LOVE ACTION DRAMA- 15 (Jeevan) 1232

“ഇത്‌ തന്നെ തുടരണം… കുറെ ആകുമ്പോൾ അവന് പിടിച്ചു നിൽക്കാൻ ആകില്ല…”

 

“ആണല്ലേ…”

 

“ആണല്ല പെണ്ണ്…പടച്ചോനെ ഈ ബുദ്ദുസിന്റെ തലയിൽ വല്ലോം കയറണേൽ എന്തോരം പാട് പെടണം…”

 

“പോടീ… “

 

“ആ ഞാൻ പോണ്… എനിക്കെ വേറെ പണിയുണ്ട്… മോള് ഇവിടെ ഇരുന്ന് ആലോചിക്ക്…”

 

“നിന്നേടി… ഇത്രയും ചെയ്‌ത പാട് എനിക്ക് അറിയാം… ഇനി എന്താ ചെയ്യണ്ടത്…”

 

“ഇതേ പോലെയൊക്കെ തന്നെ ചെറുതായി ചെറുതായി അവനെ കാണിച്ചു കൊതിപ്പിക്കണം… പിന്നെ ഇനി മുതൽ പറ്റുമ്പോൾ എല്ലാം അവനെ ചെറുതായി തലോടണം, തഴുകണം…

 

നിന്റെ സ്നേഹം അങ്ങനെ ഒക്കെ അറിയിക്കു… എന്തേലും സംസാരിക്കുമ്പോൾ കയ്യിൽ പിടിക്കണം… തമാശ പറഞ്ഞ് ചെറുതായി അടിക്കുക… അങ്ങനെ അങ്ങനെ… “

 

“താങ്ക്സ് ഡീ…”

 

“എന്നാൽ ഞാൻ പോട്ടേടി… ജോലി കുറെയുണ്ട്…”

 

ഷാന അതും പറഞ്ഞു അനുവിന്റെ ക്യാബിനിൽ നിന്നും പുറത്തേക്ക് പോയി…

 

അനുവിന് വീണ്ടും സന്തോഷം തോന്നി… തന്റെ പ്രയത്നം പതിയെ ആണെങ്കിലും ഫലം കാണുന്നു എന്നത് അവൾക് പുതിയ ആത്മവിശ്വാസമാണ് നൽകിയത്…

 

വൈകിട്ട് ഓഫീസിൽ നിന്നും തിരികെ ഉള്ള വഴിയിൽ അനു വരുണിനോട് ജോലി സ്ഥലത്തെ വിശേഷങ്ങളും മറ്റും തിരക്കി… അവളുടെ വിശേഷങ്ങൾ പറഞ്ഞു…

 

അവളുടെ ഈ പെരുമാറ്റം അവനെയും തെല്ലോന്ന് അതിശയപ്പെടുത്താതെ ഇരുന്നില്ല…

 

ചില കാര്യങ്ങളും തമാശയും മറ്റും പറയുമ്പോൾ അവൾ അവന്റെ തോളിൽ ചെറുതായി അടിക്കുന്നു …

വിഷമം ഉള്ളത് പറയുമ്പോൾ കയ്യിൽ പിടിക്കുന്നു… ഇടക്ക് കയ്യിൽ തലോടുന്നു തഴുകുന്നു…

 

“ഇവൾക്ക് ഇതെന്ത് പറ്റി ” എന്ന് ആലോചിച്ച് വരുൺ എതിർപ്പ് കാണിക്കാതെ അവളോട്‌ തിരികെയും മിതമായി സംസാരിച്ചു കൊണ്ടിരുന്നു…

 

അനുവിന്റെ മനസ്സിൽ അതെ സമയം സന്തോഷമായിരുന്നു… അതൊക്കെ അവൾക് അവനോട് കൂടുതൽ ഇട പഴകാനുള്ള ആത്മവിശ്വാസം കൂടിയാണ് നൽകിയത്…

 

ദിവസങ്ങൾ അങ്ങനെ കൊഴിഞ്ഞു പൊക്കോണ്ടിരുന്നു…

 

ഷാന പറഞ്ഞ് കൊടുത്ത ഐഡിയ പ്രകാരം അനു വരുണിനെ വശികരിക്കാൻ ഉള്ള ശ്രമങ്ങൾ തുടർന്ന് കൊണ്ടേ ഇരുന്നു…

 

ചെറിയ ചെറിയ ശരീര പ്രദർശനവും തഴുകലും തലോടലും എല്ലാം അവൾ ചെയ്ത് കൊണ്ടിരുന്നു…

 

ഒപ്പം അവനെ സ്നേഹിക്കാനും… അവന്റെ എല്ലാ കാര്യങ്ങളും അറിഞ്ഞു കണ്ട് ചെയ്യുന്നതും അവൾ ശീലമാക്കി…

 

അവനും അവളോട്‌ ദേഷ്യപ്പെടുന്നത് പൂർണമായും ഒഴിവാക്കിയിരുന്നു… എങ്കിലും എന്തൊക്കയോ അകൽച്ച അവരുടെ ഇടയിൽ നില നിന്നിരുന്നു…

 

എന്നെങ്കിലും തങ്ങളുടെ ഇടയിലെ എല്ലാ മതിലും പൊളിഞ്ഞു വീണ്, വരുൺ തന്നിലേക്ക് വന്ന് ചേരുമെന്ന് അനുവിന് പ്രതീക്ഷ ഉണ്ടായിരുന്നു…

266 Comments

  1. Life bro, inn varunnath climax alle?

  2. സോറി ടു say… Today I will not be able to finish… I will update the nexr part tommorrow ❤️

    1. Oky..❣️

      ❤️❤️

      1. ഇന്ന് ഉണ്ടാവും… എഡിറ്റിംഗ് കഴിഞ്ഞു… Upload cheythal mathi?

        1. Ippo varumo?

        2. എന്നാൽ അങ്ങോട്ട് അപ്‌ലോഡ് ചെയ്യ് ഷാജിയേട്ടാ ?

          1. photo set akkanam

        3. വരട്ടെ

        4. Upload karo bhaii .., waiting ???

    2. Pettann postadey

  3. Ennu varooo nn arinjal kathirikkamayirunnu❣️❣️

    ❤️❤️

    1. Nokanda varoola

Comments are closed.