ?

  18. ഖൽബെ ഈ പാർട്ടും സൂപ്പർ ആയി???????????

  19. അങ്ങനെ ദേവിന്റെ കയ്യിൻെറ ചൂടറിയാൻ മനോജിന്റെ ജീവിതം ഇനിയും ബാക്കി

    1. അതേ അതേ… ചോദിച്ചു വാങ്ങിക്കുട്ടുന്നത് അല്ലെ എന്താ ചെയ്യാ… ????

  20. മല്ലു റീഡർ

    എന്താ ഖൽബേ പെട്ടന്നൊരു ട്വിസ്റ് ഒക്കെ.കഥയിൽ ഒരു സെന്റിമെന്സ് കുതികേട്ടൻ ഉള്ള തത്രപ്പാടിൽ ആണോ.ഞാൻ ഇടപെടാണോ…എന്തായാലും അടുത്തഭാഗത്തിൽ കാണാം…പിന്നെ അടുത്ത ഭാഗത്തിന്റെ ഷെഡ്യൂൾ തീയതി സെറ്റ് ആക്കണേ അപ്പൊ പിന്നെ അന്ന് വന്നു നോക്കിയാൽ മതിയല്ലോ….

    1. ഇക്കാ… ♥️?

      ട്വിസ്റ്റ് കുത്തി കയറ്റിയത് ഒന്നും അല്ല… ഇതൊക്കെ ഈ കഥയ്ക്ക്‌ അനിവാര്യമാണ്. അത് അടുത്ത ഭാഗം വായിക്കുമ്പോ മനസ്സിലാവും…

      അടുത്ത ഭാഗം ഷെഡ്യൂള്‍ ചെയ്യും പേടിക്കണ്ട…. ☺

Comments are closed.