? ഋതുഭേദങ്ങൾ ?️ 07 [ഖല്‍ബിന്‍റെ പോരാളി ?] 848

അന്ന് ദേവിനെ കെട്ടിപിടിച്ചു താങ്കസ് പറയുമ്പോ ഒരുപാട് സന്തോഷം തോന്നിയിരുന്നു. ഇങ്ങനെയൊരു കുട്ടുകാരനെ കിട്ടിയതില്‍. അതിനിടയില്‍ അവന്‍ ഞങ്ങളോട് കല്യാണം കഴിഞ്ഞ ഈ വിട്ടില്‍ താമസിക്കാന്‍ പറഞ്ഞു. അതില്‍ ഞങ്ങള്‍ക്ക് സന്തോഷം മാത്രമായിരുന്നു. കാരണം സീതമ്മയുടെയും ദേവിന്‍റെയും കുടെ ഒരുപാട് സമയം ചിലവഴിച്ച ഈ വിട്ടില്‍ അവന്‍റെയും ഭാവിയില്‍ അനുവിന്‍റെയും ഒപ്പം ഒരു കുടുംബം പോലെ ജീവിക്കുക അത്രയ്ക്കും സന്തോഷകരമായിരിക്കുമെന്ന് ഉറപ്പായിരുന്നു. ഞങ്ങള്‍ പാരന്‍റസിനോട് സംസാരിച്ചു ഒരു തരത്തില്‍ ഇവിടെ നില്‍ക്കുന്നതു സമ്മതിക്കുകയും ചെയ്തു. പക്ഷേ അതിനിടയില്‍ ദേവിന്‍റെ ദുഃഖങ്ങള്‍ തുടങ്ങുകയായിരുന്നു.

ഞങ്ങളുടെ കഥ അറിഞ്ഞ ജെയിംസങിളിന് ദേവിന്‍റെയും അനുവിന്‍റെ ബന്ധത്തില്‍ സംശയം തോന്നി തുടങ്ങി. അങ്കിളിന് ദേവിനെ ഒരിക്കലും സ്വീകരിക്കാന്‍ കഴിയുമായിരുന്നില്ല. അവരുടെ എല്ലാം നോട്ടത്തില്‍ ദേവ് സീതമ്മയുടെ മകനായിരുന്നു. ആരും അതിനെ ഏതിരായി പറഞ്ഞിട്ടുമുണ്ടായിരുന്നില്ല. ഒരു അനാഥനും അന്യമതസ്ഥനുമായ ഒരുവന് തന്‍റെ ഒറ്റമകളെ കൊടുക്കാന്‍ പിള്ളേച്ചന് താല്‍പര്യമുണ്ടായിരുന്നില്ല. അതിനാല്‍ അങ്കിള് അനുവിനെ ഞങ്ങളില്‍ നിന്ന് പതിയെ അകറ്റാന്‍ ശ്രമിച്ചു.

അതില്‍ അങ്കിള് വിജയിച്ചു. ദേവിനോട് ഉള്ള അങ്കിളിന്‍റെ പെരുമാറ്റം കണ്ടപ്പോഴെ അവന് സംശയം തോന്നിയിരുന്നു. അനുവിന്‍റെ ഫോണില്‍ വിളിച്ചാലും അവളുടെ പപ്പയായിരുന്നു എടുത്തിരുന്നത്. അതോടെ ഫോണിലുടെ പോലും അവളുമായി സംസാരിക്കാന്‍ കഴിയാതെയായി. എന്തിനെറെ പറയുന്നു ഞങ്ങളുടെ കല്യാണം പോലും അങ്കിള്‍ അനുവില്‍ നിന്നു മറച്ചു പിടിച്ചു. അനുവിനെ മിന്നുകെട്ടിന്‍റെ അന്നെങ്കിലും കാണാമെന്ന പ്രതീക്ഷയില്‍ നിന്നിരുന്ന ദേവിന് അതൊരു അടിയായിരുന്നു. അവനില്‍ ദേഷ്യവും സങ്കടവുമെല്ലാം കുടി വന്നു.

ഒരുമാസം കഴിഞ്ഞേ ഇങ്ങോട്ട് വരുന്നുള്ളു എന്നു പറഞ്ഞപ്പോ ദേവ് ഈ വീടിന്‍റെ സ്പെയര്‍ കീ തന്നിരുന്നു. എന്നാല്‍ അവിടെ നിന്നു അവന്‍ പോയത് നേരെ പിള്ളേച്ചന്‍റെ വിട്ടിലേക്കായിരുന്നു.

അങ്കിള്‍ ഞങ്ങളുടെ കല്യാണത്തിലായതു കൊണ്ടു ദേവിന് അനുവിനെ തനിച്ച് വീട്ടില്‍ വെച്ചു കാണാന്‍ പറ്റി. ഞങ്ങളുടെ നടന്ന പോലെ കുടുംബക്കാരുടെ അനുഗ്രഹത്തോടെ കല്യാണം കഴിക്കണമെന്ന ആഗ്രഹമായിരുന്നു അവര്‍ക്കിരുവര്‍ക്കും. എന്നാല്‍ ദേവ് ഒളിച്ചും പാത്തും ചെന്നു അവളോട് ഞങ്ങളുടെ വിവാഹകാര്യം പറഞ്ഞപ്പോ പാവം അവള്‍ക്ക് അതൊരു നല്ല അടിയായിരുന്നു. സ്വന്തം പപ്പ അത്ര പോലും അവളെ വിശ്വസിക്കുന്നില്ലെന്നത് അവളെ ഒരുപാട് ദുഃഖിപ്പിച്ചു. അങ്ങനെ ഒരു ഒളിച്ചോട്ടം ഒരിക്കലുമുണ്ടാകില്ല എന്നു പറഞ്ഞു നടന്നിരുന്ന ദേവും അനുവും വേറെ വഴിയില്ലാതെ അവിടെ നിന്ന് ഇറങ്ങി എങ്ങോട്ടോ ഓടിപോയി.

134 Comments

  1. ❤️❤️❤️❤️❤️

  2. ഈ പാർട്ടും അടിപൊളി ബ്രോ ♥️♥️♥️

  3. പച്ചാളം ഭാസി

    അയച്ചയുടെ അവസാനമായി ബ്രോ എന്ന് വരും

  4. Suprrr❤❤❤
    Next part eppol varum

  5. പച്ചാളം ഭാസി

    അടുത്ത പാർട്ട്‌ എപ്പോൾ വരും ബ്രോ

    1. ഈ ആഴ്‌ച അവസാനത്തോടെ തരാന്‍ ശ്രമിക്കാം ? ?

    2. Suprrrrr❤❤

  6. Bhayankara snkadakiyallo brooo

  7. എന്ന് വരും bro

    1. ചെറുതായി മടി കയറി വന്നിട്ടുണ്ട്….

      എന്നാലും ഈ ആഴ്‌ച അവസാനത്തോടെ തരാന്‍ ശ്രമിക്കാം ??

  8. കഥ ഒരുപാട് ഇഷ്ടായി. അടുത്ത പാർട്ടിന് katta waiting ???

    1. Thanks Jango… ??❤️?

      ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതില്‍ സന്തോഷം ? ❤️ ?

      അടുത്ത ഭാഗം എഴുതുന്നുണ്ട് ???

  9. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    സോറി ഖൽബേ…..

    വായിക്കാൻ വൈകി പോയി. എന്താ പറയാ??

    ഒരുപാട് ഇഷ്ട്ടയ് ടാ. ഇന്ന് രാവിലെ തുടങ്ങിയതാ വായിക്കാൻ. നീ സൂപ്പറാടാ

    തോനെ hearts……..

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. ബ്രോ ? ?

      ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതില്‍ ഒത്തിരി സന്തോഷം ??? നല്ല വാക്കുകള്‍ക്കു നന്ദി ❤️

      ഒത്തിരി സ്നേഹം ❤️

  10. അപരിചിതൻ

    പോരാളി…

    വന്ന അന്ന് തന്നെ വായിച്ചത് ആണ്…കമന്റ് ഇടാന്‍ സാധിച്ചില്ല…നന്നായിരുന്നു ഈ ഭാഗവും…ഫ്ലാഷ്ബാക്ക് അങ്ങനെ പറഞ്ഞത് നന്നായി…മനസ്സിൽ ദേവും, അനഘയും പതിഞ്ഞു പോയതുകൊണ്ട് അനു മനസ്സിലേക്ക് കയറാൻ ആഗ്രഹിച്ചിരുന്നില്ലാട്ടോ..അതാണ്..ഇനിയുള്ള ഭാഗങ്ങള്‍ക്കായി കാത്തിരിക്കുന്നു..

    സ്നേഹം മാത്രം ❤❤

    1. അപരിചിതന്‍ ബ്രോ ?

      അനുവിനെ കൂടുതൽ നിങ്ങളുമായി അടുപ്പിക്കാന്‍ എനിക്കും ആഗ്രഹം ഇല്ല… കാരണം നിങ്ങൾ ഒരു ആവശ്യമില്ലാതെ രണ്ടു പേരെയും കമ്പയർ ചെയ്യും… ഞാൻ അത് ആഗ്രഹിക്കുന്നില്ല…

      ഒത്തിരി സ്നേഹത്തോടെ ?

    2. @അപരിചിതൻ
      Bro tx ഇത്രയും നല്ലരു story suggest cheythathin

  11. സൂപ്പർ

Comments are closed.