അപരാജിതന്‍ 18 [Harshan] 10288

(6)

പുറത്തു ശക്തമായി എന്തോ കൊണ്ട് പ്രഹരം കിട്ടി ആദി മുന്നിലേക്കു തെറിച്ചു വീണു

അവൻ മണ്ണിൽ കിടന്നു തിരിഞ്ഞു നോക്കി

കിളവനെങ്കിലും ശക്തനായ  ദൊരൈസാമി കരുവാടി ആയിരുന്നു

അയാളുടെ കൈയ്യിൽ നീളമുള്ള ഒരു ഊന്നു  വടിയും ഉണ്ടായിരുന്നു

ആ ഊന്നു വടി കൊണ്ടാണ് ആദിയെ അയാൾ വീഴ്ത്തിയത്

ആദി പെട്ടെന്ന് ചാടി എഴുന്നേറ്റു

അയാൾക്കു നേരെ വല൦ കൈ കൊണ്ട് അടിക്കാൻ ആഞ്ഞപ്പോൾ അടിമുറൈ ആയോധനകലയിൽ അഗ്രഗണ്യനായ ദൊരൈസ്വാമി അതിവേഗത്തിൽ ആദിയുടെ വലംകൈ തന്‍റെ മുഖത്തു പതിക്കുന്നതിനും മുന്നേ ഇടംകൈ ഉയർത്തി അവന്‍റെ കൈയ്യിനെ ബ്ലോക്ക് ചെയ്യുകയും ദ്രുതവേഗത്തിൽ ആ കൈ ആദിയുടെ വലത്തേ കവിളും ചെന്നിയും വരുന്ന ഭാഗത്തിൽ അമർത്തി തള്ളുകയും ആദിയുടെ വലത്തേ കഴുത്തിന്‍റെ ഭാഗത്തുള്ള ഉതിരകാൽവർമ്മത്തിൽ ശക്തിയായി വെട്ടി

നിലതെറ്റി അവൻ വീണ്ടും നിലത്തേക്ക് വീണു

ആദിയുടെ വലം കൈ പെട്ടെന്ന് തളർന്നു പോയ പോലെ ആയപ്പോ അവൻ ഇടം കൈ കൊണ്ട് മർമ്മത്തിൽ തടവി വലം കൈ കറക്കി പൂർവ്വ സ്ഥിതിയിലാക്കി

അയാൾ ആദിയെ ഒന്ന് നോക്കി

ആദി എഴുന്നേൽക്കാൻ ശ്രമിച്ച അതെ സമയം ഊന്നുവടിയിൽ കൈ കുത്തി മുകളിലേക്കുയർന്നു വലം കാലിലെ പെരുവിരൽ ബലപ്പെടുത്തി ആദിയുടെ നെഞ്ചിന്‍റെ ഹൃദയഭാഗത്തു ആഞ്ഞു പ്രഹരിച്ചു

അതിവേഗം പിന്നിലേക് ആദി  ഉയർന്നു പൊങ്ങിയതിനാൽ ഹൃദയത്തു പെരുവിരൽ കൊള്ളാതെ അവൻ കാത്തു , മരണമർമ്മമായതിനാൽ അവിടെ അതി ശക്തിയിൽ പ്രഹരം കിട്ടിയിരുന്നു എങ്കിൽ ഹൃദയം തകർന്നു  ശുദ്ധരക്തവും അശുദ്ധരക്തവും കൂടി കലർന്ന് ശ്വാസം കിട്ടാതെ അവൻ പിടഞ്ഞു മരിച്ചിരുന്നേനെ

ആദി അയാൾക്ക് നേരെ പാഞ്ഞു അടുത്ത് വലം കാൽ  സൈഡിലൂടെ അയാളുടെ തലയ്ക്കു പ്രഹരിക്കാൻ ഉയർത്തിയപ്പോ ദൊരൈസ്വാമി തന്‍റെ ഊന്നുവടി കറക്കി കൈപിടിക്കുന്ന ചുരുണ്ട ഭാഗത്തു ആദിയുടെ കാൽ കോർത്ത് ശക്തിയിൽ മുകളിലേക്കുയർത്തി

ആദി മുകളിലേക് ഉയർന്നു കരണം മറിഞ്ഞപ്പോ. ദൊരൈസാമി ഊന്നുവടി നിലത്തു കുത്തി മുകളിലേക്കു ഉയർന്നു വലം കൈ കൊണ്ട് ആദിയുടെ നെഞ്ചിൽ വെട്ടി

ആദി വേഗം എഴുന്നെറ്റു വന്നു അയാളെ പിന്നിലൂടെ കഴുത്തിൽ കൈ മുറുക്കി മുറുകെ പിടിച്ചമർത്തിയതും ആദിയുടെ പുറം ഭാഗത്തൂടെ അയാൾ ഇടം കൈ കൊണ്ടുവന്നു കവിളത്തു അമർത്തി പിന്നിലേക്കു അവന്‍റെ തല കൊണ്ട് പോയി അതി വേഗം ഊന്നുവടി പിടിച്ച കൈ കൊണ്ട് അവന്‍റെ പക്ക്ഭാഗത്തു അമർത്തി ഇടിച്ചു

ആ ഇടി കൊണ്ട് അവൻ ദൂരേക്ക് തെറിച്ചു വീണു

വേദന കൊണ്ടവൻ പുളഞ്ഞു

പക്കിൽ മുറുകെ അമർത്തി പിടിച്ചു

അയാളെ നോക്കി

“ഹ ഹ ഹ ഹ ,,,,ഉങ്ക ആട്ടം എങ്കിട്ടയാ ,,,,,,,,,,,,,,,,,,,,,,,,,” അയാൾ അവനെ പരിഹസിച്ചു

ദേഷ്യം പൂണ്ട ആദി അതിവേഗത്തിൽ തന്‍റെ ശക്തിയേറിയ വലംകൈ കൊണ്ട് അയാളുടെ മുഖം ലക്ഷ്യമാക്കി ഉയർന്നു പ്രഹരിക്കാൻ നോക്കിയപ്പോ ഊന്നുവടി കൊണ്ട് അവന്‍റെ കൈ കുരുക്കിട്ട് ഇടം കൈ കൊണ്ട് അവന്‍റെ തോളിനു താഴെ ബൈസെപ്സ് മസിലിനു പിന്നിലായി ലോക്കിട്ടു പിടിച്ചു കൈ വളച്ചു പൂട്ടി അവനെ കുനിച്ചു നിർത്തി

ആദിക്ക് അനങ്ങാൻ പോലും സാധിക്കാതെ വന്നു

അവന്‍റെ നെഞ്ചിൽ മുട്ടുകാൽ കയറ്റി അവൻ വീഴും മുന്നേ അവന്‍റെ ഇടത്തെ താടിക്കു കീഴെ ആയി മർമ്മഭാഗത്തു ഊന്നുവടിയുടെ കുനുപ്പ് ഭാഗം കയറ്റി

അതോടെ അവന്‍റെ കണ്ണ് മറയുന്ന പോലെ തോന്നി

അവൻ ഇടം കൈ കൊണ്ട് ആ  ഊന്നുവടിയുടെ കുനുപ്പ് ശക്തിയിൽ പിടിച്ചു അകത്തി മാറ്റിയതും അയാൾ അതിവേഗം ഊന്നുവടി കറക്കി ആദിയുടെ കഴുത്തിൽ കുടുക്കി മുകളിലേക്കു ഉയർത്തി

ശ്വാസം മുട്ടി അവന്‍റെ കണ്ണുകൾ ചുവന്നു വന്നതും അയാൾ മുട്ടുകാൽ കൊണ്ട് ആദിയുടെ വസ്തിമർമ്മം ലക്ഷ്യമാക്കി പ്രഹരിക്കാൻ ശ്രമിച്ചു

ആദി ഇടം കൈ കൊണ്ട് ആ പ്രഹരത്തെ തടഞ്ഞതും അയാൾ അതിശക്തിയിൽ ഊന്നുവടി മുകളിലേക്കു ഉയർത്തി

ആദി തൊണ്ട ഭാഗത്തു ബലം കൊണ്ട് നിർത്തിയതിനാൽ മാത്രം തൊണ്ട മുറിയാതെ അവൻ പിന്നിലേക്കു തെറിച്ചു വീണു

കണ്ണുകളടയുന്ന പോലെ …..

ബോധം മറയുന്ന പോലെ …..

അയാൾ അതി വേഗം ആദിയുടെ പുറം ഭാഗത്തു കയറി

നടുവിനും പുറത്തിനും ഇടയിലായി നട്ടെല്ലില്‍ മുട്ടുകാല്‍ അമര്‍ത്തി അവന്‍റെ ദേഹത്ത് ഇരുന്നു

കൈ കൊണ്ട് അവന്‍റെ മുടി പിടിച്ച് തല പിന്നിലേക്ക് വലിച്ചു

അവനെ പൂര്‍ണ്ണ നിയന്ത്രണത്തില്‍ ആക്കി

 

നട്ടെല്ലിൽ മൂന്നാം കശേരുഭാഗത്തു വലം കൈ കൊണ്ട് ഊന്നുവടിയുടെ കീഴ്തുമ്പു അമർത്തി

“”മുതലേ ഒന്നേ ,,,അതുക്കപ്പുറം  ഉനക്ക് സ്വന്തമാന ഓവ്വോരുവരെയും ,,,,നാൻ കൊൻട്ര്വിടുവേൻ ,,,, അത് നാൻ ഒന്നയ് കാട്ടുവേ൯ ,”

അയാൾ മുകളിലേക്കു നോക്കി ശക്തി സംഭരിച്ചു

ആ ഭാഗത്തു ശക്തിയിൽ അമർത്തി ആദിയുടെ കശേരു തകർത്തു സുഷുമ്‌നനാഡിക്ക് ക്ഷതം വരുത്തി അവനെ ജീവിതകാല൦ മുഴുവൻ തളർത്തി കിടത്തുവാനുള്ള ലക്ഷ്യത്തോടെ ഊന്നുവടി ഉയർത്തി

(7)

ആ സമയം പാലിയത്ത്,

പാറു പൂജാമുറിയിൽ വിളക്ക് തെളിയിച്ചു ദീപം ദീപം എന്ന് ചൊല്ലി തുളസിതറയിൽ ദീപം കൊണ്ട് വന്നു വെച്ചതും തന്‍റെ കൈയിൽ കെട്ടിയ രുദ്രാക്ഷം ചൂട് പിടിക്കുന്ന പോലെ അവൾക്ക് അനുഭവപ്പെട്ടു

ഒപ്പം അതിൽ ചുവന്ന ഭാഗം വിറയ്ക്കുന്ന പോലെ

അവൾ ആ തുളസി തറയ്ക്ക് സമീപം നിന്ന് കൊണ്ട് പാറു തന്‍റെ കൈയിലെ നിറം മാറിയ രുദ്രാക്ഷത്തിൽ ചുവന്ന ഭാഗത്തു കൈകൾ മുറുകെ അമർത്തി പിടിച്ചു.

അവൾക്ക് വല്ലാത്തൊരു ഭയം ആയിപോയി

ഓം ത്രയംബകം യജാമഹേ,

സുഗന്ധിം പുഷ്ടിവര്‍ദ്ധനം,

ഉര്‍വ്വാരുകമിവ ബന്ധനാത്‌,

മ്യുത്യുമോക്ഷായമാമൃതാത്

അവൾ മഹാമൃത്യുഞ്ജയമന്ത്രം ജപിച്ചു കൊണ്ടിരുന്നു

ആ സമയത്തു അവളറിയാതെ അവളുടെ ഉള്ളിൽ അവളുടെ അപ്പുവിന്‍റെ മുഖം ആയിരുന്നു തെളിഞ്ഞത്

അത് കൂടെ ആയപ്പോൾ അവൾ നിർത്താതെ  മഹാമൃത്യുഞ്ജയ൦ ചൊല്ലികൊണ്ടിരുന്നു

 

(8)

ആദിയുടെ കണ്ണുകൾ പൂർണ്ണമായും അടഞ്ഞു.

ഹൃദയമിടിപ്പ് മാത്രം കാതിൽ മുഴങ്ങി

ഡപ്പ് തപ്പ് ഡപ്പ് തപ്പ് ഡപ്പ് തപ്പ് ഡപ്പ് തപ്പ് ഡപ്പ് തപ്പ് ഡപ്പ് തപ്പ്

എവിടെ നിന്നോ മുഴങ്ങുന്ന ഡമരു നാദം

ഒപ്പം മണിനാദവും ശംഖനാദവും

തന്‍റെ നെഞ്ചോടു ചേര്‍ന്ന് കിടക്കുന്ന കൃഷ്ണപരുന്തിന്‍റെ സ്പര്‍ശനത്താല്‍  നീലവര്‍ണ്ണമായ ചതു൪ദശമുഖി രുദ്രാക്ഷം ചൂട് കൊണ്ട് ചുട്ടു പഴുക്കുന്ന പോലെയായി

അവന്‍റെ ഉള്ളിൽ നിറയുന്ന സംഹാരതയുടെ ഉഗ്രമായ ഊര്‍ജ്ജം

ആദിയുടെ കണ്ണുകൾ തുറന്നു

പൂർണ്ണമായും കോപത്താൽ ജ്വലിക്കുന്ന കണ്ണുകൾ

അവന്‍റെ ചുണ്ടിൽ ഭയാനകതയുടെ ചിരി തെളിഞ്ഞു

കൃഷ്ണ മണികൾ ഇടം വലം ചലിച്ചു തുടങ്ങി

കാതിൽ ഘോരമായി മുഴങ്ങുന്ന ഡമരൂകശബ്ദം

Updated: September 14, 2021 — 12:22 pm

252 Comments

  1. 18 started ??

  2. വിനോദ് കുമാർ ജി ❤

    ❤❤♥?

  3. അന്തകാരം

    ഇപോ ഉറങ്ങുന്നത് തന്നെ 4 മണിക്കാ ചുടല യെ പോലെ പലതും പറയാൻ തുടങ്ങി പ്രാന്തനെ പോലെ കഥ വായിച്ഛ് പൊട്ടിച്ചിരിക്കാനും അറിയാതെ കണ്ണുകൾ നിറയാനും തുടങ്ങി ഈ കഥ എന്നെ പ്രാന്തനക്കി മാറ്റിയിരിക്കുന്നു i’m thrilled and addicted this is the sorry like a drug.?❤️

  4. പഴയ part തന്നെ ആണ്

    1. Part 19 ആണ് last..അടുത്ത part march 11 inu വരും

  5. കിട്ടുന്നില്ല

  6. *വിനോദ്കുമാർ G*❤

    കാത്തിരിക്കുന്നു മാർച്ച്‌ 11 ഹർഷൻ bro ❤

  7. Entha paraya appune onu neril kandirunenkil enu thonum pinne mani chettanum valyammayum. Appu rajakumaran aayi paarunte muthassi de munnil nilkkana scene eppozhum orkkum. Soophide karyangalum. Ellam kudi നേരിട്ട് kanuna oru avastha. Mothathil ee comment oru aviyal aayi poyi. Kshemikkuka. Aparajithan ❤️❤️❤️❤️

  8. പുതിയ ഭാഗം എപ്പോഴാണ് പേജിൽ പോസ്റ്റ്‌ ചെയ്യുന്നേ

    1. 19 vare undallo bro
      20 21 randu bhagam
      march 11 shivrathri varum

  9. അപ്പുവിന്റെ മുത്തശ്ശി അല്ലെ ഗർഭിണിയായ അജല

  10. Boss part 6 ennanu iranguthau.waiting

    1. Ivide 19 aanu
      Part 6

  11. ഡിസംബർ 5ന് ഇറങ്ങിയ അദ്ധ്യായം 27ൽ 5 വരെ വായിച്ചു അതിന് ശേഷം പുതിയത് അപ്‌ഡേറ്റ് ആയിട്ടുണ്ടെൽ ഒന്ന് പറയാമോ ആരെങ്കിലും pls

  12. അധ്യായം 27 part6 വന്നിട്ടുണ്ടോ 19 എന്ന ഒരു പേജ് കാണുന്നു പക്ഷെ അത് പഴയ ഭാഗം ആണ് കാണുന്നത്

    1. Bro…
      Njan onnu re number cheythathu aanu..
      19 thanne aanu 27 part 6

      1. എനിക്ക് കിട്ടിയില്ലല്ലോ ഇത്

        1. Ivide 19 und bro

          1. പുതിയ അപ്ലോഡ് ആയോ ചേട്ടായി

      2. Kittunillalo

  13. ഹർഷാപ്പി ഹാപ്പി ന്യൂ ഇയർ കുറച്ചു വൈകി വായിക്കാൻ തുടങ്ങാൻ സമയം ഇല്ലായിരുന്നു…. എന്തായാലും ഇഷ്ടം പോലെ സമയം ഉണ്ടല്ലോ അടുത്ത പാർട്ട്‌ വരാൻ അപ്പോ പിന്നെ ഞാനും ഒന്ന് ലേറ്റ് ആക്കി തല്ക്കാലം ഇത് പിടി
    ?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????☘️?☘️?☘️?☘️?☘️?☘️?☘️??☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️?☘️?☘️?☘️☘️☘️☘️?☘️?☘️?☘️☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️?☘️☘️☘️☘️☘️?☘️?☘️?☘️?☘️☘️?☘️☘️☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️☘️☘️☘️☘️☘️☘️?☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️?☘️?☘️☘️☘️?☘️?☘️☘️☘️??☘️?☘️?☘️?☘️?☘️☘️?☘️☘️?☘️☘️?☘️?☘️☘️?☘️?☘️☘️?☘️?☘️??☘️?☘️☘️☘️?☘️?☘️☘️?☘️☘️☘️?☘️?☘️?☘️?☘️?☘️☘️☘️?☘️☘️☘️?☘️☘️☘️☘️?☘️?☘️☘️?☘️?☘️??☘️☘️??☘️☘️?☘️?☘️??☘️☘️?☘️?☘️??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  14. ഇപ്പോൾ ഒരു KGF ഫീൽ ആയപോലെ ഒരു തോന്നൽ

  15. Onnum parayaanilla. Poli..

  16. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  17. അപരാജിതൻ

    ഇപ്പൊ theme of lord Shiva കെട്ടൊണ്ടിരിക്കുകയാണ്.
    എന്റെ രണ്ടു സൈഡിലും സ്പീക്കർ കൊണ്ട് വെച്ച പോലുണ്ട്

  18. Dear Harsha,

    I’ve gone through the entire part taking almost 6 hours but with particular intervals. Around 1.00AM completed.

    It is really a great experience and eagerly waiting for the next parts.

    Wishing you all the best.

    SANAL

  19. ഹർഷപ്പി ,തിരക്കുകൾ കൊണ്ടൊന്നും അല്ല .. ഒന്നൊതുക്കാൻ പറ്റാത്ത തിരക്കുകൾ ഒന്നും ആർക്കുമുണ്ടാവില്ല എന്നല്ലേ .. ആദ്യ വട്ടം വായിച്ചിട്ടു തീർന്നപ്പോ ഫുൾ ബ്ലാങ്ക് ആയ ഒരു ഫീൽ ആയിരുന്നു .. കഥയോടൊപ്പം ഇനിയും മുന്നോട്ട് കുതിക്കാൻ ഉള്ള ആവേശം .. അതിനാൽ ഒരിക്കൽ കൂടെ വായിച്ചിട്ട് കമന്റ് ഇടാം എന്ന് കരുതി .. പിന്നെ ആദ്യം തന്നെ വിയർഷിച്ചു തുടങ്ങട്ടെ ചാരുവിന്റെ ഭാഗം ഒന്ന് അമ്പരിപ്പിച്ചെങ്കിലും അപ്പുവിന്റെ സ്റ്റണ്ട് ആ ഭീകര ലെവൽ ആയില്ല .. കുറെ നേരം ആദി തന്നെ ആയിരുന്നു , കാലഭൈരവൻ മിന്നല്പിണറായതു പിന്നെയാണ് .. ദൊരൈസ്വാമി കറുവാടിയുടെ മർമം ഇഷ്ടപ്പെട്ടു കേട്ടോ .. ആദി ആ ശിവലിംഗപ്രതിഷ്ഠ നടത്തിയപ്പോ എന്റെ മനസ്സിൽ വന്നത് ബാഹുബലിയിലെ അവസാനത്തെ സീൻ ആണ്. മഹാശയന്റെ തല ആ ചുവട്ടിൽ വരണം എന്ന തോന്നൽ .. പിന്നെ നമ്മുടെ ചിന്ന മച്ചാനും പെരുമാൾ തലൈവരും പൊളിച്ചു .. പാറുവിനെ ഓർക്കുമ്പോ എല്ലാം ഇപ്പൊ ഒരു വിഷമമാണ്. ഒരു വാക്ക് മോളും മിണ്ടാതെ ആകാര്യത്തിൽ അപ്പു കാണിക്കുന്ന വാശിയോട് ദേഷ്യവും ..എന്നാലും ഹോസ്പിറ്റലിലെ റൊമാന്റിക് സീൻ ഒക്കെ പൊളിച്ചു .. പേര് വാക്കു കൊടുത്തു പറ്റിച്ചതുമെന്നുമല്ലലോ ..ഇന്നും അവൾക്കറിയില്ലല്ലോ അവന്റെ മനസ്സ് ..അറിയാതെ ഇഷ്ടപെടുവല്ലേ ..വൈഗ എന്തായാലും അപ്പു മാമാവെ കൊണ്ടേ പോകുള്ളൂ .. ചെക്കൻ യോഗി ആവാൻ നോക്കുമ്പോഴാ വെറുതെ കണ്ട്രോൾ കളയാൻ .. അത് പോലെ ഇന്ദുവിനോട് കഥ പറയാത്തത്‌ മറ്റൊരു നാടകീയ മുഹൂർത്തത്തിലേക്കുള്ള നാന്ദി പോലെ തോന്നുന്നു ..എന്നാലും മര്യാദക്ക് നടന്ന അമറുവിനെ വഴിതെറ്റിച്ചത് മറ്റേ ഇടപാടായി പോയി .. ശിവലഹരിയിലേക്കയത് കൊണ്ട് ക്ഷമിച്ചു ..അഖിൽ പോലെ ആഭിചാരം ഒക്കെ സൂപ്പർ ആയിരുന്നു .നന്നായി പഠിച്ച ലക്ഷണമുണ്ടല്ലോ . പക്ഷെ നമ്മുടെ ആദിയുടെ ഫോട്ടോ എങ്ങനെ അവരുടെ കയ്യിൽ എത്തി എന്നുള്ളതാണ് കൺഫ്യൂഷൻ.ഏതായാലും അപ്പു ഡയനാമിറ്റ് ആണെന്ന് ഗുജറാത്തികൾക്കു വരെ മനസ്സിലായി .. പിന്നെ കണ്ണന് കുവലയപീഠം പോലെ രുദ്രതേജന്‌ രക്തദന്തൻ അല്ലെ,സപ്പോര്ടിനു കുവലയൻ കുതിരയും .. ശിവാനിയുടെയും ശങ്കരന്റെയും ചാരുവിന്റെയും വേദനകൾ മഹാശയന്റെ നെഞ്ചത്ത് തീർക്കണം .. മിഹിരൻമാരോ കാലഹികളോ വരട്ടെ .. ശ്രോനപദന്റെ കണ്ണുകളിൽ നിന്ന് അപ്പുവിനെ മറച്ചു പിടിക്കുന്നതാരാണെന്നു എന്നാണ് മറ്റൊരു സംശയം .. ഭഗവാൻതന്നാവും അല്ലെ .. പലതും മനു തന്നെ ചോദിക്കുന്നത് കൊണ്ട് ചോദ്യങ്ങൾ കുറഞ്ഞു .. അത് പോലെ പുലിവേലനായകം ..ഹോ വൻ ഇൻട്രോ . ഞാൻ ആദ്യം കരുതിയത് കലഹികളെ എതിരിടാൻ ആധിയെ തുണക്കാൻ വരുന്നതാവും എന്ന .. ആള് പുലി തന്നെ കേട്ടോ ..പാട്ടുകൾ എല്ലാം കേട്ട് ..ആസ്വദിച്ചു .. യോഗയും ഭോഗിയും ബ്രാഹ്മണനും ചണ്ടാളനും ആയ ശങ്കരനായി കാത്തിരിക്കാം ..

  20. Adutha part enna bro edunnathu 2 divasam aye ullu e story kandit urakkam ellathe vayichu ethuvare ethi onnim parayan ella adipoli story njan vayichathil vechu enik ettavum eshtapetta story ethanu bro love you adutha partinu vendi kathirikka vegam tharane bro

    1. Adutha part und bro
      Part 6

      1. കിട്ടുന്നില്ല

      2. പഴയ part തന്നെ ആണ് 19ൽ

        1. Part 6 എവിടെ

Comments are closed.