? ഋതുഭേദങ്ങൾ ?️ 07 [ഖല്‍ബിന്‍റെ പോരാളി ?] 848

ശരിക്കും എനിക്കായി ഇച്ചായനും ദേവും കൊണ്ടുവരുന്ന ലൗ ലെറ്ററുകള്‍ ഞങ്ങള്‍ ഒന്നിച്ചിരുന്നാണ് വായിച്ചിരുന്നത്. എന്തൊക്കെ പറഞ്ഞാലും ദേവിന്‍റെ സാഹിത്യം അത് ഒരു ഒന്നൊന്നര സംഭവം തന്നെയായിരുന്നു. അതിലെ പല വരികളുടെ അര്‍ത്ഥം ഇന്നും എനിക്ക് അറിയില്ല. പക്ഷേ അതു വായിക്കുമ്പോ എന്തോ പറഞ്ഞറിക്കാന്‍ പറ്റാത്ത ഒരു അനുഭൂതിയാണ്. അതിലെ ആദ്യ വരി എന്‍റെ മാലാഖകുട്ടിയ്ക്ക്…. എന്നാണ്…. അതാണ് പിന്നെ എന്നെ മാലാഖ എന്ന വിളിയായി മാറിയത്. പിന്നെ അത് ചുരുക്കി മാലു എന്നും ആയി.

സത്യം പറഞ്ഞാല്‍ വായിച്ചു കഴിഞ്ഞാ ആ കത്തുകളൊന്നും അവള്‍ എനിക്ക് തിരിച്ചു തന്നിട്ടില്ല. അതിലെ വരികളെ സ്നേഹിച്ചു എല്ലാം അവള്‍ തട്ടികൊണ്ടുപോയി. അത്രയ്ക്ക് മുപ്പത്തിയ്ക്ക് അതു പിടിച്ചിരുന്നു. പക്ഷേ അതുകൊണ്ടൊന്നും ദേ ഇങ്ങേരെ കാര്യത്തില്‍ അവള്‍ എന്നെ നിര്‍ബന്ധിച്ചിരുന്നില്ല. അതില്‍ എനിക്ക് പൂര്‍ണ്ണ സ്വാതന്ത്രമായിരുന്നു അവള്‍ തന്നത്. എന്തായാലും കുടെ നില്‍ക്കാമെന്നു അവള്‍ വാക്ക് തന്നു.

ഇങ്ങേരെ കാര്യത്തില്‍ ഞാന്‍ ഒരുപാട് ചിന്തിച്ചെടുത്ത തിരുമാനം തന്നെയായിരുന്നു അത്. സൗന്ദര്യം ഇച്ചിരി കുറവാണെങ്കിലും ജാതി, മതം, കുടുംബമഹിമ, സ്വത്ത് ഒക്കെ കൊണ്ടു ഞാന്‍ ഒക്കെയായിരുന്നു…””

““പിന്നെ…. നിന്‍റെ ഈ ഉണ്ടകണ്ണ് വെച്ച് ലണ്ടനില്‍ നിന്ന് ചാള്‍സ് രാജകുമാരന്‍ വരും…. ഒന്നു പോടി….”” സൗന്ദര്യത്തെ പറഞ്ഞതു ടോമിന് പിടിച്ചിരുന്നില്ല. ഒണ്‍ ദʼ സ്പോട്ട് അവൻ മറുപടി കൊടുത്തു.

““നീ പോടാ സോഡകുപ്പി…..”” മാലു തിരിച്ചടിച്ചു.

““ഡീ….””

““എന്താഡാ…..””

““അതേയ്…. നിങ്ങളെപ്പോഴും ഇങ്ങനെയാണോ…..?”” മാലുവും ടോമും പരസ്പരം തല്ലുകുടുന്നത് കണ്ടു അനഘ ചിരിയോടെ ചോദിച്ചു.

““അനഘ അതു കാര്യമാക്കേണ്ട …. ഇവള് നേരെത്തെ എന്തോക്കെയും അക്കമിട്ട് പറഞ്ഞില്ലേ…. അതിനെക്കാള്‍ ഞങ്ങള്‍ തമ്മിലു ചേര്‍ച്ച ഇതിലാ…. അതാണ് ഞങ്ങളുടെ ലൈഫിന്‍റെ സീക്രട്ട്…. അല്ലേടീ….”” ടോം ഓന്തിനെ തോല്‍പിക്കും വിധം നിറം മാറി. മാലുവിനെ തോളിലുടെ കൈയിട്ട് തന്നിലേക്ക് അടുപ്പിച്ചുകൊണ്ടു ടോം അഭിമാനപുരസ്കരം പറഞ്ഞു.

““പോ…. ഇച്ചായാ….”” തോളിലെ കൈ പിടിച്ചു മാറ്റികൊണ്ടു ഒരു ചിരിയോടെ മാലു പറഞ്ഞു.

““ഹലോ…. നിങ്ങള്‍ ബാക്കി പറ….”” അവരുടെ സ്നേഹപ്രകടനത്തെക്കാള്‍ അനഘയ്ക്ക് ദേവിന്‍റെ ഭുതകാലമായിരുന്നു പ്രധാനം….

““ഹാ…. പറയാമെന്നെ…… ഞങ്ങള്‍ പരസ്പരം പ്രണയിച്ചു നടക്കുന്നതില്‍ അനുവിന് പ്രശ്നമൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ ഇങ്ങേരെ ഒപ്പം വോതാളം പോലെ ദേവ് നടക്കുന്നതില്‍ അവള്‍ക്ക് നല്ല ദേഷ്യമുണ്ടായിരുന്നു. അത് ഒളിഞ്ഞും തെളിഞ്ഞും പലവട്ടം അവള്‍ പ്രകടമാക്കിയിരുന്നു.

134 Comments

  1. ❤️❤️❤️❤️❤️

  2. ഈ പാർട്ടും അടിപൊളി ബ്രോ ♥️♥️♥️

  3. പച്ചാളം ഭാസി

    അയച്ചയുടെ അവസാനമായി ബ്രോ എന്ന് വരും

  4. Suprrr❤❤❤
    Next part eppol varum

  5. പച്ചാളം ഭാസി

    അടുത്ത പാർട്ട്‌ എപ്പോൾ വരും ബ്രോ

    1. ഈ ആഴ്‌ച അവസാനത്തോടെ തരാന്‍ ശ്രമിക്കാം ? ?

    2. Suprrrrr❤❤

  6. Bhayankara snkadakiyallo brooo

  7. എന്ന് വരും bro

    1. ചെറുതായി മടി കയറി വന്നിട്ടുണ്ട്….

      എന്നാലും ഈ ആഴ്‌ച അവസാനത്തോടെ തരാന്‍ ശ്രമിക്കാം ??

  8. കഥ ഒരുപാട് ഇഷ്ടായി. അടുത്ത പാർട്ടിന് katta waiting ???

    1. Thanks Jango… ??❤️?

      ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതില്‍ സന്തോഷം ? ❤️ ?

      അടുത്ത ഭാഗം എഴുതുന്നുണ്ട് ???

  9. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    സോറി ഖൽബേ…..

    വായിക്കാൻ വൈകി പോയി. എന്താ പറയാ??

    ഒരുപാട് ഇഷ്ട്ടയ് ടാ. ഇന്ന് രാവിലെ തുടങ്ങിയതാ വായിക്കാൻ. നീ സൂപ്പറാടാ

    തോനെ hearts……..

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. ബ്രോ ? ?

      ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതില്‍ ഒത്തിരി സന്തോഷം ??? നല്ല വാക്കുകള്‍ക്കു നന്ദി ❤️

      ഒത്തിരി സ്നേഹം ❤️

  10. അപരിചിതൻ

    പോരാളി…

    വന്ന അന്ന് തന്നെ വായിച്ചത് ആണ്…കമന്റ് ഇടാന്‍ സാധിച്ചില്ല…നന്നായിരുന്നു ഈ ഭാഗവും…ഫ്ലാഷ്ബാക്ക് അങ്ങനെ പറഞ്ഞത് നന്നായി…മനസ്സിൽ ദേവും, അനഘയും പതിഞ്ഞു പോയതുകൊണ്ട് അനു മനസ്സിലേക്ക് കയറാൻ ആഗ്രഹിച്ചിരുന്നില്ലാട്ടോ..അതാണ്..ഇനിയുള്ള ഭാഗങ്ങള്‍ക്കായി കാത്തിരിക്കുന്നു..

    സ്നേഹം മാത്രം ❤❤

    1. അപരിചിതന്‍ ബ്രോ ?

      അനുവിനെ കൂടുതൽ നിങ്ങളുമായി അടുപ്പിക്കാന്‍ എനിക്കും ആഗ്രഹം ഇല്ല… കാരണം നിങ്ങൾ ഒരു ആവശ്യമില്ലാതെ രണ്ടു പേരെയും കമ്പയർ ചെയ്യും… ഞാൻ അത് ആഗ്രഹിക്കുന്നില്ല…

      ഒത്തിരി സ്നേഹത്തോടെ ?

    2. @അപരിചിതൻ
      Bro tx ഇത്രയും നല്ലരു story suggest cheythathin

  11. സൂപ്പർ

Comments are closed.