? ഋതുഭേദങ്ങൾ ?️ 15 [ഖല്‍ബിന്‍റെ പോരാളി ?] 837

““ഇത്രയും നേരം സ്നേഹിച്ചതൊന്നും പോരെ….. ഇനി പിന്നെ…. ഇപ്പോ കിടക്കാന്‍ നോക്ക്…. നാളെ എനിക്ക്യേ നേരത്തെ എണീറ്റു അമ്പലത്തില്‍ പോകനുണ്ട്…..”” ദേവ് പറഞ്ഞു. അനഘ മനസില്ലാ മനസ്സോടെ ബെഡില്‍ മാളുട്ടിയുടെ അടുത്ത് കിടന്നു. അതോടെ അവളുടെ അടുത്ത് അവളെ കെട്ടിപിടിച്ചു ദേവും കിടന്നു. അധികം വൈകാതെ ക്ഷീണം കാരണം രണ്ടാളും ഉറക്കത്തിലേക്ക് വീണു.

 

ജീവിതത്തില്‍ വെക്കേഷന്‍ എന്താണ് എന്ന് അനഘ ശരിക്കും തിരിച്ചറിയുകയായിരുന്നു. ഓരോ ദിനങ്ങളും സന്തോഷം മാത്രം. പലപ്പോഴും തിരിച്ചുപോകണ്ട എന്നു വരെ അവള്‍ക്ക് തോന്നി പോയി. പിറ്റേന്ന് ദേവും മാളുട്ടീം കുളത്തിലെ നീരാട്ടിന് പോകുന്ന ദിവസമായിരുന്നു. ഇല്ലത്ത് വെറുതെ ഇരിക്കുന്നത് കണ്ടപ്പോ അവര്‍ അനഘയെയും വിളിച്ചു. അല്ലേലും ആ കുളവും കുളപ്പടവും ദേവിനെ പോലെ അനഘയ്ക്കും പ്രിയപ്പെട്ടതായിരുന്നു. അവളുടെ ദാമ്പത്യജീവിതത്തിന്റെ തുടക്കം അവിടെ നിന്നായിരുന്നല്ലോ. കുളപ്പടവില്‍ എത്തിയതും ദേവും മാളുട്ടിയും തോര്‍ത്തുമൂണ്ട് ഒക്കെ എടുത്ത് നീരാട്ടിന് റെഡിയായി. പതിയെ ദേവ് മാളുട്ടിയെയും കൊണ്ട് വെള്ളത്തിലേക്ക് ഇറങ്ങി. അമ്മു അന്നത്തെ ഓര്‍മ്മകള്‍ അയവിറക്കി അന്ന് താന്‍ സുഖാലസ്യത്തില്‍ കിടന്ന കല്‍പ്പടവില്‍ ഓര്‍മകള്‍ അയവിറക്കി ഇരുന്നു. പിന്നെ കുളത്തിലിറങ്ങിയ ദേവിന്റെയും മാളുട്ടിയുടെയും നീരാട്ട് കണ്ടാസ്വദിച്ചിരുന്നു.

 

ദേവ് പറഞ്ഞപോലെ മാളുട്ടി നീന്തലൊക്കെ പഠിച്ചിട്ടുണ്ട്. ഒരുപാടൊന്നും ഇല്ല കേട്ടോ. കുറച്ചു ദൂരം നീന്തും അപ്പോഴേക്കും അവള്‍ ക്ഷീണിക്കും. അതോടെ ദേവ് അവളെ ട്യൂബില്‍ കയറ്റി വെയ്ക്കും എന്നിട്ട് ട്യൂബ് കൊണ്ട് കുളത്തിന്റെ നടവിലേക്ക് പോവും. വെള്ളം എന്നാല്‍ അച്ഛനും മോള്‍ക്കും പ്രാന്താണ്. അങ്ങ് ഇറങ്ങിയാല്‍ പിന്നെ കയറി പോരണേല്‍ നേരം ഇരുട്ടണം… അമ്മു കരയ്ക്കിരുന്നു താടിയ്ക്ക് കൈയും വെച്ചു അവരുടെ കളിയും ചിരിയും എല്ലാം കണ്ടാസ്വദിച്ചു.

 

എന്നാല്‍ പതിവിലും വിപരീതമായി അന്ന് രണ്ടാളും ഇരുട്ടുന്നതിന് മുമ്പ് കരയിലേക്ക് കയറി. ദേവ് മാളുട്ടിയെ സോപ്പ് തേച്ചു വീണ്ടും ഇറക്കി മുങ്ങി കുളിപ്പിച്ചു. ശേഷം അവളെ കരയ്ക്ക് പിടിച്ചു കയറ്റി. കരയില്‍ വെച്ചിരുന്ന ഒരു നല്ല തോര്‍ത്തുമുണ്ട് എടുത്തു അനഘ മാളുട്ടിയുടെ തലയും ദേഹവും തോര്‍ത്തി. ആ സമയം ദേവ് അമ്മുവിന്റെ പിറകിലുടെ കയറി വരുന്ന കാര്യം അനഘ അറിഞ്ഞിരുന്നില്ല. മാളുട്ടിയുടെ തോര്‍ത്തല്‍ കഴിച്ചു അനഘ തിരിഞ്ഞതും ദേവ് അമ്മുനെ ഒരു തട്ടും കുടെ ഒരു തള്ളലും….

103 Comments

  1. ❤️❤️❤️❤️❤️

  2. കർണ്ണൻ

    Story eppozha publish cheyunne

    1. ഖൽബിന്റെ പോരാളി ?

      Half an hour ??

  3. Super story bro ????❤

  4. അൽ കുട്ടൂസ്

    ഖൽബെ അടുത്തത് അവസാന ഭാഗം ആണ് ലെ
    സങ്കടിണ്ട് ട്ടൊ?

    ഓരോ ഭാഗത്തിന് വേണ്ടിയും ഒരു കാത്തിരിപ്പായിര്ന്ന്
    ഇനിപ്പൊ അതു എന്തിനാ ലെ?

    ന്തായാലും lub u❤️?

    1. തുടങ്ങിയാൽ ഏതു കഥയും അവസാനിക്കും… വലിച്ചു നീട്ടാന്‍ എനിക്കും താല്പര്യം ഇല്ല താനും…

      Thank You ?

  5. ഖൽബെ..

    കൊള്ളാം, എന്നാലും ഇത്രേം സന്തോഷിപ്പിച്ചിട്ട് ലാസ്റ്റ് ആ പണ്ടാരക്കാലനെ കൊണ്ടുവരേണ്ട കാര്യമൊന്നും ഉണ്ടായിരുന്നില്ല, പിന്നെ അങ്ങനൊരു യോഗമുണ്ടെങ്കിൽ അതും നടക്കണമല്ലോ..!!

    പിന്നെ എനിക്കുള്ള കുറച്ചു നിർദ്ദേശങ്ങൾ ഞാൻ പേർസണൽ ആയി പറയാം..

    സംഗതി ഉള്ളത് മാരകമായിരുന്നു.. ബാക്കിയുള്ളതും അങ്ങനാവുമെന്ന് എനിക്കറിയാം..

    സ്നേഹത്തോടെ

    Fire blade ❤

    1. ചേട്ടായി ?

      അതുപിന്നെ കഥ അവസാനിക്കുക അല്ലെ… കുറച്ച് ദുഃഖങ്ങളോ ട്വിസ്റ്റോ ഉണ്ടായിക്കൊട്ടെ…

      Personal എന്താ പറയാൻ ഉള്ളേ… തെറി വല്ലതും ആണോ ?

      ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ? ❤️

  6. Qalbe❤

    Kadha ക്ലൈമാക്സിനോട് അടുക്കും തോറും ഒരു സങ്കടം പോലെ… ഇത് പോലെ ഉള്ള കഥകൾ അവസാനിക്കുകയാണെല്ലോ എന്നുള്ള വിഷമം…
    അവസാനം ആയപ്പോളേക്കും സ്പീഡ് കൂടിയെങ്കിലും, ഫീൽ കുറച്ചു പോലും കുറയാതെ തന്നെ നീ തന്നു.. ?
    അവളുടെയും അവന്റെയും ഉള്ളിൽ ഉള്ള വികാരങ്ങൾ ഒക്കെ നന്നായി കാണിച്ചു തന്നു, അത് അവരുടെ കുടുംബജീവിതത്തിൽ എത്രേമാത്രം സ്വാധിനികുന്നുണ്ട് എന്ന് നമ്മക് അറിയാലോ…
    മനോജ്‌ എന്ന charactr സത്യം പറഞ്ഞാൽ എനിക്ക് മറന്ന് പോയിരുന്നു… പിന്നെ നിങ്ങൾ mention ചെയ്തപ്പോളാണ് ഓർമ വന്ന് ???…
    Anyway… ഒരു നല്ലൊരു ഫീലോടു കൂടി, ഒട്ടും lag ഇല്ലാതെ തന്നെ വായിക്കാൻ പറ്റി…
    ഇടുത്തു പറയേണ്ടേ ഒരു കാര്യം, മാളൂട്ടിയുടെ aa charactrinu വേണ്ടി നീ കൊടുക്കുന്ന effort തന്നെയാണ്.. അത് കൊണ്ട് മാത്രം ആണ് ഇത് ഇത്രെയും velye വിജയം ആയത്… ❤❤

    1. താത്ത ❤️ ?

      എല്ലാ കഥയ്ക്കും അവസാനം ഉണ്ടാവുമല്ലോ… ഇവിടെയും അങ്ങനെ തന്നെയാണ്‌ ?…

      വികാരങ്ങള്‍ ഒന്നുടെ അര്‍ത്ഥവത്തായി എഴുതണം എന്ന് ഉണ്ടായിരുന്നു. എന്താ ചെയ്യാ സൈറ്റിലെ നിയമം ഒന്നും സമ്മതിക്കില്ല… പിന്നെ പിള്ളേര് ഒക്കെ വായിക്കുന്നുണ്ടാവില്ലേ… അതോണ്ട് ആ ഭാഗം എല്ലാം വെട്ടി കുറച്ചു.

      മാളുട്ടിയുടെ കഥ എന്ന പോലെ എഴുതി തുടങ്ങിയ കഥ ആണ്‌ ഇത്‌. അതാണ് മാളുട്ടിയുടെ ഭാഗം എഴുതാൻ ഇത്ര സന്തോഷം ? ❤️ ?

      ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ?
      നല്ല വാക്കുകള്‍ക്കു നന്ദി… ☺ ?

  7. ഇഷ്ടമായി ❤

  8. അതികം ടെൻഷൻ അടിപ്പിക്കാതെ അടുത്ത part വേഗം തരണം ❤️❤️❤️❤️❤️❤️❤️❤️❤️

    1. മുത്തു ബ്രോ ?

      അടുത്ത മാസം തുടക്കത്തില്‍ തന്നെ അടുത്ത ഭാഗം ഉണ്ടാവും… ☺ ?

  9. മല്ലു vÂmpíre

    ഇതുപോലെ എന്തെങ്കിലും വേണ്ടാത്തത് നടക്കും എന്ന് വിചാരിച്ചു…
    അനു പഠിക്കാൻ പോയിനിൽക്കുന്ന സ്ഥലത്താണ് പ്രതീക്ഷിച്ചത്…any way ini kurachu action aakaam….?⚔️?
    ചിലർ അങ്ങനെയാ കിട്ടേണ്ടത് എപ്പോൾ ആയാലും ചൊതിച്ച് വാങ്ങും…waiting for next part……

    1. മല്ലു വാമ്പിയർ ബ്രോ ?

      കഥയുടെ പോക്കിന് ഇതെല്ലാം അനിവാര്യമായി വന്നു. അത് മറ്റൊരു നഗരത്തിൽ നടന്ന ശെരി അല്ലല്ലോ… ഇതാവുമ്പോ എല്ലാരും ഒരേ സ്ഥലത്ത്‌ അല്ലെ… ☺ ?

      ഇനി എന്താവും എന്ന് അടുത്ത ഭാഗത്ത് വായിച്ച് അറിയാം ? ? ?

  10. ഹെമ്മേ.. കഥ ഇനീം ഒരു പാർട് അല്ലെങ്കിൽ ഒന്നിൽ കൂടുതൽ പാർട്ട്‌ കൂടി ഉണ്ടെന്നു പറഞ്ഞപ്പോ മനസ്സിൽ വന്ന കാര്യം ആണ്‌ കണ്ടെന്റ്, അവള് ദൂരെ പോയി പഠിക്കുന്ന സംഭവം മാത്രം വെച്ച് അത്രേം എഴുതാൻ പറ്റില്ല എന്ന് ഉറപ്പായിരുന്നു, ബട്ട്‌ ഇങ്ങനെ ഒരു സീൻ പ്രതീക്ഷിച്ചില്ല.. അടിപൊളി.. ?

    എന്തായാലും കിടുക്കി മോനേ, അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ്.. ?❤️

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

    1. രാഹുല്‍ ബ്രോ ?

      അപ്രതീക്ഷിതമായ സീൻസ് വരുന്നത് ഒരു രസം അല്ലെ ?? എന്താ ചെയ്യാ… എല്ലാത്തിനും ഓരോ കാരണം ഉണ്ട് മച്ചാനെ..

      എല്ലാം അടുത്ത ഭാഗത്ത് അറിയാം ?

  11. ❤️❤️❤️❤️❤️

  12. Muthe super.

    Oru heroic entry and fight expect cheyyunnu.

    Rape onnum venda bro athe veruthe bore aaku

    1. ലോലൻ ബ്രോ ? ?

      എന്താവും എന്ന് അറിയില്ല… കടുത്ത പരുപാടി ഒന്നും ഇല്ല കേട്ടോ… ഞാൻ അത്തരക്കാരൻ നഹി ഹേ… ☺

  13. ????????

  14. ?❤️❤️❤️❤️❤️

  15. ❤❤❤

  16. ഞാൻ ഈ siteil ഈ അടുത്താണ് കേറുന്നത് കുറെ കഥകൾ കണ്ടു ആദ്യം മുതലേ അതെല്ലാം വായിച്ചു ഇന്നലെയാണ് ഈ കഥാ ശ്രദ്ധയില്‍ പെട്ടത് ഇന്നലെ തുടങ്ങി ദ ഇപ്പൊ വായിച്ചു തീർന്നു ആദ്യമൊക്കെ അവർ പിരിയുമോ എന്ന പിരിമുറുക്കം മനസ്സിൽ ഉണ്ടായിരുന്നു എന്നാല്‍ അവർ എല്ലാം തുറന്ന് പറഞ്ഞ്‌ സ്നേഹിച്ചപ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നി താങ്കളുടെ കഥ narrate ചെയ്യുന്ന രീതി വളരെ മികച്ചതാണ് അവസാനം മനോജ് വന്നത് എനിക്കിഷ്ടമായില്ല എന്നാലും അമ്മുവിനും മാളുവിനും ഒന്നും സംഭവിക്കില്ല എന്ന് ഉറച്ച് വിശ്വസിക്കുന്നു മറിച്ച് എന്തെങ്കിലും പിന്നെ ഞാൻ ഈ കഥ വായിക്കില്ല

    1. ആദ്യമെ നല്ല വാക്കുകള്‍ക്കു ഒത്തിരി നന്ദി ?

      എന്താ ചെയ്യാ, വേറെ വില്ലന്മാരൊന്നും ഈ കഥയില്‍ കണ്ടില്ല… അതാ ആ മനോജിനെ… ☺

      ബാക്കി അടുത്ത ഭാഗത്ത് അറിയാം ???

  17. ഗാങ്സ്റ്റർ സുരുളി

    സൂപ്പർ പാർട്ടായിരുന്നു. ഒരുപാടിഷ്ടായി.ഇനിയും നല്ലത് പോലെ എഴുതാങ്കഴിയട്ടെ എന്നാശംസിക്കുന്നു
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. Thank You Bro ?

      ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ?

  18. ഖൽബെ ഈ പാർട്ടും സൂപ്പർ ആയി???????????

  19. അങ്ങനെ ദേവിന്റെ കയ്യിൻെറ ചൂടറിയാൻ മനോജിന്റെ ജീവിതം ഇനിയും ബാക്കി

    1. അതേ അതേ… ചോദിച്ചു വാങ്ങിക്കുട്ടുന്നത് അല്ലെ എന്താ ചെയ്യാ… ????

  20. മല്ലു റീഡർ

    എന്താ ഖൽബേ പെട്ടന്നൊരു ട്വിസ്റ് ഒക്കെ.കഥയിൽ ഒരു സെന്റിമെന്സ് കുതികേട്ടൻ ഉള്ള തത്രപ്പാടിൽ ആണോ.ഞാൻ ഇടപെടാണോ…എന്തായാലും അടുത്തഭാഗത്തിൽ കാണാം…പിന്നെ അടുത്ത ഭാഗത്തിന്റെ ഷെഡ്യൂൾ തീയതി സെറ്റ് ആക്കണേ അപ്പൊ പിന്നെ അന്ന് വന്നു നോക്കിയാൽ മതിയല്ലോ….

    1. ഇക്കാ… ♥️?

      ട്വിസ്റ്റ് കുത്തി കയറ്റിയത് ഒന്നും അല്ല… ഇതൊക്കെ ഈ കഥയ്ക്ക്‌ അനിവാര്യമാണ്. അത് അടുത്ത ഭാഗം വായിക്കുമ്പോ മനസ്സിലാവും…

      അടുത്ത ഭാഗം ഷെഡ്യൂള്‍ ചെയ്യും പേടിക്കണ്ട…. ☺

Comments are closed.