? ഋതുഭേദങ്ങൾ ?️ 02 [ഖല്‍ബിന്‍റെ പോരാളി ?] 656

 

““അതിന് ദേവ് സമ്മതിക്കണ്ടേ…. ഈ വേളിയ്ക്ക് തന്നെ ഞങ്ങള്‍ ഒരുപാട് നിര്‍ബന്ധിച്ചിട്ടാ അവന്‍ സമ്മതിച്ചത്. ഇതൊരു പരാജയമാണെന്ന് അറിഞ്ഞാല്‍ ഞങ്ങള്‍ക്ക് എന്ത് പറയാന്‍ പറ്റും. ഇനി അവനെ നിര്‍ബന്ധിക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല…”” മായ പറഞ്ഞു നിര്‍ത്തി.

““ദേവേട്ടന് വല്ല കാമുകിയോ മറ്റോ….”” അനു ചോദിച്ചു.

““എന്‍റെയറിവില്‍ അങ്ങനെയൊരാള്‍ ഇല്ല്യ… ഉണ്ടെങ്കില്‍ അവന്‍ വേളിയുടെ തിരുമാനം ആയപ്പോള്‍ പറഞ്ഞെനെ….”” മായ പറഞ്ഞു. പക്ഷേ അത് കേട്ടപ്പോ അനുവിന് ആകെ കണ്‍ഫ്യൂഷനായി. രാത്രിയില്‍ വിളിക്കുന്ന ആ പെണ്‍കുട്ടിയുടെ കാര്യം ഇതുവരെ മായേട്ത്തിയറിഞ്ഞിട്ടില്ല. അങ്ങിനെയൊരു കുട്ടി ഉണ്ടെങ്കില്‍ അത് പറഞ്ഞെന്നെ എന്ന് മായേട്ത്തിയും പറയുന്നു.

““എന്നാലും കോളേജില്‍ പഠിക്കുമ്പ്യോ വല്ലതും…”” അനു വീണ്ടും സംശയം ചോദിച്ചു.

““അത് നമ്മുക്കെങ്ങനെയറിയാനാവും…. അവന്‍ അവന്‍റെ ചിറ്റശ്ശിയുടെ കുടെ മൈസുരാല്ലായിരുന്നോ….””

““അവിടെന്ന് വന്നിട്ട് പിന്നേ ദേവേട്ടന്‍ അങ്ങോട്ട് പോയിട്ടുണ്ടോ….?””

““പിന്നെ…. അവന്‍ മാസാമാസം അങ്ങോട്ട് പോവും. പക്ഷേ അത് അവന്‍റെ ചിറ്റശ്ശി തുടങ്ങിവെച്ച കുറച്ച് ചാരിറ്റി പരുപാടി ഉണ്ട്…. അതിന്‍റെ നടത്തിപ്പിനാണ്.””

““ഇനി അവിടെ വല്ലവരെയും കാണാനാണ് പോവുന്നതെങ്കില്‍…..”” അനു ചോദിച്ചു.

““അത് അറിയില്ല്യ…. എന്നോട് അങ്ങനെ പറയുകയോ സൂചന നല്‍കുകയോ ചെയ്തിട്ടില്ല….”” മറുപടിയൊന്നുമില്ലാതത്തിനാല്‍ മായ കൈമലര്‍ത്തി.

അങ്ങിനെ ഗ്രാമഭംഗിയ്ക്കിടയിലുടെ രണ്ടുപേരും നടന്ന് ക്ഷേത്രത്തിനടുത്തെത്തി. വലിയ ചുറ്റമ്പലത്താല്‍ മൂടിയ അമ്പലം. നടക്കാന്‍ കരിങ്കല്‍ പാകിയ നടപ്പാത. ചുറ്റമ്പലത്തില്‍ വിളക്ക് വെക്കാനുള്ള ചീരാതുകള്‍. മുന്നില്‍ കൊടിമരം. ഒരുഭാഗത്ത് വലിയൊരു ആല്‍മരം. ആൽത്തറയ്ക്ക് അടുത്ത് വിശാലമായ ക്ഷേത്രകുളം. കുളത്തിന്‍റെ അതില്‍ അങ്ങിങ്ങായി വളരുന്ന ആമ്പലുകള്‍. കുളത്തിന്‍റെ എതിര്‍വശത്ത് അമ്പലപറമ്പ്. എല്ലാം ശാന്തമായി നില്‍ക്കുന്നു. മനസിനും ശരീരത്തിനും കുളിരു നല്‍കുന്ന അന്തരീക്ഷം.

മായയും അനുവും പ്രധാനകവാടം കടന്ന് ചുറ്റമ്പലത്തിന് ഉള്ളിലേക്ക് കടന്നു. അനു അമ്പലം ചുറ്റും കണ്ണൊടിച്ചു. മണ്ഡപവും അതിന് പിറകിലെ ശ്രീകോവിലും അതിലെയെല്ലാം കൊത്തുപണികളും എല്ലാം കണ്ടും ഭംഗിയാസ്വദിച്ചും നിന്നു.

പ്രധാന പ്രതിഷ്ഠയായ കൃഷ്ണന്‍റെ ശ്രീകോവിലിന് മുന്നില്‍ തൊഴിതു നില്‍ക്കുമ്പോഴാണ് ഒരു വശത്ത് നിന്ന് തന്‍റെ ഭര്‍ത്താവെന്ന പറയപ്പെടുന്ന ദേവിന്‍റെ ശബ്ദം അനു കേള്‍ക്കുന്നത്. ശ്രീകോവിലിനുള്ളിലെ ചന്ദനം ചാര്‍ത്തി ചിരിക്കുന്ന ശ്രീകൃഷ്ണവിഗ്രഹത്തില്‍ നിന്നും അനുവിന്‍റെ ശ്രദ്ധ പതിയെ ശബ്ദം കേട്ട ദിക്കിലേക്ക് പോയി. അവിടെ തിടപ്പിള്ളിയുടെ (അമ്പലത്തില്‍ നിവേദ്യം പാകം ചെയ്യുന്ന സ്ഥലം) പടിമേലെ തൊഴാന്‍ വന്ന രണ്ടു പെണ്‍കുട്ടികളുമായി സംസാരിക്കുകയായിരുന്നു ദേവ്. കുടെ അവര്‍ക്ക് ചന്ദനവും പൂവും നല്‍കുന്നുമുണ്ട്.

 

88 Comments

  1. ❤️❤️❤️❤️❤️

  2. വിഷ്ണു ⚡

    പോരാളി
    അങ്ങനെ ഞാനും യത്തുൽ ബ്രോയും എയറിൽ കേറി അല്ലേ?..ഒരുപാട് നന്ദിയുണ്ട്.. എന്നാലും ഈ സൂരജ് ആരാണോ??വിഷ്ണു ട്രാവൽസ് എനിക്ക് അങ്ങ് ഇഷ്ടായി.. ഒന്നുള്ളിലും കൊന്നില്ലാലോ ദത് മതി മുത്തേ?

    പിന്നെ ഈ ഭാഗത്തും ദേവിൻ്റെ മനസ്സിൽ എന്താണെന്ന് പിടി കിട്ടിയില്ല.. അവന് വേറെ ഒരു പെൺകുട്ടിയും ആയി ബന്ധം ഇല്ലെങ്കിൽ പിന്നെ രാത്രി വിളിക്കുന്നത് ആരെയാണ്?? പിന്നെ അനു എന്താണ് മനസ്സിൽ കാണുന്നത് എന്ന് ഇതേവരെ മനസിലായില്ല.. എന്തായാലും വരുന്ന ഭാഗത്ത് അറിയാം എന്ന് തോനുന്നു.. ഈ ഭാഗവും തകർത്ത് ഉണ്ണ്യ

    അപ്പോ അടുത്തതിൽ കാണാം?

    1. സൂരജ് ആരാണെന്ന് പ്രത്യേകം പറയേണ്ടതുണ്ട്… നീ കരുതിയവൻ തന്നെ…

      കൊല്ലാൻ ഇനിയും സമയം ഉണ്ടല്ലോ ???

      നിഗൂഢതകള്‍ ഇനിയും വരാൻ ഉണ്ട് ?

  3. പോരാളി മോനെ..

    ഇന്നാണ് വായിച്ചുകഴിഞ്ഞത്.. കൊള്ളാം,പക്ഷെ നീ എല്ലാം അടച്ചു വെച്ചിരിക്കുന്നതുകൊണ്ടാണോ എന്തോ കഥയുടെ പോക്ക്‌ അത്രയ്ക്ക് പിടികിട്ടിയില്ല..,പക്ഷെ ദേവ് എന്ന charecter കുറച്ചു ദുരൂഹതയുള്ളവനാണെന്നു മനസിലായി.. ബാക്കിക്ക് വേണ്ടി കാത്തിരിക്കുന്നു..

    സ്നേഹത്തോടെ
    Fire blade

    1. ചേട്ടായി…?

      കൊറച്ച് ഭാഗം കൂടെ ഒരു നിഗൂഢത ഉണ്ടാവും… പിന്നെ എല്ലാം കൂടി ഒന്നിച്ച് പൊട്ടിച്ച് എടുക്കണം… ബാക്കി അപ്പൊ പറയാം… ?♥️?

  4. ഖൽബെ…..❤❤❤

    ഒരു സംശയം. മാത്രം ശെരിക്കും ആരാണ് ദേവ്….നായകനാണോ വില്ലനാണോ…..
    സ്വിച്ച് ഇടുന്ന പോലെയുള്ള ഭാവമാറ്റം കണ്ടു അവസാനം അനഖയ്ക്ക് പ്രാന്തവുമോ….

    മായേടത്തിയെ ഒരുപാട് ഇഷ്ടമായി…❤❤❤

    ലാസ്റ് വന്ന പഹയൻ ആള് മോശല്ലല്ലോ…
    അടുത്ത പാര്ടിലേക്കുള്ള സകല പൊടിയും കേറ്റിയിട്ടുണ്ട് ഇനി ഇങ്ങട് തന്നാൽ മതി.

    1. Achilies bro ?

      ദേവ് വില്ലനാവാനാണ് സാധ്യത…
      He is illuminati ?
      ????

      ബാക്കി ഒക്കെ വഴിയേ അറിയാം ?

      ലാസ്റ്റ് വന്നവനെ വഴിയേ പിടിക്കാം ??

  5. ബ്രോ കലക്കി . അടുത്ത ഭാഗം െൈവകരുത്

  6. മല്ലു റീഡർ

    ഖിൽബേ 2 പാർട്ടും ഒന്നിച്ചാണ് വായിച്ചത് …അനു കുറച്ച് പ്രശ്നം ആണല്ലോ . കുഴപ്പമില്ല നീ സെറ്റ് ആക്കിയാൽ മതി….next പാർട്ടിനു വെയ്റ്റിങ് ആണേ…..????

    1. മല്ലു റീഡർ… ?

      അനു പാവം അല്ലെ ? എല്ലാം ശെരിയാവും… അവള് കൊച്ചല്ലേ… ??

      അടുത്ത ഭാഗം എഴുത്തില്‍ ആണ്‌ ?

Comments are closed.