? ഋതുഭേദങ്ങൾ ?️ 11 [ഖല്‍ബിന്‍റെ പോരാളി ?] 900

 

““ഗുഡ് ഗേള്‍….””  അനഘ ഒരു ചിരിയോടെ മാളുട്ടിയുടെ കവിളില്‍ ഒരു ഉമ്മ കൊടുത്തു. അതോടെ അവളുടെ ശോകമുഖം മാറി ചിരി തിരിച്ചുവന്നു.

““അച്ഛന്‍ അമ്പലത്തില്‍ പോയതാണ് ട്ടോ….””  അനഘ പറഞ്ഞു.

““മാളുട്ടിയെ കൊണ്ടോയില്ല….””  മാളുട്ടി ചുണ്ടുപിളര്‍ത്തി പറഞ്ഞു.

““കണ്ണന്‍റെ അച്ഛന്‍ അമ്പലത്തിലെ പൂജാരിയല്ലേ…. അച്ഛന്‍ ജോലിയ്ക്ക് പോയതല്ലേ….””

““പൂചാരി….?””  അനഘ പറഞ്ഞതിന്‍റെ അര്‍ത്ഥം മനസിലാവാതെ മാളുട്ടി തിരിച്ചു ചോദിച്ചു.

““ഹാ…. അമ്പലത്തില്‍ അമ്പോറ്റിയ്ക്ക് പുജ ചെയ്യില്ലേ അതാണ് പുജാരി….””

““അപ്പോ….. ഇവിടെ ചദനവും പായസ്വേം തരുന്ന മാമന്‍ അച്ഛനാണോ….?””  എന്തോ മനസിലായ പോലെ മാളുട്ടി ചോദിച്ചു.

““ഹാ…. ഇവിടെ അത് നിന്‍റെ അച്ഛന്‍ തന്നെയാ….””  അനഘ ചിരിയോടെ പറഞ്ഞു.

ശേഷം അനഘ അവളെ കൊണ്ടു ബാത്ത്റൂമിലേക്ക് പോയി. പല്ലുതേപ്പും കുളിയും മറ്റും കഴിഞ്ഞപ്പോഴേക്കും അനഘ തലേന്നത്തെ പോലെ നനഞ്ഞ് ഒരു പരുവമായിരുന്നു. അവസാനം കണ്ണുരുട്ടി രണ്ടു കുഞ്ഞുചീത്ത പറഞ്ഞപ്പോഴാണ് മാളുട്ടി വികൃതിയൊന്ന് അവസാനിപ്പിച്ചത്….

പിന്നെ പുറത്തിറങ്ങി അവള്‍ക്ക് പുതിയ ഉടുപ്പിടുപ്പിച്ചു. കുടെ അല്ലറചില്ലറ മെയ്ക്കപ്പും…. ശേഷം അവളെയും കൊണ്ട്‌ താഴത്തെ നിലയിലേക്ക് ഇറങ്ങി. പുതിയ സ്ഥലവും പുതിയ ആളുകളുമായി അവള്‍ ഇണങ്ങേണ്ടതുണ്ടായിരുന്നു. കഴിഞ്ഞ ദിവസം തന്നെ ആരോടും ഒന്നും സംസാരിക്കാന്‍ പോലും മാളുട്ടി നിന്നുകൊടുത്തില്ല. ഇല്ലത്തെ രീതിയെല്ലാം പതിയെ അവളെ പറഞ്ഞു മനസിലാക്കണമെന്ന് അനഘ മനസില്‍ ഉറപ്പിച്ചു.

താഴെയിറങ്ങിയപ്പോഴേ അനഘയുടെ അച്ഛനും അമ്മയും മാളുട്ടിയുടെ അടുത്തെത്തി. എന്നാല്‍ അവര്‍ എത്ര വിളിച്ചിട്ടും മാളുട്ടി അവരുടെ അടുത്തേക്ക് പോകാന്‍ തുനിഞ്ഞില്ല. അവള്‍ അനഘയുടെ അടുത്തേക്ക് കുടുതല്‍ ഒട്ടി നിന്നുകൊണ്ട് രണ്ടാളെയും മാറി മാറി നോക്കി.

മുത്തശ്ശിയുടെ കുടെ പോയ്ക്കോ… എന്ന് പറഞ്ഞ് അനഘ അടുക്കളയിലേക്ക് നിങ്ങിയതും മാളുട്ടി വാല് പോലെ അവളുടെ സാരി തുമ്പും പിടിച്ചു വന്നു. അതിന് പിറകെ മാളുട്ടിയെന്ന് വിളിച്ചു ധാത്രിയും. മാളുട്ടി അമ്മയുമായി അടുക്കുന്നില്ല എന്നു മനസിലാക്കി അനഘ തിരിഞ്ഞു മുട്ടുകുത്തി ഇരുന്നു. പിന്നെ മാളുട്ടിയെ നോക്കികൊണ്ട് ചോദിച്ചു.

““കണ്ണാ…. എന്തിനാ കണ്ണന്‍ പേടിക്കുന്നേ….?””  മാളുട്ടി അനഘയെയും ധാത്രിയെയും മാറി മാറി നോക്കി.

““ഇതാരാണെന്ന് കണ്ണനറിയില്ലേ…. ?””  അനഘ ചോദിച്ചു.

““മുത്തസ്സി….””  തലേന്ന് മായമ്മ പറഞ്ഞ കൊടുത്ത ഓര്‍മയില്‍ നിന്ന് മാളുട്ടി പറഞ്ഞു.

““ഹാ… ഇത് മാളുട്ടിന്‍റെ അമ്മാത്തെ (അമ്മയുടെ ഇല്ലത്തെ) മുത്തശ്ശിയാടാ കണ്ണാ…. മുത്തശ്ശിയ്ക്ക് മാളുട്ടിയെ എന്ത് ഇഷ്ടമാണെന്നറിയോ….””  അനഘ മാളുട്ടിയോട് പറഞ്ഞു. അത് കേട്ട് മാളുട്ടി അവളുടെ മുത്തശ്ശിയെ നോക്കി. മുത്തശ്ശിയാണേല്‍ അനഘ പറഞ്ഞതിനനുസരിച്ച് അല്‍പം സങ്കടഭാവത്തില്‍ മാളുട്ടിയെ നോക്കി.

 

134 Comments

  1. Malutty…!❤️❤️❤️❤️❤️❤️

  2. 2days munp aaa bro ith kandath.. Vayich thugiyappol angg irrunn vayich aparajithan pollum vayichilla.. Ithinte flow poyallonn karuthii?
    Othiri ishttayiii bro❤️❤️?

  3. ഇപ്പോഴാണൂ വായിച്ചത്… ഈ ഭാഗം അടിപൊളി ആയിട്ടുണ്ട്.,.,.,.,., മാളൂട്ടിയും അനുവും മായായും തമ്മിൽ ഉള്ള ബന്ധം ഒക്കെ നന്നായിരുന്നു.,..,.,.,.

    മനോജിനെ പോലെ കുറെ എണ്ണം ഉണ്ട്…… ജാതിയും മതവും പറഞ്ഞോണ്ട്.,.,.,.,..

    മനു… അവനോട് നന്നായി ദേഷ്യം വരുന്നുണ്ട്.,.,.,.,. വേറെ ആർക്കും ജോലിയും ടെൻഷനും ഇല്ലാത്ത പോലെ..,.,,..,,

    മയയോട് അവൻ കാണിക്കുന്ന സ്വഭാവത്തിന് രണ്ടെണ്ണം പൊട്ടിക്കുകയാണ് വേണ്ടത്.,.,.,.,. ?

    ദേവ് അവിടെ നിന്ന് പോവുകയാണോ.,.,.,. എന്തായാലും അടുത്ത ഭാഗത്തിനായി waiting…

    സ്നേഹത്തോടെ സിദ്ധു ❤

    1. സിദ്ധാർഥ് ബ്രോ ?

      കഥ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതില്‍ ഒത്തിരി സന്തോഷം ? ? ?

      മനുവും മായയും അവരുടെതായ രീതിയിൽ പെരുമാറി അത്രേ ഉള്ളു… അത് ചിലപ്പോ തെറ്റ് ആവും… അത് അവർ മനസ്സിലാക്കട്ടെ…

      ദേവിന്റെ കാര്യങ്ങൾ വഴിയേ അറിയാം ? ?

  4. കഥ ഒരുപാട് ഇഷ്ടായി ❤️.എന്നാലും മാളൂട്ടിയെ ഉപേക്ഷിച്ച ആ ഒരു അവസ്ഥയെ പറ്റി ഞാൻ ചിന്തിച്ചപ്പോൾ എനിക്ക് തോന്നിയതെന്തന്നാൽ, ദേവ് എപ്പോഴും അനുവിനോടൊപ്പം ഉണ്ടായിരുന്നെല്ലോ . നമ്മുക്കൊരു കുട്ടി ഉണ്ടാവാൻ പോവാണെങ്കിൽ പത്തുമാസത്തോളം കാലം ഭാര്യയുടെ കൂടെ നടന്ന് സംരക്ഷിമ്പോൾ നമ്മൾ ഒരു അച്ഛനാണെന്നുള്ള ആ ഒരു ഫീൽ ഉണ്ടാവുമെല്ലോ അപ്പോൾ അത്രയും കാലം നമ്മൾക്ക് ആ കുഞ്ഞിനോടും സ്നേഹം ഉണ്ടാവുമെല്ലോ അനു മരിക്കുന്ന അവസ്ഥയിൽ പോലും തന്റേതെന്ന് പറയാൻ ആ കൈക്കുഞ്ഞല്ലെ ഉണ്ടായിരുന്നൊള്ളു. അപ്പോ ആ കുഞ്ഞിനെ ഉപേക്ഷിക്കുന്നത് അതിനോട് സ്നേഹം ഇല്ലാത്തതുകൊണ്ടല്ലെ. അപ്പൊ ആ പത്തു മാസക്കാലം കാത്തിരുന്നു കിട്ടിയ ആ കുഞ്ഞിനെ രണ്ട് ദിവസത്തെ പരിചയം ഒന്ന് പറയുന്നത് തെറ്റല്ലെ .ശെരിക്കും ദേവ് എന്തുകൊണ്ടാണ് അങ്ങനെ ചെയ്തതെന്നും അതിന് പ്രേരണയായ ചിന്ത എന്താണെന്നും വിവരിക്കാമോ,
    അനുവിനെ കൊന്ന കുഞ്ഞ് എന്ന് പറയുന്നുണ്ടെങ്കിൽ പോലും അതിലുപരി ആയ ഒരു കാരണം തരാൻ പറ്റുമോ …
    ഇത് കുഞ്ഞിനെ കളഞ്ഞ പാർട്ടിൽ പറയണം എന്ന് വിചാരിച്ചതാ പിന്നെ അവസാനം ചോദിക്കാന് വിചാരിച്ചു.

    പിന്നെ ഒരു കാര്യം കഥയുടെ ക്ലൈമാക്സാണ് അത് വല്ലാണ്ട് പ്രെടിക്ടബിൾ ആണോ എന്നൊരു സംശയം. മാളൂട്ടി അനുവിനെ അമ്മയെ പോലെ സ്നേഹിക്കുന്നു പിരിയാൻ പറ്റാത്ത വിധം. അതുകൊണ്ടു തന്നെ അനു വീട്ടിൽ നിന്ന് ഇറങ്ങാൻ നേരം ദേവ് പോവേണ്ട എന്ന് പറയുന്നു. അനു തിരിച്ച് വരുന്നു. ഇങ്ങനെ തികച്ചും Dramical അല്ലാതെ ആയിക്കും കഥ മുന്നോട്ട് പോവുന്നതെന്ന് വിചാരിക്കുന്നു.

    Next part എന്നാ വരുക
    വെയ്റ്റിംഗ് ആണേ?

    സസ്നേഹം?

    Romance Lover

    1. ആദ്യമെ നല്ല വാക്കുകള്‍ക്കു നന്ദി ❤️ ♥️

      ബ്രോ ആദ്യം പറഞ്ഞ കാര്യത്തിൽ എന്റെ നിഗമനം. മാളുട്ടിയുടെ യാഥാർത്ഥ അമ്മക്ക് പ്രസവ സമയത്തേ അല്പം പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. അത് ആ കഥ പറയുന്ന ഭാഗത്ത് ദേവ് പറഞ്ഞിട്ടുണ്ട്. അന്ന് ഗർഭാവാസ്ഥയിൽ തന്നെ കുഞ്ഞിനെ കളയാന്‍ ദേവ് അനുവിനോട് പറഞ്ഞതാണ്. എന്നാൽ അവൾ അത് സമ്മതിച്ചില്ല.

      ഇങ്ങനെ ഒരു അവസരത്തില്‍ ദേവിന് കുഞ്ഞിനേക്കാൾ ആവശ്യം കുഴപ്പമൊന്നുമില്ലാതെ അനുവിനെ കിട്ടുക എന്നതാണ്‌… ഒരു പക്ഷേ കുഞ്ഞ് വേണം എന്ന് കൂടുതൽ ആഗ്രഹിച്ചത് അനു ആവും… ദേവ് വേറെ വഴി ഇല്ലാതെ അവളുടെ വാശിക്ക് മുന്നില്‍ നിന്ന് കൊടുത്തത് ആവാം… ഗർഭാവാസ്ഥയിലും ദേവ് കൂടുതൽ കരുതൽ നല്‍കിയത് അനുവിന്റെ ആരോഗ്യത്തിനാവാം…

      ഇങ്ങനെ ഒരു അവസരത്തിൽ തന്റെ പ്രിയപ്പെട്ട അനു മരിക്കുമ്പോ ദേവ് അങ്ങനെ ചിന്തിക്കാൻ സാധ്യത ഇല്ലേ… പിന്നെയും അവന്‍ കുഞ്ഞിനെ തേടി പോയത് അനു സ്വപ്നത്തില്‍ വന്ന് പറഞ്ഞു എന്നതിന് ശേഷമാണ്… അന്നുവരെ കുഞ്ഞിനേക്കാൾ അവന്‍ സ്നേഹിച്ചത് അനുവിനെ ആണ്‌… അനുവിന്റെ മരണം അവന് ഒരു ഷോക്കായിരുന്നു. അപ്പൊ അതിന്റെ കാരണത്തോട് ഒരു ദേഷ്യവും തോന്നി… ഈ സമയത്തെ ദേവിന്റെ പ്രായവും ചിലപ്പോ ഇങ്ങനെ ചിന്തിക്കാന്‍ വഴി ഒരുക്കി കാണണം..

      എല്ലാരും ഇങ്ങനെ ചിന്തിക്കണം എന്ന് ഇല്ല കേട്ടോ… എന്റെ ദേവ് ഇങ്ങനെ ചിന്തിച്ചു. അത് ചിലപ്പോ ആ കഥാപാത്രത്തിന്റെ പോരായ്മ ആയിരിക്കാം… അത് സമ്മതിക്കുന്നു ♥️

      പിന്നെ രണ്ടാമത്തെ കാര്യം… അത് ബ്രോ രണ്ട് വരിയില്‍ പറഞ്ഞ പോലെയാവില്ല എന്ന് ഞാൻ ഉറപ്പ് തരുന്നു… അതിനുള്ള ചില സൂചനകള്‍ അടുത്ത ഭാഗത്ത് തരാം…

      അഭിപ്രായത്തിനും സംശയത്തിനും ഒരിക്കല്‍ കൂടെ നന്ദി അറിയിക്കുന്നു… സംശയത്തിന് എന്നാൽ കഴിയും വിധം ഉത്തരം തന്നു എന്ന് ഞാൻ വിചാരിക്കുന്നു ?♥️

      സ്നേഹത്തോടെ ?

      1. ? reply thannathinu orupadu nanni bro

        Bro paranjath prasakthamayi thonnunnu kunjine devinu vendayirunnu anuvinte condition orthitt.samsayam vannappo pinne athonnum orma vannilla.theerchayayittum avante prayam chindakale swadhinichukanum appakwamayi ulla prayam alle.?samsayam clear ayi bro thanks for your response.

        Adtha partukalkkayi katta waiting..

        Romance lover❤️

  5. Suprrr
    ❤❤❤❤❤❤❤

  6. തൃശ്ശൂർക്കാരൻ ?

    Qlbe ❤❤❤istayi ??

  7. ❦︎❀ചെമ്പരത്തി ❀❦︎

    വായിച്ചു…. ഏറെ ഇഷ്ടപ്പെട്ടു….. അകന്നു നിന്ന മനുവിന്റെ മാറ്റം നന്നായെങ്കിലും പക്ഷെ അതു ആ കുഞ്ഞിനെ മുറിപ്പെടുത്തിയിട്ടായിപ്പോയി എന്നൊരു കൊച്ചു പരിഭവം ഉണ്ട്……
    അനഘക്കും ദേവിനും ഇടയിൽ തുറന്നു സംസാരിക്കാൻ ആകാത്തത്തിന്റെ ഒരു പ്രശ്നം ഉണ്ട് അല്ലെ……. അവർ മാളൂട്ടിയിലൂടെ ഒന്നിക്കട്ടെ എന്നാശിക്കുന്നു…..

    സ്റ്റോറി വന്ന അന്ന് തന്നെ വായിച്ചെങ്കിലും cmt ചെയ്യാൻ കഴിഞ്ഞിരുന്നില്ല…..ഇന്നാണ് സമയം കിട്ടിയത്…. വൈകിയതിൽ ക്ഷമിക്കുക…. സ്നേഹപൂർവ്വം ?????????

    1. മനുവിന് കുഞ്ഞുങ്ങളുമായി അധികം അടുപ്പം ഇല്ലാത്തത് കൊണ്ട്‌ മനസ്സിലാക്കാൻ പറ്റിയില്ല… അതാണ്‌ ഒരു മുറിവ് ആയത്…

      ദേവും അനഘയും തുറന്ന് സംസാരിക്കും എന്ന് പ്രതീക്ഷിക്കാം?

  8. ♥️♥️♥️……വളരേ നന്നായിട്ടുണ്ട് മാഷേ….. ♥️♥️♥️♥️

  9. Onnum parayan illa bro super ♥♥♥

    1. ഒത്തിരി സന്തോഷം ബ്രോ ? ?

  10. Superb
    പറയാന് വാക്കുകൾ ഇല്ല bro .

  11. മുത്തു

    മാളൂട്ടി ഉള്ള സീനുകൾ ഒരു ചെറു പുഞ്ചിരിയോടെഅല്ലാതെ വായിക്കാൻ പറ്റുന്നില്ല അടിപൊളിയായിരുന്നു ഈ പാർട്ടും ???❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    Next part വേഗം വേണം bro❤️❤️❤️❤️

    1. കഥ ഇഷ്ടപ്പെട്ടു എന്ന് അറിയുന്നതിൽ ഒരിത്തിരി സന്തോഷമുണ്ട് ❤️

      താങ്ക്യൂ ♥️

  12. ❤❤❤

Comments are closed.