? ഋതുഭേദങ്ങൾ ?️ 07 [ഖല്‍ബിന്‍റെ പോരാളി ?] 848

പിന്നെയും ഞങ്ങളുടെ ഇടയിലേക്ക് സന്തോഷത്തിന്‍റെ ദിനങ്ങള്‍ വന്നു. കോളേജ് തുറന്നു. എക്സാം വന്നു. അന്നെല്ലാം ഇവിടെയായിരുന്നു ഞങ്ങള്‍ നാലുപേരുടെയും കമ്പായിന്‍ സ്റ്റേഡി. സ്റ്റേഡി ലീവിന്‍റെ അന്നൊക്കെ രാവിലെയായ ബുക്കും പിടിച്ചു ഇങ്ങ് പോരും. പിന്നെ കളിയും ചിരിയും കുക്കിംഗും തല്ലും പിടിയും അതിനിടയില്‍ ഇത്തിരി നേരം പഠിത്തവുമായി ദിവസം മുഴുവന്‍ ഇവിടെ ചിലവഴിക്കും. രാത്രി ഉറങ്ങാന്‍ മാത്രമായി വിട്ടിലേക്ക് പോവും….

കോളേജില്‍ ഞങ്ങളും അവരും പ്രണയിച്ചു നടന്നു. കുറച്ചു ദിവസം കൊണ്ടു തന്നെ ഞങ്ങളുടെ എല്ലാം പ്രണയം അവിടെയെല്ലാവരും അറിഞ്ഞു. അത്രയും നാള്‍ ജിന്‍റോ അളിയനെ പേടിച്ചു ഒളിച്ചിരുന്ന പ്രണയിച്ച ഞങ്ങള്‍ക്ക് അളിയന്‍ പഠനം കഴിഞ്ഞു പോയതോടെ സ്വാതന്ത്രമായി എന്നുവേണം പറയാന്‍. ആയിടയ്ക്ക് കോളേജ് ചെയര്‍മാന്‍റെ എന്തോ തിരുമാനത്തില്‍ ദേവും ചെയര്‍മാനും എതിര്‍പക്ഷങ്ങളിൽ വന്നു. പാര്‍ട്ടി നയത്തിന് വേണ്ടി കോളേജില്‍ എന്തോ പരുപാടി നടത്തിയതിന്‍റെ പേരിലായിരുന്നു വാക്കേറ്റം. അതിന്‍റെ അവസാനമെന്നോണം ആ കൊല്ലത്തെ ഇലക്ഷനില്‍ ദേവ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിച്ചു.
ഇലക്ഷന്‍ സംഭവബഹുലമായിരുന്നു. പാര്‍ട്ടിയില്‍ നിന്നുള്ള പ്രഷറും മറ്റുമൊക്കെ അവശ്യത്തിനതികമുണ്ടായിരുന്നു. ദേവിനൊപ്പം ഞങ്ങളും കളത്തിലിറങ്ങിയിരുന്നു.

അനുവായിരുന്നു എന്തിനും മുന്നില്‍. ദേവിന് വേണ്ടി തീപൊരി പ്രസംഗമെല്ലാം കാച്ചിയത് അവളായിരുന്നു. പിന്നെ ദേവിന്‍റെ സ്വഭാവവും എല്ലാം ഞങ്ങള്‍ക്ക് ഗുണം ചെയ്തു. വര്‍ഷങ്ങളായി അവര്‍ അടക്കി വാണിരുന്ന ചെയര്‍മാന്‍ സീറ്റ് ആ പ്രാവിശ്യം ദേവ് കൈക്കലാക്കി.

കോളേജില്‍ അവന്‍റെ ചെയര്‍മാന്‍ ഭരണത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നിരുന്നു. ലഹരി വിമുക്തമാക്കാനും വികസനത്തിനും വിദ്യാര്‍ത്ഥി പ്രശ്നങ്ങള്‍ വേണ്ടപ്പെട്ടവരിലെത്തിക്കാനും അങ്ങനെ ഒരുപാട് മാറ്റങ്ങള്‍. അതിന്‍റെ ഫലമായി അടുത്ത വര്‍ഷവും ദേവ് തന്നെ ചെയര്‍മാന്‍ സീറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അതും അതുവരെ നേടിയതില്‍ റേക്കോര്‍ഡ് ഭൂരിപക്ഷത്തോടെ തന്നെ….

അവസാനവര്‍ഷം മാത്രം ദേവ് നിന്നില്ല. ചെയര്‍മാന്‍ ഭരണത്തിന് വേണ്ടി എല്ലാരും തിരിഞ്ഞപ്പോള്‍ പഠിത്തത്തില്‍ ഉഴപ്പുന്നുണ്ടോ എന്ന സംശയം ഞങ്ങള്‍ക്ക് വന്നിരിന്നു. അതിനാല്‍ ഫോര്‍ത്തിയര്‍ അവന്‍ മത്സരിച്ചില്ല.

പിന്നെ പഠനത്തിനായി നീട്ടിവെച്ചു. ആ രണ്ടു വര്‍ഷവും ദേവ് തന്നെയായിരുന്നു സ്റ്റേറ്റ് ലേവല്‍ ബോക്സിംങ് ചാമ്പ്യന്‍. രണ്ടുവര്‍ഷവും അവന്‍ നാഷ്ണല്‍ ലേവലിലേക്ക് പോയില്ല. കാരണം സീതമ്മയുടെ വിയോഗത്തിന്‍റെ ഓര്‍മകള്‍ അവനില്‍ തളംകെട്ടി കിടക്കുന്നുണ്ടായിരുന്നു. അവസാന വര്‍ഷം ബോക്സിംങില്‍ നിന്നും അവന്‍ മാറി നിന്നു. നന്നായി പഠിക്കുക മാത്രമായി ഞങ്ങളുടെ ലക്ഷ്യം. അല്ലാ…. അനഘ ഇവിടെ വന്നിട്ട് വല്ലതും കഴിച്ചോ….?”” കഥ പറയുന്നതിന് ഇടയില്‍ ടോം അനഘയോട് ചോദിച്ചു.

134 Comments

  1. ❤️❤️❤️❤️❤️

  2. ഈ പാർട്ടും അടിപൊളി ബ്രോ ♥️♥️♥️

  3. പച്ചാളം ഭാസി

    അയച്ചയുടെ അവസാനമായി ബ്രോ എന്ന് വരും

  4. Suprrr❤❤❤
    Next part eppol varum

  5. പച്ചാളം ഭാസി

    അടുത്ത പാർട്ട്‌ എപ്പോൾ വരും ബ്രോ

    1. ഈ ആഴ്‌ച അവസാനത്തോടെ തരാന്‍ ശ്രമിക്കാം ? ?

    2. Suprrrrr❤❤

  6. Bhayankara snkadakiyallo brooo

  7. എന്ന് വരും bro

    1. ചെറുതായി മടി കയറി വന്നിട്ടുണ്ട്….

      എന്നാലും ഈ ആഴ്‌ച അവസാനത്തോടെ തരാന്‍ ശ്രമിക്കാം ??

  8. കഥ ഒരുപാട് ഇഷ്ടായി. അടുത്ത പാർട്ടിന് katta waiting ???

    1. Thanks Jango… ??❤️?

      ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതില്‍ സന്തോഷം ? ❤️ ?

      അടുത്ത ഭാഗം എഴുതുന്നുണ്ട് ???

  9. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    സോറി ഖൽബേ…..

    വായിക്കാൻ വൈകി പോയി. എന്താ പറയാ??

    ഒരുപാട് ഇഷ്ട്ടയ് ടാ. ഇന്ന് രാവിലെ തുടങ്ങിയതാ വായിക്കാൻ. നീ സൂപ്പറാടാ

    തോനെ hearts……..

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. ബ്രോ ? ?

      ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതില്‍ ഒത്തിരി സന്തോഷം ??? നല്ല വാക്കുകള്‍ക്കു നന്ദി ❤️

      ഒത്തിരി സ്നേഹം ❤️

  10. അപരിചിതൻ

    പോരാളി…

    വന്ന അന്ന് തന്നെ വായിച്ചത് ആണ്…കമന്റ് ഇടാന്‍ സാധിച്ചില്ല…നന്നായിരുന്നു ഈ ഭാഗവും…ഫ്ലാഷ്ബാക്ക് അങ്ങനെ പറഞ്ഞത് നന്നായി…മനസ്സിൽ ദേവും, അനഘയും പതിഞ്ഞു പോയതുകൊണ്ട് അനു മനസ്സിലേക്ക് കയറാൻ ആഗ്രഹിച്ചിരുന്നില്ലാട്ടോ..അതാണ്..ഇനിയുള്ള ഭാഗങ്ങള്‍ക്കായി കാത്തിരിക്കുന്നു..

    സ്നേഹം മാത്രം ❤❤

    1. അപരിചിതന്‍ ബ്രോ ?

      അനുവിനെ കൂടുതൽ നിങ്ങളുമായി അടുപ്പിക്കാന്‍ എനിക്കും ആഗ്രഹം ഇല്ല… കാരണം നിങ്ങൾ ഒരു ആവശ്യമില്ലാതെ രണ്ടു പേരെയും കമ്പയർ ചെയ്യും… ഞാൻ അത് ആഗ്രഹിക്കുന്നില്ല…

      ഒത്തിരി സ്നേഹത്തോടെ ?

    2. @അപരിചിതൻ
      Bro tx ഇത്രയും നല്ലരു story suggest cheythathin

  11. സൂപ്പർ

Comments are closed.