? ഋതുഭേദങ്ങൾ ?️ 07 [ഖല്‍ബിന്‍റെ പോരാളി ?] 848

അന്നൊരു വെള്ളിയാഴ്ചയായിരുന്നു. ഉച്ചയ്ക്ക് ലഞ്ച് ബ്രേക്ക് സമയത്താണ് ദേവ് എന്നെയും വലിച്ചു ഇവരുടെ ക്ലാസിനടുത്തേക്ക് പോയത്. അവിടെ ഇവളും അനുവും എന്തോ ലോകകാര്യത്തിന്‍റെ സംസാരത്തിലായിരുന്നു. പക്ഷേ ദൂരെ നിന്നു ഇവരെ കണ്ടപ്പോ തന്നെ എന്തോ ധൈര്യം എന്നില്‍ നിന്നു ചോര്‍ന്നു പോകുന്ന പോലെ എനിക്കു തോന്നി. ദേവിന്‍റെ ഒപ്പം നടന്ന ഞാന്‍ പതിയെ പിന്‍വലിയാന്‍ തുടങ്ങി. പക്ഷേ അതു മനസിലാക്കി ദേവ് എന്‍റെ പിടിച്ച പിടിയാലെ ഇവരുടെ അടുത്തെത്തിച്ചു. ഞങ്ങളെ കണ്ടതും ഇവര്‍ രണ്ടുപേരും ദേഷ്യത്തോടെ നോക്കി. ജിന്‍റോ അളിയനെ തല്ലിയെ ദേഷ്യം രണ്ടുപേരുടെ നോട്ടത്തിലും പ്രകടമായിരുന്നു.

എന്നാലും അവന്‍ എന്‍റെ കൈയില്‍ നിന്നു ലെറ്റര്‍ വാങ്ങി ഇവള്‍ക്ക് നേരെ നീട്ടി. പിന്നെ അധികം പറച്ചിലൊന്നുമില്ലാതെ തിരിഞ്ഞു നടന്നു. ഇവരോട് ഒന്നും പറയാതെ തിരിച്ചുപോന്നതില്‍ എനിക്ക് നല്ല വിഷമമുണ്ടായിരുന്നെങ്കിലും ദേവ് എന്തോ കരുതികുട്ടിയായിരുന്നു. പിന്നിട്ട് വരുന്ന ആഴ്ചയിലെല്ലാം ഒന്നോ രണ്ടോ വട്ടം ഈ ലെറ്റര്‍ കൊടുക്കുന്ന പരുപാടി തുടര്‍ന്നു. എല്ലാം അവന്‍റെ കൈപടയില്‍ അവന്‍റെ വാക്കുകള്‍ ഉപയോഗിച്ചെഴുതിയ കത്തുകള്‍.

മൂന്ന് നാലു വട്ടം ഇവരുടെ മുന്നില്‍ ചെന്ന് നിന്നപ്പോ ഇത്തിരി ധൈര്യമൊക്കെ എനിക്ക് വന്നു. അതു മനസിലാക്കിയ ദേവ് ഇവളോട് അടുത്ത പ്രാവിശ്യം ചെല്ലുമ്പോള്‍  ഒറ്റക്ക് സംസാരിക്കാനുണ്ടെന്നു പറയാന്‍ പറഞ്ഞു. ഞാന്‍ അതുപോലെ ചെയ്തു. എന്തോ ഇവള്‍ എതിര്‍പ്പൊന്നും കുടാതെ വരികയും ചെയ്തു. എന്തു പറയണമെന്ന് ഞാന്‍ ദേവിനോട് ചോദിച്ചപ്പോ അവന്‍ പറഞ്ഞതു എന്‍റെ മനസിലുള്ളതു അതുപോലെ പറയാനാണ്. പിന്നെ കത്ത് എഴുതുന്നതാരാണ് എന്തുകൊണ്ടു ഇങ്ങനെയെന്നോക്കെ. ഞാന്‍ അതുപോലെ ചെയ്തു. എല്ലാം അവന്‍റെ പ്ലാന്‍ ആയിരുന്നു. ഒരു പക്ഷേ ഞാന്‍ അതില്‍ വിജയിച്ചു. അന്നു ഇവള്‍ ഒന്നും പറയാതെ പോയെങ്കിലും പിറ്റേന്ന് ഇവള്‍ എന്നെ ഇഷ്ടമാണെന്നു പറഞ്ഞു. അങ്ങിനെയാണ് ഞങ്ങളുടെ പ്രണയം തുടങ്ങുന്നത്. ഞങ്ങളുടെ തനിച്ചുള്ള നിമിഷങ്ങളില്‍ ദേവും അനുവും മാറി നില്‍ക്കും. എന്നാല്‍ ഒരിക്കലും അവര്‍ ഒന്നിച്ചായിരുന്നില്ല എന്നു മാത്രം. അനുവിന് ദേവിന് മേലെ ഒരു ദേഷ്യം അപ്പോഴുമുണ്ടായിരുന്നു.

കോളേജില്‍ അവന്‍റെ ജീവിതത്തിലെ അടുത്ത പ്രശ്നം ആ ഇടയ്ക്കാണ് തുടങ്ങുന്നത്. പ്രശ്നമെന്ന് പറയാന്‍ പറ്റില്ല. ഒരു മാറ്റത്തിന് തുടക്കം എന്നു പറയാം. ജിന്‍റോ അളിയന്‍റെ കുട്ടുകാരനായിരുന്ന അജാസ് വന്നോപ്പോഴാണ് ആ സംഭവം തുടങ്ങുന്നത്. അവന്‍ നാട്ടിലേക്ക് പോയ സമയത്തായിരുന്നു ദേവ് ജിന്‍റോയെയും കുട്ടുകാരെയും തല്ലിയത്. എല്ലാം അറിഞ്ഞപ്പോള്‍ അജാസിന് ദേവേനോട് നല്ല ദേഷ്യമുണ്ടാക്കിയിരുന്നു. അജാസ് കോളേജിലെ ബോക്സിംങ് ചാമ്പ്യനായിരുന്നു. ജിന്‍റോ അളിയനെ തല്ലിയതിന് പകരമായി അവന്‍ ദേവിനോട് ഒരു ബോക്സിംങ് കോമ്പറ്റിഷന് ഇറങ്ങാന്‍ പറയുകയാണ് ഉണ്ടായത്.

134 Comments

  1. ❤️❤️❤️❤️❤️

  2. ഈ പാർട്ടും അടിപൊളി ബ്രോ ♥️♥️♥️

  3. പച്ചാളം ഭാസി

    അയച്ചയുടെ അവസാനമായി ബ്രോ എന്ന് വരും

  4. Suprrr❤❤❤
    Next part eppol varum

  5. പച്ചാളം ഭാസി

    അടുത്ത പാർട്ട്‌ എപ്പോൾ വരും ബ്രോ

    1. ഈ ആഴ്‌ച അവസാനത്തോടെ തരാന്‍ ശ്രമിക്കാം ? ?

    2. Suprrrrr❤❤

  6. Bhayankara snkadakiyallo brooo

  7. എന്ന് വരും bro

    1. ചെറുതായി മടി കയറി വന്നിട്ടുണ്ട്….

      എന്നാലും ഈ ആഴ്‌ച അവസാനത്തോടെ തരാന്‍ ശ്രമിക്കാം ??

  8. കഥ ഒരുപാട് ഇഷ്ടായി. അടുത്ത പാർട്ടിന് katta waiting ???

    1. Thanks Jango… ??❤️?

      ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതില്‍ സന്തോഷം ? ❤️ ?

      അടുത്ത ഭാഗം എഴുതുന്നുണ്ട് ???

  9. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    സോറി ഖൽബേ…..

    വായിക്കാൻ വൈകി പോയി. എന്താ പറയാ??

    ഒരുപാട് ഇഷ്ട്ടയ് ടാ. ഇന്ന് രാവിലെ തുടങ്ങിയതാ വായിക്കാൻ. നീ സൂപ്പറാടാ

    തോനെ hearts……..

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. ബ്രോ ? ?

      ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതില്‍ ഒത്തിരി സന്തോഷം ??? നല്ല വാക്കുകള്‍ക്കു നന്ദി ❤️

      ഒത്തിരി സ്നേഹം ❤️

  10. അപരിചിതൻ

    പോരാളി…

    വന്ന അന്ന് തന്നെ വായിച്ചത് ആണ്…കമന്റ് ഇടാന്‍ സാധിച്ചില്ല…നന്നായിരുന്നു ഈ ഭാഗവും…ഫ്ലാഷ്ബാക്ക് അങ്ങനെ പറഞ്ഞത് നന്നായി…മനസ്സിൽ ദേവും, അനഘയും പതിഞ്ഞു പോയതുകൊണ്ട് അനു മനസ്സിലേക്ക് കയറാൻ ആഗ്രഹിച്ചിരുന്നില്ലാട്ടോ..അതാണ്..ഇനിയുള്ള ഭാഗങ്ങള്‍ക്കായി കാത്തിരിക്കുന്നു..

    സ്നേഹം മാത്രം ❤❤

    1. അപരിചിതന്‍ ബ്രോ ?

      അനുവിനെ കൂടുതൽ നിങ്ങളുമായി അടുപ്പിക്കാന്‍ എനിക്കും ആഗ്രഹം ഇല്ല… കാരണം നിങ്ങൾ ഒരു ആവശ്യമില്ലാതെ രണ്ടു പേരെയും കമ്പയർ ചെയ്യും… ഞാൻ അത് ആഗ്രഹിക്കുന്നില്ല…

      ഒത്തിരി സ്നേഹത്തോടെ ?

    2. @അപരിചിതൻ
      Bro tx ഇത്രയും നല്ലരു story suggest cheythathin

  11. സൂപ്പർ

Comments are closed.