അപരാജിതന്‍ 18 [Harshan] 10307

അപരാജിതന്‍

ഭാഗം I – പ്രബോധ iiiiiiiiii അദ്ധ്യായം 27 [PART 5 ] 

Previous Part | Author : Harshan

 

അതിഭീകരമായ സ്ഫോടനശബ്ദം അവിടെ മുഴങ്ങി

കരുവാടികളും ഗുണ്ടകളും ആ ശബ്ദം കേട്ടിടത്തേക് തിരിഞ്ഞു നോക്കി

ഒരു ടിപ്പർ ലോറി ആകാശത്തെക്കു തീ പിടിച്ചു ഉയർന്നു പൊങ്ങുന്നു

അപ്പോളേക്കും അടുത്ത സ്ഫോടനശബ്ദം ഉയര്‍ന്നു

മറ്റൊരു ടിപ്പർ ലോറി സ്‌ഫോടനത്തിൽ ആകാശത്തെക്കു ഉയർന്ന് പൊങ്ങുന്നു

സ്ഫോടനം കേട്ട് നളിനിയും മക്കളും ഒക്കെ നിലവിളിച്ചു

കരുവാടികൾ എന്തെന്ന് അറിയാതെ എങ്ങും നോക്കി

അതിഭീകരമായ കര്‍ണ്ണം ഭേദിക്കുന്ന ഉഗ്രമായ സ്ഫോടനശബ്ദങ്ങള്‍ ഒരുമിച്ച് മുഴങ്ങി

അതോടൊപ്പം ഇടിമിന്നല്‍ പോലെ വെളിച്ചവും തീയും പടര്‍ന്ന് പൊങ്ങി

ആളുകള്‍ എല്ലാവരും കാതുകള്‍  പൊത്തി

ആ കാഴ്ച ജീവിതത്തില്‍ അവരാരും കാണാത്ത കാഴ്ച തന്നെ ആയിരുന്നു

അവിടെ നിരനിരയായി നിര്‍ത്തിയിട്ടിരുന്ന പതിനഞ്ചു ടിപ്പർ ലോറികൾ ഒരേ സമയം സ്‌ഫോടനത്തിന്‍റെ ശക്തിയിൽ ആകാശത്തേക് ഉയർന്നു പൊങ്ങി തകർന്നു താഴേക്കു വീണു കത്തികൊണ്ടിരുന്നു

കരുവാടികൾ നടുങ്ങി പോയി , എന്താ സംഭവിച്ചത് എന്ന് ആർക്കും അറിയില്ല

അപ്പോളേക്കും അടുത്ത സ്ഫോടനം

അതിൽ കരുവാടികളുടെ വിലപിടിച്ച കാറുകൾ പൊട്ടിതെറിച്ചു പല കഷ്ണങ്ങളായി മുകളിലേക്കു ചിതറി തെറിച്ചു

ഡോറിന്‍റെ കഷ്ണ൦ അതിവേഗത്തിൽ വരദരാജന്‍റെ തലയ്ക്കു നേരെ പാഞ്ഞുവന്നു

അയാൾ പെട്ടെന്ന് തല വെട്ടിച്ചു രക്ഷപ്പെട്ടു

ഗുണ്ടകൾ എല്ലാം കൂടെ അവരുടെ ചുറ്റും നിരന്നു

എങ്ങും പുക മാത്രം ആരെയും കാണുന്നില്ല

വെടിമരുന്നു കത്തി ആ ഷെഡ് അടുകാറായി ,

പെട്ടെന്നാണ് ഒരു വലിയ കല്ല് മുകളിൽ നിന്നും വന്നു വെടിമരുന്നു കത്തുന്ന പാതയിൽ തടസമായി വന്നു വീണത് ,,,

അതോടെ വെടിമരുന്നു അണഞ്ഞു

 

കരുവാടികൾ ഭയചകിതരായി എങ്ങും നോക്കി

ഒടുവിൽ പുക അല്പം മാറി വന്നപ്പോൾ ആരോ നടന്നടുക്കുന്നു

 

കൈയിൽ പാറ പൊട്ടിക്കുന്ന വലിയ കൂടംചുറ്റിക തോളില്‍ ഏന്തി,

അവന്‍റെ മുഖം ഉഗ്രകോപം കൊണ്ട് ചുവന്നു തുടുത്തിരുന്നു

കണ്ണുകൾ രക്തവർണ്ണത്തോടെ

സംഹാരം മനസിൽ പ്രതിഷ്ഠിച്ചുകൊണ്ടു

കൊല്ലുവാനുള്ള പകയോടെ

ചുണ്ടില്‍ നരകയാതന കാണുവാ൯ ഇഷ്ടപ്പെടുന്ന  പുഞ്ചിരിയോടെ

രക്തത്തിന്‍റെ ഗന്ധം ലഹരിയാക്കിയിരിക്കുന്ന

ആദിശങ്കര൯

ഒരിക്കൽ അവനിൽ ഒരു നാൾ  ഒരു നിഴലായി മിന്നിമറഞ്ഞ അതെ സ്വരുപം

ഉഗ്രതയുടെ വന്യതയുടെ ഭയാനകതയുടെ ഭീഭത്സമായ  ഭൈരവരൂപം

 

(1)

 

ഈ സംഭവം ഒക്കെ നടക്കുന്നതിന് കുറച്ചു മുന്നേ ,കരുവാടികൾ ഭാ൪ഗ്ഗവഇല്ലത്തെ അംഗങ്ങളെ പിടിച്ചു കൊണ്ടുവന്നു തടവിലാക്കിയ സമയത്ത്,

 

മുത്യാരമ്മയുടെ മാളികയിൽ

അമ്രപാലി മയക്കത്തിൽ നിന്നും എഴുന്നേറ്റു മുറിക്കു പുറത്തേക്കിറങ്ങി ഇടനാഴിയിലൂടെ ഉലാത്തുകയായിരുന്നു

ആ സമയത്തു അവൾക്കു മനസിൽ ഒരു തോന്നൽ തോന്നി ചാരുവിനെ ഒന്ന് കാണുവാനായി

 

അവൾ ഇടനാഴിയിലൂടെ നടന്നു ചാരുവിന്റെ മുറിക്കു പുറത്തു എത്തി.

വാതിൽ ചാരി കിടക്കുകയായിരുന്നു.

അമ്രപാലി വാതിൽ മെല്ലെ തുറന്നു മുറിക്കകത്തേക്ക് പ്രവേശിച്ചു.

 

ചാരുലത തന്റെ കൈവശം ഉണ്ടായിരുന്ന മൺചിരാതിൽ ദീപം കൊളുത്തി പ്രാർഥിക്കുകയായിരുന്നു.

 

ശങ്കരായ ശങ്കരായ ശങ്കരായ ശങ്കര

പാഹി പാഹി ശങ്കരായ ശങ്കരായ ശങ്കര “

 

അവളുടെ കണ്ണുകളിൽ നിന്നും കണ്ണീർ ഒരു ഗംഗാപ്രവാഹം പോലെ ഒഴുകുകയായിരുന്നു

“ചാരു ,,,,,,,,,,,,,,,” അമ്രപാലി അവളെ വിളിച്ചു

അവൾ കണ്ണുകൾ തുറന്നു

അവളുടെ മുഖത്ത് സന്തോഷവും അതുപോലെ സങ്കടവും ഒക്കെ ഉള്ള ഒരു ഭാവം

എന്താ മോളെ കരയുന്നെ ?”  അമ്രപാലി അവളോട് ചോദിച്ചു എന്നിട്ട് അവളുടെ സമീപത്തായി ഇരുന്നു

 

“അമിയേച്ചി” എന്ന് വിളിച്ചു കൊണ്ടു അമ്രപാലിയെ ചാരുലത കെട്ടിപിടിച്ചു പൊട്ടികരഞ്ഞുകൊണ്ടിരുന്നു

“എന്തിനാ ,,,എന്തിനാ മോളെ കരയുന്നെ ,,,? ” അമ്രപാലി അവളെ കെട്ടിപിടിച്ചു ചോദിച്ചു

“എന്റമ്മയെ ഞാ൯ കണ്ടു അമിയേച്ചി ,,,,എന്‍റെ പാവം അമ്മയെ ഞാൻ കണ്ടു ,,,സ്വപ്നത്തിൽ ,,,”

“അതിനാണോ കരയുന്നെ ചാരു ?”

“അല്ല അമിയേച്ചി ,,,,,’അമ്മ പറഞ്ഞു ,,,എന്‍റെ ‘അമ്മ പറഞ്ഞു എന്നോട് ,,,,,എന്‍റെ സങ്കടങ്ങൾ എല്ലാം മാറ്റാ൯ ഒരു രക്ഷകന്‍ വരുമെന്ന്..”

അവിശ്വാസത്തോടെ അമ്രപാലി ചാരുലതയെ നോക്കി

“നീ എന്താ മോളെ ഈ പറയുന്നേ ,,,ഇവിടെ നിന്നും നിനക്കൊരു  മോചനം സാധ്യമാണോ , ,,,,

നിന്‍റെ സ്വബോധം തിരികെ വന്നില്ലേ ,,,,ഇപ്പോളും സ്വപ്നത്തിൽ ആണോ നീ ,,,

ഈ അസുര൯മാരിൽ നിന്നും ആർക്കും നിന്നെ രക്ഷപ്പെടുത്താൻ കഴിയില്ല,,അതല്ലേ സത്യം ,, ,,,,,

പ്രാർത്ഥനയും പ്രതീക്ഷയും ഒക്കെ നല്ലതു തന്നെ ആണ് ,,

പക്ഷെ അത് അളവിലധികമായാൽ നിരാശ മാത്രമേ ഫലമുണ്ടാകൂ ,,,

ഇത് ഒരു നരകം ആണ് ,,,

കുലോത്തമനും തിമ്മയ്യയും അവരുടെ കാലാൾപടകളും എല്ലാത്തിലും മുകളിലായി സർവ്വശക്തനായ മഹാശയൻ എന്ന ക്രൂരനും ആണ് ഈ മാളികയിലെ ഗണികാലയത്തെ നിയന്ത്രിക്കുന്നത് ,,,,

ഒരു രക്ഷകനും   അവരെ വെല്ലാൻ തക്ക ഒരു ശക്തിയും ഇല്ല ,,,

എന്തിന് നീ പൂജിക്കുന്ന നിന്റെ ശങ്കരന് പോലും ശക്തിയില്ല ,, അതാണ് വാസ്തവം ,,”

അമ്രപാലി അവളെ യഥാര്‍ഥ്യം പറഞ്ഞു മനസ്സിലാക്കി.

അതുകേട്ടു ചാരുവിന്‍റെ മുഖം വാടി, അവളുടെ കണ്ണുകൾ നിറഞ്ഞു

അപ്പോളാണ് അവളും ആ വ്യർത്ഥമായ സ്വപ്നചിന്തകളിൽ നിന്നും യാഥാർഥ്യബോധത്തിലേക്ക് വന്നത്

 

“ശരിയാണ് ,,,ശങ്കരന് ശക്തിയുണ്ടായിരുന്നുവെങ്കിൽ എന്നെ താൻ ഇവിടെ നിന്നും രക്ഷിക്കപെടുമായിരുന്നു ,, അതൊരിക്കലും സാധ്യമല്ല…” അത് മനസ്സിലാക്കിയപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

ആ സങ്കടത്തിൽ അവൾ ആ ചിരാതിലെ ദീപം അണച്ചു, കരഞ്ഞു കൊണ്ട് അമ്രപാലിയുടെ മാറിൽ ചാഞ്ഞു പൊട്ടി കരഞ്ഞു.

അമ്രപാലി അവളുടെ പുറത്തു തടവി ആശ്വസിപ്പിച്ചു

“കരയല്ലേ ,,,,,” അവൾക്കും വിഷമമായി ചാരുവിന്റെ വിഷമം കണ്ടതിനാൽ

ആ സമയത്തു ആണ് ചാരുലതക്ക് അവളുടെ ഉൾക്കണ്ണിൽ ഒരു മായകാഴ്ച പോലെ അവളുടെ അമ്മയെ വീണ്ടും കാണാൻ സാധിച്ചത്

“എന്റെ മോൾ .,,ഒരുപാട് നരകിച്ചു ,,, അതിനെല്ലാം ഒരു അവസാനം ഉണ്ട് ,, നിന്റെ രക്ഷകൻ വേറെ ആരുമല്ല  ,,,നീ പൂജിക്കുന്ന  ആ ശങ്കര൯ തന്നെയാണ് ,,,,,നിന്റെ ശങ്കര൯”

തൽക്ഷണം അവൾ കണ്ണുകൾ തുറന്നു

Updated: September 14, 2021 — 12:22 pm

252 Comments

  1. Athe bro ithu pdf aayittu kittumo

      1. ?? reply varoonnu prathekshichilla???

  2. Hooo… Adipoli…

  3. harshan bro ee kadha Bible ninnum copy adichathalle

    1. ബൈബിള്‍ അല്ല തോറയില്‍ നിന്നാ
      പിന്നെ കാലചക്രതന്ത്രവും ,,
      കുറച്ചു പിന്നെ സെന്ത് അവസ്ഥയും
      ആരോടും പറയല്ലേ ,,,
      കണ്ടുപിടിച്ചു കളഞ്ഞല്ലോ

  4. ഇവിടെ കമന്റ്‌ ഇടേണ്ട എന്ന് പറഞ്ഞത് കൊണ്ട് മാത്രം വെറുതെ വിടുന്നു.. ഇല്ലെങ്കിൽ കാണായിരുന്നു.?

  5. ഹർഷാപ്പി ??

    ഞാൻ ഇതിലും കമന്റും അതിലും കമന്റും
    നിങ്ങളെ ന്റെ കയ്യിൽ കിട്ടിയാൽ ഉണ്ടെല്ലോ കെട്ടിപ്പിടിച്ചു ഒരു ഉമ്മ തരും
    കാത്തിരുന്നു വായിക്കുന്നവരുടെ മനസ്സ് അറിഞ്ഞു എഴുതാനുള്ള കഴിവുണ്ടല്ലോ കൊല മാസ്സ്
    എനിക്ക് ഇങ്ങനൊക്കെ പറയാൻ അറിയൂ accept my regards
    പറ്റുമെങ്കിൽ എനിക്ക് ഒരു msg അയക്കണേ പ്ലീസ്

    &&&&&&&&&&&&

  6. വായനക്കാരൻ

    ഈ ശ്രിയയെ അർഥനരീശ്വര രീതിയിൽ ഒരിക്കലും സങ്കൽപ്പിക്കാൻ ആകില്ല
    കാരണം അവൾ ഒരേ സമയം രണ്ട് പുരുഷന്മാരെ മോഹിക്കുവാണ്!

    ശിവയുമായി പ്രേമിച്ചു സല്ലപിച്ചു നടന്ന് നിർബന്ധം പിടിച്ചു പെട്ടെന്ന് തന്നെ നിശ്ചയം നടത്തിപ്പിക്കുന്നു,അവനെയും അവന്റെ വീട്ടുകാരെയും ഫോൺ വിളിച്ചു സംസാരിച്ചുകൊണ്ടിരിക്കുന്നു
    അതേ സമയം തന്നെ ആദിയെ ആഗ്രഹിക്കുകയും ചെയ്യുന്നു

    അവൾക്ക് ശരിക്കും ആദിയോട് സ്നേഹം ഉണ്ടായിരുന്നേൽ അവൾ എപ്പോഴേ ആ നിശ്ചയം മരവിപ്പിച്ചു ആ വിവാഹത്തിൽ നിന്ന് പിന്മാറുമായിരുന്നു
    പക്ഷെ അതവൾ ചെയ്തില്ല പകരം രണ്ട് തോണിയിൽ ഒരേ സമയം കാലിടുന്നത് പോലെ പെരുമാറുകയാണ് അവൾ ചെയ്യുന്നത്

    അവൾ ഒരേ സമയം ശിവ വിളിക്കുമ്പോൾ പ്രേമസംഭാഷണത്തിൽ ഏർപ്പെടുന്നു അവന്റെ വീട്ടുകാരെ കാണുന്നു അതേസമയം തന്നെ ആദിയെ ഫോൺ വിളിക്കാൻ ശ്രമിക്കുന്നു അവനെ കുറിച്ച് ആലോചിച്ചു നടക്കുന്നു

    ഇതിപ്പോ ഇവൾ ശിവയെ ചതിക്കുവല്ലേ ചെയ്യുന്നത്, ഇങ്ങനെയുള്ള ഒരാളെ ആദിക്ക് എങ്ങനെ സ്നേഹിക്കാൻ കഴിയും ഒരുത്തനുമായി റിലേഷനിൽ ഇരിക്കുമ്പോ തന്നെ വേറെ ഒരുത്തനെ മോഹിക്കുകയും വളക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ഈ സ്വാഭാവം നല്ല ഒരു പങ്കാളിക്ക് ചേർന്നതല്ല!!!

    അവൾക്ക് ഒരൽപമെങ്കിലും അന്തസ്സ് ഉണ്ടായിരുന്നേൽ ശിവയുമായുള്ള കണക്ഷൻ നിർത്തുമായിരുന്നു, പഴയ റിലേഷൻ നിർത്തിയിട്ടു വേണം മറ്റൊരു റിലേഷനിലേക്ക് കടക്കാൻ ശ്രമിക്കേണ്ടത് അല്ലാതെ ഒരാളെ ചതിച്ചുകൊണ്ടല്ല

    1. ഇങ്ങനെ ഒക്കെ ചിന്തിക്കാൻ ഉള്ള ബുദ്ധി അവൾക്ക് ഇല്ലെന്നു നേരത്തെ തന്നെ ഹർഷാപ്പി നമക്ക് കാണിച്ചു തന്നതാ, അതായതു തലച്ചോറ് യൂസ് ചെയ്യാൻ ആ സാധനത്തിനു അറിയില്ല.. അങ്ങനത്തെ ഒരു സാദനം എങ്ങനെ ചിന്തിക്കും ഇങ്ങനെയൊക്കെ. അതുകൊണ്ട് അവളെ കുറ്റം പറയാൻ പറ്റില്ല, ബുദ്ധി ഇല്ലായ്മ അവളുടെ കുറ്റം അല്ലല്ലോ.. ?

  7. ഹർഷൻ bro ആ
    71 ഉം 72 ഉം part ഉണ്ടല്ലോ ????
    Oru മയത്തിൽ എഴുതിക്കൂടെ കരഞ്ഞു പോയി.
    ആ ചേച്ചിയുടെ അനിയനെ ഓർത്തു ആ ചേച്ചിയുടെ കണ്ണുനീർ ഓർത്തു
    എങ്ങനെ എഴുതുന്നു ഇങ്ങനെ ഇത്ര ഫീൽ ഉണ്ടാക്കി മനസിൽ തട്ടി എഴുതുന്നു. നിങ്ങളോട് ഒന്നും പറയാൻ ഇല്ല bro പ്രതീക്ഷകൾ പോലും തെറ്റിക്കും വിദത്തിൽ ഉള്ള എഴുത്തു outstanding നമിച്ചു bro നമിച്ചു ?????
    ഒരുപാട് സ്നേഹം മനോഹരമായ എഴുതിനും കലാകാരനും ??????????

  8. Kadha vayikkumbo pettann ചടക്കൺ nthaann areela ee par

  9. കുറെ കാത്തിരിപ്പിന് ശേഷം ആര്‍ത്തിയോടെ ഇരുന്നു വായിച്ചു തുടങ്ങി പക്ഷെ അവിടെയും ഇവിടെയും കുറെ അനാവശ്യമായി വലിച്ചു നീട്ടിയില്ലേ എന്നൊരു സംശയം പല പേജും ശെരിക്കു വായിക്കാതെ ഓടിച്ചു വിടേണ്ടി വന്നു. ഇതുവരെ ഉള്ള പാര്ട് കളില്‍ അങ്ങനെ ഒരു അവസ്ഥ ഉണ്ടായിരുന്നില്ല ഇത് എനിക്ക് മാത്രം തോന്നിയത് ആണോ ?

    1. Lag und
      Prathyekichum sambhashangalil
      Athu njan sammathikkinnu
      Athu kooduthal detailing koodiyottaanu..

      Pakse palarkkum athu thonniyittilla..

  10. Ɒ?ᙢ⚈Ƞ Ҡ???‐??

    അവടെ പറയാട്ടോ

  11. കാത്ത് കാത്ത് വന്നപ്പോൾ ഇതുവരെ വായിക്കാൻ ടൈം കിട്ടിയില്ല… ☹️ ഫുൾ ബിസി ആയി…

  12. Onnu podo thallathe ne vayich theernu choodode cmt ettirunel polichene ethu thallu

    1. Mn karthikeyan mathram

  13. Ne supara muthe ne polya love you harsha oru marupadi tharumo enik pls

    1. സഹോ ,,
      ഞാന്‍ ഇവിടെ ഉണ്ട്
      വേറെ തിരക്കുകള്‍
      എല്ലാം ഒഴിഞ്ഞു സൌകര്യം പോലെ എല്ലാവര്ക്കും മറുപടി കൊടുത്തിരിക്കും
      മൂന്നു മാസം സമയം എന്തായാലും കിടക്കുകയല്ലേ

      1. Thanks bro njan 6th part lek pokuva ok time theere ella atha

      2. DAVID JHONE KOTTARATHIL

        Athey kurach samayam njangal thannu
        ennu karuthi mutheledukkaruth 3 maasey enthaappo ith

        Maanda jj maandA??

  14. ഹർഷെട്ടാ വലിയ കമെന്റ് ഒന്നും ഇടാറില്ല.ഇഷ്ടപ്പെട്ടു ഒരുപാട്.ഇനിയും ഉത്തരം കിട്ടാൻ ചോദ്യങ്ങൾ ഉണ്ട്.ഇങ്ങൾ അതിനുത്തരം തരും വരെ കാത്തിരിക്കും.അടുത്ത ഭാഗം എന്നു എന്നു ചോദിക്കുന്നില്ല.സമയം പോലെ തരിക.

  15. ഹർഷേട്ടാ..,,,,

    വീട്ടിൽ വ്രദം ആയത് കൊണ്ട് ചന്ദനത്തിരി ഒക്കെ ഉണ്ടായിരുന്നു…,,,, ഇല്ലെങ്കിൽ കറുപ്പെട്ടന്റെ കടയിൽ പോയി രണ്ട് സൈക്കിൾ അഗർഭദി ഞാൻ വാങ്ങി കൊടുവന്നെന്നെ….,,,,,

    അഞ്ചുമണിക്ക് തുടങ്ങിയ വായന പുലച്ച രണ്ടര വരെ നീണ്ടു നിന്നു…,,,,,

    എടുത്തു പറയേണ്ട കാര്യം ഹർഷേട്ടൻ ഞങ്ങൾക്ക് വേണ്ടി കണ്ടുപിടിച്ച മ്യൂസിക് ആണ്…,,, ആഹ്ഹ് ആരെ വാ..,,,!!!!…,,, ഇജ്ജാതി ഫീൽ ഉള്ള മ്യൂസിക്…,,,!!! എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടമായത് ആ 8D മ്യൂസിക് ഇല്ലേ…,,,, അതും പിന്നെ പാറുവിന്റെ ഡാൻസ് സമയത്ത് ഉള്ള മ്യൂസിക്കും ആയിരുന്നു….,,,, ഇജ്ജാതി ഫീൽ….,,,,, കിടിലം….,,,!!!

    ആദ്യത്തെ പത്ത് പേജ് തന്നെ അപ്പുവിന്റെ താന്ധവം..,,,!!!..,,, കരുവാടികൾ എല്ലാം പേടിച്ച സീൻ രോമാഞ്ചം ആയിരുന്നു…,,,,!!!

    പിന്നെ ഒരു കാര്യം ഞാൻ തുറന്ന് പറയാം..,,,!!! എനിക്ക് ഉരുക്ക് കോളനി fight ആണ് ഇതിലും നന്നായി തോന്നിയത്….,, fight മാത്രം…,,,

    ക്വാറിയിൽ വെച്ച് ഞങ്ങളുടെ അപ്പു കല്ലിൽ ശിവ വിഗ്രഹം ഉണ്ടാക്കിയതും…,,, അതും തന്റെ തോളിൽ ഏന്തി കൊണ്ട് മലയുടെ മുകളിലേക്ക് കയറിയത് ഒക്കെ ശരിക്കും ഭക്തി പൂർവ്വം ആണ് ഞാൻ വായിച്ചു തീർത്തത്…,,,,,

    പിന്നെ മുത്യാരമ്മയുടെ അവിടെ വെച്ച് ചാരുവിന്റെ ശിവനോടുള്ള ഭക്തി ഒന്നും പറയാനില്ല…,,,, ആ സീൻ പൊളിച്ചടുക്കി….,,, ആ സമയത്ത് ചാരുവിന് എന്തെങ്കിലും പറ്റിയിരുനെങ്കിൽ ഇങ്ങളെ ഞാൻ…??????☠️☠️☠️☠️????…
    ചാരു അത്രക്കും എന്റെ മനസിലേക്ക് കയറിയ ഒരു കാരക്ടർ ആണ്….,,,, ചാരു ഇഷ്ട്ടം….❤️❤️❤️❤️..,,,

    പടയപ്പ മച്ചാൻ and ചിന്ന മച്ചാൻ കോംബോ…,,, കസറി…,,,!!!! കുടുമ്മ എടുത്ത സീനും അപ്പുവിന്റെ ഉപനായനം ഒക്കെ കിടിലോ കിടിലം…,,,!!!..,,,

    പാറു and അപ്പു ആ കാര്യത്തിലേക്ക് ഞാൻ അധികം കടക്കുന്നില്ല…,,,!!…,, പക്ഷെ ഒരു അപേക്ഷ ഉണ്ട്…,,, അത് ഞാൻ 29th പാർട്ട്‌ വായിച്ചതിന് ശേഷം പറയാം…,,,,!!…,, അതായിരിക്കും നല്ലത്….,,,!!..,,,

    //എന്നെ എന്‍റെ വീടിന്‍റെ ഹാളിൽ വെള്ളയൊക്കെ പുതപ്പിച്ചു കിടത്തും ,, മൂക്കിൽ പഞ്ഞി ഒക്കെ വെച്ച്

    കൈ ഒക്കെ നെഞ്ചോടു ചേർത്ത് കെട്ടി , കാൽ കൂട്ടി വെച്ച് ,, എന്‍റെ അമ്മയും പപ്പയു൦ വീട്ടുകാരും അവിടെ ഇരുന്നു കരയും ,,ഏട്ടൻ പുറത്ത് എവിടേലും മൂലയ്ക് ഒരുപാട് വിഷമിച്ചുകൊണ്ട് , ഇരിക്കും ,, ,, , എന്നോട് ഇനി കൂട്ട് കൂടാനും തല്ലു പിടിക്കാനും പറ്റില്ലെന്നു വിചാരിച്ചു ,,,”//
    ഇത് വേണമായിരുന്നോ…??? ഉള്ളൊന്ന് നീറി..,,,

    അമ്രപാലി..,,,, അവളെ കുറിച്ചും ഞാൻ അധികം പറയുന്നില്ല…,,, ഭക്തി എന്താണ് എന്ന് അമ്രപാലി ഭാഗികമായി അറിഞ്ഞു…,,

    ബസ്തവര്‍ ചെയ്ത ആഭിചാരം പാറുവിന്റെ പിന്നാലെ തന്നെ ഉണ്ട്…,,, പക്ഷെ അപ്പുവിന്റെ നേരെ ചെയ്തപ്പോൾ നാഗമണി ആശാൻ തിരിച്ചു അലക്കി കളഞ്ഞു…,,, ആ സമയത്തെ അയാളുടെ പേടി ഒക്കെ വായിച്ചറിഞ്ഞപ്പോൾ രോമം ഒക്കെ എഴുന്നേറ്റ് നിന്ന് സല്യൂട് അടിച്ചു….,,,,

    പക്ഷെ അവിടെ ഹർഷേട്ടൻ എന്റെ ചീട്ട് കീറി..,,,,, ആ പൈശാചിക ശക്തി ഒക്കെ ആദിത്യഹൃദയം സീസൺ 2ലെ മെയിൻ theme ആയിരുന്നു അത് പൊളിച്ചടുക്കി കൈയിൽ തന്നു…,,, ഇന്ന് മോർണിംഗ് ഞാൻ എന്ത് ചെയ്യും എന്ന് ഞാൻ ആലോചിച്ചു…,,,, കുറച്ച് മുൻപാണ് അതിനു ഞാൻ പരിഹാരം കണ്ടത്….,,,,

    നരൻ and യമുന കല്യാണം…,,,!!.. ആ ഭാഗത്ത്‌ വെച്ച് അപ്പുവിന്റെ സന്തോഷം ഒക്കെ ശരിക്കും ഞാൻ അനുഭവിച്ചു അറിഞ്ഞ പ്രതീതി ആയിരുന്നു….,,,, അപ്പോഴേക്കും ചന്ദനത്തിരി കഴിഞ്ഞു…,,,?? വീണ്ടും ഒരെണ്ണം കത്തിച്ചു…,,,,

    ///സനകഋഷിമാർ തപോബലം കൊണ്ട് അഞ്ചു വയസ്സുള്ള ബാലകന്മാരുടെ രൂപത്തിൽ ആയിരുന്നു////

    തപോബലം കൊണ്ട് അല്ലലോ…???? ദക്ഷൻ ശപിച്ചത് അല്ലേ…???….,,,,!!!… ഞാൻ അങ്ങനെ ആണ് വായിച്ചറിഞ്ഞത്….,,,,!!!.. ഇത് എവിടെന്നാ റെഫർ ചെയ്തത് എന്ന് ഒന്ന് പറഞ്ഞോളോ…,,, bcoz എനിക്ക് ആ ഭാഗം കൺഫ്യൂഷൻ ആയി..,,, അത് ഒന്ന് ക്ലിയർ ആകണം…,,,!!..,,,

    ///ശാപം കിട്ടിയപ്പോൾ അവരിരുവരും ആ ഋഷിമാരുടെ കാലിൽ വീണു മാപ്പു ചോദിച്ചു
    ദയ തോന്നിയ ഋഷിമാർ അവർക്കു ഒരു ശാപമോക്ഷം കൊടുത്തു/////

    ഞാൻ വിദ്യാനികേതനിൽ പഠിക്കുമ്പോൾ രാമായണം ക്വിസ് പുരാണ ക്വിസ് ഒക്കെ പോയിട്ടുണ്ട്..,,, അതിനെല്ലാം വിജയം കരസ്തമാക്കിയിട്ടുണ്ട്…,,, ഞാൻ പഠിച്ചതിൽ സാക്ഷാൽ വിഷ്ണു ഭഗവാൻ ആണ് അവർക്ക് ശാപമോക്ഷം കൊടുത്തത്
    (7 ജന്മം വിഷ്ണുഭക്തർ ആയി ജീവിച്ചു തീർക്കുക…,,, അല്ലെങ്കിൽ 3 ജന്മം വിഷ്ണുവിന്റെ ശത്രുകൾ ആയി ജനിച്ച് ഭഗവാന്‍റെ കൈകളാൽ മരണം ലഭിച്ചു മോക്ഷം ലഭിക്കുന്ന മാർഗ്ഗം തിരഞ്ഞെടുക്കാം എന്ന് )..,,

    പുലിവേല്‍നായകം എൻട്രി പൊളി ആയിരുന്നു.,,,,, പോത്തിന്റെ പുറത്ത് ഇരുന്നുകൊണ്ട്…!!!…,,,,
    അതിനു ശേഷം കടൽ നീന്തി കടന്ന് ഇന്ത്യയിലേക്ക്….,,,!!…,,,

    പിന്നെ ശങ്കരൻ എന്ന കൊച്ചു പയ്യനെ ഉപദ്രവിച്ചതും ശിവാനി അവനെ അന്വേഷിച്ചു വന്നതും…,,,, ??? ശരിക്കും ആ ഭാഗം വായിച്ചപ്പോൾ ആകെ ഒരു അസ്വസ്ഥത ആയിരുന്നു….,,,,,

    പിന്നെ പറയാൻ മറന്നു…,,, ഞാൻ +2 പഠിക്കുമ്പോൾ തന്നെ അവയവ ധാനം ചെയ്യാനുള്ള പേപ്പറിൽ സൈൻ ചെയ്തിട്ടുണ്ട്…✌️✌️✌️✌️…,,,,
    അതൊക്കെ ഞാൻ വീട്ടിലും പറഞ്ഞിട്ടുണ്ട്…,,, അവരും സൈൻ ചെയ്തതാ…✌️

    പിന്നെ ഹർഷേട്ടാ…,,,,,///“ഗ്യാന്‍ഗഞ്ച് , ശങ്ഗ്രില, ശംഭാല എന്നൊക്കെ അറിയപ്പെടുന്ന സിദ്ധാശ്രമം “///… വീണ്ടും എന്റെ ചീട്ട് കീറി…,,,

    ആദിത്യഹൃദയത്തിൽ ആഗ്രബാലാ എന്ന സ്ഥലം ഞാൻ കലക്കി അവതരിക്കുന്ന ശംഭാല എന്ന സ്ഥലത്ത് ആണ് നിശ്ചയിച്ചിരുന്നത്…,,,, ഇനി വേറെ കണ്ടുപിടിക്കണം…..,.,,

    അതേപോലെ യതി….???? എന്റെ 3 ഭാഗം ആണ് തകർത്തത്….,,,, ഹിമാലയം region ആയിരുന്നു സീസൺ 2 ക്ലൈമാക്സ്‌….,,,??? അതും ഇനി വേറെ കണ്ടുപിടിക്കണം….,,,,
    സാരില്ല…,,,,, എല്ലാം നല്ലതിനാവും എന്ന് തോന്നുന്നു…,,,!!!..,,,

    പിന്നെ എടുത്തു പറയേണ്ട കാര്യം ആ sequence ഇല്ലേ..,,,, തിരുവാതിര നക്ഷത്രം…,,,!!!..,,,

    അത് സീൻ by സീൻ അവതരിപ്പിച്ച രീതി ഓഹ്…,,, ഗംഭീരം..,,, പറയാൻ വാക്കുകൾ ഇല്ലാ…,,,,!!!…

    പിന്നെ ആ സീക്രെട് കണ്ടു പിടിച്ച രീതി…,,,,, brillant ആണ്…,, ആരും അങ്ങനെ വിചാരിച്ചിട്ടേ ഉണ്ടാവില്ല…,,,

    തിരുചിവതിരുമരം – തിരു ശിവന്റെ തിരു മരം ??????…,,,,

    മാസ്സ് മരണ മാസ്സ്….❣️❣️❣️

    പിന്നെ പാർട്ട്‌ 6ൽ എടുത്തു പറയേണ്ടത് ആപ്പുവിന്റെ ട്രെയിനിംഗ് ആണ്…,,,, പഞ്ച ഭൂതങ്ങൾ…,,, അതേപോലെ യുദ്ധ മുറകളും…,,,, ( അതിലും എന്റെ ചീട്ട് വീണ്ടും കീറി…,,, പക്ഷെ ഞാൻ വേറെ സൊല്യൂഷൻ കണ്ടുപിടിച്ചു….??)….,,,,

    പിന്നെ ഭദ്രമ്മയും അപ്പുവും കൂടെ കണ്ടു പിടിച്ച….,,, ആ വരികളുടെ അർഥം…,,,, കിടിലൻ വർക്ക്‌ ആയിരുന്നു അത്….,,,,

    പിന്നെ ലാസ്റ്റ് അപ്പുവിനെ എല്ലാവരും കാണും…,,, കാണണം എന്ന് മനസ്സ് വിചാരിച്ചു പക്ഷെ അത് ഉണ്ടായില്ല…,,,,,

    അങ്ങനെ ആദിശങ്കരൻ ഹരിഹരൻ ശിവശൈലതൊട്ട്…,,,??????

    എന്റെ മനസിൽ…,,,,ലാസ്റ്റ് ക്ലൈമാക്സ്‌ പൂണൂൽ ഒക്കെ ഇട്ട് യുദ്ധം….,,, എന്റെ മോനെ പൊളി ആയിരിക്കും…,,,,

    ചക്രവർത്തി ആണെന്ന് അറിയുമ്പോൾ ഉള്ള സീൻ…,,,,

    കിംഗ് of ശിവശൈലം..,,,, ആദിശങ്കരൻ…,,,!!!

    ഓഹ് രോമാഞ്ചിഫിക്കേഷൻ….,,,!!!

    അപരാജിതൻ ❤️❤️❤️❤️…,,!!…,,

    സ്നേഹത്തോടെ
    ꧁༺അഖിൽ ༻꧂

    1. Ellam sari vayichu theernitu urangipoyo mone chudode coment edante allathe ethorumathiri….,

      1. ഉറങ്ങിയതല്ല..,,,!!..,,,
        പഠനം…,,, ആയിരുന്നു…,,,
        Xam ആണ് dec 20..,,,,
        പിന്നെ കമന്റ്‌ ഇടുന്നുണ്ടല്ലോ…,???
        കുറെ പേര് ഇടാതെയും പോകുന്നുണ്ട്..,,,
        ആഹ്ഹ് എന്താ ചെയ്യാ…,, ക്ഷെമി…!!!

        1. Sorry bro exam prepare cheyu good luck

          1. @ഉണ്ണി…,,,
            ബ്രോ സോറി ഒന്നും വേണ്ടാ ???..,,,

      2. എന്റെ ഓക്കെ കമന്റ്‌ രണ്ടു ദിവസം എടുക്കും type ചെയ്തു തീരാൻ തന്നെ ?? അതിനെ വച്ച് നോക്കിയാൽ ഇതു ഫാസ്റ്റ് ആണ് ??

        1. നിന്റെ കമന്റ്‌ എത്ര പേജ് ആയി…???
          50ൽ തീർക്കണം…???

          1. Thudangi illa… njan shivanil. Layichirikuva…athonu thudangittilla?

          2. നിന്റെ കമന്റ്‌ വന്ന അപ്പോ തന്നെ വായിക്കും…,,, കിടിലൻ സാധനം ആയിരിക്കും ❣️❣️

    2. Akhile parvathyude dance ethu page anu njan sada phone anu youse cheyunathu ethil music onum kitila atha

      1. അത് പാട്ട് മാത്രേ ഉള്ളൂ ചേട്ടാ
        ആ ജാജാരെ അപ്നി
        അത് നല്ല രസം ആണ് കേള്‍ക്കാന്‍

        1. Nirali Karthik?❤️❤️❤️❤️

        2. Ok njan veruthe tention adichu page vallathum miss ayo enu

          1. വരും പാർട്ട്‌ 6 വായിക്ക്…,,,
            ആ പാട്ട് കിടിലൻ ആണ്…,,,
            അത് കേട്ടുകൊണ്ട് വായിക്ക്…,
            കിടിലൻ ഫീൽ അല്ലേ…

    3. കുരുത്തം കെട്ടവൻ

      എന്തൊന്നെടെ ethu???

      1. എന്റെ സ്നേഹം….,,,❣️❣️❣️

  16. തൃകാലദ്ര്കൻ

    ഹർഷ കലാഭരവഷ്ടകം ഉണ്ട് അത് എന്തുകൊണ്ടാണ് ആഡ് ചെയ്യാതെ യം യം യക്ഷരൂപം എന്ന് തുടങ്ങുന്ന ഒരു സ്റ്റോട്രം ഉണ്ട് കിടിലം ആണ് ഫിഗ്റ്റ സീൻസ് അപ്പുവിന് ദേഷ്യം വരുന്ന സീൻസിൽ ആയ സ്റ്റോത്രം ആഡ് ചെയ്ത ഇച്ചിരികൂടി കളർ ആയേനെ

    1. Athu kettittu oru rasam thonniyilla..
      Njan downlod.cheythirunnu..

  17. ❤️❤️❤️

  18. രാവണാസുരൻ(rahul)

    അതേയ് ഹർഷാപ്പി മൊത്തം 4മണിക്കൂർ വായിക്കാൻ ഉള്ളത് ഉണ്ടെന്ന് പറഞ്ഞപ്പോ ഞാൻ ഇത്രയും പ്രതീക്ഷിച്ചില്ല.
    ഈ ഒരു part മാത്രം വായിക്കാൻ എനിക്ക് 4മണിക്കൂറിൽ കൂടുതൽ വേണ്ടിവന്നു

    ഹോ ഒരു രക്ഷേം ഇല്ല
    ഇത് അഭിപ്രായം ആയിട്ട് കൂട്ടണ്ട ഇത് ഇവിടെ പറയാതിരിക്കാൻ പറ്റില്ല എന്ന് തോന്നിയത്കൊണ്ട് പറഞ്ഞതാ ?

  19. പാവം പൂജാരി

    കാത്തിരുന്നത് വെറുതെയായില്ല.
    എല്ലാം കൊണ്ടും അതി ഗംഭീരം.
    നന്ദി ഹർഷാപ്പി.

  20. Kadhayil thenichayepatti paranjallo athu thettanu cheruthenicha pothukalil mathramanu. Pinne marathil adaundakunnath van thenichaya,perum then italiyan thudagiyavayanu …

    Kadhayil chodiyam illathathu kond vishayamalla???

    1. Potte…
      Ini muthal kooduthal shradikkaam..

    2. മധുരമേട്ടിലെ വ്യത്യസ്ത തരം തേനീച്ചകള്‍ ആണ്
      വലുപ്പം കുറവ് , ഔഷധഗുണം ഏറിയ ചെറുതേന് സമം ആണ്
      അവ ഉത്പാദിപ്പിക്കുന്ന തേന്‍

      (ഇങ്ങനെ അവിടെ ചേര്‍ത്ത് ,,,) ഇപ്പോ നമുക് കുറച്ചൊഡേ വ്യക്തത കിട്ടും

    3. സുജീഷ് ശിവരാമൻ

      ബ്രോ.. ചെറുതേനീച്ച കൂട് നമുക്കും ഉണ്ടാക്കാൻ പറ്റും.. വീട്ടിൽ ഇപ്പോഴും ഉണ്ട്.. മരത്തിന്റെ പെട്ടിയിൽ ആണ് ഉള്ളത്… കശുമാവ് പൂത്തു കഴിഞ്ഞു അമാവാസിക്ക് ആണ് തേൻ എടുക്കുന്നത്.. ചെറുതേനീച്ചയുടെ തേൻ സംഭരിക്കുന്നത് പാതി ഫുട്ബോൾ കമഴ്ത്തി വച്ചു അടുക്കു അടുക്കയി വച്ചാൽ എങ്ങനെ ഇരിക്കും അതുപോലെ ആണ് അതിന്റെ തേൻ സംഭരിച്ചു വയ്ക്കുക… അതിന്റെ മുട്ടകൾ മണികൾ തൂക്കി ഇട്ട പോലെയും…

  21. ശ്രീജിത്ത്‌ ശേഖർ

    ഹർഷൻ ബ്രോ… താങ്ക്സ്… ഇത്രയും നാൾ വെയ്റ്റിംഗിൽ ആയിരുന്നു…. നല്ല പാർട്ട്‌ ആയിരുന്നു.. ഞാൻ അടുത്തലിലേക്ക് പോകട്ടെ…❤

  22. ഡി ക്രു

    harsh bro ???

  23. ഇതിപ്പോ ലാഭായല്ലോ! ഒരു വെടിക്ക് രണ്ടു പക്ഷി -വായിക്കാൻ തുടങ്ങുവാണ്.ok bei

  24. Njan like adikan vannathaaathaaneeee❤️❤️❤️❤️?????❤️❤️❤️❤️❤️????????????

      1. Oru rakshayumilla kidilolokidilam

    1. ഹായ് ? തൊരപ്പൻ ഗുഡ് മോർണിംഗ് ☕?❣️?

Comments are closed.