LOVE ACTION DRAMA- 15 (Jeevan) 1230

ആമുഖം,

എല്ലാവര്‍ക്കും നല്ല ഒരു ഓണം ആയിരുന്നു എന്നു വിശ്വസിക്കുന്നു… സ്ഥിരം പറയുന്ന ഡയലോഗ്…. പ്രതീക്ഷകളും മുന്‍വിധിയും ഇല്ലാതെ വായിക്കുക്ക… ഈ ഭാഗം ലാഗ് ഫീല്‍ ചെയ്യാം… റൊമാന്‍സ് ഉണ്ട് … അതിന്‍റെ ഫീല്‍ ലഭിക്കാന്‍ വിവരണം കൂടിയിട്ടുണ്ട്…. വായിച്ചു കഴിഞ്ഞും മുന്‍വിധി വേണ്ട …. തെറ്റുകള്‍ ഉണ്ടെങ്കില്‍ ക്ഷമിക്കണം…

****************

ലവ് ആക്ഷന്‍ ഡ്രാമ-15

Love Action Drama-15 | Author : Jeevan | Previous Parts

 

ഷാന പറഞ്ഞ് കൊടുത്ത ആദ്യ ഐഡിയ എങ്ങനെ പരമാവധി നന്നാക്കി വർക്ഔട്ട് ആക്കാൻ ഉള്ള വഴികൾ ആലോചിച്ച് അനുവിന് അന്ന് രാത്രിയിൽ ഉറക്കം വരുന്നുണ്ടായിരുന്നില്ല…

 

ഷാനയുടെ വാക്കുകൾ അവളുടെ മനസ്സിലേക്ക് വന്ന് കൊണ്ടിരുന്നു…

 

“കാര്യം എന്ത്‌ പറഞ്ഞാലും ഈ ആണുങ്ങൾ മിക്കവാറും സ്ത്രി സൗന്ദര്യ ആരാധകരാണ്….

 

നീ പരമാവധി സുന്ദരിയായി അവന്റെ മുന്നിൽ നിക്കുക…

 

കാര്യം വർക്കിൽ ആൾറെഡി നീ ഒരു തോൽവി ആണെങ്കിലും ലുക്കിലെങ്കിലും പിടിച്ചു നിൽക്കണം…

 

നിന്നെ പോലെ സുന്ദരിയായ ഒരു പെണ്ണ് വേറെ ഇല്ലാ എന്ന് അവന് തോന്നണം…

 

നിന്നെ വേണ്ട എന്ന് വച്ചാൽ അതൊരു വൻ നഷ്ടം ആണെന്ന ചിന്ത അവനിൽ ഉണ്ടാവണം…

 

ഇത്‌ കൊണ്ട് മാത്രം കാര്യമില്ല…  സ്നേഹിക്കുക… എന്ത്‌ പറഞ്ഞാലും സഹിക്കുക… പരിപാലിക്കുക… എന്തിനും കൂടെ ഉണ്ട് എന്ന തോന്നൽ ആദ്യം ഉണ്ടാക്കി എടുക്കുക…

 

ഇതാണ് ആദ്യ പടി… “

 

അങ്ങനെ ആലോചിച്ചു ആലോചിച്ചു അനുവിന്റെ മനസ്സിൽ ഒരു പ്ലാൻ രൂപപ്പെട്ടു…

 

പിറ്റേന്ന് ഒരു ഞായർ ആയിരുന്നു…

 

അവധി ദിവസങ്ങളിൽ വരുൺ എഴുന്നേൽക്കാൻ അല്പം വൈകാറുണ്ട്…

 

അന്ന് അനു കൃത്യം ആറു മണിക്ക് എണീറ്റു…

 

ബാത്‌റൂമിൽ പോയി കുളിച് ഫ്രഷ് ആയി വന്നു… വരുൺ എഴുന്നേൽക്കാതെ ഇരിക്കാനായി പരമാവധി ശബ്ദം കുറച്ചാണ് അവൾ ഓരോ കാര്യങ്ങളും ചെയ്തത്…

 

കൈ മുട്ട് വരെ എത്തുന്ന കറുത്ത നിറത്തിൽ വെള്ളി നിറത്തിലുള്ള എംബ്രോയിഡറി വർക്കും കല്ലുകളും പതിപ്പിച്ച വെൽവെറ്റ് ബ്ലൗസും, കസവു കരയുടെ മുകളിൽ കറുപ്പിൽ വെള്ളി ഷേഡുള്ള സെറ്റ് സാരിയും അവൾ എടുത്ത് അണിഞ്ഞു…

 

തലയിൽ തോർത്തും കെട്ടി കണ്ണാടിയുടെ മുന്നിൽ ചെന്ന് നിന്നൊന്ന് നോക്കി…

 

മേക്കപ്പ് കിറ്റ് തുറന്ന് ബ്രഷ് മുഖത്തോടു ചേർക്കാൻ തുടങ്ങിയപ്പോൾ അവൾ ഷാന പറഞ്ഞത് വീണ്ടും ഓർത്തു-

 

” ചുവരിന് വൈറ്റ് വാഷ് ചെയുന്നത് പോലെ പൂട്ടി അടിച്ചു ഉണ്ടാകുന്ന സൗന്ദര്യം അല്ല ഉദേശിച്ചത്‌…

 

നിന്റെ യഥാർത്ഥ സൗന്ദര്യം അവൻ കാണണം… അറിയണം… വളരെ കുറച്ച് മേക്കപ്പ് ഉപയോഗിക്കണം…

 

ശാലീന സൗന്ദര്യം അവന് പൂർണമായും അറിയാൻ സാധിക്കണം… “

 

അനു ബ്രഷ് തിരികെ വച്ചു…

 

കണ്മഷി എടുത്ത് വാലിട്ട് കണ്ണെഴുതി…

 

കണ്ണുകൾ വിടർത്തി അവൾ കണ്ണടയിൽ ഒന്ന് നോക്കി…

 

“ഉണ്ടക്കണ്ണി…” എന്ന് പറഞ്ഞവൾ കണ്ണുകളിൽ ദേഷ്യം വരുത്തി…

 

പെട്ടന്ന് മുത്ത്‌ പൊഴിയുന്ന ചെറു പുഞ്ചിരിയായി അത് മാറി…

 

വില്ല് പോലെ വളഞ്ഞ അവളുടെ കട്ടി പുരികം വളരെ നേർത്തതായി എഴുതി…

 

തീരെച്ചെറിയ, കറുത്ത നിറത്തിലുള്ള ഒരു വട്ടപോട്ട് തോട്ടു…

 

സിന്ധുര ചെപ്പ് തുറന്ന്, തള്ളവിരലും അണി വിരലും ചേർത്തു പിടിച്ചു കൊണ്ട് ഒരു നുള്ള് സിന്ദൂരമെടുത്തു സീമന്ത രേഖയിൽ ചാർത്തി…

 

തലയിലെ ടവൽ കൊണ്ടുള്ള കെട്ടഴിച്ചു, ഇടതൂർന്ന അവളുടെ മുടി മുന്നിലേക്കിട്ട് അവൾ കണ്ണാടി നോക്കി പുഞ്ചിരിച്ചു…

266 Comments

  1. നല്ലവനായ ഉണ്ണി

    Still….. ആ ഇടി ഉണ്ടാക്കിയ ആളാരാണെന്ന് പറഞ്ഞില്ല…. പിന്നെ വന്ദിത അതും ഒരു mystery ആണെല്ലോ… ആഹ്ഹ് എന്തായാലും അടുത്ത ഭാഗത്തിൽ നോക്കാം. പെട്ടന്ന് ഉണ്ടാകുമോ അതോ താമസിക്കുമോ.. Waiting ആണുട്ടോ
    ❤❤❤❤❤❤

    1. ഈ ഭാഗം വന്നത് പോലെയാകും… ലേറ്റ് ആകില്ല… പേജ് ഉണ്ടാകും…20+ ചാപ്റ്റർ പോകണ്ട കഥ ചുരുക്കിയതാണ്.. സോ പേജ് കൂടാൻ ചാൻസ് ഉണ്ട്… Mystery എല്ലാം അടുത്ത ഭാഗം ക്ലിയർ ആകും ഉണ്ണി… ഇടി ഉൾപ്പടെ… ഒന്നും ബാക്കി വെക്കില്ല ❤️

      1. നല്ലവനായ ഉണ്ണി

        മതി അത് മതി ❤❤

  2. നന്നായിട്ടുണ്ട്

    1. താങ്ക്സ് ബ്രോ ❤️

  3. Otta vaakil parayukayanenkil pwolich… ❤❤
    Vayichit samyam poathee arnjilla… ??
    Baaki pineaa paraya ??

    1. വിശദമായി ഉള്ള മറുപടിക്ക് വെയ്റ്റിംഗ് താത്താ ❤️?

    2. താത്തകുട്ടി.. അന്റെ ഉപദേശം കലക്കീട്ടോ.. എജ്ജാതി ഐഡിയ ഷാന.. ഇനിയുമുണ്ടോ. ഇയാളാണോ വരുണിനും ഐഡിയ കൊടുക്കുന്നെ . ഇല്ലെങ്കിൽ വീണപ്പോ. ഉണ്ടായ.. സീൻ വരുൺ എന്തിനാ പെട്ടെന്ന് മാറിയേ?? തത്തേ .. ഇനി വന്ദിത തന്റെ ഫ്രണ്ട് ആണോ എന്ന് മാത്രം അറിഞ്ഞാ മതി????.

      1. ഒക്കെ manasilaavum.. ??
        Ente idea elle.. Adipoli aavathe nikoolello.. ??

  4. ഇഷ്ട്ടപ്പെട്ടു❤️?

    1. താങ്ക്സ് ❤️

  5. next part eppola

    1. ?വേഗം ഇടാം

  6. ഇനി രണ്ട് പേരും ഒരുമിച്ചാണല്ലോ എന്ന് പറഞ്ഞത് അനുവിനെക്കുറിച്ചാവാം, Cഅനു അറിയാതെ US ൽ ജോലിയും വിസയും ശരിയാക്കിയത് വന്ദനയുടെ സഹായത്തോടെയാവും) എന്നിട്ട് അനുവും വരുണും കൂടി US ന് പോവും

    ഹാപ്പി എൻഡിംഗ്

    1. ഹഹ… ഇതാണ് എൻഡിങ് എന്ന് പറയുന്നില്ല… ഹാപ്പി/സാഡ് ആകാം… ❤️

  7. 28-32 vare chumma seen??
    Avalum ariyatte istapedunnavr kaei vittu pokumbol olle vishamam .
    Last onnippikkanee avare.
    ❤❤

    1. To be frank… Enikk എഴുതുമ്പോൾ ഒരുപാട് സങ്കടത്തോടെ എഴുതിയ ഭാഗമാണ്… ഫുൾ കോൺസെൻട്രേഷനിൽ എല്ലാം മനസ്സിൽ കണ്ട് എഴുതിയത്… അനുവിന്റെ സങ്കടം ഓർത്ത് എനിക്ക് ഇപ്പോളും വിഷമമുണ്ട് ❤️

  8. Jeevan,
    32 page vaichu kazhinjhadhu arinjilla.
    nalla feel undairunnu. kurachu comedy,romance undairunnuengilum, avasanam vallatha feelai poi.
    anuvinodu varun pakaram vettugayano enna thonnal.Ella chodhiyangalukkum utharam adutha partil undagum allo.Ithrayum naal kathirunna kadha adutha partil avasanikkumallo enna
    vishamam.
    sadakeele bhai.mun vidhikal illadhe kathrikkkunnu.

    1. വിഷമം എനിക്കുമുണ്ട്… ആക്ച്വലി ഈ കഥയും അനുവും വരുണും എല്ലാം എനിക്ക് ഇഷ്ടമാ… ബട്ട്‌ ഇനി എഴുത്ത് മുന്നോട്ട് കൊണ്ട് പോകുന്നതിൽ ബുദ്ധിമുട്ട് ഉണ്ട്.. അതാണ് കഥ സാരം വിടാതെ തന്നെ ചുരുക്കുന്നത്… എല്ലാം അടുത്ത ഭാഗത്ത്‌ വെക്തമായി മനസ്സിലാവും…സ്നേഹം ❤️

  9. last sed aaki
    ha koyapalya ningal climaxil happy ending aakkum enn visvasikkanan ishtam
    adutha part vykathe tharane nnalum avale ithrayum karayikkandayirunnu ennan ente oru ith
    aval kanichath pole alle ippo ivanum cheyunne pinne avar thammil enthan

    1. difference bro
      pinne chila scenes vayich thudangiyappo site marippoyo enn vicharichu
      nyan ente abiprayam paranyathatto parayalole
      enthokkeyayalum e part thakarth thimirthu superb

    2. ഒന്നും പറയുന്നില്ല… ഹാപ്പി ആണോ സാഡ് ആണോ എന്ന് ഒന്നും… അടുത്ത പാർട്ട് വൈകാതെ തരും… സൈറ്റ് മാറിയിട്ടില്ല… മനഃപൂർവം തന്നെ എഴുതിയതാണ് അതൊക്കെ…ഈ റൊമാന്റിക് ലൈഫിൽ erotic കാര്യങ്ങൾ വരും.. Aa ഭാഗങ്ങൾ ഇല്ലേ കഥയുടെ ഓജസ്സ് തന്നെ കുറയും… അതാണ് അങ്ങനെ എഴുതിയത്… പക്ഷെ ഓവർ ആയില്ല എന്നാണ് വിശ്വാസം ?❤️

  10. ശോ…എനിച് നാൺ വന്നു???

    Luvd a lot? nenba

  11. Kidilan ആയിരുന്നു

  12. ❣️❣️❣️

  13. ????

    ഈ ഭാഗവും ഗംഭീരമായിട്ടുണ്ട്. ഇത്രയും പേജ് ഉണ്ടായിരുന്നെങ്കിലും, വായിച്ച് തീർന്നത് അറിഞ്ഞില്ല. കഥ എങ്ങോട്ടാ പോണെന്ന് ഒരു പിടിയും ഇല്ലല്ലോ ..! ക്ലൈമാക്സിൽ നോക്കാം..!?

    Waiting For The Climax..!❣️

    ഒത്തിരി സ്നേഹം…!❤️❤️❤️❤️❤️

    1. പണ്ട് മുതലേ ഞാൻ ഒന്ന് പറയുമായിരുന്നു ക്ലൈമാക്സ്‌ വരെ ഈ കഥക്ക് എന്തെങ്കിലും പറയാൻ ഉണ്ടാവുമെന്ന്… മുൻവിധികൾ പാടില്ല എന്ന്… കുറെ ആളുകൾ വായന നിർത്തി, കമന്റ്‌ ഇടൽ ഒക്കെ നിർത്തി… ഒരു കഥ പൂർണം ആയിട്ടല്ലേ ജഡ്ജ് ചെയ്യാൻ പാടുള്ളു… ക്ലൈമാക്സ്‌ വൈകില്ല ❤️

  14. Nannayittund bro… Theere late akkand aduthe part tharane♥️

    1. 1/2 വീക്സ് ഉള്ളിൽ ഇടും… ❤️

  15. shana itha bayankara parijaya sambathulla aal aanenn thonnunnu

    1. ഇത്ത കേട്ടാൽ എന്നെ വെട്ടും… ??

    2. ??..
      അതും ente മണ്ടയിലേക്ക് ?

  16. മീശ മാധവൻ

    എന്റെ പൊന്ന് ബ്രോ i was waiting for your story for last 2 weeks.പിന്നെ കഥയെ കുറിച്ച പറയണ്ട സെയിം പൊളി സാനം. പിന്നെ അകെ ഉള്ള സങ്കടം അടുത്ത പാർട്ടുകൂടി ഇതു തീരുമെന്ന ?. നെക്സ്റ്റ് പാർട്ടിനായി വീണ്ടും വീണ്ടും കട്ട വെയ്റ്റിംഗ് ??

    1. ഇനിയും വേണേൽ നീട്ടിക്കൊണ്ടു പോകാം… പക്ഷെ എനിക്ക് ചിലപ്പോൾ എഴുതാൻ ആകുന്ന സാഹചര്യം ആവില്ല.. അതാണ് വീട്ടിച്ചുരുക്കിയത് ❤️

  17. ❦︎❀ചെമ്പരത്തി ❀❦︎

    വായിച്ചിട്ട് പറയാട്ടോ… ❤❤❤❤❤❤

    1. മതിയല്ലോ ❤️

  18. jeevan bro vayikkattetto
    enthayalum like adichittund ningalilulla vishwasamkond

  19. 32 പേജ് ആണേലും 50 പേജ് കണ്‍ടെന്‍റ് ഉണ്ട് … 7500 വേര്‍ട്സ് ഉണ്ട് …

    1. nom kritharthanayi

  20. Vaayichitt veraam

    1. വായിച്ചിട്ട് അഭിപ്രായം അറിയിക്കാൻ മറക്കരുതേ ❤️

  21. വന്നു ഇനി വായിക്കട്ടെ

    1. അഭിപ്രായം കൂടി പറയുക ❤️

      1. അടിപൊളി എന്നുപറഞ്ഞാൽ കുറഞ്ഞുപോകും ❣️അടുത്ത പാർട്ടിൽ രണ്ടാളും തമ്മിലുള്ള റോമൻസ് ഉണ്ടാകും എന്ന് പ്രധിഷിക്കുന്നു
        വെയിറ്റിംഗ് for climax

Comments are closed.