? ഋതുഭേദങ്ങൾ ?️ 02 [ഖല്‍ബിന്‍റെ പോരാളി ?] 656

 

““അങ്ങനെ വേണേമെങ്കില്‍ സ്വന്തമായി ഒന്നിനെ കെട്ടികൊണ്ടുവന്നിട്ട് നോക്കടാ പട്ടി…. ഇല്ലെങ്കില്‍ വിട്ടിലുള്ള അമ്മയേയും പെങ്ങളെയും പോയി നോക്കിക്കോ…..”” അനു അവനെ നോക്കി ചീറി.

““ആഹാ…. ദേവ് തിരുമേനിയുടെ ഭാര്യ ചൂടത്തിയാണല്ലോ…. പാവം ഇതിനെ മെരുക്കാന്‍ തിരുമേനി പാട് പെടുന്നുണ്ടാവും….”” അവന്‍റെ അടുത്ത കമന്‍റ് എത്തി.

““അദ്ദേഹം പാട് പെട്ടാലും ഇല്ലെങ്കിലും നിനക്കെന്താടാ…. നിനക്ക് വല്ല കുഴപ്പവുമണ്ടെങ്കില്‍ വല്ല മുരുക്കിലും വലിഞ്ഞ് കയറി ആശ്വാസം കണ്ടെത്തിക്കോ…”” അനു അവന്‍റെ മുഖത്ത് നോക്കി പറഞ്ഞു.

““ഡീ….”” അവന്‍ ദേഷ്യത്തോടെ അലറി….

““പോടാ….”” അനു മറുപടി കൊടുത്തു…

““അനു…. മതി…. വാ…. ഇവനോടൊന്നും പറഞ്ഞിട്ട് കാര്യമില്ല…”” മായ അനുവിന്‍റെ കൈ പിടിച്ച് ബുള്ളറ്റിന് സൈഡിലുടെ അവളെ വലിച്ച് നടന്നു.

““നിന്‍റെ ഈ പിടച്ചിലൊക്കെ ഞാന്‍ മാറ്റി തരുന്നുണ്ട് മോളെ…”” സൈഡിലുടെ നടന്നു നിങ്ങിയ അവളെ നോക്കി അവന്‍ പറഞ്ഞു.

““നീ അങ്ങ് മാറ്റാന്‍ വന്നാല്‍ ഞാന്‍ നിന്ന് തരികയല്ലേ…. പോടാ…. പോയി പണി നോക്ക് ചുള്ളുചെക്കാ….”” മായ വലിച്ചുകൊണ്ടുപോകുമ്പോഴും പിറകോട്ട് തല തിരിച്ച് അനു വിളിച്ച് പറഞ്ഞു.

““നീ മിണ്ടാതെ വരാന്‍ നോക്കു അനു…. അവനോട് പറഞ്ഞു നിന്നിട്ട് കാര്യമില്ല….””

അനുവിന്‍റെ ശകാരവര്‍ഷങ്ങള്‍ നിര്‍ത്താനായിട്ട് മായ പറഞ്ഞു. തിരിഞ്ഞ് നടന്ന അനുവിന്‍റെയും മായയുടെ പിന്നഴക് നോക്കി കുറച്ച് നേരം നിന്നിട്ട് ഒരു ദീര്‍ഘനിശ്വാസം എടുത്ത് കുളിംഗ് ഗ്ലാസ് തിരിച്ച് വെച്ച് ബുള്ളറ്റ് സ്റ്റാര്‍ട്ടാക്കി മുന്നിലേക്ക് ഓടിച്ചു പോയി.

അവന്‍റെ ബുള്ളറ്റ് പോയി കഴിഞ്ഞപ്പോ മായ പതിയെ അനുവിന്‍ മേലുള്ള പിടി വിടിപ്പിച്ചു. അനുവിന്‍റെ ശ്വാസോശ്വാസം ഇപ്പോഴും വേഗത്തിൽ തന്നെയായിരുന്നു. മായ അവളോട് ഒന്നും പറയാന്‍ പോയില്ല…

““ആരാ മായേട്ത്തി അവന്‍….?”” അല്‍പം കഴിഞ്ഞപ്പോ അനു മായയോട് ചോദിച്ചു.

““അതോ…. അവന്‍ യദുല്‍ മനോജ്…. ഇവിടത്തെ പ്രമുഖനായ മനോജ്കുമാറിന്‍റെ ഒറ്റമകനാ…. പാര്‍ട്ടി, അമ്പലകമ്മിറ്റി, വായനശാല, ക്ലബ് അങ്ങിനെ എല്ലാ പ്രമുഖ സ്ഥലങ്ങളിലും അങ്ങേരുടെ സാന്നിദ്ധ്യമുണ്ടാവും. പറഞ്ഞിട്ടെന്താ ഈ ചെക്കന് സകല തെണ്ടിത്തരങ്ങളും ഉണ്ട്. പെണ്ണും കള്ളും കഞ്ചാവും എല്ലാം… അച്ഛന്‍റെ പിടിപാടും പണവും കൊണ്ട് ധൂര്‍ത്തിടിച്ച് നടക്കലാണ് സ്ഥിരം പണി. താന്തോന്നി….”” മായ യദുലിനെ നല്ല വാക്കുകളില്‍ പുകഴ്ത്തികൊണ്ടിരുന്നു.

““എല്ലാ നാട്ടിലും കാണും അച്ഛന്‍റെ പണത്തിന് നെഗളിക്കുന്ന കുറെയെണ്ണം… ശരിക്ക് ആരുടെലും കയ്യില്‍ നിന്ന് കിട്ടുമ്പോള്‍ പഠിച്ചോളും…”” അനു പറഞ്ഞു.

““ഈ പറഞ്ഞ മനോജ് കുമാറും വല്യ മാന്യനൊന്നുമല്ല. ചന്ദനകടത്തോ അങ്ങിനെയെന്തൊക്കെയോ പരുപാടി മൂപ്പര്‍ക്കുമുണ്ട്…. പക്ഷേ നാട്ടുകാര്‍ക്ക് എല്ലാം അങ്ങേരെ വലിയ കാര്യമാണ്. സ്ഥിരം അമ്പലത്തിലൊക്കെ വരുന്ന ഭക്തനാണ്….””

““മ്ഹും….”” അനു അതിന് ഒരു മൂളല്‍ മാത്രമാണ് മറുപടി നല്‍കിയത്….

 

88 Comments

  1. ❤️❤️❤️❤️❤️

  2. വിഷ്ണു ⚡

    പോരാളി
    അങ്ങനെ ഞാനും യത്തുൽ ബ്രോയും എയറിൽ കേറി അല്ലേ?..ഒരുപാട് നന്ദിയുണ്ട്.. എന്നാലും ഈ സൂരജ് ആരാണോ??വിഷ്ണു ട്രാവൽസ് എനിക്ക് അങ്ങ് ഇഷ്ടായി.. ഒന്നുള്ളിലും കൊന്നില്ലാലോ ദത് മതി മുത്തേ?

    പിന്നെ ഈ ഭാഗത്തും ദേവിൻ്റെ മനസ്സിൽ എന്താണെന്ന് പിടി കിട്ടിയില്ല.. അവന് വേറെ ഒരു പെൺകുട്ടിയും ആയി ബന്ധം ഇല്ലെങ്കിൽ പിന്നെ രാത്രി വിളിക്കുന്നത് ആരെയാണ്?? പിന്നെ അനു എന്താണ് മനസ്സിൽ കാണുന്നത് എന്ന് ഇതേവരെ മനസിലായില്ല.. എന്തായാലും വരുന്ന ഭാഗത്ത് അറിയാം എന്ന് തോനുന്നു.. ഈ ഭാഗവും തകർത്ത് ഉണ്ണ്യ

    അപ്പോ അടുത്തതിൽ കാണാം?

    1. സൂരജ് ആരാണെന്ന് പ്രത്യേകം പറയേണ്ടതുണ്ട്… നീ കരുതിയവൻ തന്നെ…

      കൊല്ലാൻ ഇനിയും സമയം ഉണ്ടല്ലോ ???

      നിഗൂഢതകള്‍ ഇനിയും വരാൻ ഉണ്ട് ?

  3. പോരാളി മോനെ..

    ഇന്നാണ് വായിച്ചുകഴിഞ്ഞത്.. കൊള്ളാം,പക്ഷെ നീ എല്ലാം അടച്ചു വെച്ചിരിക്കുന്നതുകൊണ്ടാണോ എന്തോ കഥയുടെ പോക്ക്‌ അത്രയ്ക്ക് പിടികിട്ടിയില്ല..,പക്ഷെ ദേവ് എന്ന charecter കുറച്ചു ദുരൂഹതയുള്ളവനാണെന്നു മനസിലായി.. ബാക്കിക്ക് വേണ്ടി കാത്തിരിക്കുന്നു..

    സ്നേഹത്തോടെ
    Fire blade

    1. ചേട്ടായി…?

      കൊറച്ച് ഭാഗം കൂടെ ഒരു നിഗൂഢത ഉണ്ടാവും… പിന്നെ എല്ലാം കൂടി ഒന്നിച്ച് പൊട്ടിച്ച് എടുക്കണം… ബാക്കി അപ്പൊ പറയാം… ?♥️?

  4. ഖൽബെ…..❤❤❤

    ഒരു സംശയം. മാത്രം ശെരിക്കും ആരാണ് ദേവ്….നായകനാണോ വില്ലനാണോ…..
    സ്വിച്ച് ഇടുന്ന പോലെയുള്ള ഭാവമാറ്റം കണ്ടു അവസാനം അനഖയ്ക്ക് പ്രാന്തവുമോ….

    മായേടത്തിയെ ഒരുപാട് ഇഷ്ടമായി…❤❤❤

    ലാസ്റ് വന്ന പഹയൻ ആള് മോശല്ലല്ലോ…
    അടുത്ത പാര്ടിലേക്കുള്ള സകല പൊടിയും കേറ്റിയിട്ടുണ്ട് ഇനി ഇങ്ങട് തന്നാൽ മതി.

    1. Achilies bro ?

      ദേവ് വില്ലനാവാനാണ് സാധ്യത…
      He is illuminati ?
      ????

      ബാക്കി ഒക്കെ വഴിയേ അറിയാം ?

      ലാസ്റ്റ് വന്നവനെ വഴിയേ പിടിക്കാം ??

  5. ബ്രോ കലക്കി . അടുത്ത ഭാഗം െൈവകരുത്

  6. മല്ലു റീഡർ

    ഖിൽബേ 2 പാർട്ടും ഒന്നിച്ചാണ് വായിച്ചത് …അനു കുറച്ച് പ്രശ്നം ആണല്ലോ . കുഴപ്പമില്ല നീ സെറ്റ് ആക്കിയാൽ മതി….next പാർട്ടിനു വെയ്റ്റിങ് ആണേ…..????

    1. മല്ലു റീഡർ… ?

      അനു പാവം അല്ലെ ? എല്ലാം ശെരിയാവും… അവള് കൊച്ചല്ലേ… ??

      അടുത്ത ഭാഗം എഴുത്തില്‍ ആണ്‌ ?

Comments are closed.