അദ്ദേഹം സാഷ്ടാംഗം വീണു തൊഴുതു
അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞു സങ്കടത്തിൽ ആയിരുന്നു
“ഭഗവാനെ ,,,, ശിവശൈലത്തിന്റെ രഹസ്യം ഇതുവരെ കാത്തുസൂക്ഷിച്ചു, ഉടലും ഉയിരും ഒക്കെ നീ തന്നെ ആണ് ,,,ശങ്കരാ മഹാദേവാ ….. വേറെ ആരും തുണയില്ല ,,, നീ മാത്രമേ ഉള്ളു ,,, ഈ മണ്ണ് വിട്ടു പോകെണ്ടി വന്നാൽ ,,പിന്നെ ഞാൻ ഉയിരോടെ ഉണ്ടാവില്ല ,,,,” എന്ന് പറഞ്ഞു ആ വൃദ്ധ൯ പൊട്ടികരഞ്ഞു കൊണ്ടിരുന്നു
സങ്കടം സഹിക്കാൻ വയ്യാതെ നമഃശിവായ ജപിച്ചു കൊണ്ട് അദ്ദേഹം ആ കൂവള തൈമരത്തെ കെട്ടിപിടിച്ചു പൊട്ടി കരഞ്ഞു കൊണ്ടിരുന്നു,,അദ്ദേഹത്തിന്റെ കണ്ണുനീർ ആ കൂവളത്തിന്റെ ചുവട്ടിൽ പൊഴിഞ്ഞു വീണു കൊണ്ടിരുന്നു
ഒടുവിൽ കരഞ്ഞു തളർന്നു ആ സാധുവായ വൃദ്ധൻ ആ കൂവളമരത്തെ പുണർന്നു ക്ഷീണിതനായി മയങ്ങി
പോയി.
(51)
സമയം അര്ദ്ധ രാത്രി കഴിഞ്ഞു പുലര്ച്ചയോട് അടുത്തു 2.45 AM
ആകാശ മണ്ഡലത്തിൽ ചന്ദ്രന്റെ പരിക്രമണം മിഥുനം രാശിയില് നിലകൊള്ളുന്ന മകയീര്യനക്ഷത്രത്തിന്റെ അര്ദ്ധഭാഗം കഴിഞ്ഞു തിരുവാതിര നക്ഷത്രത്തിന്റെ ആദ്യപാദത്തിലേക്ക് പ്രവേശിച്ചു.
ഭൂമിയിൽ നിന്നും അറുന്നൂറ്റി നാൽപതു പ്രകാശവർഷം അകലെ ഉള്ള, സൂര്യനെക്കാൾ ആയിര൦ മടങ്ങു വലിപ്പം ഉള്ള, തിരുവാതിര നക്ഷത്രത്തിന്റെ ഉദയമായി
തിരുവാതിര നക്ഷത്രോദയവേളയിൽ തന്നെ ആ പ്രദേശമാകെ ഒരു ഇളംകാറ്റ് വീശുവാ൯ ആരംഭിച്ചു
ഗോശാലയിലെ പശുക്കളെല്ലാം തന്നെ ഉണർന്നു നിശബ്ദമായി നിന്നു.
കൂവളതൈമരത്തിലേക്ക് കാറ്റ് വീശുവാ൯ തുടങ്ങി
ആ കാറ്റിൽ അരയാൾ പൊക്കമുള്ള കൂവളതൈമരം ആടിയുലയുവാൻ തുടങ്ങി
തൈമരത്തിനു മുകളിലെ ചില്ലയിൽ നിന്നും മൂന്നു ഇലകൾ ചേർന്ന കൂവളത്തില പൊഴിഞ്ഞു, തളർന്നു മയങ്ങുന്ന സ്വാമി അയ്യയുടെ ശിരസിലേക്ക് പതിച്ചു
അപ്പോഴേക്കും വീണും കാറ്റ് വീശുവാൻ തുടങ്ങി
ആ കാറ്റിൽ മെല്ലെ മെല്ലെ ആ കൂവളത്തില ആകാശത്തിലേക്കു പൊങ്ങുവാൻ തുടങ്ങി
കാറ്റിൽ അതിങ്ങനെ ഉലഞ്ഞു ഉലഞ്ഞു വായുവിൽ തന്നെ നിന്നു
വൃദ്ധനായ സ്വാമി അയ്യയുടെ നിദ്രയിൽ ആ നിമിഷം തന്നെ ഒരു കാഴ്ച തെളിഞ്ഞു .
കരുത്തനായ ഒരു യുവാവ് ശാംഭവി നദിയിൽ നിന്നും ഉയരുന്നു.
നദിയിൽ നിന്നും നടന്നു കരയ്ക്കു കയറുന്നു
അയാളുടെ ബലവത്തായ കരങ്ങളിൽ മനുഷ്യന്റെ ചോരയൊലിക്കുന്ന തലകൾ തൂങ്ങി കിടക്കുന്നു.
അയാൾ പിന്നിലേക്ക് തിരിയാതെ നടന്നു പോകുകയാണ്
അതുകൊണ്ടു ആ യുവാവിന്റെ മുഖം വ്യക്തമായിരുന്നില്ല
അയാൾക്ക് പുറകെ സ്വാമി അയ്യ നടന്നു പിന്തുടരുന്നു.
അയാൾ നടന്നു നടന്നു ശ്മാശാനഭൂമിയിൽ എത്തി അവിടെ ഉള്ള ശിവലിംഗത്തിൽ ആ തലകൾ സമർപ്പിച്ചു നമസ്കരിച്ചു കൊണ്ട് മരച്ചുവട്ടിൽ അഘോരി കുഴിച്ചു നിർത്തിയ ദ്വിവക്ത്രപരശു കൈകളിൽ ഏന്തുന്നു.
ആ ദ്വിവക്ത്രപരശു ഒരു അട്ടഹാസത്തോടെ കൈകളിൽ ഉയർത്തി പിടിക്കുന്നു
“ഇതെന്റെ മണ്ണാണ് ,,,,ഈ മണ്ണ് ഞാൻ സംരക്ഷിക്കും ”
ആ യുവാവ് അലറി കൊണ്ട് പറഞ്ഞു ,ആ യുവാവ് അപ്രത്യക്ഷനായി
ആ യുവാവിന്റെ മുഖം കാണാ൯ മാത്രം ഭാഗ്യം ആ സാധുവിന് കിട്ടിയില്ല.
പെട്ടെന്നാണ്
ആ യുവാവ് നിന്ന സ്ഥാനത്ത് ഒരു യുവതി പ്രത്യക്ഷപ്പെട്ടത്.
ആ യുവതി ഗർഭിണി ആയിരുന്നു
കൈയ്യിൽ ഒരു ഭാണ്ഡക്കെട്ട് ഉണ്ടായിരുന്നു
ക്ഷീണിതയാണെങ്കിൽ കൂടിയും അവളിൽ ആത്മവിശ്വാസതിന്റെ ഊർജ്ജം ഒട്ടും വറ്റിയിരുന്നില്ല
ആ യുവതിയെ സ്വാമി അയ്യ സൂക്ഷിച്ചു നോക്കി
അവളുടെ മുഖം വ്യക്തമായി
അദ്ദേഹം അത്ഭുതത്തോടെ ആ യുവതിയെ വിളിച്ചു
“അചല “
അദ്ദേഹം ഞെട്ടി ഉണർന്നു
എഴുനേറ്റു നിന്നു
ആശ്ചര്യത്തോടെയാണ് ആ ദൃശ്യം കണ്ടത്
കണ്ണിനു നേരെ തന്നെ വായുവിൽ നിശ്ചലമായി ദിവ്യമായ പ്രകാശം ചൊരിഞ്ഞു നിൽക്കുന്ന മൂന്നു ഇലകളോട് കൂടിയ കൂവളപത്രം.
അദ്ദേഹം കൈകൾ കൂപ്പി
കണ്ണുകൾ നിറഞ്ഞൊഴുകികൊണ്ടിരുന്നു
അദ്ദേഹം ആകാശത്തേക്ക് നോക്കി
തിരുവാതിര നക്ഷത്രം ശോഭിച്ചു നിൽക്കുന്നു
പെട്ടെന്ന് ആണ് ഒരു കാറ്റ് വീശിയത്
ആ കാറ്റിൽ ആ കൂവളപത്രം മെല്ലെ ഉയർന്നുകൊണ്ടിരുന്നു
കിഴക്കു ലക്ഷ്യമായി സഞ്ചരിക്കുവാൻ തുടങ്ങി
അദ്ദേഹം പഞ്ചാക്ഷരി ജപിച്ചു കൊണ്ട് ആ കൂവളപത്രത്തിന്റെ സഞ്ചാരം കണ്ടു നിന്നു
ആ കൂവളപത്രം ശിവശൈലത്തെ ശ്മാശാനഭൂമിക്കു മുകളിലൂടെ വായുവിൽ ഒഴുകി കൊണ്ടിരുന്നു.
എരിയുന്ന ചിതയുടെ മുന്നിൽ ഇരുന്നു തലയോട്ടിയിൽ ചാരായം മോന്തി കൊണ്ടിരുന്ന ചുടല അത് കണ്ടു
എഴുന്നേറ്റു
ആ കൂവളപത്രം മെല്ലെ താഴേക്ക് പതിച്ചു ചുടലയുടെ കണ്ണിനു മുന്നിലായി നിഛലമായി വായുവിൽ നിന്നു ദിവ്യതേജസ് പുറപ്പെടുവിച്ചു കൊണ്ടിരുന്നു.
ചുടല തലയോട്ടി മണ്ണിലേക്ക് ഇട്ടു സാഷ്ടംഗം മണ്ണിൽ പ്രണമിച്ചു
എഴുനേറ്റു കൈകൾ കൂപ്പി
പുഞ്ചിരിച്ചു പാടുവാൻ തുടങ്ങി
ആ കൂവളപത്രം അപ്പോൾ വീശിയ കാറ്റിനോടൊപ്പം മുകളിലേക്കു ഉയർന്നു പൊങ്ങി
വായുവിലൂടെ സഞ്ചാരം തുടങ്ങി
വൈശാലിയിലൂടെ , അരുണേശ്വരത്തിലൂടെ , കലിശപുരത്തിലൂടെ , ചന്ദ്രവല്ലിയിലൂടെ , മുറക്കബയിലൂടെ ആ ദിവ്യമായ കൂവളപത്രം അതിവേഗത്തിൽ സഞ്ചരിച്ചു കൊണ്ടിരുന്നു
ഒടുവിൽ മിഥിലയിലൂടെ , മിഥിലയിലെ ഊർവ്വി ക്ഷേത്രത്തിനു മുകളിലൂടെ , പരശുരാമ ക്ഷേത്ര ഗോപുരത്തിന് മുകളിലൂടെ , ഭാർഗ്ഗവ ഇല്ലത്തിനു മുകളിൽ വന്നു ഒരല്പം നേരം വായുവിൽ നിശ്ചലമായി നിന്നു
അതോടെ അപ്പുവിന്റെ മുറിയിൽ അലമാരയിൽ ഇരിക്കുന്ന നാഗമണി അത്യുഗ്രമായ രീതിയിൽ പ്രകാശിക്കുവാൻ തുടങ്ങി
ഉറക്കമായിരുന്ന അപ്പു പെട്ടെന്ന് ഉണർന്നു
അലമാരക്കുള്ളിൽ പ്രകാശം കണ്ടു വേഗം അലമാര തുറന്നു നാഗമണിയെ കൈയിൽ എടുത്തു
നാഗമണി സുവർണ്ണ പ്രകാശം ചൊരിഞ്ഞു കൊണ്ടിരിക്കുന്നു
???
18 started ??
❤❤♥?
ഇപോ ഉറങ്ങുന്നത് തന്നെ 4 മണിക്കാ ചുടല യെ പോലെ പലതും പറയാൻ തുടങ്ങി പ്രാന്തനെ പോലെ കഥ വായിച്ഛ് പൊട്ടിച്ചിരിക്കാനും അറിയാതെ കണ്ണുകൾ നിറയാനും തുടങ്ങി ഈ കഥ എന്നെ പ്രാന്തനക്കി മാറ്റിയിരിക്കുന്നു i’m thrilled and addicted this is the sorry like a drug.?❤️
പഴയ part തന്നെ ആണ്
Part 19 ആണ് last..അടുത്ത part march 11 inu വരും
കിട്ടുന്നില്ല
കാത്തിരിക്കുന്നു മാർച്ച് 11 ഹർഷൻ bro ❤
Entha paraya appune onu neril kandirunenkil enu thonum pinne mani chettanum valyammayum. Appu rajakumaran aayi paarunte muthassi de munnil nilkkana scene eppozhum orkkum. Soophide karyangalum. Ellam kudi നേരിട്ട് kanuna oru avastha. Mothathil ee comment oru aviyal aayi poyi. Kshemikkuka. Aparajithan ❤️❤️❤️❤️
പുതിയ ഭാഗം എപ്പോഴാണ് പേജിൽ പോസ്റ്റ് ചെയ്യുന്നേ
19 vare undallo bro
20 21 randu bhagam
march 11 shivrathri varum
അപ്പുവിന്റെ മുത്തശ്ശി അല്ലെ ഗർഭിണിയായ അജല
അചല
Arinjoodaa……
Boss part 6 ennanu iranguthau.waiting
Ivide 19 aanu
Part 6
ഡിസംബർ 5ന് ഇറങ്ങിയ അദ്ധ്യായം 27ൽ 5 വരെ വായിച്ചു അതിന് ശേഷം പുതിയത് അപ്ഡേറ്റ് ആയിട്ടുണ്ടെൽ ഒന്ന് പറയാമോ ആരെങ്കിലും pls
അധ്യായം 27 part6 വന്നിട്ടുണ്ടോ 19 എന്ന ഒരു പേജ് കാണുന്നു പക്ഷെ അത് പഴയ ഭാഗം ആണ് കാണുന്നത്
Bro…
Njan onnu re number cheythathu aanu..
19 thanne aanu 27 part 6
എനിക്ക് കിട്ടിയില്ലല്ലോ ഇത്
Ivide 19 und bro
പുതിയ അപ്ലോഡ് ആയോ ചേട്ടായി
Kittunillalo
ഹർഷാപ്പി ഹാപ്പി ന്യൂ ഇയർ കുറച്ചു വൈകി വായിക്കാൻ തുടങ്ങാൻ സമയം ഇല്ലായിരുന്നു…. എന്തായാലും ഇഷ്ടം പോലെ സമയം ഉണ്ടല്ലോ അടുത്ത പാർട്ട് വരാൻ അപ്പോ പിന്നെ ഞാനും ഒന്ന് ലേറ്റ് ആക്കി തല്ക്കാലം ഇത് പിടി
?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????☘️?☘️?☘️?☘️?☘️?☘️?☘️??☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️?☘️?☘️?☘️☘️☘️☘️?☘️?☘️?☘️☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️?☘️☘️☘️☘️☘️?☘️?☘️?☘️?☘️☘️?☘️☘️☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️☘️☘️☘️☘️☘️☘️?☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️?☘️?☘️☘️☘️?☘️?☘️☘️☘️??☘️?☘️?☘️?☘️?☘️☘️?☘️☘️?☘️☘️?☘️?☘️☘️?☘️?☘️☘️?☘️?☘️??☘️?☘️☘️☘️?☘️?☘️☘️?☘️☘️☘️?☘️?☘️?☘️?☘️?☘️☘️☘️?☘️☘️☘️?☘️☘️☘️☘️?☘️?☘️☘️?☘️?☘️??☘️☘️??☘️☘️?☘️?☘️??☘️☘️?☘️?☘️??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
ഇപ്പോൾ ഒരു KGF ഫീൽ ആയപോലെ ഒരു തോന്നൽ
Onnum parayaanilla. Poli..
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഇപ്പൊ theme of lord Shiva കെട്ടൊണ്ടിരിക്കുകയാണ്.
എന്റെ രണ്ടു സൈഡിലും സ്പീക്കർ കൊണ്ട് വെച്ച പോലുണ്ട്
Dear Harsha,
I’ve gone through the entire part taking almost 6 hours but with particular intervals. Around 1.00AM completed.
It is really a great experience and eagerly waiting for the next parts.
Wishing you all the best.
SANAL
ഹർഷപ്പി ,തിരക്കുകൾ കൊണ്ടൊന്നും അല്ല .. ഒന്നൊതുക്കാൻ പറ്റാത്ത തിരക്കുകൾ ഒന്നും ആർക്കുമുണ്ടാവില്ല എന്നല്ലേ .. ആദ്യ വട്ടം വായിച്ചിട്ടു തീർന്നപ്പോ ഫുൾ ബ്ലാങ്ക് ആയ ഒരു ഫീൽ ആയിരുന്നു .. കഥയോടൊപ്പം ഇനിയും മുന്നോട്ട് കുതിക്കാൻ ഉള്ള ആവേശം .. അതിനാൽ ഒരിക്കൽ കൂടെ വായിച്ചിട്ട് കമന്റ് ഇടാം എന്ന് കരുതി .. പിന്നെ ആദ്യം തന്നെ വിയർഷിച്ചു തുടങ്ങട്ടെ ചാരുവിന്റെ ഭാഗം ഒന്ന് അമ്പരിപ്പിച്ചെങ്കിലും അപ്പുവിന്റെ സ്റ്റണ്ട് ആ ഭീകര ലെവൽ ആയില്ല .. കുറെ നേരം ആദി തന്നെ ആയിരുന്നു , കാലഭൈരവൻ മിന്നല്പിണറായതു പിന്നെയാണ് .. ദൊരൈസ്വാമി കറുവാടിയുടെ മർമം ഇഷ്ടപ്പെട്ടു കേട്ടോ .. ആദി ആ ശിവലിംഗപ്രതിഷ്ഠ നടത്തിയപ്പോ എന്റെ മനസ്സിൽ വന്നത് ബാഹുബലിയിലെ അവസാനത്തെ സീൻ ആണ്. മഹാശയന്റെ തല ആ ചുവട്ടിൽ വരണം എന്ന തോന്നൽ .. പിന്നെ നമ്മുടെ ചിന്ന മച്ചാനും പെരുമാൾ തലൈവരും പൊളിച്ചു .. പാറുവിനെ ഓർക്കുമ്പോ എല്ലാം ഇപ്പൊ ഒരു വിഷമമാണ്. ഒരു വാക്ക് മോളും മിണ്ടാതെ ആകാര്യത്തിൽ അപ്പു കാണിക്കുന്ന വാശിയോട് ദേഷ്യവും ..എന്നാലും ഹോസ്പിറ്റലിലെ റൊമാന്റിക് സീൻ ഒക്കെ പൊളിച്ചു .. പേര് വാക്കു കൊടുത്തു പറ്റിച്ചതുമെന്നുമല്ലലോ ..ഇന്നും അവൾക്കറിയില്ലല്ലോ അവന്റെ മനസ്സ് ..അറിയാതെ ഇഷ്ടപെടുവല്ലേ ..വൈഗ എന്തായാലും അപ്പു മാമാവെ കൊണ്ടേ പോകുള്ളൂ .. ചെക്കൻ യോഗി ആവാൻ നോക്കുമ്പോഴാ വെറുതെ കണ്ട്രോൾ കളയാൻ .. അത് പോലെ ഇന്ദുവിനോട് കഥ പറയാത്തത് മറ്റൊരു നാടകീയ മുഹൂർത്തത്തിലേക്കുള്ള നാന്ദി പോലെ തോന്നുന്നു ..എന്നാലും മര്യാദക്ക് നടന്ന അമറുവിനെ വഴിതെറ്റിച്ചത് മറ്റേ ഇടപാടായി പോയി .. ശിവലഹരിയിലേക്കയത് കൊണ്ട് ക്ഷമിച്ചു ..അഖിൽ പോലെ ആഭിചാരം ഒക്കെ സൂപ്പർ ആയിരുന്നു .നന്നായി പഠിച്ച ലക്ഷണമുണ്ടല്ലോ . പക്ഷെ നമ്മുടെ ആദിയുടെ ഫോട്ടോ എങ്ങനെ അവരുടെ കയ്യിൽ എത്തി എന്നുള്ളതാണ് കൺഫ്യൂഷൻ.ഏതായാലും അപ്പു ഡയനാമിറ്റ് ആണെന്ന് ഗുജറാത്തികൾക്കു വരെ മനസ്സിലായി .. പിന്നെ കണ്ണന് കുവലയപീഠം പോലെ രുദ്രതേജന് രക്തദന്തൻ അല്ലെ,സപ്പോര്ടിനു കുവലയൻ കുതിരയും .. ശിവാനിയുടെയും ശങ്കരന്റെയും ചാരുവിന്റെയും വേദനകൾ മഹാശയന്റെ നെഞ്ചത്ത് തീർക്കണം .. മിഹിരൻമാരോ കാലഹികളോ വരട്ടെ .. ശ്രോനപദന്റെ കണ്ണുകളിൽ നിന്ന് അപ്പുവിനെ മറച്ചു പിടിക്കുന്നതാരാണെന്നു എന്നാണ് മറ്റൊരു സംശയം .. ഭഗവാൻതന്നാവും അല്ലെ .. പലതും മനു തന്നെ ചോദിക്കുന്നത് കൊണ്ട് ചോദ്യങ്ങൾ കുറഞ്ഞു .. അത് പോലെ പുലിവേലനായകം ..ഹോ വൻ ഇൻട്രോ . ഞാൻ ആദ്യം കരുതിയത് കലഹികളെ എതിരിടാൻ ആധിയെ തുണക്കാൻ വരുന്നതാവും എന്ന .. ആള് പുലി തന്നെ കേട്ടോ ..പാട്ടുകൾ എല്ലാം കേട്ട് ..ആസ്വദിച്ചു .. യോഗയും ഭോഗിയും ബ്രാഹ്മണനും ചണ്ടാളനും ആയ ശങ്കരനായി കാത്തിരിക്കാം ..
Adutha part enna bro edunnathu 2 divasam aye ullu e story kandit urakkam ellathe vayichu ethuvare ethi onnim parayan ella adipoli story njan vayichathil vechu enik ettavum eshtapetta story ethanu bro love you adutha partinu vendi kathirikka vegam tharane bro
Adutha part und bro
Part 6
കിട്ടുന്നില്ല
പഴയ part തന്നെ ആണ് 19ൽ
Part 6 എവിടെ