? ഋതുഭേദങ്ങൾ ?️ 07 [ഖല്‍ബിന്‍റെ പോരാളി ?] 848

““എന്തോ ഒന്ന് ഡും പറഞ്ഞു താഴെ വീഴുന്നതു കണ്ടപ്പോഴാണ് ഞാന്‍ എന്‍റെ ഉണ്ടക്കണ്ണിയില്‍ നിന്നു കണ്ണെടുത്തത്. കിട്ടിയ അടിയുടെ ആഘാതത്തില്‍ ജിന്‍റോ അളിയന്‍ നിലംപറ്റിയിരുന്നു. അളിയന്‍ വീണതും ദേവ് ഓടക്കുഴലും ബാഗും എടുത്തു അവിടെ നിന്നും ക്ലാസിലേക്ക് വിട്ടു. രണ്ടു കവിളിലും അടികിട്ടി മുഖമാകെ ചുവന്നു തുടത്തു, ചുണ്ടുപൊട്ടി കിടക്കുന്ന അളിയന്‍റെ രൂപം കണ്ട ആര്‍ക്കായാലും സഹതാപം തോന്നി പോവുമായിരുന്നു.

എന്‍റെ ചേട്ടായി എന്നും വിളിച്ചുകൊണ്ടു ഇവളും ഇവളുടെ കുട്ടുകാരിയും ഓടിപോയപ്പോഴാണ് അവളുടെ പേടിയുടെയും കരച്ചിലിന്‍റെയും യഥാര്‍ത്ഥ കാരണം എനിക്ക് അന്ന് മനസിലായത്. നോക്കി നില്‍ക്കാതെ ആരെലുമൊന്ന് സഹായിക്കടാ പട്ടികളെ എന്നും പറഞ്ഞു ഇവളുടെ കുട്ടുകാരി ബാക്കിയുള്ളവരെ നോക്കി വിളിച്ചു പറഞ്ഞപ്പോഴാണ് എന്‍റെ മനസിലും ഒരു സ്പാര്‍ക്ക് വന്നതു. പിന്നെ ഒന്നും നോക്കിയില്ല. ഇവളുടെ കുടെ അളിയനെയും കൊണ്ടു നേരെ ഹോസ്പിറ്റലിലേക്ക്. പോവുന്ന സമയമത്രയും നോട്ടം ഇവളിലായിരുന്നു എന്നു മാത്രം…””

““ഇതിനായിരുന്നല്ലേ മനുഷ്യാ…. അന്നു നിങ്ങള് സഹായിക്കാന്‍ എന്ന പോലെ എന്‍റെയും അനുവിന്‍റെയും കുടെ പോന്നത്….”” മാലു ടോമിനെ നോക്കി ചോദിച്ചു.

““അനു…?”” മാലുവിന്‍റെ ചോദ്യം കേട്ട് അനഘ ചോദിച്ചു.

““ഹാ…. അതു പറഞ്ഞില്ലലെ…. അനു ജെയിംസ്. അവളായിരുന്നു അന്ന് എന്‍റെ കുടെയുണ്ടായിരുന്ന കുട്ടുകാരി. അവളെ പറ്റി പറഞ്ഞാല്‍ മൈസൂരില്‍ സെറ്റില്‍ഡ് ആയ പിള്ളേച്ചന്‍ എന്ന് പരിചയമുള്ളവര്‍ വിളിക്കുന്ന ജെയിംസ് എന്നയാളുടെ ഒരെയൊരു മകള്‍. അവളുടെ മമ്മ ചെറുപ്പത്തിലെ മരിച്ചു. പിന്നെ അവളുടെയെല്ലാം പപ്പയായിരുന്നു. പപ്പയെ പറ്റി പറയുമ്പോള്‍ അവളീ ഭൂമിയിലൊന്നുമായിരിക്കില്ല. അത്രയ്ക്കുണ്ടായിരുന്നു അവരുടെ അടുപ്പം.

എന്‍റെ പപ്പയും അനുവിന്‍റെ പപ്പയും ഫ്രെണ്ട്സ് ആയിരുന്നു. അതുകൊണ്ടു തന്നെ ഫാമിലി ഫങ്ക്ഷനും പാര്‍ട്ടികളിലുമായി കോളേജിന് എത്തുന്നതിന് മുമ്പേ ഞങ്ങള്‍ പരിചയക്കാരായിരുന്നു. പപ്പമാരുടെ തീരുമാനമായിരുന്നു ഞങ്ങളെ ഒന്നിച്ചു ഒരു കോളേജില്‍ ചേര്‍ക്കുന്നതു. അതിനായി എന്‍റെ ചേട്ടായി പഠിക്കുന്ന കോളേജില്‍ തന്നെ അവര്‍ ഞങ്ങള്‍ക്ക് സീറ്റ് വാങ്ങി തന്നു. അന്നു ദേവും ചേട്ടായിയും തല്ലുണ്ടായ ദിവസം ആള്‍കുട്ടത്തില്‍ നിന്നു കാണേണ്ടി വന്നതും അനു പിടിച്ചുവെച്ചതുകൊണ്ടു മാത്രമാണ്. ഇല്ലെങ്കില്‍ ഞാന്‍ അവര്‍ക്കിടയില്‍ ചെന്നു തല്ലുവാങ്ങിയെന്നെ….

അവിടെ ഒരു സൈക്കോയെ പോലെ നില്‍ക്കുന്ന ദേവിന്‍റെ മനസികാവസ്ഥ അറിഞ്ഞ അനു എന്നെ പിടിച്ചു വെച്ചതായിരുന്നു. പിന്നെ ദേവ് പോയപ്പോ ഓടി പോയി ചേട്ടായിയെയും കൊണ്ടു ഹോസ്പിറ്റലിലേക്ക് പോയി. അന്നേ അത്രയും നേരം കുടെ നിന്ന ഇങ്ങേരെ ഞാന്‍ കണ്ടിരുന്നു പക്ഷേ ചേട്ടായുടെ അവസ്ഥയതായതുകൊണ്ടു ഞാന്‍ ഒന്നും പറഞ്ഞില്ല.”” മാലു ആലോചനകള്‍ വിട്ടു പറഞ്ഞുനിര്‍ത്തിയതും ടോം ബാക്കി കഥ പറഞ്ഞു തുടങ്ങി.

134 Comments

  1. ❤️❤️❤️❤️❤️

  2. ഈ പാർട്ടും അടിപൊളി ബ്രോ ♥️♥️♥️

  3. പച്ചാളം ഭാസി

    അയച്ചയുടെ അവസാനമായി ബ്രോ എന്ന് വരും

  4. Suprrr❤❤❤
    Next part eppol varum

  5. പച്ചാളം ഭാസി

    അടുത്ത പാർട്ട്‌ എപ്പോൾ വരും ബ്രോ

    1. ഈ ആഴ്‌ച അവസാനത്തോടെ തരാന്‍ ശ്രമിക്കാം ? ?

    2. Suprrrrr❤❤

  6. Bhayankara snkadakiyallo brooo

  7. എന്ന് വരും bro

    1. ചെറുതായി മടി കയറി വന്നിട്ടുണ്ട്….

      എന്നാലും ഈ ആഴ്‌ച അവസാനത്തോടെ തരാന്‍ ശ്രമിക്കാം ??

  8. കഥ ഒരുപാട് ഇഷ്ടായി. അടുത്ത പാർട്ടിന് katta waiting ???

    1. Thanks Jango… ??❤️?

      ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതില്‍ സന്തോഷം ? ❤️ ?

      അടുത്ത ഭാഗം എഴുതുന്നുണ്ട് ???

  9. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    സോറി ഖൽബേ…..

    വായിക്കാൻ വൈകി പോയി. എന്താ പറയാ??

    ഒരുപാട് ഇഷ്ട്ടയ് ടാ. ഇന്ന് രാവിലെ തുടങ്ങിയതാ വായിക്കാൻ. നീ സൂപ്പറാടാ

    തോനെ hearts……..

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. ബ്രോ ? ?

      ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതില്‍ ഒത്തിരി സന്തോഷം ??? നല്ല വാക്കുകള്‍ക്കു നന്ദി ❤️

      ഒത്തിരി സ്നേഹം ❤️

  10. അപരിചിതൻ

    പോരാളി…

    വന്ന അന്ന് തന്നെ വായിച്ചത് ആണ്…കമന്റ് ഇടാന്‍ സാധിച്ചില്ല…നന്നായിരുന്നു ഈ ഭാഗവും…ഫ്ലാഷ്ബാക്ക് അങ്ങനെ പറഞ്ഞത് നന്നായി…മനസ്സിൽ ദേവും, അനഘയും പതിഞ്ഞു പോയതുകൊണ്ട് അനു മനസ്സിലേക്ക് കയറാൻ ആഗ്രഹിച്ചിരുന്നില്ലാട്ടോ..അതാണ്..ഇനിയുള്ള ഭാഗങ്ങള്‍ക്കായി കാത്തിരിക്കുന്നു..

    സ്നേഹം മാത്രം ❤❤

    1. അപരിചിതന്‍ ബ്രോ ?

      അനുവിനെ കൂടുതൽ നിങ്ങളുമായി അടുപ്പിക്കാന്‍ എനിക്കും ആഗ്രഹം ഇല്ല… കാരണം നിങ്ങൾ ഒരു ആവശ്യമില്ലാതെ രണ്ടു പേരെയും കമ്പയർ ചെയ്യും… ഞാൻ അത് ആഗ്രഹിക്കുന്നില്ല…

      ഒത്തിരി സ്നേഹത്തോടെ ?

    2. @അപരിചിതൻ
      Bro tx ഇത്രയും നല്ലരു story suggest cheythathin

  11. സൂപ്പർ

Comments are closed.