? ഋതുഭേദങ്ങൾ ?️ 07 [ഖല്‍ബിന്‍റെ പോരാളി ?] 848

പ്രശ്നത്തിനൊന്നും വരരുതെന്ന് കാലു പിടിച്ചു പറയാന്‍ വന്നതാണെന്നാണ് എന്‍റെ അമ്മയച്ഛന്‍ വിചാരിച്ചതു അതിനാല്‍ തന്നെ അങ്ങേരുടെ ദേഷ്യം തീര്‍ന്നിരുന്നില്ല. സത്യത്തില്‍ ദേവ് പറഞ്ഞതു ഒരു ഭിഷണിയുടെ സ്വരത്തിലായിരുന്നു. ഒരു പ്രശ്നത്തിനും തന്‍റെ മുന്നിലേക്ക് വരരുതെന്നും വന്നാല്‍ ദുഃഖിക്കാനെ സമയമുണ്ടാവു എന്നുള്ള ഒരു ഇന്‍ര്‍ലൈന്‍ മീനിംങ്….

പിറ്റേന്നാണ് ഇവളുടെ പപ്പയുടെ നീക്കം ഞങ്ങള്‍ക്ക മനസിലായത്. എതൊരു മുതലാളിയും ചെയ്യുന്ന അതെ നീക്കം. ഗുണ്ടയെ വെച്ചു അങ്ങു പേടിപ്പിക്കാന്‍ നോക്കുക. അന്നു ക്ലാസ് തുടങ്ങി കുറച്ചു കഴിഞ്ഞാണ് ആ പ്രശ്നത്തിന്‍റെ ആരംഭം കോളേജിന് ഉള്ളിലേക്ക് രണ്ടു സ്കോര്‍പിയോയും അതില്‍ നിറച്ചും ഗുണ്ടകളും വന്നു ചേര്‍ന്നു. ദാ ഇപ്പോ പോയില്ലേ സമറിക്ക…. അങ്ങേരും അങ്ങേരുടെ ഗുണ്ട ടീമായിരുന്നു അത്. വന്നു കയറിയതും ആയുധങ്ങളൊക്കെയായി കോളേജ് മുറ്റത്ത് വെച്ചു ദേവ് നാരായണനെ വെല്ലുവിളിച്ചുകൊണ്ടു ഇറങ്ങി വരാന്‍ പറഞ്ഞു.

ക്ലാസിലിരുന്ന ഞങ്ങളോട് കോളേജിലെ എതോ കുട്ടിയാണ് പുറത്ത് ഇങ്ങനെത്തെ കാര്യങ്ങള്‍ നടക്കുന്നുണ്ട് എന്നു പറഞ്ഞതു. ഞാനാകെ പേടിച്ചു ദേവിനെ നോക്കിയപ്പോ അവിടെയും ചെറിയ പേടിയൊക്കെ നിഴലടിച്ചിരുന്നു. അവന്‍റെ പേടി കുടെ കണ്ടപ്പോ കോളേജ് ഗ്രൗണ്ടിന് സൈഡിലുള്ള മതിലു ചാടി അവര്‍ കാണാതെ പുറത്തേക്ക് പോയ്ക്കൊള്ളാനാണ് ഞാനും കുട്ടുകാരും പറഞ്ഞതു. എന്നാല്‍ അല്‍പം ചിന്തിച്ച ശേഷം അവന്‍ ഞങ്ങളില്‍ നിന്നു മാറി നിന്നു ആര്‍ക്കോ ഫോണ്‍ ചെയ്തു. കുറച്ചു നേരത്തെ ഫോണ്‍ വിളിയ്ക്കു ശേഷം തിരികെ വന്നത് ഞങ്ങളുടെ സൈക്കോ ദേവ് ആയിരുന്നു. അവന്‍ ഞങ്ങളെയും കുട്ടി ധൈര്യത്തോടെ കോളേജ് മുറ്റത്തേക്ക് നടന്നു ചെന്നു.

സമറിക്കയും കുട്ടരും കണ്ണുരുട്ടിയും ആയുധം കാണിച്ചുമെല്ലാം ദേവിനെ വിരട്ടാന്‍ നോക്കിയെങ്കിലും ദേവ് ഒരു പുഞ്ചിരിയില്‍ അവയെ എല്ലാം പ്രതിരോധിച്ചു. അവസാനം സമറിക്കയ്ക്ക് ദേവിനെ തിരിച്ചൊടിക്കാന്‍ കൈ കരുത്തു കാണിക്കേണ്ടി വന്നു. ആദ്യം ഒരാളെ പിന്നെ രണ്ടാളെ അങ്ങനെ ദേവിന് മുന്നിലേക്ക് ആയുധവും നീട്ടി ഒരോ ഗ്യാങിനെ അയച്ചെങ്കിലും തനി നാടന്‍ സ്റ്റൈലില്‍ എല്ലാത്തിനെയും ദേവ് നേരിട്ടു. അവസാനം കുടെ വന്ന എല്ലാരും ദേവിന്‍റെ അടി കിട്ടി നിലത്തു കിടക്കുന്നതു കണ്ടു സമറിക്കയും ഗോദയിലിറങ്ങി. പക്ഷേ സൈക്കോ മുഡില്‍ നില്‍ക്കുന്ന ദേവിന് മുന്നില്‍ സമറിക്കയ്ക്ക് കാര്യമായിയൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. അവസാനം അങ്ങേര് കൊണ്ടുവന്ന ഹോക്കി സ്റ്റിക്ക് കൊണ്ടു തന്നെ നെറ്റിയില്‍ ദേവിന്‍റെ വക രണ്ടെണ്ണം കിട്ടിയപ്പോ അങ്ങേരും വിണു. അങ്ങേരെ നെറ്റിയില്‍ ഇപ്പോഴും അതിന്റെ ഓര്‍മ കിടപ്പുണ്ട്… എല്ലാരേയും അടിച്ചു നിലത്തിട്ടിട്ട് ഹോക്കി സ്റ്റിക്കില്‍ കൈയും താങ്ങി ഇരുപിടത്തില്‍ ചെക്കന്‍റെ ഒരു ഇരുത്തമുണ്ടായിരുന്നു. കോളേജ് മൊത്തം കണ്ടു കോരിതരിച്ചിരുന്ന നിമിഷമായിരുന്നു അത്.

134 Comments

  1. ❤️❤️❤️❤️❤️

  2. ഈ പാർട്ടും അടിപൊളി ബ്രോ ♥️♥️♥️

  3. പച്ചാളം ഭാസി

    അയച്ചയുടെ അവസാനമായി ബ്രോ എന്ന് വരും

  4. Suprrr❤❤❤
    Next part eppol varum

  5. പച്ചാളം ഭാസി

    അടുത്ത പാർട്ട്‌ എപ്പോൾ വരും ബ്രോ

    1. ഈ ആഴ്‌ച അവസാനത്തോടെ തരാന്‍ ശ്രമിക്കാം ? ?

    2. Suprrrrr❤❤

  6. Bhayankara snkadakiyallo brooo

  7. എന്ന് വരും bro

    1. ചെറുതായി മടി കയറി വന്നിട്ടുണ്ട്….

      എന്നാലും ഈ ആഴ്‌ച അവസാനത്തോടെ തരാന്‍ ശ്രമിക്കാം ??

  8. കഥ ഒരുപാട് ഇഷ്ടായി. അടുത്ത പാർട്ടിന് katta waiting ???

    1. Thanks Jango… ??❤️?

      ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതില്‍ സന്തോഷം ? ❤️ ?

      അടുത്ത ഭാഗം എഴുതുന്നുണ്ട് ???

  9. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    സോറി ഖൽബേ…..

    വായിക്കാൻ വൈകി പോയി. എന്താ പറയാ??

    ഒരുപാട് ഇഷ്ട്ടയ് ടാ. ഇന്ന് രാവിലെ തുടങ്ങിയതാ വായിക്കാൻ. നീ സൂപ്പറാടാ

    തോനെ hearts……..

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. ബ്രോ ? ?

      ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതില്‍ ഒത്തിരി സന്തോഷം ??? നല്ല വാക്കുകള്‍ക്കു നന്ദി ❤️

      ഒത്തിരി സ്നേഹം ❤️

  10. അപരിചിതൻ

    പോരാളി…

    വന്ന അന്ന് തന്നെ വായിച്ചത് ആണ്…കമന്റ് ഇടാന്‍ സാധിച്ചില്ല…നന്നായിരുന്നു ഈ ഭാഗവും…ഫ്ലാഷ്ബാക്ക് അങ്ങനെ പറഞ്ഞത് നന്നായി…മനസ്സിൽ ദേവും, അനഘയും പതിഞ്ഞു പോയതുകൊണ്ട് അനു മനസ്സിലേക്ക് കയറാൻ ആഗ്രഹിച്ചിരുന്നില്ലാട്ടോ..അതാണ്..ഇനിയുള്ള ഭാഗങ്ങള്‍ക്കായി കാത്തിരിക്കുന്നു..

    സ്നേഹം മാത്രം ❤❤

    1. അപരിചിതന്‍ ബ്രോ ?

      അനുവിനെ കൂടുതൽ നിങ്ങളുമായി അടുപ്പിക്കാന്‍ എനിക്കും ആഗ്രഹം ഇല്ല… കാരണം നിങ്ങൾ ഒരു ആവശ്യമില്ലാതെ രണ്ടു പേരെയും കമ്പയർ ചെയ്യും… ഞാൻ അത് ആഗ്രഹിക്കുന്നില്ല…

      ഒത്തിരി സ്നേഹത്തോടെ ?

    2. @അപരിചിതൻ
      Bro tx ഇത്രയും നല്ലരു story suggest cheythathin

  11. സൂപ്പർ

Comments are closed.