LOVE ACTION DRAMA- 15 (Jeevan) 1232

ഒരു ആത്മ ധൈര്യത്തിന് അവൾ ഷാനെയെ വിളിച്ചു…

 

“ഹലോ… എന്തുവാണെടി പാതിരാത്രി മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ലേ…”

 

“പത്ത് മണി ആകുന്നതേയുള്ളു… നീ ഇപ്പോളെ ഉറങ്ങിയോ…”

 

“ഉറങ്ങി ഒന്നുമില്ല… വെറുതെ ഷോ ഇറക്കിയതാ ഡയലോഗ് അടിച്ചു… ഹി…ഹ്ഹി…”

 

“പോടീ… എടി എനിക്ക് നല്ല ടെൻഷൻ തോന്നുന്നു… “

 

“എന്തിന്… മോളെ ഇന്ന് രാത്രി മുതൽ വർക്ക്‌ തുടങ്ങിക്കോണം… അവൻ മൂക്കുംകുത്തി വീഴണം…”

 

“എന്തൊക്കെയാ ചെയുക… എനിക്ക് വയ്യ…”

 

“സിമ്പിൾ സംഭവമാണ്… നിന്റെ ഫിറ്റിംഗ്സ് എല്ലാം നല്ല രീതിയിൽ കാണിച്ചു കൊടുക്കുക… വേറെ ഒന്നുമില്ല…”

 

“അയ്യേ… വരുൺ എന്ത്‌ വിചാരിക്കും…”

 

“എന്ത്‌ വിചാരിക്കാൻ… നിന്റെ കണവൻ അല്ലേ…”

 

“എന്നാലും… എനിച് നാണം വരുന്നെടി…” അനു നഖം കടിച്ചു, കാല് വിരൽ കൊണ്ട് ഒരു  കളവും അങ്ങ് വരച്ചു…

 

“ആ പഷ്ട്… ഒരു നാണക്കാരി… ഞാൻ വെക്കുവാ… നിനക്ക് വേണേ ചെയ്യ്…”

 

“പോകല്ലെടി… ഞാൻ ചെയ്യാം…”

 

“ചെയ്താൽ നിനക്ക് കൊള്ളാം… അല്ലേ കെട്ടിയോനെ വല്ല കിളികളും റാഞ്ചിക്കൊണ്ട് പോകും…”

 

“അയ്യോ… വേണ്ട… ഞാൻ എന്തും ചെയ്തോളാം…”

 

“ഡീ പെണ്ണെ… ആവേശം മൂത്ത് തുണി ഇല്ലാണ്ട് അവന്റെ മുന്നിൽ ഒന്നും പോയി നിന്നെക്കരുത്… പയ്യെ പയ്യെ വേണം എല്ലാം…”

 

“അയ്യേ… വൃത്തികെട്ട ജന്തു… അസത്ത് വർത്തമാനമേ നാവിൽ വരുള്ളൂ…”

 

“ഓഹ്… ഒരു ഡീസന്റ് ആള്… ഞാൻ പോണ്… ബൈ ബൈ…”

 

“ബൈ ഡി… ഗുഡ് നൈറ്റ്‌…”

 

“ഗുഡ് നൈറ്റ്‌… “

 

അനു ഫോൺ കട്ടാക്കി വരുൺ വരുന്നത് വരെ റൂമിൽ കാത്ത് നിന്നു…

 

അവൻ റൂമിൽ കയറിയതും ഫോൺ എടുത്ത് കുത്തികൊണ്ട് കട്ടിലിൽ കയറി കിടന്നു…

 

വരുണിനെ കണ്ടതും അനുവിന്റെ ഹൃദയം റോക്കറ്റ് പോലെ കുതിക്കാൻ തുടങ്ങി…

 

എങ്ങനെയൊക്കെയോ മനസ്സിൽ ധൈര്യം സംഭരിച്ചു നാണം അടക്കി അനു കതക് അടച്ചു കുറ്റിയിട്ടു…

266 Comments

  1. Life bro, inn varunnath climax alle?

  2. സോറി ടു say… Today I will not be able to finish… I will update the nexr part tommorrow ❤️

    1. Oky..❣️

      ❤️❤️

      1. ഇന്ന് ഉണ്ടാവും… എഡിറ്റിംഗ് കഴിഞ്ഞു… Upload cheythal mathi?

        1. Ippo varumo?

        2. എന്നാൽ അങ്ങോട്ട് അപ്‌ലോഡ് ചെയ്യ് ഷാജിയേട്ടാ ?

          1. photo set akkanam

        3. വരട്ടെ

        4. Upload karo bhaii .., waiting ???

    2. Pettann postadey

  3. Ennu varooo nn arinjal kathirikkamayirunnu❣️❣️

    ❤️❤️

    1. Nokanda varoola

Comments are closed.