LOVE ACTION DRAMA- 15 (Jeevan) 1232

മെലിഞ്ഞ ശരീരം, എന്നാൽ തീരെ മെലിഞ്ഞിട്ടല്ല… വെളുത്ത നിറം… ക്രോപ്പ് ചെയ്‌ത മുടി പോണി ടേൽ രീതിയിൽ കേട്ടിവച്ചിട്ടുണ്ട്… ഒരു മെറൂൺ കുർത്തിയാണ് വേഷം…

 

ചെറിയ ഒരു പൊട്ട് തൊട്ടിട്ടുണ്ട്… കണ്ണെഴുതിയിട്ടുണ്ട്… ഇളം റോസ് ലിപ്സ്റ്റിക് ഇട്ടിട്ടുണ്ട്…

 

ഐശ്വര്യമുള്ള മുഖവും, നല്ല അംഗലാവണ്യവുമുള്ള ഒരു സുന്ദരിയായ യുവതി…

 

വരുൺ പരിസരബോധമില്ലാതെ വളരെ കാര്യമായി അവളോട് സംസാരിക്കുന്നു… ആ പെൺകുട്ടി അവൻ പറയുന്നത് വളരെ ശ്രദ്ധയോടെ കേൾക്കുന്നു… അതീവ താല്പര്യത്തോടെ മറുപടിയും കൊടുക്കുന്നു…

 

അനുവിന് ഇതെല്ലാം കണ്ട് തല ചൂട് പിടിച്ചു… അവളുടെയുള്ളിൽ അസൂയ നുരഞ്ഞു പൊന്തി…

 

ഷാനയും അനുവും അടുത്ത് വന്നത് പോലും വരുൺ അറിഞ്ഞില്ല…

 

ഒടുവിൽ വരുണിന്റെ ശ്രദ്ധ ആകർഷിക്കാനായി മുരടനക്കി ഷാന ശബ്ദം ഉണ്ടാക്കിയപ്പോൾ ആണ് വരുണും ഒപ്പമുള്ള സ്ത്രിയും തല ഉയർത്തി അനുവിനെയും ഷാനയെയും നോക്കിയത്…

 

ഷാന ക്ലോസപ്പിന്റെ പരസ്യത്തിലെ പോലെ അവനെ നോക്കി ചിരിച്ചു… അനു മുഖത്ത് എങ്ങനെയൊക്കെയോ ഒരു ചിരി വരുത്തി…

 

വരുണിനെ കണ്ടത് സന്തോഷമാണ് എങ്കിലും ഇങ്ങനെ കാണേണ്ടി വരണ്ടായിരുന്നു എന്നായിരുന്നു അവളുടെ മനസ്സിൽ…

 

എന്നാൽ അനുവിനെയും ഷാനയെയും കണ്ട വരുണിന്റെ മുഖത്തെ തെളിച്ചം പെട്ടന്ന് മാഞ്ഞു…

 

എങ്കിലും വേഗം മുഖത്ത് ഒരു പുഞ്ചിരി വരുത്തി അവൻ അവരെ നോക്കി…

 

“മാഷേ… കുറെ നാൾ ആയല്ലോ കണ്ടിട്ട്… നമ്മളെക്കൂടെ മൈൻഡ് ചെയ്യൂ…”

 

“ഹ… ഹ്ഹ… പെട്ടന്ന് ശ്രദ്ധിച്ചില്ലടി… നിങ്ങൾ എന്താ ഇവിടെ… “

 

“ഹോട്ടലിൽ എന്തിനാ വരുന്നത്… ഇതാരാ…” ഷാന വരുണിന്റെ ഒപ്പമുള്ള പെൺകുട്ടിയെ നോക്കി ചോദിച്ചു 

 

“പോടീ തമാശ പറയാതെ…  ഇത്‌ വന്ദിത… വന്ദിത… ഇത്‌ ഷാനയും… അനുവും…” അനു എന്നത് ഒരല്പം നിർത്തിയ ശേഷം ആണ് വരുൺ പറഞ്ഞത്… അവൾ അത് ശ്രദ്ധിച്ചിരുന്നു…

 

“ഹലോ…” വന്ദിത അനുവിനെയും ഷാനെയും നോക്കി പറഞ്ഞിട്ട് വരുണിനോട് ചോദിച്ചു –

 

“ഇവർ തന്റെ ഫ്രണ്ട്‌സ് ആണോ…”

 

വരുൺ എന്ത്‌ പറയും എന്നറിയാൻ അനു കാത് കൂർപ്പിച്ചു…

 

“അതെ എന്റെ ഫ്രണ്ട്‌സ് ആണ്…”

 

അനു അത് കെട്ട് ഞെട്ടിപ്പോയി… വരുൺ അവളെ മറ്റൊരാളിന്റെ മുന്നിൽ വെറും ഒരു സുഹൃത്താണ് എന്ന് പരിചയപ്പെടുത്തിയത് അവൾക്ക് സഹിക്കാനായില്ല…

266 Comments

  1. Life bro, inn varunnath climax alle?

  2. സോറി ടു say… Today I will not be able to finish… I will update the nexr part tommorrow ❤️

    1. Oky..❣️

      ❤️❤️

      1. ഇന്ന് ഉണ്ടാവും… എഡിറ്റിംഗ് കഴിഞ്ഞു… Upload cheythal mathi?

        1. Ippo varumo?

        2. എന്നാൽ അങ്ങോട്ട് അപ്‌ലോഡ് ചെയ്യ് ഷാജിയേട്ടാ ?

          1. photo set akkanam

        3. വരട്ടെ

        4. Upload karo bhaii .., waiting ???

    2. Pettann postadey

  3. Ennu varooo nn arinjal kathirikkamayirunnu❣️❣️

    ❤️❤️

    1. Nokanda varoola

Comments are closed.