LOVE ACTION DRAMA- 15 (Jeevan) 1232

അഞ്ച് ദിവസത്തെ തീർത്ഥയാത്രയ്ക്ക് അവർ പോയി…

 

അനുവും വരുണും വീട്ടിൽ തനിച്ചായി…

 

അമ്മ പോയതോടു കൂടി അനുവിന്റെ ജോലി രണ്ടിരട്ടിയായി…

 

രാവിലേ ബ്രേക്ക്ഫാസ്റ്റ്, ഉച്ചക്കുള്ള ഭക്ഷണം ഇത്രയും രാവിലെ തയ്യാറാക്കി വച്ച് വേണം ഓഫീസിൽ പോകാൻ…

 

വരുൺ തലേന്ന് ഉണ്ടാക്കിയത് ഒട്ട് കഴിക്കുകയുമില്ല… അവൾ നന്നായി ജോലി ഭാരം കരണം കുരുങ്ങി…

 

വരുൺ വൈകിട്ട് ഉള്ള ജോലിയിൽ സഹായത്തിനു വരും… അനു വേണ്ട എന്ന് പറഞ്ഞാൽ പോലും… പക്ഷെ രാവിലെയുള്ള ജോലി അവൾക്ക് നല്ല പാടായിരുന്നു…

 

ആദ്യ രണ്ട് ദിവസം അനു മാനേജ് ചെയ്തു… പക്ഷെ വരുണിന് അവളുടെ ക്ഷീണവും ബുദ്ധിമുട്ടും മനസ്സിലായിരുന്നു….

 

അടുത്ത ദിവസം മുതൽ ഉച്ചക്ക് ഉള്ളത് പുറത്തുനിന്നും കഴിക്കാം എന്ന് അവൻ പറഞ്ഞു…

 

അനു ആദ്യം സമ്മതിച്ചില്ല… പക്ഷെ വരുണിന്റെ നിർബന്ധത്തിന് വഴങ്ങി അവർ പുറത്ത് നിന്നും കഴിക്കാം എന്ന് തീരുമാനിച്ചു…

 

പിറ്റേന്ന് ഉച്ചക്ക് ഭക്ഷണം കഴിക്കാൻ ഓഫീസിലെ കഫടെരിയയിലേക്ക് പോകാം എന്ന് വച്ച് ഇരുന്നപ്പോൾ ആണ് ഷാന പുറത്ത് നിന്നും കഴിക്കാം എന്ന് പറഞ്ഞത്…

 

കഫെടെരിയയിൽ ലൈറ്റ് ആയുള്ളത് മാത്രമേ ഉണ്ടാകാറുമുള്ളു… അത് കൊണ്ട് അനുവും സമ്മതിച്ചു…

 

ഷാനയുടെ കാറിൽ അവർ റസ്റ്റോറന്റിലേക്ക് പോയി… വരുൺ പുറത്ത് കഴിക്കാൻ വരും എന്ന പ്രതീക്ഷയിൽ അവന്റെ ഓഫീസിനു അടുത്തേക്ക് അനുവിന്റെ നിർദ്ദേശപ്രകാരം ഷാന വണ്ടിയെടുത്തു…

 

വരുണിന്റ ഓഫീസിനു അടുത്തായിയുള്ള ഒരു ഫേമസ് ഹോട്ടലിൽ ഷാന വണ്ടി നിർത്തി…

 

അവർ രണ്ടും ഉള്ളിലേക്ക് നടന്നു… നടക്കുന്നതിന് ഇടയിലും അനുവിന്റെ ശ്രദ്ധ വരുൺ അവിടെ എവിടെ എങ്കിലും ഉണ്ടോ എന്നത് ആയിരുന്നു…

 

പ്രിയതമനെ തിരക്കി പരതിയ അവളുടെ കണ്ണുകൾ, സുര്യനെ കണ്ട സൂര്യകാന്തി പൂവ് പോലെ പെട്ടന്ന് വിടർന്നു…

 

ഒരു ടേബിളിൽ വരുൺ ഇരുന്നിരുന്നു… അവനെ കണ്ടതും വേഗം അവിടേക്ക് നടക്കാൻ തുടങ്ങിയ അവളുടെ കാലുകൾ ബ്രേക്ക്‌ ഇട്ട പോലെ നിന്നു…

 

അവന്റെ എതിരെ ഇരുന്നിരുന്ന സ്ത്രീ രൂപം അപ്പോൾ ആണ് അവളുടെ കണ്ണിൽപ്പെട്ടത്…

 

അനുവിന്റെ നിൽപ്പും നോട്ടവും കണ്ട് അവൾ നോക്കുന്നിടത്തേക്ക് നോക്കിയ ഷാനയും വരുണിനെ കണ്ടു…

 

ഷാന അനുവിന്റെ കയ്യിൽ പിടിച്ച് കൊണ്ട് വരുൺ ഇരുന്നിടത്തേക്ക് നടന്നു…

 

വരുൺ ചിരിച്ച് കളിച്ചു കാര്യമായി എതിർ വശത്തിരുന്ന പെണ്ണിനോട് സംസാരിക്കുന്നുണ്ടായിരുന്നു…

 

അനുവിന്റെ നോട്ടം വരുൺ സംസാരിച്ചിരുന്ന പെണ്ണിന്റെ മുകളിലേക്ക് പാഞ്ഞു…

266 Comments

  1. Life bro, inn varunnath climax alle?

  2. സോറി ടു say… Today I will not be able to finish… I will update the nexr part tommorrow ❤️

    1. Oky..❣️

      ❤️❤️

      1. ഇന്ന് ഉണ്ടാവും… എഡിറ്റിംഗ് കഴിഞ്ഞു… Upload cheythal mathi?

        1. Ippo varumo?

        2. എന്നാൽ അങ്ങോട്ട് അപ്‌ലോഡ് ചെയ്യ് ഷാജിയേട്ടാ ?

          1. photo set akkanam

        3. വരട്ടെ

        4. Upload karo bhaii .., waiting ???

    2. Pettann postadey

  3. Ennu varooo nn arinjal kathirikkamayirunnu❣️❣️

    ❤️❤️

    1. Nokanda varoola

Comments are closed.