? ഋതുഭേദങ്ങൾ ?️ 02 [ഖല്‍ബിന്‍റെ പോരാളി ?] 656

 

ശുദ്ധസംഗിതത്തോടെ ഈ വരികള്‍ കേട്ടപ്പോ അറിയാതെ അനുവിന്‍റെ മനസിലേക്ക് ഒരു കുളര്‍മ വന്നു. അനു ജനലിലുടെ പുറത്തേക്ക് നോക്കി കൂരാകുരിട്ടാണ്. അനു ഉണര്‍ന്ന കാര്യം ദേവിനെ അറിയിക്കാതെ കിടന്നു. അല്‍പനേരം കൊണ്ട് തോര്‍ത്തും മറ്റുമെടുത്ത് ദേവ് സ്ഥലം കാലിയാക്കി. നേരം വെളുക്കാതത്തിനാല്‍ അനു വീണ്ടും കണ്ണുകളടച്ച് കിടന്നു.

പിന്നെ രാവിലെ ആറുമണിയോടെയാണ് അനു എഴുന്നേറ്റത്. തന്‍റെ ഭര്‍ത്താവിനെ കാണാത്തപ്പോഴെ അങ്ങേര് പണിയ്ക്ക് പോയി എന്ന് അനുവിന് മനസിലായി. വേഗം ഫ്രേഷായി താഴെ അടുക്കളയിലെത്തി. ഭദ്ര സന്തോഷത്തോടെ അവളെ വരവേറ്റങ്കിലും മായയുടെ മുഖം ശോകമായിരുന്നു. അനു മായേട്ത്തിയെ നോക്കി ഒരു സുഖമില്ലാത്ത ചിരി നല്‍കി. മായ തിരിച്ചും…

““മോളെ…. ദേവുട്ടന്‍ ഇന്ന് അമ്പലത്തില് പോണ കാര്യം പറഞ്ഞിരുന്നോ….”” ഭദ്ര അനുവിനോട് ചോദിച്ചു.

““ഹാ…. പറഞ്ഞിരുന്നമ്മേ…. പക്ഷേ ദേവേട്ടന്‍ പോയപ്പോ കണ്ടില്ല… ഉറങ്ങിപോയി…”” അനു സ്വല്‍പം ചമ്മലോടെ പറഞ്ഞു. മായ അനുവിന്‍റെ ഭാവം കണ്ടിട്ട് അന്തംവിട്ട് നോക്കി.

““അവന്‍ കാലത്ത് സമയം അഞ്ചായാ അമ്പലത്തിലേക്ക് പോവും. അവന്‍റെ അച്ഛനും അങ്ങനെയായിരുന്നു….”” ഭദ്ര പറഞ്ഞു. അനു അതു കേട്ട് നിന്നു. പിന്നെ ഭദ്രമ്മയെയും മായയേയും സഹായിച്ചിരുന്നു.

““അല്ലാ…. മോള് ഇതുവരെ ഈ നാട് കണ്ടിട്ടില്ലലോ….”” ഭദ്ര എന്തോ ആലോചിച്ച പോലെ പറഞ്ഞു.

““ഇല്ല്യാമ്മേ…”” അനു ചിരിയോടെ മറുപടി നല്‍കി.

““ന്നാ നിങ്ങള് രണ്ടാളും അമ്പലത്തില്‍ പോയി തൊഴ്തു വാ…. അപ്പോ നാടിന്‍റെ കുറച്ച് ഭാഗമൊക്കെ കാണാം….”” ഭദ്രമ്മ മായയേയും അനുവിനെയും നോക്കി പറഞ്ഞു. ബാക്കി രണ്ടുപേരും പരസ്പരം നോക്കി. മൗനം സമ്മതമായിരുന്നു രണ്ടുപേരുടെ ഭാഗത്ത് നിന്നും. കുറച്ച് നേരം പണിയൊക്കെ ചെയ്തു കഴിഞ്ഞപ്പോ  ഭദ്രമ്മ രണ്ടിനെയും അമ്പലത്തില്‍ പോവാനായി ഒരുങ്ങാന്‍ പറഞ്ഞ് അടുക്കളയില്‍ നിന്ന് പറഞ്ഞ് വിട്ടു.

അങ്ങനെ രണ്ടും കുടെ അമ്പലത്തിലേക്ക് പുറപ്പെട്ടു. മധ്യകേരളത്തിലെ ഒരു പ്രധാന നഗരത്തിന് അടുത്ത് കിടക്കുന്ന ഹരിതഭംഗിയേറിയ ഒരു ഗ്രാമമായിരുന്നു നെډണിക്കര. അവിടത്തെ മണ്‍പാതകളിലുടെ രണ്ടുപേരും അമ്പലം ലക്ഷ്യമാക്കി നടന്നു. കുറച്ച് ദൂരം നടന്നിട്ടും മായയോ അനുവോ ഒന്നും സംസാരിച്ചില്ല.

““മായേട്ത്തിയ്ക്ക് എന്നോട് ദേഷ്യാലേ….”” കുറച്ച് കഴിഞ്ഞപ്പോ അനു ചോദിച്ചു. അതുകേട്ട് മായ അനുവിനെ നോക്കി.

““അങ്ങനെ ചോദിച്ചാ ദേഷ്യത്തേക്കാള്‍ കുടുതല്‍ വിഷമമാണ്…””

““എന്തിന്….?””

““അത്…. ദേവുട്ടന്‍റെ ഭാവി ആലോച്ചിച്ച്…. ””

““ദേവേട്ടന് എന്താ പ്രശ്നം…. വേറെ ആളെ വേളി കഴിച്ച് ജീവിച്ചുടെ….”” അനു ചോദിച്ചു.

 

88 Comments

  1. ❤️❤️❤️❤️❤️

  2. വിഷ്ണു ⚡

    പോരാളി
    അങ്ങനെ ഞാനും യത്തുൽ ബ്രോയും എയറിൽ കേറി അല്ലേ?..ഒരുപാട് നന്ദിയുണ്ട്.. എന്നാലും ഈ സൂരജ് ആരാണോ??വിഷ്ണു ട്രാവൽസ് എനിക്ക് അങ്ങ് ഇഷ്ടായി.. ഒന്നുള്ളിലും കൊന്നില്ലാലോ ദത് മതി മുത്തേ?

    പിന്നെ ഈ ഭാഗത്തും ദേവിൻ്റെ മനസ്സിൽ എന്താണെന്ന് പിടി കിട്ടിയില്ല.. അവന് വേറെ ഒരു പെൺകുട്ടിയും ആയി ബന്ധം ഇല്ലെങ്കിൽ പിന്നെ രാത്രി വിളിക്കുന്നത് ആരെയാണ്?? പിന്നെ അനു എന്താണ് മനസ്സിൽ കാണുന്നത് എന്ന് ഇതേവരെ മനസിലായില്ല.. എന്തായാലും വരുന്ന ഭാഗത്ത് അറിയാം എന്ന് തോനുന്നു.. ഈ ഭാഗവും തകർത്ത് ഉണ്ണ്യ

    അപ്പോ അടുത്തതിൽ കാണാം?

    1. സൂരജ് ആരാണെന്ന് പ്രത്യേകം പറയേണ്ടതുണ്ട്… നീ കരുതിയവൻ തന്നെ…

      കൊല്ലാൻ ഇനിയും സമയം ഉണ്ടല്ലോ ???

      നിഗൂഢതകള്‍ ഇനിയും വരാൻ ഉണ്ട് ?

  3. പോരാളി മോനെ..

    ഇന്നാണ് വായിച്ചുകഴിഞ്ഞത്.. കൊള്ളാം,പക്ഷെ നീ എല്ലാം അടച്ചു വെച്ചിരിക്കുന്നതുകൊണ്ടാണോ എന്തോ കഥയുടെ പോക്ക്‌ അത്രയ്ക്ക് പിടികിട്ടിയില്ല..,പക്ഷെ ദേവ് എന്ന charecter കുറച്ചു ദുരൂഹതയുള്ളവനാണെന്നു മനസിലായി.. ബാക്കിക്ക് വേണ്ടി കാത്തിരിക്കുന്നു..

    സ്നേഹത്തോടെ
    Fire blade

    1. ചേട്ടായി…?

      കൊറച്ച് ഭാഗം കൂടെ ഒരു നിഗൂഢത ഉണ്ടാവും… പിന്നെ എല്ലാം കൂടി ഒന്നിച്ച് പൊട്ടിച്ച് എടുക്കണം… ബാക്കി അപ്പൊ പറയാം… ?♥️?

  4. ഖൽബെ…..❤❤❤

    ഒരു സംശയം. മാത്രം ശെരിക്കും ആരാണ് ദേവ്….നായകനാണോ വില്ലനാണോ…..
    സ്വിച്ച് ഇടുന്ന പോലെയുള്ള ഭാവമാറ്റം കണ്ടു അവസാനം അനഖയ്ക്ക് പ്രാന്തവുമോ….

    മായേടത്തിയെ ഒരുപാട് ഇഷ്ടമായി…❤❤❤

    ലാസ്റ് വന്ന പഹയൻ ആള് മോശല്ലല്ലോ…
    അടുത്ത പാര്ടിലേക്കുള്ള സകല പൊടിയും കേറ്റിയിട്ടുണ്ട് ഇനി ഇങ്ങട് തന്നാൽ മതി.

    1. Achilies bro ?

      ദേവ് വില്ലനാവാനാണ് സാധ്യത…
      He is illuminati ?
      ????

      ബാക്കി ഒക്കെ വഴിയേ അറിയാം ?

      ലാസ്റ്റ് വന്നവനെ വഴിയേ പിടിക്കാം ??

  5. ബ്രോ കലക്കി . അടുത്ത ഭാഗം െൈവകരുത്

  6. മല്ലു റീഡർ

    ഖിൽബേ 2 പാർട്ടും ഒന്നിച്ചാണ് വായിച്ചത് …അനു കുറച്ച് പ്രശ്നം ആണല്ലോ . കുഴപ്പമില്ല നീ സെറ്റ് ആക്കിയാൽ മതി….next പാർട്ടിനു വെയ്റ്റിങ് ആണേ…..????

    1. മല്ലു റീഡർ… ?

      അനു പാവം അല്ലെ ? എല്ലാം ശെരിയാവും… അവള് കൊച്ചല്ലേ… ??

      അടുത്ത ഭാഗം എഴുത്തില്‍ ആണ്‌ ?

Comments are closed.