അപരാജിതന്‍ 18 [Harshan] 10305

“രാജശേഖരനു ഹാർട്ടു പ്രോബ്ലം വന്നിരുന്നു , പക്ഷെ അയാളും രക്ഷപ്പെട്ടു ”

“ഇല്ല അതൊരു  രക്ഷപെടലൊന്നും അല്ല ,,,അതൊരു തുടക്കം മാത്രം ആണ് ,,അയാളുടെ മകൾക്കു ഒരു പ്രശനവും വന്നില്ലേ ”

“ഇല്ല ,,ഇതുവരെ ഒന്നുമില്ല ”

“ഞാൻ പറഞ്ഞിരുന്ന പോലെ അയാളുടെ വീടിന്‍റെ ഫോട്ടോ കൊണ്ട് വന്നിട്ടുണ്ടോ ?”

ഗീതാഞ്ജലി തന്‍റെ ബാഗിൽ നിന്നും പാലിയം തറവാടിന്‍റെ ഫോട്ടോ എടുത്ത് അയാൾക്ക് മുന്നിലുള്ള പീഠത്തിൽ വെച്ചു

“അയാൾ കുറച്ചു നേരം അതിൽ നോക്കി

എന്നിട്ടു മുകളിൽ ഭിത്തിയിൽ കൊത്തി വെച്ചിരിക്കുന്ന അഹ്‌റിമാൻ രൂപത്തിൽ കുറച്ചു നേരം നോക്കി

എന്നിട്ടു ആ ഫോട്ടോ തീക്കു മുന്നിലായി കാണിച്ചു

“വിചാരിക്കുന്ന പോലെ അല്ല ,,,,ആ വീടിനു ഒരു ദിവ്യശക്തിയുടെ സംരക്ഷണം ഉണ്ട് , ആ സംരക്ഷണം നഷ്ടമാകാതെ അവിടേക്കു പൈശാചികശക്തികളെ  അയക്കുവാൻ സാധ്യമല്ല,,,”

 

അതുകേട്ടു ഗീതാഞ്ജലി ആകെ നിരാശയായി

 

“ബസ്തവർജി ,,, അവരെ ഏതു ആപത്തിലും രക്ഷപ്പെടുത്തുന്ന ഒരു യുവാവ് ഉണ്ട് ,,ആ യുവാവ് ആണ് രാജശേഖരന്‍റെ മകനെയും മകളെയും ഭാര്യയെയും ഒക്കെ പല അപകടങ്ങളിൽ നിന്നും രക്ഷപെടുത്തിയത്”

 

“അങ്ങനെ ഒരാളോ …,,,എങ്കിൽ അവനെ സൂക്ഷിക്കണ൦ ,,അവനെ കൂടെ ഇല്ലാതെ ആക്കേണ്ടി വരും ,,,,പക്ഷെ അവനുമായി നിങ്ങൾക്ക് ശത്രുത ഉണ്ടോ ,,?”

 

“ശത്രുത ഒന്നും ഇല്ല ,,,പക്ഷെ അവൻ ജീവനോടെ ഇരുന്നാൽ പാലിയത്തെ ഒരു ആൾക്കും ഒന്നും സംഭവിക്കില്ല എന്ന് ഉറപ്പാണ് ”

 

“അത് കേട്ട് ബസ്തവർ ,,ഒന്ന് നേരെ ഇരുന്നു ,,, എങ്കിൽ ഇനിയുള്ള കര്‍മ്മങ്ങളില്‍ അവനെയും ഉള്‍പ്പെടുത്തേണ്ടി വരും “

 

“ഇന്ന് ചെയാൻ സാധിക്കുമോ ,,ബസ്തവർജി ”

 

“തീർച്ചയായും ,,,,പന്നിയെ കൊന്നു പന്നിയുടെ ചോരയും കുടലും  എടുക്കണം ,, കൂടാതെ കരിംപൂച്ചയുടെ തലകളും”

അവിടെ ഒരു വലിയ ഇരുമ്പു ചട്ടി തീയിൽ പുകഞ്ഞു കൊണ്ടിരിക്കുകയായിരുന്നു

പുക മണം വന്നപ്പോൾ ബസ്തവർ എഴുന്നേറ്റു

ഒരു മൂലയിൽ നിന്നും ഒരു ബ്രൗൺ നിറത്തിലുള്ള ചാക്ക് എടുത്തു

ആ രണ്ടു സ്ത്രീകളെ കൂടെ വിളിച്ചു സഹായത്തിനു

അവർ എഴുന്നേറ്റു ചെന്നു

 

ബസ്തവർ ആ ചാക് തുറന്നു

ആ ചാക്കിലെ കാഴ്ച കണ്ടു രണ്ടു പേരും ഭയന്ന് പിന്നോട്ട് മാറി

മനുഷ്യന്‍റെ കൈമുട്ട് മുതൽ കൈവിരൽ വരെ നീളവും അതെ വലുപ്പവും ഉള്ള വനത്തിൽ കാണുന്ന കറുത്ത തേരട്ടകൾ, കൈപ്പത്തിയോളം വലുപ്പത്തിൽ കൊടിയ വിഷമുള്ള കരിന്തേളുകൾ , രണ്ടു തലകൾ ഉള്ള ഇരുതല മൂരികൾ, കൈപ്പത്തിയോളം വലുപ്പത്തിൽ പഴുതാരകൾ

 

അയാൾ ചാക്കിലേക് കൈ ഇട്ടു ആ വൃത്തികെട്ട ജീവികളെ കൈ കൊണ്ട് എടുത്തു

അയാൾ അത് ചെയ്യുന്നത് കണ്ടു ഇരുവർക്കും അറപ്പും മനം പിരട്ടലും ഉണ്ടായി

ഭയത്തോടെ ഇരുവരും കണ്ണുകൾ പൊത്തി

 

അയാൾ ആ തീപിടിച്ചു ചുവന്ന വലിയ ചട്ടിയിലേക് ആ ജീവികളെ കൈകൊണ്ടു വാരി ഇട്ടു

ചുട്ടു പഴുത്ത ചട്ടിയിൽ അവയുടെ ദേഹം മുട്ടിയപ്പോൾ തന്നെ പുകഞ്ഞ ദുർഗന്ധം പുറത്തേക് വമിച്ചു

ആ ചട്ടി മൂടത്തക്ക വണ്ണം നിറയെ തേരട്ടകളെയും കരിന്തേളുകളെയും ഇരുതലമൂരികളെയും പഴുതാരകളേയും  നിറച്ചു

 

വൃത്തികെട്ട ഗന്ധം അവിടെ നിറഞ്ഞു

ചുട്ടു പഴുത്ത ഇരുമ്പു ചട്ടിയിൽ കിടന്നു ഇരുതലമൂരിയും അട്ടകളും തല ഉയർത്തി

ഒടുവിൽ സകലതും ചത്തൊടുങ്ങി

തീയുടെ ചൂടിൽ ഒടുവിൽ ചട്ടിക്കുള്ളിൽ തീ പിടിച്ചു

ആ ജീവികളുടെ ശരീര൦ കത്തി തുടങ്ങി

തീ ആളിക്കത്തുവാൻ അയാൾ അതിൽ മണ്ണെണ്ണയും ഒഴിച്ച് കൊണ്ടിരുന്നു

അരമണിക്കൂർ കൊണ്ട് എല്ലാം കത്തി അമർന്നു

കറുത്ത കരിക്കട്ട ചാരം ബാക്കിയായി

ആഭിചാര കർമ്മങ്ങൾക്കുപയോഗിക്കുന ഇഴജന്തുക്കളുടെ ദേഹം കത്തിച്ച കരി

അയാൾ അത് വാരി ഒരു ചെമ്പു പാത്രത്തിൽ നിറച്ചു

 

ഭയപ്പാടോടെ ആണ് രണ്ടു സ്ത്രീകളും അതൊക്കെ നോക്കി നിന്നത്

അതിനു ശേഷം മുൻപിരുന്ന സ്ഥലത്തേക്ക് വീണ്ടും നടന്നു

 

പഴയ പോലെ തന്നെ ഇരുന്നു

“ഫോട്ടോകൾ കൊണ്ട് വന്നിട്ടുണ്ടോ ?” അയാൾ ചോദിച്ചു

 

“ഉണ്ട് ,,” എന്ന് പറഞ്ഞു ഗീത തന്‍റെ ബാഗിൽ നിന്നും രാജശേഖരന്‍റെയും മാലിനിയുടെയും ശ്യാമിന്‍റെയും പാറുവിന്‍റെയും ഫോട്ടോ എടുത്തു പീഠത്തിൽ വെച്ചു. പെട്ടെന്നു എന്തോ ഓര്‍ത്ത പോലെ ഗീത വീണ്ടും ബാഗില്‍ കൈയിട്ടു ഒരു ഫോട്ടോ കൂടെ എടുത്തു , അത് കൂടെ പീഠത്തില്‍ വെച്ചു.

 

ആദിശങ്കര൯ എം ജെ ക്രിയേഷന്‍സ് ല്‍ വെച്ചു പരസ്യത്തിനായി എടുത്ത  ഒരു മോഡല്‍ ഫോട്ടോ ആയിരുന്നു അത്.

 

ബസ്തവര്‍  ആ ഫോട്ടോയിൽ നോക്കി , ഈ യുവാവ് ഒരു വീരന്‍ തന്നെ ,,” അയാൾ പറഞ്ഞു

 

എല്ലാവരുടെയും ഫോട്ടോകള്‍ സെപേറെറ്റാക്കി കീറി മാറ്റി

മൊത്തം അഞ്ചു ഫോട്ടോകള്‍.

 

“ആ കുടുംബത്തിലെ എല്ലാവരെയും ഒരു സമയം ബാധിപ്പികാന്‍ സാധിക്കില്ല, നമ്മുടെ കര്‍മ്മങ്ങള്‍ എളുപ്പം പ്രവേശിക്കുന്ന ആത്മാവിനെ കണ്ടുപിടിച്ച് അതിലൂടെ വേണം മറ്റുള്ളവരിലേക്ക് അഹൃമാന്‍ കര്‍മ്മങ്ങളുടെ തിക്തഫലം പ്രവേശിപ്പിക്കുവാന്‍ ,, അതിനായി ചില കര്‍മ്മങ്ങളിലൂടെ ആ ആത്മാവിനെ നമുക്കു കണ്ടുപിടിക്കണം.” ബസ്തവര്‍ പറഞ്ഞു

 

അയാള്‍ ഇരുമ്പുപീഠത്തില്‍ കാഞ്ഞിരമരത്തിന്‍റെ ചീളുകള്‍ വിരിച്ചു.

അതിനു മുകളിലായി ശ്മശാന ഭൂമിയിലെ മണ്ണ് വിതറി.

അതിനു മുകളിൽ അവർ ഉണ്ടാക്കിയ  ആ കരി വിതറി , മനുഷ്യന്‍റെ എല്ലു പൊടി വിതറി

അതിനു ശേഷം അയാള്‍ അടച്ചു വെച്ച ഒരു പാത്ര0 തുറന്നു കൈയിട്ടു ഒരു മാംസ പിണ്ഡം പുറത്തേക്കേടുത്തു.

ആറുമാസം പ്രായമായ ഒരു പെൺകുഞ്ഞിന്‍റെ ജീവനില്ലാത്ത  ഭ്രൂണം ആയിരുന്നു

ആ ഭ്രൂണം കത്തി കൊണ്ട് പിളർന്നു അതിലെ ചോര ആ മണ്ണിൽ വീഴിപ്പിച്ചു.

അതിനു ശേഷം പാലിയത്തുള്ളവരുടെ ഫോട്ടോകൾ ആ ദ്രവ്യങ്ങളിൽ കുത്തി ചാരി നിർത്തി.

 

ഭയത്തോടെ ആണ് ഗീതയും സുപ്രിയയും ആ കർമ്മങ്ങൾ നോക്കി ഇരുന്നത്.

അയാൾ കറുത്ത പുക വമിക്കുന്ന അഗ്നികുണ്ഠത്തിൽ ദ്രവ്യങ്ങൾ സമർപ്പിച്ചു

അതിനു ശേഷം അവെസ്തൻ ഭാഷയിൽ അഹ്‌രിമാൻ എന്ന സാത്താനിക മൂർത്തിയുടെ നൂറ്റി ഒന്ന് നാമങ്ങൾ ജപിച്ചു കൊണ്ടിരുന്നു

Updated: September 14, 2021 — 12:22 pm

252 Comments

  1. 18 started ??

  2. വിനോദ് കുമാർ ജി ❤

    ❤❤♥?

  3. അന്തകാരം

    ഇപോ ഉറങ്ങുന്നത് തന്നെ 4 മണിക്കാ ചുടല യെ പോലെ പലതും പറയാൻ തുടങ്ങി പ്രാന്തനെ പോലെ കഥ വായിച്ഛ് പൊട്ടിച്ചിരിക്കാനും അറിയാതെ കണ്ണുകൾ നിറയാനും തുടങ്ങി ഈ കഥ എന്നെ പ്രാന്തനക്കി മാറ്റിയിരിക്കുന്നു i’m thrilled and addicted this is the sorry like a drug.?❤️

  4. പഴയ part തന്നെ ആണ്

    1. Part 19 ആണ് last..അടുത്ത part march 11 inu വരും

  5. കിട്ടുന്നില്ല

  6. *വിനോദ്കുമാർ G*❤

    കാത്തിരിക്കുന്നു മാർച്ച്‌ 11 ഹർഷൻ bro ❤

  7. Entha paraya appune onu neril kandirunenkil enu thonum pinne mani chettanum valyammayum. Appu rajakumaran aayi paarunte muthassi de munnil nilkkana scene eppozhum orkkum. Soophide karyangalum. Ellam kudi നേരിട്ട് kanuna oru avastha. Mothathil ee comment oru aviyal aayi poyi. Kshemikkuka. Aparajithan ❤️❤️❤️❤️

  8. പുതിയ ഭാഗം എപ്പോഴാണ് പേജിൽ പോസ്റ്റ്‌ ചെയ്യുന്നേ

    1. 19 vare undallo bro
      20 21 randu bhagam
      march 11 shivrathri varum

  9. അപ്പുവിന്റെ മുത്തശ്ശി അല്ലെ ഗർഭിണിയായ അജല

  10. Boss part 6 ennanu iranguthau.waiting

    1. Ivide 19 aanu
      Part 6

  11. ഡിസംബർ 5ന് ഇറങ്ങിയ അദ്ധ്യായം 27ൽ 5 വരെ വായിച്ചു അതിന് ശേഷം പുതിയത് അപ്‌ഡേറ്റ് ആയിട്ടുണ്ടെൽ ഒന്ന് പറയാമോ ആരെങ്കിലും pls

  12. അധ്യായം 27 part6 വന്നിട്ടുണ്ടോ 19 എന്ന ഒരു പേജ് കാണുന്നു പക്ഷെ അത് പഴയ ഭാഗം ആണ് കാണുന്നത്

    1. Bro…
      Njan onnu re number cheythathu aanu..
      19 thanne aanu 27 part 6

      1. എനിക്ക് കിട്ടിയില്ലല്ലോ ഇത്

        1. Ivide 19 und bro

          1. പുതിയ അപ്ലോഡ് ആയോ ചേട്ടായി

      2. Kittunillalo

  13. ഹർഷാപ്പി ഹാപ്പി ന്യൂ ഇയർ കുറച്ചു വൈകി വായിക്കാൻ തുടങ്ങാൻ സമയം ഇല്ലായിരുന്നു…. എന്തായാലും ഇഷ്ടം പോലെ സമയം ഉണ്ടല്ലോ അടുത്ത പാർട്ട്‌ വരാൻ അപ്പോ പിന്നെ ഞാനും ഒന്ന് ലേറ്റ് ആക്കി തല്ക്കാലം ഇത് പിടി
    ?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????☘️?☘️?☘️?☘️?☘️?☘️?☘️??☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️?☘️?☘️?☘️☘️☘️☘️?☘️?☘️?☘️☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️?☘️☘️☘️☘️☘️?☘️?☘️?☘️?☘️☘️?☘️☘️☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️☘️☘️☘️☘️☘️☘️?☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️?☘️?☘️☘️☘️?☘️?☘️☘️☘️??☘️?☘️?☘️?☘️?☘️☘️?☘️☘️?☘️☘️?☘️?☘️☘️?☘️?☘️☘️?☘️?☘️??☘️?☘️☘️☘️?☘️?☘️☘️?☘️☘️☘️?☘️?☘️?☘️?☘️?☘️☘️☘️?☘️☘️☘️?☘️☘️☘️☘️?☘️?☘️☘️?☘️?☘️??☘️☘️??☘️☘️?☘️?☘️??☘️☘️?☘️?☘️??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  14. ഇപ്പോൾ ഒരു KGF ഫീൽ ആയപോലെ ഒരു തോന്നൽ

  15. Onnum parayaanilla. Poli..

  16. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  17. അപരാജിതൻ

    ഇപ്പൊ theme of lord Shiva കെട്ടൊണ്ടിരിക്കുകയാണ്.
    എന്റെ രണ്ടു സൈഡിലും സ്പീക്കർ കൊണ്ട് വെച്ച പോലുണ്ട്

  18. Dear Harsha,

    I’ve gone through the entire part taking almost 6 hours but with particular intervals. Around 1.00AM completed.

    It is really a great experience and eagerly waiting for the next parts.

    Wishing you all the best.

    SANAL

  19. ഹർഷപ്പി ,തിരക്കുകൾ കൊണ്ടൊന്നും അല്ല .. ഒന്നൊതുക്കാൻ പറ്റാത്ത തിരക്കുകൾ ഒന്നും ആർക്കുമുണ്ടാവില്ല എന്നല്ലേ .. ആദ്യ വട്ടം വായിച്ചിട്ടു തീർന്നപ്പോ ഫുൾ ബ്ലാങ്ക് ആയ ഒരു ഫീൽ ആയിരുന്നു .. കഥയോടൊപ്പം ഇനിയും മുന്നോട്ട് കുതിക്കാൻ ഉള്ള ആവേശം .. അതിനാൽ ഒരിക്കൽ കൂടെ വായിച്ചിട്ട് കമന്റ് ഇടാം എന്ന് കരുതി .. പിന്നെ ആദ്യം തന്നെ വിയർഷിച്ചു തുടങ്ങട്ടെ ചാരുവിന്റെ ഭാഗം ഒന്ന് അമ്പരിപ്പിച്ചെങ്കിലും അപ്പുവിന്റെ സ്റ്റണ്ട് ആ ഭീകര ലെവൽ ആയില്ല .. കുറെ നേരം ആദി തന്നെ ആയിരുന്നു , കാലഭൈരവൻ മിന്നല്പിണറായതു പിന്നെയാണ് .. ദൊരൈസ്വാമി കറുവാടിയുടെ മർമം ഇഷ്ടപ്പെട്ടു കേട്ടോ .. ആദി ആ ശിവലിംഗപ്രതിഷ്ഠ നടത്തിയപ്പോ എന്റെ മനസ്സിൽ വന്നത് ബാഹുബലിയിലെ അവസാനത്തെ സീൻ ആണ്. മഹാശയന്റെ തല ആ ചുവട്ടിൽ വരണം എന്ന തോന്നൽ .. പിന്നെ നമ്മുടെ ചിന്ന മച്ചാനും പെരുമാൾ തലൈവരും പൊളിച്ചു .. പാറുവിനെ ഓർക്കുമ്പോ എല്ലാം ഇപ്പൊ ഒരു വിഷമമാണ്. ഒരു വാക്ക് മോളും മിണ്ടാതെ ആകാര്യത്തിൽ അപ്പു കാണിക്കുന്ന വാശിയോട് ദേഷ്യവും ..എന്നാലും ഹോസ്പിറ്റലിലെ റൊമാന്റിക് സീൻ ഒക്കെ പൊളിച്ചു .. പേര് വാക്കു കൊടുത്തു പറ്റിച്ചതുമെന്നുമല്ലലോ ..ഇന്നും അവൾക്കറിയില്ലല്ലോ അവന്റെ മനസ്സ് ..അറിയാതെ ഇഷ്ടപെടുവല്ലേ ..വൈഗ എന്തായാലും അപ്പു മാമാവെ കൊണ്ടേ പോകുള്ളൂ .. ചെക്കൻ യോഗി ആവാൻ നോക്കുമ്പോഴാ വെറുതെ കണ്ട്രോൾ കളയാൻ .. അത് പോലെ ഇന്ദുവിനോട് കഥ പറയാത്തത്‌ മറ്റൊരു നാടകീയ മുഹൂർത്തത്തിലേക്കുള്ള നാന്ദി പോലെ തോന്നുന്നു ..എന്നാലും മര്യാദക്ക് നടന്ന അമറുവിനെ വഴിതെറ്റിച്ചത് മറ്റേ ഇടപാടായി പോയി .. ശിവലഹരിയിലേക്കയത് കൊണ്ട് ക്ഷമിച്ചു ..അഖിൽ പോലെ ആഭിചാരം ഒക്കെ സൂപ്പർ ആയിരുന്നു .നന്നായി പഠിച്ച ലക്ഷണമുണ്ടല്ലോ . പക്ഷെ നമ്മുടെ ആദിയുടെ ഫോട്ടോ എങ്ങനെ അവരുടെ കയ്യിൽ എത്തി എന്നുള്ളതാണ് കൺഫ്യൂഷൻ.ഏതായാലും അപ്പു ഡയനാമിറ്റ് ആണെന്ന് ഗുജറാത്തികൾക്കു വരെ മനസ്സിലായി .. പിന്നെ കണ്ണന് കുവലയപീഠം പോലെ രുദ്രതേജന്‌ രക്തദന്തൻ അല്ലെ,സപ്പോര്ടിനു കുവലയൻ കുതിരയും .. ശിവാനിയുടെയും ശങ്കരന്റെയും ചാരുവിന്റെയും വേദനകൾ മഹാശയന്റെ നെഞ്ചത്ത് തീർക്കണം .. മിഹിരൻമാരോ കാലഹികളോ വരട്ടെ .. ശ്രോനപദന്റെ കണ്ണുകളിൽ നിന്ന് അപ്പുവിനെ മറച്ചു പിടിക്കുന്നതാരാണെന്നു എന്നാണ് മറ്റൊരു സംശയം .. ഭഗവാൻതന്നാവും അല്ലെ .. പലതും മനു തന്നെ ചോദിക്കുന്നത് കൊണ്ട് ചോദ്യങ്ങൾ കുറഞ്ഞു .. അത് പോലെ പുലിവേലനായകം ..ഹോ വൻ ഇൻട്രോ . ഞാൻ ആദ്യം കരുതിയത് കലഹികളെ എതിരിടാൻ ആധിയെ തുണക്കാൻ വരുന്നതാവും എന്ന .. ആള് പുലി തന്നെ കേട്ടോ ..പാട്ടുകൾ എല്ലാം കേട്ട് ..ആസ്വദിച്ചു .. യോഗയും ഭോഗിയും ബ്രാഹ്മണനും ചണ്ടാളനും ആയ ശങ്കരനായി കാത്തിരിക്കാം ..

  20. Adutha part enna bro edunnathu 2 divasam aye ullu e story kandit urakkam ellathe vayichu ethuvare ethi onnim parayan ella adipoli story njan vayichathil vechu enik ettavum eshtapetta story ethanu bro love you adutha partinu vendi kathirikka vegam tharane bro

    1. Adutha part und bro
      Part 6

      1. കിട്ടുന്നില്ല

      2. പഴയ part തന്നെ ആണ് 19ൽ

        1. Part 6 എവിടെ

Comments are closed.