? ഋതുഭേദങ്ങൾ ?️ 07 [ഖല്‍ബിന്‍റെ പോരാളി ?] 848

അനുവാണെങ്കില്‍ ഇതെല്ലാം കേട്ടിട്ട് എന്തുപറയണമെന്നറിയാതെ അമ്പരന്ന് നില്‍ക്കുകയാണ്. ദേവിന്‍റെ ഒരു കാമുകിയെ വിരട്ടിയോടിക്കാന്‍ വന്നതായിരുന്നു അവള്‍. എന്നാല്‍ അവര്‍ തമ്മിലുള്ള ബന്ധം എത്ര ശക്തമാണെന്ന് ടോമിന്‍റെ വാക്കുകളില്‍ നിന്നു തന്നെ അനുവിന് മനസിലാവുന്നുണ്ടായിരുന്നു. എന്തു ചോദിക്കണമെന്നറിയാതെ അനഘ നിന്നു. പിന്നെ എന്തോ ഒരു ചിന്തയില്‍ ചോദിച്ചു.

““അവര്‍…. അവര്‍ അന്നൊക്കെ എവിടെയായിരുന്നു…..?””

““കാര്‍ണ്ണടകയുടെ വടക്ക് കിഴക്ക് ഭാഗത്ത് മഹരാഷ്ട്രയുടെയും അന്ധ്രാപ്രദേശിന്‍റെയും അതിര്‍ത്തിയിലായി ചിത്തിരഖേനി എന്നൊരു കാടുണ്ട്. അവിടെ നിന്നാണ് സൈനന്ത്രി നന്ദി ഉല്‍ഭവിക്കുന്നത്. സൈനന്ത്രി നന്ദി ചിത്തിരഖേനിയ്ക്ക് പുറത്തേക്ക്‌ എത്തുന്നിടത് ഒരു കൊച്ചു മരവീട് കെട്ടിയാണ് അവര്‍ അപ്പോള്‍ ജീവിച്ചിരുന്നത്. പണ്ട് എതോ മുതലാളി അയാളെ കേസില്‍ നിന്നു രക്ഷിച്ചതിന് സീതമ്മയ്ക്ക് ഇഷ്ടദാനം കൊടുത്ത സ്ഥലമാണീത്. സ്വത്തുകള്‍ ദേവിന്‍റെ കൈയിലെത്തിയപ്പോള്‍ അതിനെ പറ്റിയും അവന്‍ അറിഞ്ഞു. അതിനു ചുറ്റുമുള്ള കാടു വെട്ടിതളിച്ചു അവിടെ അവര്‍ കൃഷി ചെയ്തിരുന്നു. അവരുടെ വാക്കുകളില്‍ നിന്ന് അവരുടെ അവിടെത്തെ ജീവിതമൊക്കെ നല്ല രസമായിരുന്നു.

ആരും കടന്നു വരാത്ത അവിടെ ഒരു കൊച്ചു സ്വര്‍ഗ്ഗം അവര്‍ ഉണ്ടാക്കി. ഒരെക്കറോളം വരുന്ന സ്ഥലത്ത് പച്ചക്കറിയും ഇലക്കറിയും പഴങ്ങളുമൊക്കെയായി കൃഷിയിടം അതിന് നടുവിലായി ഒരു മരങ്ങള്‍ ചേര്‍ത്തു വെച്ച് കെട്ടിപ്പടുത്ത വീട്ടില്‍ ഇതിന്‍റെയെല്ലാം ഉടമസ്ഥരായി അവരും…. എല്ലാ വീക്കെന്‍റും അവര്‍ അടുത്തുള്ള നഗരത്തിലേക്ക് ഇറങ്ങും. പിന്നെ രണ്ടുദിവസം അടിച്ചുപൊളി. ശേഷം വാങ്ങേണ്ട സാധനങ്ങളൊക്കെ വാങ്ങി വിളിക്കേണ്ടവരെയൊക്കെ വിളിച്ചു തിരിച്ചു അവരുടെ ഭൂമിയിലേക്ക്…. ഒരു അവധിക്കാലത്ത് ഞങ്ങളും പോയിരുന്നു അവിടെയ്ക്ക്….

ഫോണിന് റെഞ്ചും ഇലക്ട്രിസിറ്റിയുമൊന്നുമില്ലാത്ത ഒരു സ്ഥലം. അവിടെ പരസ്പരം സ്നേഹിക്കാനും തല്ലുകുടാനും ദേഷ്യപ്പെടാനും വാശിപിടിക്കാനും കെട്ടിപിടിക്കാനും അവര്‍ രണ്ടുപേരും മാത്രം. എല്ലാം കണ്ടു ശാന്തമായി ഒഴുകാന്‍ സൈനന്ത്രി പുഴയും. അവര്‍ ആ സ്വര്‍ഗ്ഗത്തിന് ഒരു പേരിട്ടിരുന്നു. ദേവലോകം. ദേവും അവന്‍റെ അനുവും വാഴുന്ന അവരുടെ സ്വന്തം ദേവലോകം. അതിനിടയില്‍ അവരുടെ ലോകത്തിലേക്കായി പുതിയ ഒരു അതിഥികുടെ വരാനായി. അനു ഗര്‍ഭിണിയായി. താന്‍ അച്ഛനാവാന്‍ പോകുന്നു എന്നു ദേവ് വിളിച്ചു പറഞ്ഞപ്പോ ഫോണിലുടെ അവന്‍റെ ചങ്കിടിപ്പ് ഇവിടെ കേള്‍ക്കാമായിരുന്നു…….””

““ഈ അനു ഇപ്പോ എവിടെയുണ്ട്…..?”” ടോം പറഞ്ഞു നിര്‍ത്തിയതും അനഘ ഇടയില്‍ കയറി ചോദിച്ചു.

134 Comments

  1. ❤️❤️❤️❤️❤️

  2. ഈ പാർട്ടും അടിപൊളി ബ്രോ ♥️♥️♥️

  3. പച്ചാളം ഭാസി

    അയച്ചയുടെ അവസാനമായി ബ്രോ എന്ന് വരും

  4. Suprrr❤❤❤
    Next part eppol varum

  5. പച്ചാളം ഭാസി

    അടുത്ത പാർട്ട്‌ എപ്പോൾ വരും ബ്രോ

    1. ഈ ആഴ്‌ച അവസാനത്തോടെ തരാന്‍ ശ്രമിക്കാം ? ?

    2. Suprrrrr❤❤

  6. Bhayankara snkadakiyallo brooo

  7. എന്ന് വരും bro

    1. ചെറുതായി മടി കയറി വന്നിട്ടുണ്ട്….

      എന്നാലും ഈ ആഴ്‌ച അവസാനത്തോടെ തരാന്‍ ശ്രമിക്കാം ??

  8. കഥ ഒരുപാട് ഇഷ്ടായി. അടുത്ത പാർട്ടിന് katta waiting ???

    1. Thanks Jango… ??❤️?

      ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതില്‍ സന്തോഷം ? ❤️ ?

      അടുത്ത ഭാഗം എഴുതുന്നുണ്ട് ???

  9. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    സോറി ഖൽബേ…..

    വായിക്കാൻ വൈകി പോയി. എന്താ പറയാ??

    ഒരുപാട് ഇഷ്ട്ടയ് ടാ. ഇന്ന് രാവിലെ തുടങ്ങിയതാ വായിക്കാൻ. നീ സൂപ്പറാടാ

    തോനെ hearts……..

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. ബ്രോ ? ?

      ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതില്‍ ഒത്തിരി സന്തോഷം ??? നല്ല വാക്കുകള്‍ക്കു നന്ദി ❤️

      ഒത്തിരി സ്നേഹം ❤️

  10. അപരിചിതൻ

    പോരാളി…

    വന്ന അന്ന് തന്നെ വായിച്ചത് ആണ്…കമന്റ് ഇടാന്‍ സാധിച്ചില്ല…നന്നായിരുന്നു ഈ ഭാഗവും…ഫ്ലാഷ്ബാക്ക് അങ്ങനെ പറഞ്ഞത് നന്നായി…മനസ്സിൽ ദേവും, അനഘയും പതിഞ്ഞു പോയതുകൊണ്ട് അനു മനസ്സിലേക്ക് കയറാൻ ആഗ്രഹിച്ചിരുന്നില്ലാട്ടോ..അതാണ്..ഇനിയുള്ള ഭാഗങ്ങള്‍ക്കായി കാത്തിരിക്കുന്നു..

    സ്നേഹം മാത്രം ❤❤

    1. അപരിചിതന്‍ ബ്രോ ?

      അനുവിനെ കൂടുതൽ നിങ്ങളുമായി അടുപ്പിക്കാന്‍ എനിക്കും ആഗ്രഹം ഇല്ല… കാരണം നിങ്ങൾ ഒരു ആവശ്യമില്ലാതെ രണ്ടു പേരെയും കമ്പയർ ചെയ്യും… ഞാൻ അത് ആഗ്രഹിക്കുന്നില്ല…

      ഒത്തിരി സ്നേഹത്തോടെ ?

    2. @അപരിചിതൻ
      Bro tx ഇത്രയും നല്ലരു story suggest cheythathin

  11. സൂപ്പർ

Comments are closed.