LOVE ACTION DRAMA- 15 (Jeevan) 1232

വരുൺ ബാത്‌റൂമിൽ നിന്നും ഇറങ്ങാൻ കതക് തുറന്ന ശബ്ദം കേട്ടതും അനു സാരീ ഉടുക്കാൻ ശ്രമിക്കുന്നു എന്ന പോലെ സാരീ എടുത്ത് കൈയിൽ പിടിച്ചു…

 

ബാത്‌റൂമിൽ നിന്ന് ഇറങ്ങിയ വരുൺ സാരീ വിടർത്താൻ തുടങ്ങുന്ന അനുവിനെ ആണ് കണ്ടത്…

 

അവന്റെ നേരെ തിരിഞ്ഞ് നിന്ന അനുവിന്റ മാറിടത്തിലേക്ക് ആണ് വരുണിന്റെ കണ്ണുകൾ ആദ്യം പോയത്…

 

മാറിടത്തിൽ നിന്നും ആ നോട്ടം തെന്നി മാറി, നഗ്നമായ അണി വയറിൽ എത്തി നിന്നു…

 

അവന്റെ നോട്ടം അവളുടെ ഇടുപ്പിന്റെ ഭംഗിയും, അഴമുള്ള പൊക്കിൾ ചുഴിയും അതിന് താഴെയായി നിര പോലെ പോകുന്ന ചെമ്പൻ രോമരാജിയിലേക്കും മറ്റും പോയി…

 

ഭംഗിയുള്ള ഒരു സ്ത്രീ ശില്പം പോലെ അംഗലാവണ്യം അവനെ മത്തു പിടിപ്പിക്കാൻ തുടങ്ങി… അവന്റെ ഹൃദയ താളം ഉയർന്നു… ശ്വാസോച്ഛാസം വേഗത്തിലായി…

 

പെട്ടന്ന് എന്തോ ഓർത്തെന്ന പോലെ തല കുടഞ്ഞു അവൻ തിരികെ ബാത്‌റൂമിലേക്ക് കയറി…

 

ഇനിയും അവളെ അങ്ങനെ കണ്ട് കൊണ്ട് വികാരങ്ങൾ അടക്കി നിർത്തുക എന്നത് അവനെ സംബന്ധിച്ച് അസാധ്യമായിരുന്നു…

 

അവൾ സാരീ ഉടുക്കുന്നത് വരെ വരുൺ ബാത്‌റൂമിൽ കാത്തിരുന്നു…

 

വരുൺ ബാത്‌റൂമിൽ കയറിയതും അനു ശ്വാസം വിട്ടു… വരുൺ ഇറങ്ങിയത് ശ്രദ്ധിക്കാത്ത പോലെ അഭിനയിച്ച് സാരീ ഉടുക്കാൻ നോക്കുകയായിരുന്നു അവൾ…

 

വരുണിന്റെ നിപ്പും നോട്ടവും ഭാവവും എല്ലാം അവൾ കണ്ടിരുന്നു…

 

അവളുടെ പ്ലാൻ വർക്ഔട് ആയ സന്തോഷത്തിൽ അവൾ വേഗം സാരീ ഉടുത്ത് കണ്ണാടിയുടെ മുന്നിൽ നിന്ന് ഒരുങ്ങി പൊട്ടു തൊട്ട് സിന്ധുരവും ചാർത്തി…

 

വരുൺ ബാത്‌റൂമിന്റെ വാതിൽ അല്പം തുറന്ന് പുറത്തേക്ക് എത്തി നോക്കി…

 

അനു കണ്ണാടിയുടെ മുന്നിൽ നിന്ന് കണ്ണെഴുതുന്നത് കണ്ട് അവൻ പുറത്തേക്ക് വന്നു…

 

അവൾ ഒരുങ്ങി അവനെ ഒന്ന് നോക്കി പുഞ്ചിരിച്ചിട്ട് റൂമിന് പുറത്തേക്ക് പോയി…

 

ബ്രേക്ഫാസ്റ്റ് കഴിഞ്ഞ് അവർ ഓഫീസിലേക്ക് പുറപ്പെട്ടു… അങ്ങോട്ടേക്കുള്ള വഴിയിൽ വരുൺ അവളുടെ മുഖത്ത് പോലും നോക്കിയില്ല…

 

സംസാരിക്കാൻ പല വിഷയങ്ങൾ അനു എടുത്തിട്ടു എങ്കിലും അവളെ ഒന്ന് നോക്കുക പോലും ചെയ്യാതെ ചെറിയ മൂളലുകളിൽ പ്രതികരണം ഒതുക്കി… അവൾക്കത് വിഷമം ഉണ്ടാക്കി താനും…

 

ഓഫീസിൽ എത്തി അനു ഷാനയെ കാത്ത് ക്യാബിനിൽ ഇരുന്നു…

 

വരുണിന് തന്നെ ഇഷ്ടം അല്ലാത്തത് കൊണ്ട് താൻ ചെയ്തത് അവനെ ദേഷ്യം പിടിപ്പിച്ചു എന്നാണ് അനു ചിന്തിച്ചിരുന്നത്…

 

എല്ലാം കേട്ടിട്ട് ഷാനയുടെ അഭിപ്രായം എന്താണ് എന്ന് കൂടെ അറിഞ്ഞു ഇനി ഇത്‌ തുടരണോ എന്ന തീരുമാനത്തിൽ എത്താം എന്നവൾ ഉറപ്പിച്ചു..

 

കുറച്ച് സമയത്തെ കാത്തിരിപ്പിന് ഒടുവിൽ ഷാന ഓഫീസിൽ എത്തിച്ചേർന്നു…

 

അവൾ വിശേഷങ്ങൾ അറിയാൻ നേരെ അനുവിന്റെ ക്യാബിനിൽ എത്തി…

266 Comments

  1. Life bro, inn varunnath climax alle?

  2. സോറി ടു say… Today I will not be able to finish… I will update the nexr part tommorrow ❤️

    1. Oky..❣️

      ❤️❤️

      1. ഇന്ന് ഉണ്ടാവും… എഡിറ്റിംഗ് കഴിഞ്ഞു… Upload cheythal mathi?

        1. Ippo varumo?

        2. എന്നാൽ അങ്ങോട്ട് അപ്‌ലോഡ് ചെയ്യ് ഷാജിയേട്ടാ ?

          1. photo set akkanam

        3. വരട്ടെ

        4. Upload karo bhaii .., waiting ???

    2. Pettann postadey

  3. Ennu varooo nn arinjal kathirikkamayirunnu❣️❣️

    ❤️❤️

    1. Nokanda varoola

Comments are closed.