? ഋതുഭേദങ്ങൾ ?️ 07 [ഖല്‍ബിന്‍റെ പോരാളി ?] 848

സത്യത്തില്‍ അവര്‍ എങ്ങോട്ടാ പോയത് എന്നു ഞങ്ങൾക്കും അറിവുണ്ടായിരുന്നില്ല. പോലിസും ഗുണ്ടകളും എല്ലാരും ഒരുപാട് അന്വേഷിച്ചെങ്കിലും അവരെ കണ്ടെത്താന്‍ മാത്രം പറ്റിയില്ല. ദേവിന്‍റെ നാട്ടില്‍ അവര്‍ സ്വകാര്യമായി അന്വേഷിച്ചെങ്കിലും ദേവ് അവിടെയെത്തിയിട്ടില്ലെന്ന വിവരമായിരുന്നു അവര്‍ക്ക് കിട്ടിയത്. മകള്‍ ഒളിച്ചോടി പോയി എന്നു പറയുന്നത് നാണകേടായതു കൊണ്ട് അങ്കിള് ഈ കാര്യം പരമാവധി രഹസ്യമാക്കി വെച്ചു. ദിവസം കഴിയും തോറും അന്വേഷണത്തിന്‍റെ തീവ്രത കുറഞ്ഞു വന്നു. അവരിരുവരെയും പറ്റി ഒരു അറിവും ആര്‍ക്കുമുണ്ടായിരുന്നില്ല. ഏകദേശം ഒരു കൊല്ലം. ഞങ്ങളും അവരെ പറ്റിയറിയാതെ ജീവിച്ചു.

അവന്‍റെ ക്യാറ്ററിംഗ് ബിസിനസ് നല്ല രീതിയില്‍ തന്നെ പോയിരുന്നു. അതിനുള്ള എല്ലാ സജ്ജീകരണവും അവന് ഒരുക്കിയാണ് പോയിരുന്നത്. ഞങ്ങള്‍ പറഞ്ഞപോലെ ഒരു മാസം കഴിഞ്ഞപ്പോ മധുവിധുവോക്കെ കഴിഞ്ഞു താമസം ഇങ്ങോട്ടാക്കി. എന്നെങ്കിലും അവര്‍ ഇങ്ങോട്ട് വരുമെന്ന പ്രതീക്ഷയോടെ…

അങ്ങനെയിരിക്കെ ഒരു ദിവസം അപ്രതിക്ഷിതമായി അവര്‍ ഇങ്ങോട്ട് വന്നു. ഒരു രാത്രിയായിരുന്നു സംഭവം. പതിവില്ലാതെ രാത്രി വാതില്‍ മുട്ടുന്നതുകേട്ട് വാതില്‍ തുറന്ന ഞങ്ങള്‍ അവരെ കണ്ടു എന്തുപറയണമെന്നറിയാത്ത അവസ്ഥയിലായിരുന്നു.

ചിരിയ്ക്കുന്ന രണ്ടുപേരുടെയും മുഖം എനിക്ക് ഇന്നും ഓര്‍മയുണ്ട്. എന്നാ ഭംഗിയാ എന്നറിയുമോ…. കോളേജ് കാലത്ത് കണ്ടതിലും കാന്തി വര്‍ദ്ധിച്ചിരുന്നു ഇരുവരിലും. പിന്നെ അന്നത്തെ രാത്രി ഒരു ആഘോഷത്തിന്‍റെ രാവായിരുന്നു. പാട്ടും കഥയും സംസാരവുമൊക്കെയായി ഉറക്കം ഈ വഴിയ്ക്ക് വന്നില്ല. ഒരുപാട് നാളിന് ശേഷം നഷ്ടപ്പെട്ട ഒരു നിധി തിരിച്ചുകിട്ടിയ പോലെയായിരുന്നു ഞങ്ങള്‍ക്ക്…. ഇരുവരും ഇങ്ങനെ മുന്നില്‍ വന്നു നിന്ന ഇരുവരുടെയും ചിരിയ്ക്കുന്ന ആ മുഖം കണ്ട എത് സങ്കടവും ഇലാതെയാവും. ശരിക്കം രണ്ടും മെയ്ഡ് ഫോര്‍ ഇച്ചതര്‍ ആയിരുന്നു. ഓരോ നോട്ടത്തിലും നടപ്പിലും സംസാരത്തിലും രണ്ടുപേരും തമ്മിലുള്ള ആ അടുപ്പം നമ്മുക്ക് മനസിലാവും. സന്തോഷവും ചിരിയും മാത്രമുള്ള രാജ്യത്തെ ചക്രവര്‍ത്തിയും രാജ്ഞിയും പോലെ.

പക്ഷേ ആ നിമിഷങ്ങള്‍ അതികനേരം നിന്നില്ല. രാത്രി കയറി വന്ന പോലെ പിറ്റേന്ന് പുലര്‍ച്ചേ ഇരുവരും യാത്ര പറഞ്ഞു ഇറങ്ങി പോയി. എങ്കിലും അവര്‍ വിളിയ്ക്കാമെന്ന് ഉറപ്പ് തന്നിരുന്നു. അതായിരുന്നു അപ്പോഴത്തെ ഞങ്ങളുടെ ആശ്വാസം….

അങ്ങനെ പിന്നെ തമ്മില്‍ കാണില്ലെങ്കിലും ആഴ്ചയില്‍ അവസാനദിവസം അവര്‍ വിളിയ്ക്കും. സന്തോഷങ്ങള്‍ പരസ്പരം പങ്കുവെയ്ക്കും. നല്ല ഭാവി നേരും…. അതും ആഴ്ചയില്‍ ഞങ്ങളുടെ ഹോബി പോലെയായി. അവര്‍ സന്തോഷത്തോടെ ജീവിക്കുന്നതു കാണാന്‍ ഏറ്റവും കുടുതല്‍ ആഗ്രഹിച്ചതു ചിലപ്പോള്‍ ഞങ്ങളായിരിക്കും. അതു നേരിട്ടു കാണാന്‍ കഴിയില്ലെന്ന വിഷമം മാത്രം….”” ടോം ഒരു ദീര്‍ഘശ്വാസത്തോടെ പറഞ്ഞു നിര്‍ത്തി.

134 Comments

  1. ❤️❤️❤️❤️❤️

  2. ഈ പാർട്ടും അടിപൊളി ബ്രോ ♥️♥️♥️

  3. പച്ചാളം ഭാസി

    അയച്ചയുടെ അവസാനമായി ബ്രോ എന്ന് വരും

  4. Suprrr❤❤❤
    Next part eppol varum

  5. പച്ചാളം ഭാസി

    അടുത്ത പാർട്ട്‌ എപ്പോൾ വരും ബ്രോ

    1. ഈ ആഴ്‌ച അവസാനത്തോടെ തരാന്‍ ശ്രമിക്കാം ? ?

    2. Suprrrrr❤❤

  6. Bhayankara snkadakiyallo brooo

  7. എന്ന് വരും bro

    1. ചെറുതായി മടി കയറി വന്നിട്ടുണ്ട്….

      എന്നാലും ഈ ആഴ്‌ച അവസാനത്തോടെ തരാന്‍ ശ്രമിക്കാം ??

  8. കഥ ഒരുപാട് ഇഷ്ടായി. അടുത്ത പാർട്ടിന് katta waiting ???

    1. Thanks Jango… ??❤️?

      ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതില്‍ സന്തോഷം ? ❤️ ?

      അടുത്ത ഭാഗം എഴുതുന്നുണ്ട് ???

  9. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    സോറി ഖൽബേ…..

    വായിക്കാൻ വൈകി പോയി. എന്താ പറയാ??

    ഒരുപാട് ഇഷ്ട്ടയ് ടാ. ഇന്ന് രാവിലെ തുടങ്ങിയതാ വായിക്കാൻ. നീ സൂപ്പറാടാ

    തോനെ hearts……..

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. ബ്രോ ? ?

      ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതില്‍ ഒത്തിരി സന്തോഷം ??? നല്ല വാക്കുകള്‍ക്കു നന്ദി ❤️

      ഒത്തിരി സ്നേഹം ❤️

  10. അപരിചിതൻ

    പോരാളി…

    വന്ന അന്ന് തന്നെ വായിച്ചത് ആണ്…കമന്റ് ഇടാന്‍ സാധിച്ചില്ല…നന്നായിരുന്നു ഈ ഭാഗവും…ഫ്ലാഷ്ബാക്ക് അങ്ങനെ പറഞ്ഞത് നന്നായി…മനസ്സിൽ ദേവും, അനഘയും പതിഞ്ഞു പോയതുകൊണ്ട് അനു മനസ്സിലേക്ക് കയറാൻ ആഗ്രഹിച്ചിരുന്നില്ലാട്ടോ..അതാണ്..ഇനിയുള്ള ഭാഗങ്ങള്‍ക്കായി കാത്തിരിക്കുന്നു..

    സ്നേഹം മാത്രം ❤❤

    1. അപരിചിതന്‍ ബ്രോ ?

      അനുവിനെ കൂടുതൽ നിങ്ങളുമായി അടുപ്പിക്കാന്‍ എനിക്കും ആഗ്രഹം ഇല്ല… കാരണം നിങ്ങൾ ഒരു ആവശ്യമില്ലാതെ രണ്ടു പേരെയും കമ്പയർ ചെയ്യും… ഞാൻ അത് ആഗ്രഹിക്കുന്നില്ല…

      ഒത്തിരി സ്നേഹത്തോടെ ?

    2. @അപരിചിതൻ
      Bro tx ഇത്രയും നല്ലരു story suggest cheythathin

  11. സൂപ്പർ

Comments are closed.