? ഋതുഭേദങ്ങൾ ?️ 11 [ഖല്‍ബിന്‍റെ പോരാളി ?] 900

 

““അതു മാളുട്ടിയ്ക്കുള്ള പായസമാ….””

““വെള്ളപായസമാണോ…..?””  പാലൊഴിച്ചു ഉണ്ടാക്കിയ പായസമാണോ എന്ന അര്‍ത്ഥത്തില്‍ മാളുട്ടി അടുത്ത ചോദ്യം ചോദിച്ചു.

““അതെലോ… വെള്ളപായസം തന്നെയാ….””

““എവിടെ…. കാണുന്നില്ലല്ലോ…..””  മാളുട്ടി തുക്കുപാത്രത്തിലേക്ക് തന്നെ നോക്കികൊണ്ടു പറഞ്ഞു.

““അതൊക്കെ  ഭക്ഷണം കഴിച്ചിട്ട് കാണിച്ചു തരാം….””  ദേവ് മാളുട്ടിയോട് പറഞ്ഞു. അതോടെ മാളുട്ടിയുടെ മുഖത്തെ ചിരി അല്‍പം മങ്ങി. അപ്പോഴേക്കും രണ്ടുപേരും കുടെ മാളുട്ടിയുടെ മുത്തച്ഛന്‍റെയും മുത്തശ്ശിയുടെയും അടുത്തെത്തിയിരുന്നു.

““അച്ഛനെന്തിനാ ഇതെക്കെ ചെയ്യുന്നേ….?””  പൂച്ചെടികള്‍ക്ക് പൈപ്പിലുടെ വെള്ളമൊഴിക്കുന്ന അമ്മയച്ഛനെ നോക്കി ദേവ് ചോദിച്ചു.

““തന്‍റെ കൈയിലിരിക്കുന്ന ഈ കുറുമ്പിയില്ലേ, ഇവള് വിചാരിച്ച പോലെയൊന്നുമല്ല കേട്ടോ…. ഞങ്ങളെ ഓരോന്ന് പറഞ്ഞു പറഞ്ഞു അവസാനം ഈ ചെടികള്‍ നനയ്ക്കാതെ വിടില്ല എന്ന സ്ഥിതിയിലാക്കി…. മിടുക്കിയാ….””  സുബ്രഹ്മണ്യന്‍ ദേവിനോട് പറഞ്ഞു.

““അവിടെ ഇവര്‍ക്ക് ഒരു പുന്തോട്ടമുണ്ടായിരുന്നു. അന്നൊക്കെ നേരം വെളുത്താല്‍ പിന്നെ ഇവള്‍ അധിക സമയവും അവിടെയാവും. അതാണ് പൂക്കളോടും ചെടികളോടുമൊക്കെ ഇവള്‍ക്ക് ഇത്രക്ക് ഇഷ്ടം….””  ദേവ് മാളുട്ടിയ്ക്ക് ഒരു ഉമ്മ നല്‍കികൊണ്ട് പറഞ്ഞു.

““അച്ഛാ…. വരു… കഴിക്കാം….””  അപ്പോഴേക്കും പൂമുഖത്തെത്തിയ അനഘ അച്ഛനോട് വിളിച്ചു പറഞ്ഞു. അതോടെ കൈയിലുള്ള ഓസ് താഴെയിട്ട്, പൈപ്പ് അടച്ച് സുബ്രഹ്മണ്യന്‍ പൂമുഖത്തേക്ക് കയറി. കുടെ ദേവും ധാത്രിയും. അമ്മയെ കണ്ടതും മാളുട്ടി ദേവിന്‍റെ കൈയില്‍ നിന്ന് അവളുടെ അടുത്തേക്ക് ചാടി. അതു പ്രതീക്ഷിച്ചു നിന്ന അനഘ അവളെ എളുപ്പത്തില്‍ കൈപ്പിടിയിലാക്കി.

““കണ്ണന് വിശക്കുന്നില്ലേ….? നമ്മുക്ക് ഇഢ്ലി കഴിക്കാന്‍ പോകാം….””  അനഘ മാളുട്ടിയോട് ചോദിച്ചു.

““അമ്മേ…. പായസം…..””  ദേവിന്‍റെ കൈയിലുള്ള തുക്കുപാത്രം ചുണ്ടികൊണ്ട് മാളുട്ടി അനഘയോട് പറഞ്ഞു.

““ഹാ… പായസമൊക്കെ നിനക്ക് അമ്മ എടുത്ത് തരാം… പക്ഷേ ആദ്യം ഇഡ്ലി കഴിക്കണം….””  മാളുട്ടിയുടെ നോട്ടത്തിന്‍റെ അര്‍ത്ഥം മനസിലാക്കിയ അനഘ പറഞ്ഞു. അതോടെ ആ ചിരി മങ്ങി.

““ദേവാ…. താനും വാ… നമ്മുക്ക് ഒന്നിച്ചിരിക്കാം….””  സുബ്രഹ്മണ്യന്‍ മരുമകനോട് ക്ഷണിച്ചു.

““ദാ വരുന്നച്ഛാ…. ഒന്ന് കാലും മുഖം കഴുകിയിട്ട് വരാം…. അച്ഛനും അമ്മയും നടന്നോളു….””  ദേവ് ബഹുമാനപുരസ്സരം പറഞ്ഞു. ബാക്കി സംസാരത്തിന് നില്‍ക്കാതെ അനഘ മാളുട്ടിയെയും കൊണ്ട് ഡൈനിംഗ് ഹാളിലേക്ക് നടന്നു. എന്നാല്‍ അനഘയുടെ തന്നോടുള്ള അവഗണന ദേവിന് ചെറുതായി ഫീല്‍ ചെയ്യുന്നുണ്ടായിരുന്നു.

 

134 Comments

  1. Malutty…!❤️❤️❤️❤️❤️❤️

  2. 2days munp aaa bro ith kandath.. Vayich thugiyappol angg irrunn vayich aparajithan pollum vayichilla.. Ithinte flow poyallonn karuthii?
    Othiri ishttayiii bro❤️❤️?

  3. ഇപ്പോഴാണൂ വായിച്ചത്… ഈ ഭാഗം അടിപൊളി ആയിട്ടുണ്ട്.,.,.,.,., മാളൂട്ടിയും അനുവും മായായും തമ്മിൽ ഉള്ള ബന്ധം ഒക്കെ നന്നായിരുന്നു.,..,.,.,.

    മനോജിനെ പോലെ കുറെ എണ്ണം ഉണ്ട്…… ജാതിയും മതവും പറഞ്ഞോണ്ട്.,.,.,.,..

    മനു… അവനോട് നന്നായി ദേഷ്യം വരുന്നുണ്ട്.,.,.,.,. വേറെ ആർക്കും ജോലിയും ടെൻഷനും ഇല്ലാത്ത പോലെ..,.,,..,,

    മയയോട് അവൻ കാണിക്കുന്ന സ്വഭാവത്തിന് രണ്ടെണ്ണം പൊട്ടിക്കുകയാണ് വേണ്ടത്.,.,.,.,. ?

    ദേവ് അവിടെ നിന്ന് പോവുകയാണോ.,.,.,. എന്തായാലും അടുത്ത ഭാഗത്തിനായി waiting…

    സ്നേഹത്തോടെ സിദ്ധു ❤

    1. സിദ്ധാർഥ് ബ്രോ ?

      കഥ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതില്‍ ഒത്തിരി സന്തോഷം ? ? ?

      മനുവും മായയും അവരുടെതായ രീതിയിൽ പെരുമാറി അത്രേ ഉള്ളു… അത് ചിലപ്പോ തെറ്റ് ആവും… അത് അവർ മനസ്സിലാക്കട്ടെ…

      ദേവിന്റെ കാര്യങ്ങൾ വഴിയേ അറിയാം ? ?

  4. കഥ ഒരുപാട് ഇഷ്ടായി ❤️.എന്നാലും മാളൂട്ടിയെ ഉപേക്ഷിച്ച ആ ഒരു അവസ്ഥയെ പറ്റി ഞാൻ ചിന്തിച്ചപ്പോൾ എനിക്ക് തോന്നിയതെന്തന്നാൽ, ദേവ് എപ്പോഴും അനുവിനോടൊപ്പം ഉണ്ടായിരുന്നെല്ലോ . നമ്മുക്കൊരു കുട്ടി ഉണ്ടാവാൻ പോവാണെങ്കിൽ പത്തുമാസത്തോളം കാലം ഭാര്യയുടെ കൂടെ നടന്ന് സംരക്ഷിമ്പോൾ നമ്മൾ ഒരു അച്ഛനാണെന്നുള്ള ആ ഒരു ഫീൽ ഉണ്ടാവുമെല്ലോ അപ്പോൾ അത്രയും കാലം നമ്മൾക്ക് ആ കുഞ്ഞിനോടും സ്നേഹം ഉണ്ടാവുമെല്ലോ അനു മരിക്കുന്ന അവസ്ഥയിൽ പോലും തന്റേതെന്ന് പറയാൻ ആ കൈക്കുഞ്ഞല്ലെ ഉണ്ടായിരുന്നൊള്ളു. അപ്പോ ആ കുഞ്ഞിനെ ഉപേക്ഷിക്കുന്നത് അതിനോട് സ്നേഹം ഇല്ലാത്തതുകൊണ്ടല്ലെ. അപ്പൊ ആ പത്തു മാസക്കാലം കാത്തിരുന്നു കിട്ടിയ ആ കുഞ്ഞിനെ രണ്ട് ദിവസത്തെ പരിചയം ഒന്ന് പറയുന്നത് തെറ്റല്ലെ .ശെരിക്കും ദേവ് എന്തുകൊണ്ടാണ് അങ്ങനെ ചെയ്തതെന്നും അതിന് പ്രേരണയായ ചിന്ത എന്താണെന്നും വിവരിക്കാമോ,
    അനുവിനെ കൊന്ന കുഞ്ഞ് എന്ന് പറയുന്നുണ്ടെങ്കിൽ പോലും അതിലുപരി ആയ ഒരു കാരണം തരാൻ പറ്റുമോ …
    ഇത് കുഞ്ഞിനെ കളഞ്ഞ പാർട്ടിൽ പറയണം എന്ന് വിചാരിച്ചതാ പിന്നെ അവസാനം ചോദിക്കാന് വിചാരിച്ചു.

    പിന്നെ ഒരു കാര്യം കഥയുടെ ക്ലൈമാക്സാണ് അത് വല്ലാണ്ട് പ്രെടിക്ടബിൾ ആണോ എന്നൊരു സംശയം. മാളൂട്ടി അനുവിനെ അമ്മയെ പോലെ സ്നേഹിക്കുന്നു പിരിയാൻ പറ്റാത്ത വിധം. അതുകൊണ്ടു തന്നെ അനു വീട്ടിൽ നിന്ന് ഇറങ്ങാൻ നേരം ദേവ് പോവേണ്ട എന്ന് പറയുന്നു. അനു തിരിച്ച് വരുന്നു. ഇങ്ങനെ തികച്ചും Dramical അല്ലാതെ ആയിക്കും കഥ മുന്നോട്ട് പോവുന്നതെന്ന് വിചാരിക്കുന്നു.

    Next part എന്നാ വരുക
    വെയ്റ്റിംഗ് ആണേ?

    സസ്നേഹം?

    Romance Lover

    1. ആദ്യമെ നല്ല വാക്കുകള്‍ക്കു നന്ദി ❤️ ♥️

      ബ്രോ ആദ്യം പറഞ്ഞ കാര്യത്തിൽ എന്റെ നിഗമനം. മാളുട്ടിയുടെ യാഥാർത്ഥ അമ്മക്ക് പ്രസവ സമയത്തേ അല്പം പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. അത് ആ കഥ പറയുന്ന ഭാഗത്ത് ദേവ് പറഞ്ഞിട്ടുണ്ട്. അന്ന് ഗർഭാവാസ്ഥയിൽ തന്നെ കുഞ്ഞിനെ കളയാന്‍ ദേവ് അനുവിനോട് പറഞ്ഞതാണ്. എന്നാൽ അവൾ അത് സമ്മതിച്ചില്ല.

      ഇങ്ങനെ ഒരു അവസരത്തില്‍ ദേവിന് കുഞ്ഞിനേക്കാൾ ആവശ്യം കുഴപ്പമൊന്നുമില്ലാതെ അനുവിനെ കിട്ടുക എന്നതാണ്‌… ഒരു പക്ഷേ കുഞ്ഞ് വേണം എന്ന് കൂടുതൽ ആഗ്രഹിച്ചത് അനു ആവും… ദേവ് വേറെ വഴി ഇല്ലാതെ അവളുടെ വാശിക്ക് മുന്നില്‍ നിന്ന് കൊടുത്തത് ആവാം… ഗർഭാവാസ്ഥയിലും ദേവ് കൂടുതൽ കരുതൽ നല്‍കിയത് അനുവിന്റെ ആരോഗ്യത്തിനാവാം…

      ഇങ്ങനെ ഒരു അവസരത്തിൽ തന്റെ പ്രിയപ്പെട്ട അനു മരിക്കുമ്പോ ദേവ് അങ്ങനെ ചിന്തിക്കാൻ സാധ്യത ഇല്ലേ… പിന്നെയും അവന്‍ കുഞ്ഞിനെ തേടി പോയത് അനു സ്വപ്നത്തില്‍ വന്ന് പറഞ്ഞു എന്നതിന് ശേഷമാണ്… അന്നുവരെ കുഞ്ഞിനേക്കാൾ അവന്‍ സ്നേഹിച്ചത് അനുവിനെ ആണ്‌… അനുവിന്റെ മരണം അവന് ഒരു ഷോക്കായിരുന്നു. അപ്പൊ അതിന്റെ കാരണത്തോട് ഒരു ദേഷ്യവും തോന്നി… ഈ സമയത്തെ ദേവിന്റെ പ്രായവും ചിലപ്പോ ഇങ്ങനെ ചിന്തിക്കാന്‍ വഴി ഒരുക്കി കാണണം..

      എല്ലാരും ഇങ്ങനെ ചിന്തിക്കണം എന്ന് ഇല്ല കേട്ടോ… എന്റെ ദേവ് ഇങ്ങനെ ചിന്തിച്ചു. അത് ചിലപ്പോ ആ കഥാപാത്രത്തിന്റെ പോരായ്മ ആയിരിക്കാം… അത് സമ്മതിക്കുന്നു ♥️

      പിന്നെ രണ്ടാമത്തെ കാര്യം… അത് ബ്രോ രണ്ട് വരിയില്‍ പറഞ്ഞ പോലെയാവില്ല എന്ന് ഞാൻ ഉറപ്പ് തരുന്നു… അതിനുള്ള ചില സൂചനകള്‍ അടുത്ത ഭാഗത്ത് തരാം…

      അഭിപ്രായത്തിനും സംശയത്തിനും ഒരിക്കല്‍ കൂടെ നന്ദി അറിയിക്കുന്നു… സംശയത്തിന് എന്നാൽ കഴിയും വിധം ഉത്തരം തന്നു എന്ന് ഞാൻ വിചാരിക്കുന്നു ?♥️

      സ്നേഹത്തോടെ ?

      1. ? reply thannathinu orupadu nanni bro

        Bro paranjath prasakthamayi thonnunnu kunjine devinu vendayirunnu anuvinte condition orthitt.samsayam vannappo pinne athonnum orma vannilla.theerchayayittum avante prayam chindakale swadhinichukanum appakwamayi ulla prayam alle.?samsayam clear ayi bro thanks for your response.

        Adtha partukalkkayi katta waiting..

        Romance lover❤️

  5. Suprrr
    ❤❤❤❤❤❤❤

  6. തൃശ്ശൂർക്കാരൻ ?

    Qlbe ❤❤❤istayi ??

  7. ❦︎❀ചെമ്പരത്തി ❀❦︎

    വായിച്ചു…. ഏറെ ഇഷ്ടപ്പെട്ടു….. അകന്നു നിന്ന മനുവിന്റെ മാറ്റം നന്നായെങ്കിലും പക്ഷെ അതു ആ കുഞ്ഞിനെ മുറിപ്പെടുത്തിയിട്ടായിപ്പോയി എന്നൊരു കൊച്ചു പരിഭവം ഉണ്ട്……
    അനഘക്കും ദേവിനും ഇടയിൽ തുറന്നു സംസാരിക്കാൻ ആകാത്തത്തിന്റെ ഒരു പ്രശ്നം ഉണ്ട് അല്ലെ……. അവർ മാളൂട്ടിയിലൂടെ ഒന്നിക്കട്ടെ എന്നാശിക്കുന്നു…..

    സ്റ്റോറി വന്ന അന്ന് തന്നെ വായിച്ചെങ്കിലും cmt ചെയ്യാൻ കഴിഞ്ഞിരുന്നില്ല…..ഇന്നാണ് സമയം കിട്ടിയത്…. വൈകിയതിൽ ക്ഷമിക്കുക…. സ്നേഹപൂർവ്വം ?????????

    1. മനുവിന് കുഞ്ഞുങ്ങളുമായി അധികം അടുപ്പം ഇല്ലാത്തത് കൊണ്ട്‌ മനസ്സിലാക്കാൻ പറ്റിയില്ല… അതാണ്‌ ഒരു മുറിവ് ആയത്…

      ദേവും അനഘയും തുറന്ന് സംസാരിക്കും എന്ന് പ്രതീക്ഷിക്കാം?

  8. ♥️♥️♥️……വളരേ നന്നായിട്ടുണ്ട് മാഷേ….. ♥️♥️♥️♥️

  9. Onnum parayan illa bro super ♥♥♥

    1. ഒത്തിരി സന്തോഷം ബ്രോ ? ?

  10. Superb
    പറയാന് വാക്കുകൾ ഇല്ല bro .

  11. മുത്തു

    മാളൂട്ടി ഉള്ള സീനുകൾ ഒരു ചെറു പുഞ്ചിരിയോടെഅല്ലാതെ വായിക്കാൻ പറ്റുന്നില്ല അടിപൊളിയായിരുന്നു ഈ പാർട്ടും ???❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    Next part വേഗം വേണം bro❤️❤️❤️❤️

    1. കഥ ഇഷ്ടപ്പെട്ടു എന്ന് അറിയുന്നതിൽ ഒരിത്തിരി സന്തോഷമുണ്ട് ❤️

      താങ്ക്യൂ ♥️

  12. ❤❤❤

Comments are closed.