? ഋതുഭേദങ്ങൾ ?️ 07 [ഖല്‍ബിന്‍റെ പോരാളി ?] 848

പിന്നെ പോലിസ് വന്നു കോളേജില്‍ അതിക്രമിച്ചു കയറിവരെ എല്ലാം തുക്കിയെടുത്തു പോയി. അന്ന് എല്ലാവരുടെയും നിര്‍ബന്ധപ്രകാരം ഞാനാണ് ദേവിനെ ശാന്തമാക്കാന്‍ അവനടുത്തേക്ക് പോയത്. അന്ന് അവന്‍റെ അടുത്തേക്ക് പോകുമ്പോ ഞാന്‍ പേടിച്ചത്ര ഞാനെന്‍റെ ജീവിതത്തില്‍ പേടിച്ചില്ല. നേരത്തെ കഴിഞ്ഞതിന്‍റെ ബാക്കി അവന്‍ എന്‍റെ നെഞ്ചത്ത് തീര്‍ക്കുമോ എന്നറിയില്ലല്ലോ….

പക്ഷേ അന്ന് വല്യ പ്രശ്നമൊന്നുമുണ്ടായില്ല. ഞാന്‍ ചെന്നു വിളിച്ചപ്പോ അവന്‍ കുളായി എന്‍റെ കുടെ ഹോസ്പിറ്റലിലേക്ക് പോന്നു. അന്നു അടിപിടിയ്ക്കിടെ അവന്‍റെ കൈയിലും നെറ്റിയിലും ചെറിയ മുറിവുക്കൊയുണ്ടായിരുന്നു. അതെല്ലാം ഡ്രെസു ചെയ്തു വന്നപ്പോഴെക്കും അന്നത്തെ ക്ലാസും തീരുമാനമായിരുന്നു. എന്നാല്‍ നമ്മുടെ സൈക്കോയുടെ സ്ഥിരം പരുപാടി അന്നുമുണ്ടായിരുന്നു. രാവിലെ തല്ലിയവരെ പോയി കണ്ടു അവരുടെ കുടുംബക്കാരുടെ വായിലിരിക്കുന്നതു കേള്‍ക്കുന്ന പരുപാടി… അന്നു വൈകിട്ട് ഞാനും അവനും കുടെ സമറിക്കയെയും കുടെയുള്ളവരെയും കാണാന്‍ ഹോസ്പിറ്റലില്‍ പോയി. ശ്ശോ…. അന്ന് സല്‍മ താത്ത അവനെ വിളിച്ച തെറി…. ഇപ്പോഴും അതൊര്‍ക്കുമ്പോ ചിരി വരും…. ഒരു സ്ത്രീയുടെ വായില്‍ നിന്ന് അവന്‍ ഇതുവരെ കേള്‍ക്കാത്ത തെറികള്‍ കേട്ടു അന്നത്തെ ദേവിനെ നില്‍പ്പൊന്ന് കാണാണമായിരുന്നു….”” പഴയതെല്ലാമാലോചിച്ച് കുറച്ചു നേരം ചിരിച്ച ടോം പിന്നെയും കഥയുടെ ബാക്കി പറഞ്ഞു തുടങ്ങി.

““രണ്ടുദിവസമായി നടന്നുവരുന്ന തല്ലിന്‍റെ കാരണം രണ്ടുപേര്‍ തമ്മിലുള്ള പ്രശ്നമാണെന്ന് മനസിലാക്കിയ മാനേജ്മെന്‍റും പ്രിന്‍സിപാളും രണ്ടുപേരുടെയും ഗാര്‍ഡിയന്‍സിനോട് കോളേജില്‍ വന്നു കാര്യങ്ങള്‍ സംസാരിച്ചു ഒരു സന്ധി നടത്താന്‍ തിരുമാനിച്ചു. അതിന്‍റെ ഭാഗമായി പിറ്റേന്ന് രാവിലെ ജിന്‍റോ അളിയനും കുട്ടരും ഇവളുടെ പപ്പയും ഒരു ഭാഗത്ത് അണി നിരന്നു. അന്ന് ദേവിന് വേണ്ടി സംസാരിക്കാന്‍ ആ പദ്മിനി വണ്ടിയില്‍ വന്ന ആളെ കണ്ടു ഞങ്ങള്‍ ശരിക്കും അതിശയിച്ചു. ഒരു സ്ത്രിയായിരുന്നു അത്. അഡ്വേക്കേറ്റ് സീത മുരളിധര്‍.

ദേവിനെ പോലെ തന്നെ ചിരി മാത്രം തങ്ങി നില്‍ക്കുന്ന മുഖം. എല്ലാരോടും മാന്യമായ സംസാരം. ശരിക്കും ദേവിന്‍റെ അതേ പകര്‍പ്പ്. അന്ന് ഇരു കുട്ടരുടെയും നീണ്ട നേരത്തെ ചര്‍ച്ച കഴിഞ്ഞു പുറത്തിറങ്ങിയപ്പോള്‍ ഇവളുടെ പപ്പ ജീന്‍റോ അളിയനോട് ഇനി പ്രശ്നത്തിനൊന്നും പോകരുതെന്ന് പേടിയോടെ പറയുന്നത് കണ്ടപ്പോഴെ ആ വന്ന സ്ത്രീ വിചാരിച്ചത്ര പാവമൊന്നുമല്ലെന്ന് ഞങ്ങൾക്ക് മനസിലായി. ദേവിന്‍റെ ചിറ്റശ്ശിയായിരുന്നു അത്. അവന്‍റെ പെട്ടെന്ന് പൊട്ടി മുളച്ച ധൈര്യത്തിന്‍റെയും ചങ്കുറ്റത്തിന്‍റെയും കാരണം. അവന്‍റെ ശക്തി.

134 Comments

  1. ❤️❤️❤️❤️❤️

  2. ഈ പാർട്ടും അടിപൊളി ബ്രോ ♥️♥️♥️

  3. പച്ചാളം ഭാസി

    അയച്ചയുടെ അവസാനമായി ബ്രോ എന്ന് വരും

  4. Suprrr❤❤❤
    Next part eppol varum

  5. പച്ചാളം ഭാസി

    അടുത്ത പാർട്ട്‌ എപ്പോൾ വരും ബ്രോ

    1. ഈ ആഴ്‌ച അവസാനത്തോടെ തരാന്‍ ശ്രമിക്കാം ? ?

    2. Suprrrrr❤❤

  6. Bhayankara snkadakiyallo brooo

  7. എന്ന് വരും bro

    1. ചെറുതായി മടി കയറി വന്നിട്ടുണ്ട്….

      എന്നാലും ഈ ആഴ്‌ച അവസാനത്തോടെ തരാന്‍ ശ്രമിക്കാം ??

  8. കഥ ഒരുപാട് ഇഷ്ടായി. അടുത്ത പാർട്ടിന് katta waiting ???

    1. Thanks Jango… ??❤️?

      ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതില്‍ സന്തോഷം ? ❤️ ?

      അടുത്ത ഭാഗം എഴുതുന്നുണ്ട് ???

  9. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    സോറി ഖൽബേ…..

    വായിക്കാൻ വൈകി പോയി. എന്താ പറയാ??

    ഒരുപാട് ഇഷ്ട്ടയ് ടാ. ഇന്ന് രാവിലെ തുടങ്ങിയതാ വായിക്കാൻ. നീ സൂപ്പറാടാ

    തോനെ hearts……..

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. ബ്രോ ? ?

      ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതില്‍ ഒത്തിരി സന്തോഷം ??? നല്ല വാക്കുകള്‍ക്കു നന്ദി ❤️

      ഒത്തിരി സ്നേഹം ❤️

  10. അപരിചിതൻ

    പോരാളി…

    വന്ന അന്ന് തന്നെ വായിച്ചത് ആണ്…കമന്റ് ഇടാന്‍ സാധിച്ചില്ല…നന്നായിരുന്നു ഈ ഭാഗവും…ഫ്ലാഷ്ബാക്ക് അങ്ങനെ പറഞ്ഞത് നന്നായി…മനസ്സിൽ ദേവും, അനഘയും പതിഞ്ഞു പോയതുകൊണ്ട് അനു മനസ്സിലേക്ക് കയറാൻ ആഗ്രഹിച്ചിരുന്നില്ലാട്ടോ..അതാണ്..ഇനിയുള്ള ഭാഗങ്ങള്‍ക്കായി കാത്തിരിക്കുന്നു..

    സ്നേഹം മാത്രം ❤❤

    1. അപരിചിതന്‍ ബ്രോ ?

      അനുവിനെ കൂടുതൽ നിങ്ങളുമായി അടുപ്പിക്കാന്‍ എനിക്കും ആഗ്രഹം ഇല്ല… കാരണം നിങ്ങൾ ഒരു ആവശ്യമില്ലാതെ രണ്ടു പേരെയും കമ്പയർ ചെയ്യും… ഞാൻ അത് ആഗ്രഹിക്കുന്നില്ല…

      ഒത്തിരി സ്നേഹത്തോടെ ?

    2. @അപരിചിതൻ
      Bro tx ഇത്രയും നല്ലരു story suggest cheythathin

  11. സൂപ്പർ

Comments are closed.