LOVE ACTION DRAMA- 15 (Jeevan) 1230

“പുഷ്പാഞ്ജലി,

ഐക്യമത്യസൂക്തം വരുൺ, അനുപമ… “

 

തിരുമേനി പ്രസാദം നീട്ടിക്കൊണ്ടു പേര് വിളിച്ചപ്പോൾ അനു അങ്ങോട്ടേക്ക് ചെന്നു…

 

അവൾ ദക്ഷിണ നൽകി പ്രസാദം വാങ്ങി പൊട്ടു തൊട്ടിട്ടുള്ളതിന് അല്പം മുകളിലായി ചെറിയ ചന്ദനക്കുറിയും അതിന്റെ പുറത്ത് കുങ്കുമവും ചാർത്തി നടയിൽ വന്ന് ദേവിയെ നോക്കി തൊഴുതു…

 

അവൾക്ക് ഓപ്പോസിറ്റ് ആയി നടയിൽ നിന്ന് കണ്ണടച്ച് തൊഴുത വരുൺ കണ്ണ് തുറന്ന് വലത്തേക്ക് നോട്ടം പോയതും, കാണുന്നത് നടയിൽ നിന്ന് തൊഴുന്ന അനുവിനെയാണ്…

 

സാക്ഷാൽ ദേവി വന്ന് നിൽക്കുന്നത് പോലെയാണ് അവന് തോന്നിയത്… അവൻ അവളെ നോക്കി തൊഴുതു നിന്ന് പോയി…

 

നടയിലേക്ക് കയറിയപ്പോൾ പൂജാരി അടിച്ച മണി ശബ്ദമാണ് അവനെ ആ നോട്ടത്തിൽ നിന്നും പിൻവലിച്ചത്…

 

തൊഴുത് തിരിച്ചിറങ്ങിയപ്പോളേക്കും വിനു പോയിരുന്നു…

 

അനുവും വരുണും പതിയെ വീട്ടിലേക്ക് നടന്നു…

 

തിരിച്ചുള്ള വഴിയിൽ കണ്ട സകലമാന ആളുകളോടും അവർക്ക് സംസാരിക്കേണ്ടി വന്നു…

 

നാട്ടിലുള്ള സകലമാന കോഴികളും അനുവിനെ  വായിനോക്കുന്നത് വരുൺ ശ്രദ്ധിച്ചിരുന്നു…

 

വരുണിന് അത് കണ്ട് കുറച്ച് ദേഷ്യവും, കുറച്ച് അഭിമാനവും, കുറച്ച് കുശുമ്പുമെല്ലാം കലർന്ന സമ്മിശ്ര വികാരമാണ് തോന്നിയത്…

 

“വല്ലോന്റേം പെണ്ണുമ്പിള്ളേ വായിനോക്കുമ്പോൾ അവളുമാരുടെ കെട്ടിയോന്മാർക്ക് അപ്പോൾ ഈ ഫീൽ ആണ് ഉണ്ടാകുന്നത്…

 

അല്ല അതിന് എനിക്ക് എന്തിനാ ഇങ്ങനെ തോന്നൽ ഉണ്ടാകുന്നത്… പേപ്പറിൽ മാത്രമല്ലേ അല്ലേ അവളെനിക്ക് ഭാര്യ… ബ്ലെഡി പൂതന…”

 

വീട്ടിലേക്ക് പോകുന്ന വഴിയാണ് വരുണിന്റെ “ന്യൂയിസെൻസ് അമ്മായി ” അവരുടെ മുന്നിൽ വന്ന് ചാടിയത്…

 

പരദൂഷണം പാരവെപ്പ് മുതലായവ ആണ് പുള്ളിക്കാരിയുടെ മെയിൻ… പിന്നെ കുശുമ്പിന് ഒട്ടും കുറവില്ലാത്തത് കൊണ്ട് വളരെ മോശം സ്വഭാവവും…

 

“ദേവ്യേ… ഈ തള്ളയോ…” വരുൺ അനു കേൾക്കാൻ മാത്രം പതിയെ പിറുപിറുത്തു…

 

“മക്കളെ… എത്ര നാൾ ആയെടാ കണ്ടിട്ട്… നീ അങ്ങ് ക്ഷീണിച്ചു പോയല്ലോ… മോളെ… കല്യാണത്തിന് കണ്ടതാ… മോളും അങ്ങ് ക്ഷീണിച്ചല്ലോ…”

 

“അമ്മായി കണ്ണിൽ ത്രാസ്സ് ഒക്കെ ആയാ നടപ്പ്… ഒറ്റ നോട്ടത്തിലല്ലേ രണ്ട് പേരെയും തൂക്കി നോക്കിയത്… കൊച്ചു കള്ളി…” അവൻ പല്ല് മുപ്പത്തി രണ്ടും പുറത്ത് കാണിച്ചു ചിരിച്ച് കൊണ്ട് അമ്മായിക്കിട്ട് കൊട്ടി…

 

അനുവിന് കാര്യം മനസ്സിലായിരുന്നു… അവളും കൈ കൊണ്ട് മറച്ചു പിടിച്ചു ചിരിച്ചു…

 

കൊട്ട് നന്നായി കൊണ്ടു എങ്കിലും ക്ഷീണം പുറത്ത് കാണിക്കാതെ അമ്മായി വീണ്ടും കോൾഗേറ്റ് ചിരി എടുത്ത് മുഖത്ത് ഒട്ടിച്ചു അടുത്ത ഡയലോഗ് ഇട്ടു –

 

“ഒന്ന് പോയേടാ മോനെ… രണ്ടാളും കൂടെ എവിടെപ്പോയതാ… അമ്പലത്തിൽ ആണോഡാ…”

 

“അല്ല… ഊട്ടി വരെ പോയി വന്നതാ…”

266 Comments

  1. Life bro, inn varunnath climax alle?

  2. സോറി ടു say… Today I will not be able to finish… I will update the nexr part tommorrow ❤️

    1. Oky..❣️

      ❤️❤️

      1. ഇന്ന് ഉണ്ടാവും… എഡിറ്റിംഗ് കഴിഞ്ഞു… Upload cheythal mathi?

        1. Ippo varumo?

        2. എന്നാൽ അങ്ങോട്ട് അപ്‌ലോഡ് ചെയ്യ് ഷാജിയേട്ടാ ?

          1. photo set akkanam

        3. വരട്ടെ

        4. Upload karo bhaii .., waiting ???

    2. Pettann postadey

  3. Ennu varooo nn arinjal kathirikkamayirunnu❣️❣️

    ❤️❤️

    1. Nokanda varoola

Comments are closed.