? ഋതുഭേദങ്ങൾ ?️ 07 [ഖല്‍ബിന്‍റെ പോരാളി ?] 849

““ഹാ…. വന്ന ഉടനെ ഹോട്ടലില്‍ കയറി ബിരിയാണി കഴിച്ചു….”” അനഘ മറുപടി നല്‍കി.

““എങ്ങിനെയുണ്ടായിരുന്നു ബിരിയാണി….”” മാലു ഇടയില്‍ കയറി അടുത്ത ചോദ്യമിട്ടു.

““സത്യം പറഞ്ഞാല്‍ വിശപ്പു കാരണം അതൊന്നും ശ്രദ്ധിക്കാന്‍ പറ്റിയില്ല. കിട്ടിയതു മൊത്തം ഒറ്റയിരുപ്പിന് കഴിച്ചു തീര്‍ത്തു.”” അനഘ ഒരു ചെറു ജ്യാളതയോടെ പറഞ്ഞു.

““അത് അനഘയുടെ ഭര്‍ത്താവിന്‍റെ റെസിപിയാണ് എന്നു പറഞ്ഞാല്‍ അനഘ വിശ്വസിക്കുമോ….?”” ടോം ചോദിച്ചു.

““ങേ….!!! എന്താ പറഞ്ഞെ….!?”” കേട്ട കാര്യം വിശ്വാസമാകാതെ അനഘ രണ്ടുപേരോടും ചോദിച്ചു.

““അതിശയപ്പെടണ്ട…. ദേവിന്‍റെ റെസിപി തന്നെയാണ് അത്…. ഇന്ന് ഈ മൈസൂര്‍ നഗരത്തില്‍ ഏറ്റവും പ്രിയപ്പെട്ട വെജിറ്റബിള്‍ ഡിഷിന്‍റെ ഏക അവകാശി.”” ടോം അഭിമാനപുസ്കരം പറഞ്ഞു.

““എനിക്ക് നിങ്ങള്‍ എന്താ പറയുന്നതെന്ന് മനസിലായില്ല….?”” അനഘ അവളുടെ കാര്യം നേരിട്ട് പറഞ്ഞു.

““സത്യമാണടോ…. അത് സീതമ്മയുടെ സ്പെഷ്യല്‍ ഡിഷായിരുന്നു. ഇപ്പോ അത് ദേവിന്‍റെ കൈയിലാണ്. ഞങ്ങളുടെ ഫൈനല്‍ ഇയറില്‍ ദേ മാലുവിന്‍റെ ബര്‍ത്ത്ഡേയ്ക്കാണ് പുറത്തുള്ളവര്‍ക്ക് ഈ ഫുഡ് ആദ്യമായി കിട്ടുന്നത്. ഇവളുടെ പ്രത്യേക നിര്‍ബന്ധമായിരുന്നു വെജിറ്റബിള്‍ ബിരിയാണി ദേവ് തന്നെ വെക്കണമെന്നുള്ളത്. അപ്പോഴേക്കും ദേവുമായുള്ള പ്രശ്നങ്ങളെല്ലാം തീര്‍ന്നിരുന്ന പപ്പയും ജിന്‍റോ അളിയനും അതിനു സമ്മതിക്കുകയും ചെയ്തു. അങ്ങനെയാണ് ഈ വിട്ടില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന ബിരിയാണി സ്പെഷ്യല്‍ മൈസുര്‍ നഗരത്തിലെ പ്രമുഖന്മാരുടെ അടുത്തെത്തുന്നത്.

അന്ന് അവന്‍റെ കൈപുണ്യം തിരിച്ചറിഞ്ഞു അന്നപൂര്‍ണ ഗ്രൂപ്പിന്‍റെ സ്ഥാപകന്‍ ഇവളുടെ പപ്പ വഴി ദേവിന്‍റെ അടുത്തെത്തി. അവര്‍ അതിന്‍റെ റെസിപി ചോദിച്ചെങ്കിലും ദേവ് പറഞ്ഞുകൊടുത്തില്ല. അവസാനം അന്നപൂര്‍ണ്ണ ഗ്രൂപ്പിന് അവശ്യമായ ബിരിയാണി ഉണ്ടാക്കി എത്തിക്കാന്‍ പറ്റുമോ എന്നു അയാള്‍ ചോദിച്ചു.
അങ്ങനെ അയളുടെ ഓഫര്‍ സ്ഥീകരിച്ച ദേവ് അന്ന് തൊട്ട് ഏകദേശം അഞ്ചുവര്‍ഷത്തോളമായി അവര്‍ക്ക് ദിവസവും ബിരിയാണി എത്തിക്കുന്നുണ്ട്.

അതിനായി ദേവിന് സ്വന്തമായി കുക്കിംഗ് ഏരിയയും കൈസഹായത്തിനും കൊണ്ടു നടത്തിപ്പിനുമായി രാമന്‍ എന്ന ഒരാളുമുണ്ട്. ദേവുമായുള്ള ഒത്തുച്ചേരല്‍ അന്നപൂര്‍ണ്ണ ഗ്രൂപ്പിന്‍റെയും വിജയത്തിന് കാരണമായിരുന്നു. അന്ന് ഈ നഗരത്തിലെ അഞ്ചില്‍ കുറവു മാത്രം ഹോട്ടലുണ്ടായിരുന്ന അവര്‍ക്ക് ഇന്ന് ഇരുപതോളം ഹോട്ടലുകളുണ്ട്. എല്ലാത്തിലെയും പ്രധാന ഭക്ഷണം മൈസൂര്‍ സ്പെഷ്യല്‍ ബിരിയാണി തന്നെ.

അതോടെ ദേവ് സ്വന്തമായി പണമുണ്ടാക്കാന്‍ തുടങ്ങി. മേല്ലെ അവന്‍റെ ഈ ബിസിനസ് നല്ല ലാഭത്തിലായി. ഇന്നത്തെ ഞങ്ങളുടെ കണക്ക് വെച്ചു ഒരു മാസം എല്ലാ ചിലവും കഴിഞ്ഞു ആറക്കതുക അവന്‍റെ അക്കൗണ്ടില്‍ കിടക്കുന്നുണ്ടാവും. അവന്‍റെ ഒക്കെ ടൈം….

134 Comments

  1. ❤️❤️❤️❤️❤️

  2. ഈ പാർട്ടും അടിപൊളി ബ്രോ ♥️♥️♥️

  3. പച്ചാളം ഭാസി

    അയച്ചയുടെ അവസാനമായി ബ്രോ എന്ന് വരും

  4. Suprrr❤❤❤
    Next part eppol varum

  5. പച്ചാളം ഭാസി

    അടുത്ത പാർട്ട്‌ എപ്പോൾ വരും ബ്രോ

    1. ഈ ആഴ്‌ച അവസാനത്തോടെ തരാന്‍ ശ്രമിക്കാം ? ?

    2. Suprrrrr❤❤

  6. Bhayankara snkadakiyallo brooo

  7. എന്ന് വരും bro

    1. ചെറുതായി മടി കയറി വന്നിട്ടുണ്ട്….

      എന്നാലും ഈ ആഴ്‌ച അവസാനത്തോടെ തരാന്‍ ശ്രമിക്കാം ??

  8. കഥ ഒരുപാട് ഇഷ്ടായി. അടുത്ത പാർട്ടിന് katta waiting ???

    1. Thanks Jango… ??❤️?

      ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതില്‍ സന്തോഷം ? ❤️ ?

      അടുത്ത ഭാഗം എഴുതുന്നുണ്ട് ???

  9. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    സോറി ഖൽബേ…..

    വായിക്കാൻ വൈകി പോയി. എന്താ പറയാ??

    ഒരുപാട് ഇഷ്ട്ടയ് ടാ. ഇന്ന് രാവിലെ തുടങ്ങിയതാ വായിക്കാൻ. നീ സൂപ്പറാടാ

    തോനെ hearts……..

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. ബ്രോ ? ?

      ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതില്‍ ഒത്തിരി സന്തോഷം ??? നല്ല വാക്കുകള്‍ക്കു നന്ദി ❤️

      ഒത്തിരി സ്നേഹം ❤️

  10. അപരിചിതൻ

    പോരാളി…

    വന്ന അന്ന് തന്നെ വായിച്ചത് ആണ്…കമന്റ് ഇടാന്‍ സാധിച്ചില്ല…നന്നായിരുന്നു ഈ ഭാഗവും…ഫ്ലാഷ്ബാക്ക് അങ്ങനെ പറഞ്ഞത് നന്നായി…മനസ്സിൽ ദേവും, അനഘയും പതിഞ്ഞു പോയതുകൊണ്ട് അനു മനസ്സിലേക്ക് കയറാൻ ആഗ്രഹിച്ചിരുന്നില്ലാട്ടോ..അതാണ്..ഇനിയുള്ള ഭാഗങ്ങള്‍ക്കായി കാത്തിരിക്കുന്നു..

    സ്നേഹം മാത്രം ❤❤

    1. അപരിചിതന്‍ ബ്രോ ?

      അനുവിനെ കൂടുതൽ നിങ്ങളുമായി അടുപ്പിക്കാന്‍ എനിക്കും ആഗ്രഹം ഇല്ല… കാരണം നിങ്ങൾ ഒരു ആവശ്യമില്ലാതെ രണ്ടു പേരെയും കമ്പയർ ചെയ്യും… ഞാൻ അത് ആഗ്രഹിക്കുന്നില്ല…

      ഒത്തിരി സ്നേഹത്തോടെ ?

    2. @അപരിചിതൻ
      Bro tx ഇത്രയും നല്ലരു story suggest cheythathin

  11. സൂപ്പർ

Comments are closed.