അപരാജിതന്‍
ഭാഗം I – പ്രബോധ iiiiiiiiii | അദ്ധ്യായം 27 [PART 5 ]
Previous Part | Author : Harshan
അതിഭീകരമായ സ്ഫോടനശബ്ദം അവിടെ മുഴങ്ങി
കരുവാടികളും ഗുണ്ടകളും ആ ശബ്ദം കേട്ടിടത്തേക് തിരിഞ്ഞു നോക്കി
ഒരു ടിപ്പർ ലോറി ആകാശത്തെക്കു തീ പിടിച്ചു ഉയർന്നു പൊങ്ങുന്നു
അപ്പോളേക്കും അടുത്ത സ്ഫോടനശബ്ദം ഉയര്‍ന്നു
മറ്റൊരു ടിപ്പർ ലോറി സ്‌ഫോടനത്തിൽ ആകാശത്തെക്കു ഉയർന്ന് പൊങ്ങുന്നു
സ്ഫോടനം കേട്ട് നളിനിയും മക്കളും ഒക്കെ നിലവിളിച്ചു
കരുവാടികൾ എന്തെന്ന് അറിയാതെ എങ്ങും നോക്കി
അതിഭീകരമായ കര്‍ണ്ണം ഭേദിക്കുന്ന ഉഗ്രമായ സ്ഫോടനശബ്ദങ്ങള്‍ ഒരുമിച്ച് മുഴങ്ങി
അതോടൊപ്പം ഇടിമിന്നല്‍ പോലെ വെളിച്ചവും തീയും പടര്‍ന്ന് പൊങ്ങി
ആളുകള്‍ എല്ലാവരും കാതുകള്‍ പൊത്തി
ആ കാഴ്ച ജീവിതത്തില്‍ അവരാരും കാണാത്ത കാഴ്ച തന്നെ ആയിരുന്നു
അവിടെ നിരനിരയായി നിര്‍ത്തിയിട്ടിരുന്ന പതിനഞ്ചു ടിപ്പർ ലോറികൾ ഒരേ സമയം സ്‌ഫോടനത്തിന്‍റെ ശക്തിയിൽ ആകാശത്തേക് ഉയർന്നു പൊങ്ങി തകർന്നു താഴേക്കു വീണു കത്തികൊണ്ടിരുന്നു
കരുവാടികൾ നടുങ്ങി പോയി , എന്താ സംഭവിച്ചത് എന്ന് ആർക്കും അറിയില്ല
അപ്പോളേക്കും അടുത്ത സ്ഫോടനം
അതിൽ കരുവാടികളുടെ വിലപിടിച്ച കാറുകൾ പൊട്ടിതെറിച്ചു പല കഷ്ണങ്ങളായി മുകളിലേക്കു ചിതറി തെറിച്ചു
ഡോറിന്‍റെ കഷ്ണ൦ അതിവേഗത്തിൽ വരദരാജന്‍റെ തലയ്ക്കു നേരെ പാഞ്ഞുവന്നു
അയാൾ പെട്ടെന്ന് തല വെട്ടിച്ചു രക്ഷപ്പെട്ടു
ഗുണ്ടകൾ എല്ലാം കൂടെ അവരുടെ ചുറ്റും നിരന്നു
എങ്ങും പുക മാത്രം ആരെയും കാണുന്നില്ല
വെടിമരുന്നു കത്തി ആ ഷെഡ് അടുകാറായി ,
പെട്ടെന്നാണ് ഒരു വലിയ കല്ല് മുകളിൽ നിന്നും വന്നു വെടിമരുന്നു കത്തുന്ന പാതയിൽ തടസമായി വന്നു വീണത് ,,,
അതോടെ വെടിമരുന്നു അണഞ്ഞു
കരുവാടികൾ ഭയചകിതരായി എങ്ങും നോക്കി
ഒടുവിൽ പുക അല്പം മാറി വന്നപ്പോൾ ആരോ നടന്നടുക്കുന്നു
കൈയിൽ പാറ പൊട്ടിക്കുന്ന വലിയ കൂടംചുറ്റിക തോളില്‍ ഏന്തി,
അവന്‍റെ മുഖം ഉഗ്രകോപം കൊണ്ട് ചുവന്നു തുടുത്തിരുന്നു
കണ്ണുകൾ രക്തവർണ്ണത്തോടെ
സംഹാരം മനസിൽ പ്രതിഷ്ഠിച്ചുകൊണ്ടു
കൊല്ലുവാനുള്ള പകയോടെ
ചുണ്ടില്‍ നരകയാതന കാണുവാ൯ ഇഷ്ടപ്പെടുന്ന പുഞ്ചിരിയോടെ
രക്തത്തിന്‍റെ ഗന്ധം ലഹരിയാക്കിയിരിക്കുന്ന
ആദിശങ്കര൯
ഒരിക്കൽ അവനിൽ ഒരു നാൾ ഒരു നിഴലായി മിന്നിമറഞ്ഞ അതെ സ്വരുപം
ഉഗ്രതയുടെ വന്യതയുടെ ഭയാനകതയുടെ ഭീഭത്സമായ ഭൈരവരൂപം
(1)
ഈ സംഭവം ഒക്കെ നടക്കുന്നതിന് കുറച്ചു മുന്നേ ,കരുവാടികൾ ഭാ൪ഗ്ഗവഇല്ലത്തെ അംഗങ്ങളെ പിടിച്ചു കൊണ്ടുവന്നു തടവിലാക്കിയ സമയത്ത്,
മുത്യാരമ്മയുടെ മാളികയിൽ
അമ്രപാലി മയക്കത്തിൽ നിന്നും എഴുന്നേറ്റു മുറിക്കു പുറത്തേക്കിറങ്ങി ഇടനാഴിയിലൂടെ ഉലാത്തുകയായിരുന്നു
ആ സമയത്തു അവൾക്കു മനസിൽ ഒരു തോന്നൽ തോന്നി ചാരുവിനെ ഒന്ന് കാണുവാനായി
അവൾ ഇടനാഴിയിലൂടെ നടന്നു ചാരുവിന്റെ മുറിക്കു പുറത്തു എത്തി.
വാതിൽ ചാരി കിടക്കുകയായിരുന്നു.
അമ്രപാലി വാതിൽ മെല്ലെ തുറന്നു മുറിക്കകത്തേക്ക് പ്രവേശിച്ചു.
ചാരുലത തന്റെ കൈവശം ഉണ്ടായിരുന്ന മൺചിരാതിൽ ദീപം കൊളുത്തി പ്രാർഥിക്കുകയായിരുന്നു.
“ശങ്കരായ ശങ്കരായ ശങ്കരായ ശങ്കര
പാഹി പാഹി ശങ്കരായ ശങ്കരായ ശങ്കര “
അവളുടെ കണ്ണുകളിൽ നിന്നും കണ്ണീർ ഒരു ഗംഗാപ്രവാഹം പോലെ ഒഴുകുകയായിരുന്നു
“ചാരു ,,,,,,,,,,,,,,,” അമ്രപാലി അവളെ വിളിച്ചു
അവൾ കണ്ണുകൾ തുറന്നു
അവളുടെ മുഖത്ത് സന്തോഷവും അതുപോലെ സങ്കടവും ഒക്കെ ഉള്ള ഒരു ഭാവം
“എന്താ മോളെ കരയുന്നെ ?” അമ്രപാലി അവളോട് ചോദിച്ചു എന്നിട്ട് അവളുടെ സമീപത്തായി ഇരുന്നു
“അമിയേച്ചി” എന്ന് വിളിച്ചു കൊണ്ടു അമ്രപാലിയെ ചാരുലത കെട്ടിപിടിച്ചു പൊട്ടികരഞ്ഞുകൊണ്ടിരുന്നു
“എന്തിനാ ,,,എന്തിനാ മോളെ കരയുന്നെ ,,,? ” അമ്രപാലി അവളെ കെട്ടിപിടിച്ചു ചോദിച്ചു
“എന്റമ്മയെ ഞാ൯ കണ്ടു അമിയേച്ചി ,,,,എന്‍റെ പാവം അമ്മയെ ഞാൻ കണ്ടു ,,,സ്വപ്നത്തിൽ ,,,”
“അതിനാണോ കരയുന്നെ ചാരു ?”
“അല്ല അമിയേച്ചി ,,,,,’അമ്മ പറഞ്ഞു ,,,എന്‍റെ ‘അമ്മ പറഞ്ഞു എന്നോട് ,,,,,എന്‍റെ സങ്കടങ്ങൾ എല്ലാം മാറ്റാ൯ ഒരു രക്ഷകന്‍ വരുമെന്ന്..”
അവിശ്വാസത്തോടെ അമ്രപാലി ചാരുലതയെ നോക്കി
“നീ എന്താ മോളെ ഈ പറയുന്നേ ,,,ഇവിടെ നിന്നും നിനക്കൊരു മോചനം സാധ്യമാണോ , ,,,,
നിന്‍റെ സ്വബോധം തിരികെ വന്നില്ലേ ,,,,ഇപ്പോളും സ്വപ്നത്തിൽ ആണോ നീ ,,,
ഈ അസുര൯മാരിൽ നിന്നും ആർക്കും നിന്നെ രക്ഷപ്പെടുത്താൻ കഴിയില്ല,,അതല്ലേ സത്യം ,, ,,,,,
പ്രാർത്ഥനയും പ്രതീക്ഷയും ഒക്കെ നല്ലതു തന്നെ ആണ് ,,
പക്ഷെ അത് അളവിലധികമായാൽ നിരാശ മാത്രമേ ഫലമുണ്ടാകൂ ,,,
ഇത് ഒരു നരകം ആണ് ,,,
കുലോത്തമനും തിമ്മയ്യയും അവരുടെ കാലാൾപടകളും എല്ലാത്തിലും മുകളിലായി സർവ്വശക്തനായ മഹാശയൻ എന്ന ക്രൂരനും ആണ് ഈ മാളികയിലെ ഗണികാലയത്തെ നിയന്ത്രിക്കുന്നത് ,,,,
ഒരു രക്ഷകനും അവരെ വെല്ലാൻ തക്ക ഒരു ശക്തിയും ഇല്ല ,,,
എന്തിന് നീ പൂജിക്കുന്ന നിന്റെ ശങ്കരന് പോലും ശക്തിയില്ല ,, അതാണ് വാസ്തവം ,,”
അമ്രപാലി അവളെ യഥാര്‍ഥ്യം പറഞ്ഞു മനസ്സിലാക്കി.
അതുകേട്ടു ചാരുവിന്‍റെ മുഖം വാടി, അവളുടെ കണ്ണുകൾ നിറഞ്ഞു
അപ്പോളാണ് അവളും ആ വ്യർത്ഥമായ സ്വപ്നചിന്തകളിൽ നിന്നും യാഥാർഥ്യബോധത്തിലേക്ക് വന്നത്
“ശരിയാണ് ,,,ശങ്കരന് ശക്തിയുണ്ടായിരുന്നുവെങ്കിൽ എന്നെ താൻ ഇവിടെ നിന്നും രക്ഷിക്കപെടുമായിരുന്നു ,, അതൊരിക്കലും സാധ്യമല്ല…” അത് മനസ്സിലാക്കിയപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
ആ സങ്കടത്തിൽ അവൾ ആ ചിരാതിലെ ദീപം അണച്ചു, കരഞ്ഞു കൊണ്ട് അമ്രപാലിയുടെ മാറിൽ ചാഞ്ഞു പൊട്ടി കരഞ്ഞു.
അമ്രപാലി അവളുടെ പുറത്തു തടവി ആശ്വസിപ്പിച്ചു
“കരയല്ലേ ,,,,,” അവൾക്കും വിഷമമായി ചാരുവിന്റെ വിഷമം കണ്ടതിനാൽ
ആ സമയത്തു ആണ് ചാരുലതക്ക് അവളുടെ ഉൾക്കണ്ണിൽ ഒരു മായകാഴ്ച പോലെ അവളുടെ അമ്മയെ വീണ്ടും കാണാൻ സാധിച്ചത്
“എന്റെ മോൾ .,,ഒരുപാട് നരകിച്ചു ,,, അതിനെല്ലാം ഒരു അവസാനം ഉണ്ട് ,, നിന്റെ രക്ഷകൻ വേറെ ആരുമല്ല ,,,നീ പൂജിക്കുന്ന ആ ശങ്കര൯ തന്നെയാണ് ,,,,,നിന്റെ ശങ്കര൯”
തൽക്ഷണം അവൾ കണ്ണുകൾ തുറന്നു
ഒരുപാട് താമസിച്ചു പോയി വായിക്കാൻ
super, eni part 6
Etndu abhipraayam onnum parayanilla bro
2 part.. Yes I am thrilled ??
ente aathma suhruthine peru anau abhinav bharadwaj
??????????♥️♥️♥️♥️♥️♥️♥️?????????????
പറഞ്ഞത് പോലെ അഭിപ്രായം അടുത്തതു കൂടെ വായിച്ചു അവിടെ ഇടാം
പെരുത്ത് ഇഷ്ടം
Hi bro ഈ പാര്‍ട്ട് അടിപ്പെള്ളി കലക്കി തിമിര്ത്തു ഫുള്ളു ഇന്ന് വരിക്കണമെന്ന് വിച്ചരിച്ചതണ് പക്ഷേ തലവേധന പണി തന്നും അടുത്ത ഭാഗം നാള്ളെ വയിക്കൻ കഴിയുകയുള്ളു
ഈ പാർട്ട് കുറച്ച് ലാഗ് ആയി പോയി. എന്തോ എവിടെയോ ഒരു ഒരു ഒരു ……… അടുത്ത വാർത്ത വായിച്ചിട്ട് വരാം
INTERMISSION ആയി എന്റെ മോനേ ഒരു രക്ഷയും ഇല്ലാ ???
Hi bro ഈ പാര്‍ട്ട് അടിപെളളി ഫുള്ളു ഇന്ന് വരിക്കണമെന്ന് വിച്ചരിച്ചതണ് പക്ഷേ തലവേധന പണി തന്നും അടുത്ത ഭാഗം നാള്ളെ വയിക്കൻ കഴിയുകയുള്ളു
Muthe oree pwoli .. detailed comment adutha partil
Thanku harshan
ഹാർഹ ആ മൂന്നു കാര്യങ്ങളും വഴിച്ചതിനു ശേഷം
….അടുത്ത പേജ് തുറക്കാൻ പോകുന്നു… ഞങ്ങളെ തൃപ്തി പെടുത്താനുള്ള ആ മനസിന്.. നന്ദി
Thanks aniyankutta…(Harshan)
Vayichathathrayum athimanoharam….
Njanghalkkuvendi ithrayum hard work cheithathinu…. Thanks a lot….
നന്ദി
അല്ല പാര്‍ട്ട് 6 വായിച്ചോ
,,,പാട്ടുകള്‍ കേട്ടോ
Aniyankutta
Valare kurache vayichittullu….
Valare adhikam feel cheithanu vayikkunnathu…..
Nenjidippode ennuvenamenkil parayam….
Aadisankaran enikkende kunjaniyananu…..
paattu kekkanam ,,
kelkkathe pokaruth
karanam appuvinte lokathekk pokupmbo paattu kelkanam sahodari
Theerchayayum sahodhara….???
njan ഇപ്പോൾ ഷോപ്പിൽ ആണ്
രാത്രി ജിം ഉണ്ട് അത് കഴിഞ്ഞിട്ട് വയിക
ഇന്ന് gym പെളിക്കണം
രാത്രി കഥ വയിക്കാൻ ഉള്ളതാണ്???
//ഈ കഥ ഇങ്ങനെയേ സാധിക്കൂ …//
മതി എങ്ങനെ ആയാലും കഥ നല്ലതാകി ഇട്ടാമതി മതി. ബാക്കി നമ്മുക്ക് പിന്നെ നോക്കാ൦
അവസാനം വന്നു അല്ലെ, സമാധാനം ആയി ഇനി വായിച്ചിട്ട് വരാം.
താങ്ക്സ് ഹർഷൻ ബ്രോ, വായിച്ചിട്ട് കമന്റ് idam
Uff…. ശ്രീലങ്ക വരെ എത്തി. ഇനി ഒരു ബ്രേക്ക് എടുക്കട്ടെ. വേറേ ഏതോ ലോകത്ത് ആണു ഞാൻ ഉള്ളത്. ഹർഷാപ്പി ലബ് യൂ ചക്കരേ ??
എന്റെ കാത്തിരിപ്പിനു വിരാമമായി പോയി വായിച്ചിട്ടു വരാം ഹർഷപ്പി ????
Bro vayichitilla workila angane innu kathirippin viramam aayi thank you harshan bro vayichit abiprayam parayatto
ഹർഷാ മോനേ….. ചക്കരയുമ്മ
അണ്ണാ 7 മണിക്ക് തന്നെ വരണം എന്ന് വിചാരിച്ചു but പറ്റിയില്ല ഷെമിക്കണം വായിച്ചു കഴിഞ്ഞു അഭിപ്രായം പറയാം (ശിവനെ ഇന്ന് ശിവരാത്രി ആയല്ലോ )??????
4.40ഒക്കെ ആയപ്പോ വന്നായിരുന്നു
വായിക്കുന്നതിന് മുന്നേ like ഇട്ടിട്ടുണ്ട് ഹർഷൻ..
എന്തൊരു കാത്തിരിപ്പായിരുന്നു..
വായിച്ചേച്ചും വരാം.. ulmma
ഒടുവിൽ വന്നു അല്ലെ…. ആശ്വാസമായി ബാക്കിയൊക്കെ വായനക്ക് ശേഷം…. നന്ദിയുണ്ടുട്ടോ…??
മനുവിന്റെ അവസ്ഥ ആവും എന്നല്ല എപ്പോഴേ ആ അവസ്ഥയിലാണ് ബ്രോ….. ഇനി വായിക്കട്ടെ ട്ടോ..?????
2 part um വന്നു ????. ശിവരാത്രി ???