? ഋതുഭേദങ്ങൾ ?️ 11 [ഖല്‍ബിന്‍റെ പോരാളി ?] 900

 

ദേവ് കുറച്ചുനേരം രണ്ടാളെയും നോക്കി നിന്നു. ഇനിയും നിന്നാല്‍ തന്‍റെ പണി വൈകും എന്നു മനസിലാക്കിയ ദേവ് പിന്നെ തന്‍റെ കാര്യങ്ങളിലേക്ക് ശ്രദ്ധ കൊടുത്തു. അല്‍പം കഴിഞ്ഞാണ് അനഘ കണ്ണുതുറക്കുന്നത്. അവള്‍ ആദ്യം നോക്കിയത് ദേവിനെയായിരുന്നു. താന്‍ ഇത്രയും നാളിനിടെ പലതവണ പറഞ്ഞിട്ടും ബെഡില്‍ കയറി കിടക്കാത്ത ആള്‍ സ്വന്തം മോളുടെ വാശിയുടെ പേരില്‍ ഇന്നലെ മുകളില്‍ കയറി കിടന്നിരിക്കുന്നു.

ദേവിനെ അവിടെങ്ങും കാണാതെയായപ്പോഴെ അവള്‍ക്ക് മനസിലായി താന്‍ ഉണരാന്‍ വൈകിയിരിക്കുന്നു എന്ന്. ജനലിലുടെ പുറത്തേക്ക് നോക്കിയപ്പോ നേരം വെളുത്തു തുടങ്ങിയിട്ടുണ്ട്. അപ്പോഴാണ് അവള്‍ക്ക് തന്‍റെ നെഞ്ചിലെന്തോ ഒരു സ്പര്‍ശം അറിഞ്ഞത്. താഴെ നെഞ്ചിന്‍റെ ഭാഗത്തേക്ക് നോക്കിയപ്പോഴാണ് പുച്ചകുഞ്ഞിനെ പോലെ തന്‍റെ നെഞ്ചില്‍ മുഖമൊളിപ്പിച്ചുവെച്ചു ഉറങ്ങുന്ന മാളുട്ടിയെ കാണുന്നത്.

പെട്ടെന്ന് തലേന്ന് തൊട്ട് മാളുട്ടിയുടെ അമ്മയായ കാര്യം അനഘയുടെ ഓര്‍മകളിലേക്ക് മടങ്ങി വന്നു. തന്‍റെ കൈയില്‍ തലവെച്ചാണ് അവള്‍ കിടക്കുന്നത്. കുടെ ഒരു കൈയും കാലും തന്‍റെ ദേഹത്തേക്ക് കയറ്റി വച്ചിട്ടുമുണ്ട്. മുമ്പ് അത്തുവിന്‍റെ കുടെ കിടക്കുമ്പോഴായിരുന്നു ഇങ്ങനെത്തെ അനുഭവങ്ങള്‍ ഉണ്ടാവാറ്…. അടുത്ത് കിടക്കുന്ന ആളുടെ ദേഹത്തേക്ക് കൈയോ കാലോ കയറ്റി വെച്ചില്ലെല്‍ അവള്‍ക്ക് ഉറക്കം വരില്ല…. പാവം അരവിന്ദിന്‍റെ വിധി. അനഘ ഓരോന്ന് ചിന്തിച്ചു ചിരിച്ചുപോയി….

അപ്പോഴാണ് ഇനി ഇങ്ങനെ കിടക്കുന്നത് ശരിയല്ലെന്ന ബോധ്യമുണ്ടായത്. അവള്‍ പതിയെ മാളുട്ടിയുടെ കൈയും കാലും തന്‍റെ ശരീരത്തില്‍ നിന്നും എടുത്തു താഴെ വെച്ചു. പിന്നെ അവളുടെ തല പതിയെ പൊക്കി അവള്‍ക്കായി വാങ്ങിയ കുഞ്ഞു തലയണ അവളുടെ തലയ്ക്ക് താഴെ വെച്ചുകൊടുത്തു. പിന്നെ അവളുടെ അടുത്ത് നിന്ന് എണിറ്റു മാറി. തന്‍റെ ചൂട് വിട്ടുപോയപ്പോ മാളുട്ടി ഒന്ന് ചെറുതായി ചിണുങ്ങി. എന്നാലും ഉറക്കം പോയിട്ടുണ്ടായിരുന്നില്ല. പിന്നെ താഴെ വീഴാതിരിക്കാന്‍ തന്‍റെ തലയണ അവള്‍ക്ക് അരികില്‍ വെച്ചു ബാക്കി പരുപാടിയിലേക്ക് കടന്നു.

കുളിയെല്ലാം കഴിഞ്ഞു അനഘ വന്നു നോക്കുമ്പോഴും മാളുട്ടി നല്ല ഉറക്കത്തിലാണ്. താന്‍ വെച്ച തലയണയെ കെട്ടിപിടിച്ചാണ് ഇപ്പോ കിടക്കുന്നത്. അവളെ വിളിച്ചു ഉണര്‍ത്തണോ എന്നൊരു ചിന്ത ആദ്യം വന്നെങ്കിലും കുറച്ചുനേരം കുടെ കിടന്നോടെ എന്ന അന്തിമ തിരുമാനത്തില്‍ അനഘ താഴെയ്ക്ക് ചെന്നു.

““കുഞ്ഞ് എണീറ്റില്ലേ മോളെ….?”” ഹാളിലെത്തിയപ്പോ അവിടെ ഇരുന്നിരുന്ന അച്ഛന്‍ അനഘയോട് ചോദിച്ചു.

 

134 Comments

  1. Malutty…!❤️❤️❤️❤️❤️❤️

  2. 2days munp aaa bro ith kandath.. Vayich thugiyappol angg irrunn vayich aparajithan pollum vayichilla.. Ithinte flow poyallonn karuthii?
    Othiri ishttayiii bro❤️❤️?

  3. ഇപ്പോഴാണൂ വായിച്ചത്… ഈ ഭാഗം അടിപൊളി ആയിട്ടുണ്ട്.,.,.,.,., മാളൂട്ടിയും അനുവും മായായും തമ്മിൽ ഉള്ള ബന്ധം ഒക്കെ നന്നായിരുന്നു.,..,.,.,.

    മനോജിനെ പോലെ കുറെ എണ്ണം ഉണ്ട്…… ജാതിയും മതവും പറഞ്ഞോണ്ട്.,.,.,.,..

    മനു… അവനോട് നന്നായി ദേഷ്യം വരുന്നുണ്ട്.,.,.,.,. വേറെ ആർക്കും ജോലിയും ടെൻഷനും ഇല്ലാത്ത പോലെ..,.,,..,,

    മയയോട് അവൻ കാണിക്കുന്ന സ്വഭാവത്തിന് രണ്ടെണ്ണം പൊട്ടിക്കുകയാണ് വേണ്ടത്.,.,.,.,. ?

    ദേവ് അവിടെ നിന്ന് പോവുകയാണോ.,.,.,. എന്തായാലും അടുത്ത ഭാഗത്തിനായി waiting…

    സ്നേഹത്തോടെ സിദ്ധു ❤

    1. സിദ്ധാർഥ് ബ്രോ ?

      കഥ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതില്‍ ഒത്തിരി സന്തോഷം ? ? ?

      മനുവും മായയും അവരുടെതായ രീതിയിൽ പെരുമാറി അത്രേ ഉള്ളു… അത് ചിലപ്പോ തെറ്റ് ആവും… അത് അവർ മനസ്സിലാക്കട്ടെ…

      ദേവിന്റെ കാര്യങ്ങൾ വഴിയേ അറിയാം ? ?

  4. കഥ ഒരുപാട് ഇഷ്ടായി ❤️.എന്നാലും മാളൂട്ടിയെ ഉപേക്ഷിച്ച ആ ഒരു അവസ്ഥയെ പറ്റി ഞാൻ ചിന്തിച്ചപ്പോൾ എനിക്ക് തോന്നിയതെന്തന്നാൽ, ദേവ് എപ്പോഴും അനുവിനോടൊപ്പം ഉണ്ടായിരുന്നെല്ലോ . നമ്മുക്കൊരു കുട്ടി ഉണ്ടാവാൻ പോവാണെങ്കിൽ പത്തുമാസത്തോളം കാലം ഭാര്യയുടെ കൂടെ നടന്ന് സംരക്ഷിമ്പോൾ നമ്മൾ ഒരു അച്ഛനാണെന്നുള്ള ആ ഒരു ഫീൽ ഉണ്ടാവുമെല്ലോ അപ്പോൾ അത്രയും കാലം നമ്മൾക്ക് ആ കുഞ്ഞിനോടും സ്നേഹം ഉണ്ടാവുമെല്ലോ അനു മരിക്കുന്ന അവസ്ഥയിൽ പോലും തന്റേതെന്ന് പറയാൻ ആ കൈക്കുഞ്ഞല്ലെ ഉണ്ടായിരുന്നൊള്ളു. അപ്പോ ആ കുഞ്ഞിനെ ഉപേക്ഷിക്കുന്നത് അതിനോട് സ്നേഹം ഇല്ലാത്തതുകൊണ്ടല്ലെ. അപ്പൊ ആ പത്തു മാസക്കാലം കാത്തിരുന്നു കിട്ടിയ ആ കുഞ്ഞിനെ രണ്ട് ദിവസത്തെ പരിചയം ഒന്ന് പറയുന്നത് തെറ്റല്ലെ .ശെരിക്കും ദേവ് എന്തുകൊണ്ടാണ് അങ്ങനെ ചെയ്തതെന്നും അതിന് പ്രേരണയായ ചിന്ത എന്താണെന്നും വിവരിക്കാമോ,
    അനുവിനെ കൊന്ന കുഞ്ഞ് എന്ന് പറയുന്നുണ്ടെങ്കിൽ പോലും അതിലുപരി ആയ ഒരു കാരണം തരാൻ പറ്റുമോ …
    ഇത് കുഞ്ഞിനെ കളഞ്ഞ പാർട്ടിൽ പറയണം എന്ന് വിചാരിച്ചതാ പിന്നെ അവസാനം ചോദിക്കാന് വിചാരിച്ചു.

    പിന്നെ ഒരു കാര്യം കഥയുടെ ക്ലൈമാക്സാണ് അത് വല്ലാണ്ട് പ്രെടിക്ടബിൾ ആണോ എന്നൊരു സംശയം. മാളൂട്ടി അനുവിനെ അമ്മയെ പോലെ സ്നേഹിക്കുന്നു പിരിയാൻ പറ്റാത്ത വിധം. അതുകൊണ്ടു തന്നെ അനു വീട്ടിൽ നിന്ന് ഇറങ്ങാൻ നേരം ദേവ് പോവേണ്ട എന്ന് പറയുന്നു. അനു തിരിച്ച് വരുന്നു. ഇങ്ങനെ തികച്ചും Dramical അല്ലാതെ ആയിക്കും കഥ മുന്നോട്ട് പോവുന്നതെന്ന് വിചാരിക്കുന്നു.

    Next part എന്നാ വരുക
    വെയ്റ്റിംഗ് ആണേ?

    സസ്നേഹം?

    Romance Lover

    1. ആദ്യമെ നല്ല വാക്കുകള്‍ക്കു നന്ദി ❤️ ♥️

      ബ്രോ ആദ്യം പറഞ്ഞ കാര്യത്തിൽ എന്റെ നിഗമനം. മാളുട്ടിയുടെ യാഥാർത്ഥ അമ്മക്ക് പ്രസവ സമയത്തേ അല്പം പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. അത് ആ കഥ പറയുന്ന ഭാഗത്ത് ദേവ് പറഞ്ഞിട്ടുണ്ട്. അന്ന് ഗർഭാവാസ്ഥയിൽ തന്നെ കുഞ്ഞിനെ കളയാന്‍ ദേവ് അനുവിനോട് പറഞ്ഞതാണ്. എന്നാൽ അവൾ അത് സമ്മതിച്ചില്ല.

      ഇങ്ങനെ ഒരു അവസരത്തില്‍ ദേവിന് കുഞ്ഞിനേക്കാൾ ആവശ്യം കുഴപ്പമൊന്നുമില്ലാതെ അനുവിനെ കിട്ടുക എന്നതാണ്‌… ഒരു പക്ഷേ കുഞ്ഞ് വേണം എന്ന് കൂടുതൽ ആഗ്രഹിച്ചത് അനു ആവും… ദേവ് വേറെ വഴി ഇല്ലാതെ അവളുടെ വാശിക്ക് മുന്നില്‍ നിന്ന് കൊടുത്തത് ആവാം… ഗർഭാവാസ്ഥയിലും ദേവ് കൂടുതൽ കരുതൽ നല്‍കിയത് അനുവിന്റെ ആരോഗ്യത്തിനാവാം…

      ഇങ്ങനെ ഒരു അവസരത്തിൽ തന്റെ പ്രിയപ്പെട്ട അനു മരിക്കുമ്പോ ദേവ് അങ്ങനെ ചിന്തിക്കാൻ സാധ്യത ഇല്ലേ… പിന്നെയും അവന്‍ കുഞ്ഞിനെ തേടി പോയത് അനു സ്വപ്നത്തില്‍ വന്ന് പറഞ്ഞു എന്നതിന് ശേഷമാണ്… അന്നുവരെ കുഞ്ഞിനേക്കാൾ അവന്‍ സ്നേഹിച്ചത് അനുവിനെ ആണ്‌… അനുവിന്റെ മരണം അവന് ഒരു ഷോക്കായിരുന്നു. അപ്പൊ അതിന്റെ കാരണത്തോട് ഒരു ദേഷ്യവും തോന്നി… ഈ സമയത്തെ ദേവിന്റെ പ്രായവും ചിലപ്പോ ഇങ്ങനെ ചിന്തിക്കാന്‍ വഴി ഒരുക്കി കാണണം..

      എല്ലാരും ഇങ്ങനെ ചിന്തിക്കണം എന്ന് ഇല്ല കേട്ടോ… എന്റെ ദേവ് ഇങ്ങനെ ചിന്തിച്ചു. അത് ചിലപ്പോ ആ കഥാപാത്രത്തിന്റെ പോരായ്മ ആയിരിക്കാം… അത് സമ്മതിക്കുന്നു ♥️

      പിന്നെ രണ്ടാമത്തെ കാര്യം… അത് ബ്രോ രണ്ട് വരിയില്‍ പറഞ്ഞ പോലെയാവില്ല എന്ന് ഞാൻ ഉറപ്പ് തരുന്നു… അതിനുള്ള ചില സൂചനകള്‍ അടുത്ത ഭാഗത്ത് തരാം…

      അഭിപ്രായത്തിനും സംശയത്തിനും ഒരിക്കല്‍ കൂടെ നന്ദി അറിയിക്കുന്നു… സംശയത്തിന് എന്നാൽ കഴിയും വിധം ഉത്തരം തന്നു എന്ന് ഞാൻ വിചാരിക്കുന്നു ?♥️

      സ്നേഹത്തോടെ ?

      1. ? reply thannathinu orupadu nanni bro

        Bro paranjath prasakthamayi thonnunnu kunjine devinu vendayirunnu anuvinte condition orthitt.samsayam vannappo pinne athonnum orma vannilla.theerchayayittum avante prayam chindakale swadhinichukanum appakwamayi ulla prayam alle.?samsayam clear ayi bro thanks for your response.

        Adtha partukalkkayi katta waiting..

        Romance lover❤️

  5. Suprrr
    ❤❤❤❤❤❤❤

  6. തൃശ്ശൂർക്കാരൻ ?

    Qlbe ❤❤❤istayi ??

  7. ❦︎❀ചെമ്പരത്തി ❀❦︎

    വായിച്ചു…. ഏറെ ഇഷ്ടപ്പെട്ടു….. അകന്നു നിന്ന മനുവിന്റെ മാറ്റം നന്നായെങ്കിലും പക്ഷെ അതു ആ കുഞ്ഞിനെ മുറിപ്പെടുത്തിയിട്ടായിപ്പോയി എന്നൊരു കൊച്ചു പരിഭവം ഉണ്ട്……
    അനഘക്കും ദേവിനും ഇടയിൽ തുറന്നു സംസാരിക്കാൻ ആകാത്തത്തിന്റെ ഒരു പ്രശ്നം ഉണ്ട് അല്ലെ……. അവർ മാളൂട്ടിയിലൂടെ ഒന്നിക്കട്ടെ എന്നാശിക്കുന്നു…..

    സ്റ്റോറി വന്ന അന്ന് തന്നെ വായിച്ചെങ്കിലും cmt ചെയ്യാൻ കഴിഞ്ഞിരുന്നില്ല…..ഇന്നാണ് സമയം കിട്ടിയത്…. വൈകിയതിൽ ക്ഷമിക്കുക…. സ്നേഹപൂർവ്വം ?????????

    1. മനുവിന് കുഞ്ഞുങ്ങളുമായി അധികം അടുപ്പം ഇല്ലാത്തത് കൊണ്ട്‌ മനസ്സിലാക്കാൻ പറ്റിയില്ല… അതാണ്‌ ഒരു മുറിവ് ആയത്…

      ദേവും അനഘയും തുറന്ന് സംസാരിക്കും എന്ന് പ്രതീക്ഷിക്കാം?

  8. ♥️♥️♥️……വളരേ നന്നായിട്ടുണ്ട് മാഷേ….. ♥️♥️♥️♥️

  9. Onnum parayan illa bro super ♥♥♥

    1. ഒത്തിരി സന്തോഷം ബ്രോ ? ?

  10. Superb
    പറയാന് വാക്കുകൾ ഇല്ല bro .

  11. മുത്തു

    മാളൂട്ടി ഉള്ള സീനുകൾ ഒരു ചെറു പുഞ്ചിരിയോടെഅല്ലാതെ വായിക്കാൻ പറ്റുന്നില്ല അടിപൊളിയായിരുന്നു ഈ പാർട്ടും ???❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    Next part വേഗം വേണം bro❤️❤️❤️❤️

    1. കഥ ഇഷ്ടപ്പെട്ടു എന്ന് അറിയുന്നതിൽ ഒരിത്തിരി സന്തോഷമുണ്ട് ❤️

      താങ്ക്യൂ ♥️

  12. ❤❤❤

Comments are closed.