? ഋതുഭേദങ്ങൾ ?️ 07 [ഖല്‍ബിന്‍റെ പോരാളി ?] 848

രാവിലെ പോയ ദേവ് വൈകിട്ടായിട്ടും തിരിച്ചെത്താതെയായപ്പോള്‍ ഞങ്ങള്‍ക്ക് പേടിയായി തുടങ്ങിയിരുന്നു. എന്നാല്‍ ഞങ്ങളെ ഞെട്ടിച്ചുകൊണ്ടു ദേവിന് പകരം അവിടെയെത്തിയതു ഇവളുടെ പപ്പയായിരുന്നു. അതു കണ്ടത്തോടെ എന്‍റെ പകുതി ജീവന്‍ പോയി. പിന്നാലെ വന്ന കാറില്‍ നിന്നു എന്‍റെ പപ്പ ഇറങ്ങുന്നതു കണ്ടത്തോടെ ബാക്കി ജീവനും പോയ പോലെയായി. എന്തുചെയ്യണമെന്നറിയാത്ത അവസ്ഥ. ആകെ ഒരു ധൈര്യം ദേവായിരുന്നു. അവനെയാണെങ്കില്‍ കാണാനുമില്ല.
എന്നാല്‍ ഇവളുടെ പപ്പയുടെ കാറിനുള്ളില്‍ നിന്നു ദേവ് ഇറങ്ങി വരുന്നതു കണ്ടപ്പോ എല്ലാം കൈവിട്ടു പോയി എന്നു എനിക്കു മനസിലായി.

അവര്‍ ഞങ്ങള്‍ നിന്നിരുന്ന റൂമിലേക്ക് വന്നു. ഇവള് എന്‍റെ കൈയില്‍ പിടിച്ചു പേടിയോടെ നിന്നു. എനിക്കും പേടിയുണ്ടെങ്കിലും എല്ലാം മനസില്‍ പിടിച്ചു ഇവളെ അറിയിക്കാതെ നില്‍ക്കുകയായിരുന്നു. എന്നാല്‍ കയറി വന്നവര്‍ എല്ലാവരും മാലുവിനോട് അവളുടെ പപ്പയുടെ കുടെ പോകാന്‍ പറഞ്ഞു. ദേവ് പോലും ഞങ്ങള്‍ക്കായി സംസാരിച്ചില്ല. ഞാനാകെ ഇല്ലാതെയായിപോയി. ഒരു താങ്ങിനു പോലും ആരുമില്ലാത്ത അവസ്ഥ. ഇവള്‍ അപ്പോഴേക്കും കരഞ്ഞു തുടങ്ങിയിരുന്നു. അവള്‍ പോകാന്‍ കുട്ടാക്കിയില്ലെങ്കിലും അവളുടെ പപ്പ അവളെ പിടിച്ചു വലിച്ചു കൊണ്ടുപോയി. എനിക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ദേവിനെ നോക്കിയപ്പോ അവന്‍ ആ പോക്കില്‍ ആശ്വാസിക്കുകയായിരുന്നു. ആ സമയത്ത് എനിക്ക് അവനെ കൊല്ലാനുള്ള ദേഷ്യമാണ് തോന്നിയത്. കുടെ നിന്നു എല്ലാം ശരിയാക്കിയിട്ട് പിന്നില്‍ നിന്ന് ചതിച്ച ഒരാളെ പോലെ….

എന്‍റെ പപ്പ എന്നെ നിര്‍ബന്ധിച്ചു കാറില്‍ കയറ്റി എന്‍റെ വീട്ടിലേക്ക് കൊണ്ടുപോയി.
എന്നാല്‍ ആ പോക്കിലാണ് ഞാന്‍ സത്യങ്ങളെല്ലാം അറിയുന്നത്. ദേവ് ശരിക്കും പ്രശ്നങ്ങള്‍ പരിഹരിക്കുകയാണ് ചെയ്തത്. പപ്പമാരോട് സംസാരിച്ചു ഞങ്ങളുടെ കല്യാണം അവന്‍ ഉറപ്പിച്ചു. കുടുംബക്കാരെ വിളിച്ചു വരുത്തി പള്ളിയില്‍ വെച്ചു ഞങ്ങളുടെ മിന്നുകെട്ട് നടത്താന്‍ ഉറപ്പിച്ചിട്ടാണ് അവര്‍ വന്നത്. അങ്ങനെ സമ്മതിച്ചൊണ്ടു മാത്രമാണ് ദേവ് ഞങ്ങളിരിക്കുന്ന സ്ഥലം അവര്‍ക്ക് പറഞ്ഞു കൊടുത്തത്.

ഒരു നിമിഷമെങ്കിലും അവനെക്കുറിച്ചു തെറ്റായി ചിന്തിച്ചതില്‍ എനിക്ക് ദുഖം തോന്നി. അവനെ വിളിച്ചു നോക്കിയെങ്കിലും കോള്‍ കണക്റ്റായില്ല. പിന്നെ ഞങ്ങള്‍ ഇവളുടെ വിട്ടില്‍ പോയി ഓഫിഷ്യലായി പെണ്ണു കണ്ടു. മനസമ്മതമോ വാക്കോറപ്പിക്കലോ ഒന്നുമില്ലാതെ ഏകദേശം ഒരു മാസത്തിനുള്ളില്‍ മിന്നുകെട്ട് നിശ്ചയിച്ചു.

134 Comments

  1. ❤️❤️❤️❤️❤️

  2. ഈ പാർട്ടും അടിപൊളി ബ്രോ ♥️♥️♥️

  3. പച്ചാളം ഭാസി

    അയച്ചയുടെ അവസാനമായി ബ്രോ എന്ന് വരും

  4. Suprrr❤❤❤
    Next part eppol varum

  5. പച്ചാളം ഭാസി

    അടുത്ത പാർട്ട്‌ എപ്പോൾ വരും ബ്രോ

    1. ഈ ആഴ്‌ച അവസാനത്തോടെ തരാന്‍ ശ്രമിക്കാം ? ?

    2. Suprrrrr❤❤

  6. Bhayankara snkadakiyallo brooo

  7. എന്ന് വരും bro

    1. ചെറുതായി മടി കയറി വന്നിട്ടുണ്ട്….

      എന്നാലും ഈ ആഴ്‌ച അവസാനത്തോടെ തരാന്‍ ശ്രമിക്കാം ??

  8. കഥ ഒരുപാട് ഇഷ്ടായി. അടുത്ത പാർട്ടിന് katta waiting ???

    1. Thanks Jango… ??❤️?

      ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതില്‍ സന്തോഷം ? ❤️ ?

      അടുത്ത ഭാഗം എഴുതുന്നുണ്ട് ???

  9. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    സോറി ഖൽബേ…..

    വായിക്കാൻ വൈകി പോയി. എന്താ പറയാ??

    ഒരുപാട് ഇഷ്ട്ടയ് ടാ. ഇന്ന് രാവിലെ തുടങ്ങിയതാ വായിക്കാൻ. നീ സൂപ്പറാടാ

    തോനെ hearts……..

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. ബ്രോ ? ?

      ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതില്‍ ഒത്തിരി സന്തോഷം ??? നല്ല വാക്കുകള്‍ക്കു നന്ദി ❤️

      ഒത്തിരി സ്നേഹം ❤️

  10. അപരിചിതൻ

    പോരാളി…

    വന്ന അന്ന് തന്നെ വായിച്ചത് ആണ്…കമന്റ് ഇടാന്‍ സാധിച്ചില്ല…നന്നായിരുന്നു ഈ ഭാഗവും…ഫ്ലാഷ്ബാക്ക് അങ്ങനെ പറഞ്ഞത് നന്നായി…മനസ്സിൽ ദേവും, അനഘയും പതിഞ്ഞു പോയതുകൊണ്ട് അനു മനസ്സിലേക്ക് കയറാൻ ആഗ്രഹിച്ചിരുന്നില്ലാട്ടോ..അതാണ്..ഇനിയുള്ള ഭാഗങ്ങള്‍ക്കായി കാത്തിരിക്കുന്നു..

    സ്നേഹം മാത്രം ❤❤

    1. അപരിചിതന്‍ ബ്രോ ?

      അനുവിനെ കൂടുതൽ നിങ്ങളുമായി അടുപ്പിക്കാന്‍ എനിക്കും ആഗ്രഹം ഇല്ല… കാരണം നിങ്ങൾ ഒരു ആവശ്യമില്ലാതെ രണ്ടു പേരെയും കമ്പയർ ചെയ്യും… ഞാൻ അത് ആഗ്രഹിക്കുന്നില്ല…

      ഒത്തിരി സ്നേഹത്തോടെ ?

    2. @അപരിചിതൻ
      Bro tx ഇത്രയും നല്ലരു story suggest cheythathin

  11. സൂപ്പർ

Comments are closed.