അപരാജിതന്‍ 18 [Harshan] 10308

 

“അതൊക്കെ അഭിനയമാടി ,,,നീ തന്നെ അല്ലെ അന്ന് ,,,അവൾ ഹോസ്പിറ്റലിൽ ആയപ്പോ എന്നോട് പറഞ്ഞിരുന്നത് ,,അവൾ എന്നെ ഇഷ്ടപെടുന്നതായി ഒക്കെ അഭിനയിക്കുകയാണ് അവളുടെ കാര്യം കാണാൻ ആയി എന്നൊക്കെ ,,,,ഇപ്പോ എന്താ മാറ്റി പറയുന്നേ ?”

 

“അത് അന്ന് അങ്ങനെ ആയിരുന്നു ,,,ഇന്നങ്ങനെ അല്ല ….”

“അവളെ ,,,,,ആ രാജശേഖരന്‍റെ മകളല്ലേ ,,,,,ഇങ്ങനെ ഒക്കെ കാണിക്കും അതൊക്കെ സഹതാപം കിട്ടാനും അതിലൂടെ എന്തെങ്കിലും ഒക്കെ നേടിയെടുക്കാനും ആണ് ,,അല്ലാതെ വേറെ ഒന്നുമില്ല ”

 

“അങ്ങനെ പറയെല്ലേ അപ്പു ”

 

“ഞാൻ അങ്ങനെയെ പറയു ,,,,,,,,,,,”

“എങ്കിൽ നീ പറ ,,,നീ അവളെ സത്യമായും വെറുക്കുന്നുണ്ടോ ,,,അമ്മ സത്യം ”

“വെറുപ്പ് ഒന്നും ഇല്ല ,,പക്ഷെ ഇഷ്ടം ഇല്ല ,,,”

“അത് കേട്ടാ മതി ,,അവൾ നിന്‍റെ തന്നെ ആകും നോക്കിക്കോ ”

“പിന്നെ ,,,,എനിക്ക് വേണ്ട ,,, അവൾ എന്‍റെ ആകുകയും വേണ്ട ,,,

അവന്‍ കൂടുതല്‍ ഒന്നും പറയാതെ ഫോണ്‍ വെച്ചു

ഫോണ്‍ ഒക്കെ വെച്ചു ദേവിക ഇരുന്നു ചിന്തിച്ചപ്പോള്‍ ആണ് പാറു കണ്ട സ്വപ്നത്തെ അവള്‍ക്ക് ഓര്മ്മ വന്നത്

ബ്രാഹ്മണശൈലിയില്‍ അവളുടെ സ്വപ്നത്തില്‍ കണ്ട വിവാഹം

അതിലെ പയ്യന് അപ്പുവിന്‍റെ മുഖവും

ഇപ്പോ അറിയാന്‍ കഴിഞ്ഞത് അപ്പു ഒരു വൈഷ്ണവബ്രാഹ്മണന്‍ ആണെന്നും

എല്ലാം അവളെ ഒരുപാട് അത്ഭുതപ്പെടുത്തുകയായിരുന്നു

സ്വപ്നങ്ങള്‍ സത്യമാകുന്നു

അപ്പുവിലും പാറുവിലും എന്തൊക്കെയോ രഹസ്യങ്ങള്‍ ഉണ്ട് എന്നു ദേവികയ്ക്ക് വ്യക്തമായി

 

(26)

പിറ്റേന്ന്

ബ്രാഹ്മമുഹൂര്‍ത്തത്തില്‍ തന്നെ ഭാര്‍ഗ്ഗവഇല്ലത്ത് എല്ലാവരും ഉണര്‍ന്നു.

വൈദിക ആചാര്യന്‍മാര്‍ പുലര്‍ച്ചയോടെ പൂജകള്‍ ആരംഭിച്ചു.

നാടും നാട്ടുകാരും ഇല്ലത്തേക്ക് വന്നു തുടങ്ങി

നിരവധി ഉപഹാരങ്ങളും കൈകളിലെന്തി

വരുന്നവരെല്ലാവരും പൂജകളില്‍ പങ്ക് കൊണ്ടു

അന്നത്തെ പ്രധാന ആചാര്യന്‍ അവരുടെ ഗുരുനാഥന്‍ കൂടി ആയിരുന്ന ആദവനാഥ ഭാര്‍ഗ്ഗവന്‍ ആയിരുന്നു,

വല്ല്യമ്മക്ക് ആ കാര്യത്തില്‍ നിര്‍ബന്ധം ഉണ്ടായിരുന്നു അപ്പുവിന്റ്റെ ഉപനായന ചടങ്ങ് അദ്ദേഹം തന്നെ നടത്തി കൊടുക്കണം എന്ന് , പൂജകള്‍ നടന്നു കൊണ്ടിരുന്നു

ആദിശങ്ക൪നാരായണന്‍ എന്ന അപ്പുവിന്റ്റെ മാറില്‍ വേദമന്ത്രങ്ങളുടെ അകമ്പടിയോടെ പൂണൂല്‍ ധാരണം നടന്നു

അതിഥികള്‍ അവന്‍റെ ദേഹത്ത് പുഷ്പവൃഷ്ടി നടത്തി.

എല്ലാത്തിലും മുന്‍പിലായി കുടുംബത്തിന്‍റെ കാരണവര്‍ സ്ഥാനത്ത് നിന്നു കൊണ്ട് പെരുമാള്‍ ചുക്കാ൯ പിടിച്ചു.

അപ്പു മുണ്ട് തറ്റുടുത്ത് മെതിയടി ധരിച്ചു എഴുന്നേറ്റ് നിന്നു മറ്റ്  ആചാര്യന്‍മാര്‍ക്കും കുടുംബഅംഗങ്ങള്ക്കും ദക്ഷിണ കൊടുത്തു നമസ്കരിച്ചു

 

പെരുമാൾ തന്‍റെ കഴുത്തിൽ കിടന്ന പത്തു പവന്‍റെ സ്വർണ്ണമാല അപ്പുവിന്‍റെ കഴുത്തിൽ അണിയിച്ചു അവനെ കെട്ടിപിടിച്ചു

നരൻ അവന്‍റെ കയ്യിൽ ഒരു സ്വർണ്ണ ചെയിൻ അണിയിച്ചു

അങ്ങനെ അവനു വന്നവർ നിരവധി ഉപഹാരങ്ങൾ കൊടുത്തു

ഉച്ചയോടെ എല്ലാ ചടങ്ങുകളും കഴിഞ്ഞു

വിഭവസമൃദ്ധമായ സദ്യ ആണ് ഒരുക്കിയിരുന്നത്

സദ്യയില്‍ പാരമ്പര്യ തമിഴ് തെലുഗു ഭക്ഷണങ്ങള്‍ ആണ് തയ്യാറാക്കിയിരുന്നത്.

കൊണ്ടാട്ടങ്ങള്‍, വത്തലുകള്‍ ,  പൊരിയലുകള്‍ കുഴമ്പുകള്‍,  സാമ്പാര്‍ വിവിധ തരം രസങ്ങള്‍ ഏഴു കൂട്ടം പായസങ്ങള്‍ തുടങ്ങി വിവിധങളായ രുചി നിറഞ്ഞ ഭക്ഷണങ്ങള്‍

കൂടാതെ വന്ന എല്ലാ ആളുകള്‍ക്കും മധുരപലഹാരങ്ങള്‍ പാക്കറ്റുകളിലായി സമ്മാനിച്ചു കൂടെ വസ്ത്രങ്ങളും

അങ്ങനെ ഭാര്‍ഗ്ഗവഇല്ലത്തെ സന്തതിയുടെ യജ്ഞയോപവീതം ചടങ്ങുകൾ എല്ലാം പ്രൗഢ ഗംഭീരമായി തന്നെ നടന്നു

(27)

 

അന്ന് വൈകീട്ട് അപ്പു ഇന്ദുലേഖയെ ഫോണിൽ വിളിച്ചു

 

“ഇന്ദു കുഞ്ഞേ ”

“എന്താ കുഞ്ഞേ ”

“എന്താ പരിപാടി ?”

“കുറച്ചു പേപ്പർ പ്രെസെന്റേഷന്‍റെ ഒക്കെ തിരക്കുകളാ അപ്പു ”

“ആണോ ,,,,”

“അല്ല അപ്പു ,,,എന്തായി കാര്യങ്ങൾ ,, ആ സ്ക്രിപ്ട് വായിക്കാൻ കഴിയുന്ന ആളെ കിട്ടിയോ ?”

“ഇല്ല ഇന്ദുകുഞ്ഞേ ,,എന്നാലും ഒരു പ്രതീക്ഷ ഉണ്ട് കാരണം ഇവിടത്തെ ഗുരുനാഥൻ അതിനു കഴിയുന്ന ആളിലേക്കു സമയം ആകുമ്പോ എത്താനുള്ള വഴി പറഞ്ഞു തരാം എന്ന് പറഞ്ഞിട്ടുണ്ട്”

“ഗുരുനാഥനോ അതാരാ? ”

 

“വെല്യ ശക്തിമാൻ ആണ് ,,നല്ല പ്രായം ഒക്കെ ഉള്ള മനുഷ്യൻ ആണ് ശരിക്കും പറഞ്ഞ പരശുരാമനെ ഒക്കെ പോലെ ആണ് ,,,  ,,ആദവനാഥ ഭാർഗ്ഗവൻ എന്നാ പേര് ”

 

“അറിയാം ,,അപ്പു ,,,,പുണ്യാത്മാവ് ആണ് ,,, , വൈശാലിയിലെ പ്രജാപതി രാജകൊട്ടാരത്തിലെ പൂജയിൽ അദ്ദേഹം കാർമ്മികത്വം വഹിച്ചിട്ടുണ്ട് ,, അപൂർവമായ  ആയോധനമുറകൾ ഒക്കെ അറിയാവുന്ന ആൾ ആണ്”

“ഉവ്വ് ,,,അനുഭവ൦ ഉണ്ട് ഇന്ദുകുഞ്ഞെ ,,കണ്ടിരുന്നു അദ്ദേഹത്തിന്‍റെ സ്റ്റണ്ടുകൾ ഒക്കെ ,,പിന്നെ ഇന്ദുകുഞ്ഞെ ”

“എന്താ അപ്പു ”

“എനിക്കൊരു കാര്യം പറയാൻ ഉണ്ട് ”

“പറ എന്താ ”

“ഞാൻ ഇപ്പൊ എന്‍റെ അച്ഛന്‍റെ വീട്ടിൽ നിന്നാണ് സംസാരിക്കുന്നത് ”

അതുകേട്ടതോടെ ഇന്ദു ആകെ ആഹ്ലാദത്തിൽ നിറഞ്ഞവളായി മാറി

“സത്യമാണോ അപ്പു ”

“അതെ …”

“എന്‍റെ അച്ഛൻ വര്‍ഷങ്ങള്ക്കു മുന്നേ ഒരു റെയിൽവേസ്റ്റേഷനിൽ തിരക്കിൽ പെട്ട് പോയതായിരുന്നു ,, എന്‍റെ അമ്മയെ കുറിച്ചുള്ള അന്വേഷണം എന്നെ ഇപ്പൊ അച്ഛന്‍റെ കുടുംബത്തിൽ എത്തിച്ചു ,,എല്ലാത്തിനും നന്ദി പറയേണ്ടത് ഇന്ദുകുഞ്ഞിനോടു തന്നെ ആണ് ”

 

“അപ്പു ,,,,എനിക്ക് ഒരു നന്ദിയും വേണ്ട ,,,ഇത് കേട്ടപ്പോ തന്നെ എനിക് ഒരുപാട് ഒരുപാട് സന്തോഷം ആയി,,ആട്ടെ ഏതു കുടുംബത്തിൽ ആണ് അച്ഛൻ ജനിച്ചത് ?”

 

“ഇന്ദു കുഞ്ഞേ ,,, എനിക്ക് അത് ഫോണിൽ ഇപ്പൊ ഇന്ദുകുഞ്ഞിനോട് പറയാൻ പറ്റുന്ന ഒരു സ്ഥിതിയിൽ അല്ല ,,ഞാൻ എന്തായാലും ഇന്ദുകുഞ്ഞിനെ കാണാൻ വരുന്നുണ്ട് ,,അപ്പൊ നേരിട്ട് പറഞ്ഞാൽ പോരെ ,,,”

“ഹമ്,,,,,,,,,,,,,,,,,,,,,,,,ശരി ,,,,കുഴപ്പമില്ല ,,,,എല്ലാം അപ്പുവിന്‍റെ ഇഷ്ടം പോലെ ,,,,”

“മറ്റൊന്നുമല്ല ,,അത് എനിക്ക് ഇന്ദുകുഞ്ഞിന്‍റെ മുഖത്തു നോക്കി നേരിട്ട് പറയണം എന്നുണ്ട് ,,,അതോണ്ടാ ”

“അത് മതി അപ്പു ,,,,അപ്പു എന്താണോ ആഗ്രഹിക്കുന്നത് അതുപോലെ ചെയ്‌താൽ മതി ”

ഇന്ദുകുഞ്ഞെ വീട്ടിൽ എന്തൊക്കെ ഉണ്ട് വിശേഷങ്ങൾ ,,, ‘അമ്മ സുഖായി ഇരിക്കുന്നോ ?”

“ഉവ്വ് ,,,അപ്പു ,,,, ‘അമ്മ അപ്പൂനെ കുറിച്ച് തിരക്കിയിരുന്നു”

Updated: September 14, 2021 — 12:22 pm

252 Comments

  1. 18 started ??

  2. വിനോദ് കുമാർ ജി ❤

    ❤❤♥?

  3. അന്തകാരം

    ഇപോ ഉറങ്ങുന്നത് തന്നെ 4 മണിക്കാ ചുടല യെ പോലെ പലതും പറയാൻ തുടങ്ങി പ്രാന്തനെ പോലെ കഥ വായിച്ഛ് പൊട്ടിച്ചിരിക്കാനും അറിയാതെ കണ്ണുകൾ നിറയാനും തുടങ്ങി ഈ കഥ എന്നെ പ്രാന്തനക്കി മാറ്റിയിരിക്കുന്നു i’m thrilled and addicted this is the sorry like a drug.?❤️

  4. പഴയ part തന്നെ ആണ്

    1. Part 19 ആണ് last..അടുത്ത part march 11 inu വരും

  5. കിട്ടുന്നില്ല

  6. *വിനോദ്കുമാർ G*❤

    കാത്തിരിക്കുന്നു മാർച്ച്‌ 11 ഹർഷൻ bro ❤

  7. Entha paraya appune onu neril kandirunenkil enu thonum pinne mani chettanum valyammayum. Appu rajakumaran aayi paarunte muthassi de munnil nilkkana scene eppozhum orkkum. Soophide karyangalum. Ellam kudi നേരിട്ട് kanuna oru avastha. Mothathil ee comment oru aviyal aayi poyi. Kshemikkuka. Aparajithan ❤️❤️❤️❤️

  8. പുതിയ ഭാഗം എപ്പോഴാണ് പേജിൽ പോസ്റ്റ്‌ ചെയ്യുന്നേ

    1. 19 vare undallo bro
      20 21 randu bhagam
      march 11 shivrathri varum

  9. അപ്പുവിന്റെ മുത്തശ്ശി അല്ലെ ഗർഭിണിയായ അജല

  10. Boss part 6 ennanu iranguthau.waiting

    1. Ivide 19 aanu
      Part 6

  11. ഡിസംബർ 5ന് ഇറങ്ങിയ അദ്ധ്യായം 27ൽ 5 വരെ വായിച്ചു അതിന് ശേഷം പുതിയത് അപ്‌ഡേറ്റ് ആയിട്ടുണ്ടെൽ ഒന്ന് പറയാമോ ആരെങ്കിലും pls

  12. അധ്യായം 27 part6 വന്നിട്ടുണ്ടോ 19 എന്ന ഒരു പേജ് കാണുന്നു പക്ഷെ അത് പഴയ ഭാഗം ആണ് കാണുന്നത്

    1. Bro…
      Njan onnu re number cheythathu aanu..
      19 thanne aanu 27 part 6

      1. എനിക്ക് കിട്ടിയില്ലല്ലോ ഇത്

        1. Ivide 19 und bro

          1. പുതിയ അപ്ലോഡ് ആയോ ചേട്ടായി

      2. Kittunillalo

  13. ഹർഷാപ്പി ഹാപ്പി ന്യൂ ഇയർ കുറച്ചു വൈകി വായിക്കാൻ തുടങ്ങാൻ സമയം ഇല്ലായിരുന്നു…. എന്തായാലും ഇഷ്ടം പോലെ സമയം ഉണ്ടല്ലോ അടുത്ത പാർട്ട്‌ വരാൻ അപ്പോ പിന്നെ ഞാനും ഒന്ന് ലേറ്റ് ആക്കി തല്ക്കാലം ഇത് പിടി
    ?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????☘️?☘️?☘️?☘️?☘️?☘️?☘️??☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️?☘️?☘️?☘️☘️☘️☘️?☘️?☘️?☘️☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️?☘️☘️☘️☘️☘️?☘️?☘️?☘️?☘️☘️?☘️☘️☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️☘️☘️☘️☘️☘️☘️?☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️?☘️?☘️☘️☘️?☘️?☘️☘️☘️??☘️?☘️?☘️?☘️?☘️☘️?☘️☘️?☘️☘️?☘️?☘️☘️?☘️?☘️☘️?☘️?☘️??☘️?☘️☘️☘️?☘️?☘️☘️?☘️☘️☘️?☘️?☘️?☘️?☘️?☘️☘️☘️?☘️☘️☘️?☘️☘️☘️☘️?☘️?☘️☘️?☘️?☘️??☘️☘️??☘️☘️?☘️?☘️??☘️☘️?☘️?☘️??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  14. ഇപ്പോൾ ഒരു KGF ഫീൽ ആയപോലെ ഒരു തോന്നൽ

  15. Onnum parayaanilla. Poli..

  16. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  17. അപരാജിതൻ

    ഇപ്പൊ theme of lord Shiva കെട്ടൊണ്ടിരിക്കുകയാണ്.
    എന്റെ രണ്ടു സൈഡിലും സ്പീക്കർ കൊണ്ട് വെച്ച പോലുണ്ട്

  18. Dear Harsha,

    I’ve gone through the entire part taking almost 6 hours but with particular intervals. Around 1.00AM completed.

    It is really a great experience and eagerly waiting for the next parts.

    Wishing you all the best.

    SANAL

  19. ഹർഷപ്പി ,തിരക്കുകൾ കൊണ്ടൊന്നും അല്ല .. ഒന്നൊതുക്കാൻ പറ്റാത്ത തിരക്കുകൾ ഒന്നും ആർക്കുമുണ്ടാവില്ല എന്നല്ലേ .. ആദ്യ വട്ടം വായിച്ചിട്ടു തീർന്നപ്പോ ഫുൾ ബ്ലാങ്ക് ആയ ഒരു ഫീൽ ആയിരുന്നു .. കഥയോടൊപ്പം ഇനിയും മുന്നോട്ട് കുതിക്കാൻ ഉള്ള ആവേശം .. അതിനാൽ ഒരിക്കൽ കൂടെ വായിച്ചിട്ട് കമന്റ് ഇടാം എന്ന് കരുതി .. പിന്നെ ആദ്യം തന്നെ വിയർഷിച്ചു തുടങ്ങട്ടെ ചാരുവിന്റെ ഭാഗം ഒന്ന് അമ്പരിപ്പിച്ചെങ്കിലും അപ്പുവിന്റെ സ്റ്റണ്ട് ആ ഭീകര ലെവൽ ആയില്ല .. കുറെ നേരം ആദി തന്നെ ആയിരുന്നു , കാലഭൈരവൻ മിന്നല്പിണറായതു പിന്നെയാണ് .. ദൊരൈസ്വാമി കറുവാടിയുടെ മർമം ഇഷ്ടപ്പെട്ടു കേട്ടോ .. ആദി ആ ശിവലിംഗപ്രതിഷ്ഠ നടത്തിയപ്പോ എന്റെ മനസ്സിൽ വന്നത് ബാഹുബലിയിലെ അവസാനത്തെ സീൻ ആണ്. മഹാശയന്റെ തല ആ ചുവട്ടിൽ വരണം എന്ന തോന്നൽ .. പിന്നെ നമ്മുടെ ചിന്ന മച്ചാനും പെരുമാൾ തലൈവരും പൊളിച്ചു .. പാറുവിനെ ഓർക്കുമ്പോ എല്ലാം ഇപ്പൊ ഒരു വിഷമമാണ്. ഒരു വാക്ക് മോളും മിണ്ടാതെ ആകാര്യത്തിൽ അപ്പു കാണിക്കുന്ന വാശിയോട് ദേഷ്യവും ..എന്നാലും ഹോസ്പിറ്റലിലെ റൊമാന്റിക് സീൻ ഒക്കെ പൊളിച്ചു .. പേര് വാക്കു കൊടുത്തു പറ്റിച്ചതുമെന്നുമല്ലലോ ..ഇന്നും അവൾക്കറിയില്ലല്ലോ അവന്റെ മനസ്സ് ..അറിയാതെ ഇഷ്ടപെടുവല്ലേ ..വൈഗ എന്തായാലും അപ്പു മാമാവെ കൊണ്ടേ പോകുള്ളൂ .. ചെക്കൻ യോഗി ആവാൻ നോക്കുമ്പോഴാ വെറുതെ കണ്ട്രോൾ കളയാൻ .. അത് പോലെ ഇന്ദുവിനോട് കഥ പറയാത്തത്‌ മറ്റൊരു നാടകീയ മുഹൂർത്തത്തിലേക്കുള്ള നാന്ദി പോലെ തോന്നുന്നു ..എന്നാലും മര്യാദക്ക് നടന്ന അമറുവിനെ വഴിതെറ്റിച്ചത് മറ്റേ ഇടപാടായി പോയി .. ശിവലഹരിയിലേക്കയത് കൊണ്ട് ക്ഷമിച്ചു ..അഖിൽ പോലെ ആഭിചാരം ഒക്കെ സൂപ്പർ ആയിരുന്നു .നന്നായി പഠിച്ച ലക്ഷണമുണ്ടല്ലോ . പക്ഷെ നമ്മുടെ ആദിയുടെ ഫോട്ടോ എങ്ങനെ അവരുടെ കയ്യിൽ എത്തി എന്നുള്ളതാണ് കൺഫ്യൂഷൻ.ഏതായാലും അപ്പു ഡയനാമിറ്റ് ആണെന്ന് ഗുജറാത്തികൾക്കു വരെ മനസ്സിലായി .. പിന്നെ കണ്ണന് കുവലയപീഠം പോലെ രുദ്രതേജന്‌ രക്തദന്തൻ അല്ലെ,സപ്പോര്ടിനു കുവലയൻ കുതിരയും .. ശിവാനിയുടെയും ശങ്കരന്റെയും ചാരുവിന്റെയും വേദനകൾ മഹാശയന്റെ നെഞ്ചത്ത് തീർക്കണം .. മിഹിരൻമാരോ കാലഹികളോ വരട്ടെ .. ശ്രോനപദന്റെ കണ്ണുകളിൽ നിന്ന് അപ്പുവിനെ മറച്ചു പിടിക്കുന്നതാരാണെന്നു എന്നാണ് മറ്റൊരു സംശയം .. ഭഗവാൻതന്നാവും അല്ലെ .. പലതും മനു തന്നെ ചോദിക്കുന്നത് കൊണ്ട് ചോദ്യങ്ങൾ കുറഞ്ഞു .. അത് പോലെ പുലിവേലനായകം ..ഹോ വൻ ഇൻട്രോ . ഞാൻ ആദ്യം കരുതിയത് കലഹികളെ എതിരിടാൻ ആധിയെ തുണക്കാൻ വരുന്നതാവും എന്ന .. ആള് പുലി തന്നെ കേട്ടോ ..പാട്ടുകൾ എല്ലാം കേട്ട് ..ആസ്വദിച്ചു .. യോഗയും ഭോഗിയും ബ്രാഹ്മണനും ചണ്ടാളനും ആയ ശങ്കരനായി കാത്തിരിക്കാം ..

  20. Adutha part enna bro edunnathu 2 divasam aye ullu e story kandit urakkam ellathe vayichu ethuvare ethi onnim parayan ella adipoli story njan vayichathil vechu enik ettavum eshtapetta story ethanu bro love you adutha partinu vendi kathirikka vegam tharane bro

    1. Adutha part und bro
      Part 6

      1. കിട്ടുന്നില്ല

      2. പഴയ part തന്നെ ആണ് 19ൽ

        1. Part 6 എവിടെ

Comments are closed.