LOVE ACTION DRAMA- 15 (Jeevan) 1230

അവൻ ഒന്ന് ഞെട്ടി…

 

” ഞഹേ… ആം… വരുവാ… ” ഞെട്ടൽ അധികം പുറത്ത് കാണിക്കാതെ അവൻ പറഞ്ഞു…

 

അവളുടെ പിന്നാലെ തീൻ മേശയിലേക്ക് നടക്കുമ്പോൾ എന്തേലും ഒരു കറിയും, ഒരു കൂട്ടു കറിയും അല്ലാതെ വേറെ ഒന്നും വരുൺ പ്രതീക്ഷിച്ചില്ല…

 

വരുണിനെ ഇരുത്തി ഇല ഇട്ടതും അവൻ മനസ്സിൽ പുച്ഛത്തോടെ പറഞ്ഞു-

 

“ഷോ കണ്ടാൽ സദ്യ ആണെന്ന് തോന്നും…” വരുൺ മനസ്സിൽ ആലോചിച്ചു…

 

“പ്ലേറ്റിൽ മതിയാരുന്നു…” അവൻ പറഞ്ഞു…

 

അനു ഒന്നും മറുപടി പറഞ്ഞില്ല…

 

പക്ഷെ അവനെ ഞെട്ടിച്ചു കൊണ്ട് ഓരോ വിഭവമായി അടുക്കളയിൽ നിന്ന് എടുത്ത് കൊണ്ടു വന്ന് വിളമ്പിക്കൊടുത്തു…

 

സകലതും വിളമ്പിക്കൊടുത്തു അവൻ കഴിക്കുന്നത് അവൾ നോക്കി നിന്നു…

 

അവന് എല്ലാത്തിനും അസാധ്യ രൂചി തോന്നി… എങ്കിലും പുച്ഛിച്ചിട്ട് ഇപ്പോൾ അവളുടെ മുന്നിൽ ഇരുന്നു വെട്ടി കയറ്റാൻ ഒരു മടി…

 

പക്ഷെ ഭക്ഷണത്തിന്റെ രുചിയുടെ മുന്നിൽ അവന് അടിയറവ് പറയേണ്ടി വന്നു…

 

അവൻ കഴിക്കുന്നത് സന്തോഷത്തോടെ അനു നോക്കി നിന്നു…

 

ആദ്യമായി ഭർത്താവിന് സ്വന്തം കൈ കൊണ്ട് വെച്ചുണ്ടാക്കി കൊടുത്ത് അത് അമൃത് പോലെ അവൻ ഭക്ഷിക്കുന്നത് കണ്ട് നിന്ന അനുവിന് അത് വരെ അങ്ങനെ ഒരു ഫീൽ ഉണ്ടായിട്ടില്ല…

 

സന്തോഷവും അഭിമാനവും നാണവും എല്ലാം കൂടി കലർന്ന ഒരു വികാരം അവളിലൂടെ കടന്ന് പോയി…

 

ഒന്നും വിടാതെ അവൻ കഴിച്ചു… അനു തീരുന്നത് അനുസരിച്ച് വിളമ്പിക്കൊടുത്തു കൊണ്ടിരുന്നു…

 

വയറു നിറഞ്ഞു വരുൺ എണീക്കാൻ തുടങ്ങിയപ്പോൾ അവൾ പായസവുമായി വന്നു…

 

“പായസവുമുണ്ടോ…”

 

“അതേല്ലോ… അട പ്രഥമൻ… അതല്ലേ ഏറ്റവും ഇഷ്ടം…”

 

“മ്മ്…”

 

അവൻ അതും സാമാന്യം നന്നായി തന്നെ തട്ടിക്കയറ്റി…

 

എല്ലാം കഴിച്ചു കഴിഞ്ഞ് കൈ കഴുകുമ്പോൾ അനു ചോദിച്ചു-

 

“എങ്ങനെ ഉണ്ടായിരുന്നു… “

 

വരുൺ ചോദ്യം കെട്ട് സന്തോഷത്തോടെ അനുവിന്റെ രണ്ട് കൈയ്യും ചേർത്ത് പിടിച്ചു, അവന്റെ ഉള്ളം കയ്യിൽ എടുത്ത് കൊണ്ട് പറഞ്ഞു-

 

“ഇതുണ്ടാക്കിയ ഈ കയ്യിൽ ഒരു വളയിട്ട് തരണം…”

 

ചെയ്ത് കഴിഞ്ഞാണ് വരുണിന് എന്താ താൻ ചെയ്തേ എന്ന് ബോദ്യം വന്നത്…

 

അത്രക്ക് അവന്റെ മനസ്സ് നിറഞ്ഞിരുന്നു… ആ സന്തോഷത്തിൽ ഓർക്കാതെ, അല്ലെങ്കിൽ അവളോടുള്ള സകല പിണക്കവും കുറച്ച് നേരത്തേക്ക് എങ്കിലും അവൻ മറന്ന് പോയിരുന്നു…

266 Comments

  1. Life bro, inn varunnath climax alle?

  2. സോറി ടു say… Today I will not be able to finish… I will update the nexr part tommorrow ❤️

    1. Oky..❣️

      ❤️❤️

      1. ഇന്ന് ഉണ്ടാവും… എഡിറ്റിംഗ് കഴിഞ്ഞു… Upload cheythal mathi?

        1. Ippo varumo?

        2. എന്നാൽ അങ്ങോട്ട് അപ്‌ലോഡ് ചെയ്യ് ഷാജിയേട്ടാ ?

          1. photo set akkanam

        3. വരട്ടെ

        4. Upload karo bhaii .., waiting ???

    2. Pettann postadey

  3. Ennu varooo nn arinjal kathirikkamayirunnu❣️❣️

    ❤️❤️

    1. Nokanda varoola

Comments are closed.