LOVE ACTION DRAMA- 15 (Jeevan) 1230

അച്ഛനും അമ്മയ്ക്കും അവൻ പോകുന്നതിനോട് താല്പര്യമില്ലായിരുന്നു…

 

അനു ഒന്നും പറഞ്ഞില്ല, വരുൺ പോകുന്നത് ചങ്ക് പറിച്ചുകൊണ്ട് പോകുന്നത് പോലെ ആണെങ്കിലും…

 

അവൾ എതിർത്താലും അവൻ പോകും എന്ന് അവൾക്ക് ഉറപ്പായിരുന്നു… മാത്രമല്ല ഇനിയും അവളുടെ സ്വാർത്ഥതക്ക് വേണ്ടി അവന്റെ സ്വപ്നങ്ങൾക്ക് വിലങ്ങു തടിയായി നിൽക്കാൻ അവൾക്ക് താല്പര്യമില്ലയിരുന്നു…

 

പതിവ് പോലെ തന്നെ എല്ലാ കാര്യങ്ങളും അവൾ ചെയ്തു പോന്നു…

 

അവന്റെ ഡ്രെസ്സും മറ്റ് സാധനങ്ങളും പാക്ക് ചെയ്യാൻ അവൾ തന്നെ മുന്നിൽ നിന്നു…

 

അവളുടെ മനസ്സിൽ വരുൺ പോകുന്ന നിമിഷം താൻ എങ്ങനെ അതിജീവിക്കും എന്നത് മാത്രം ചോദ്യചിഹ്നമായി നിന്നു…

 

അതിനോടൊപ്പം വന്ദിത വരുണിനെ അവളിൽ നിന്നും തട്ടിയെടുക്കുമോ എന്ന ഭയവും…

 

വരുണിന് പോകേണ്ട ദിവസത്തിന് തലേന്ന് വന്നെത്തി…

 

പിറ്റേന്ന് അർദ്ധ രാത്രിയോട് ആയിരുന്നു വരുണിന്റെ ഫ്ലൈറ്റ്…

 

അനു റൂമിൽ നിന്ന് സാധനങ്ങൾ എടുത്ത് വെച്ച് കൊണ്ടിരുന്നപ്പോൾ വരുൺ ഫോണിൽ കുത്തി കളിച്ചു കൊണ്ടിരുന്നു…

 

കുറച്ച് സമയം കഴിഞ്ഞ് അവൻ ഫ്രഷ് ആകാൻ ബാത്‌റൂമിലേക്ക് കയറാൻ തുടങ്ങിയതും ഫോൺ ബെൽ അടിച്ചു…

 

അനു എഴുന്നേറ്റ് ഫോൺ നോക്കി…

 

“വന്ദിത കാളിങ്…” ഡിസ്പ്ലേയിൽ തെളിഞ്ഞു…

 

അവൾക്ക് കലി വന്നു എങ്കിലും യാത്ര സംബന്ധിച്ചു വല്ലതും ആകും എന്ന് കരുതി വരുണിന്റെ കയ്യിൽ കൊടുത്തു…

 

ഫോൺ വാങ്ങി ഡിസ്പ്ലേയിൽ നോക്കിയ വരുൺ ഒന്ന് പരുങ്ങി…

 

അവൻ ഫോണും എടുത്ത് റൂമിന് പുറത്തിറങ്ങി ബാൽക്കണിയിലേക്ക് നടന്നു…

 

അനു അവന്റെ ഭാവം ശ്രദ്ധിച്ചു… എന്തോ പന്തികേട് തോന്നിയ അവൾ പതിയെ അവൻ അറിയാതെ ബാൽക്കണിയിലേക്ക് നടന്നു…

 

അനു ഭിത്തിയിൽ മറഞ്ഞു നിന്ന് വരുൺ പറയുന്നത് ശ്രദ്ധിച്ചു…

 

വരുണിന്റെ ഫോൺ സംഭാഷണം-

 

“ഇല്ല… നാളെ കാണാമല്ലോ… “

 

“ഇനി ഒന്നിച്ചല്ലേ രണ്ടാളും… അപ്പോൾ കാണാം… ഹ… ഹ്ഹ…”

 

“ഡീ കള്ളി…”

 

“എല്ലാം നീ പറഞ്ഞത് പോലെ എടുത്ത് വച്ചിട്ടുണ്ട്… നിനക്ക് ഇഷ്ടമുള്ളത് എല്ലാം…”

 

“ലവ് യു… ഉമ്മ…”

 

വരുൺ അവസാനം പറഞ്ഞ വാക്കുകൾ അനുവിന്റെ നട്ടെല്ലിലൂടെ ഒരു തണുപ്പ് കടത്തിവിട്ടു…

 

“വന്ദിതയുമായി… “

 

അവൾക് മുഴുവപ്പിക്കാൻ ആയില്ല…

 

ഫോളോ ചെയ്തത് വരുൺ അറിയാതെ ഇരിക്കാനായി അവൾ ഇരുട്ടിലേക്ക് മറഞ്ഞ് നിന്നു…

 

കണ്ണ്നീർ അവൾ പോലും അറിയാതെ ധാരപോലെ ഒഴുകാൻ തുടങ്ങി… തല ചുറ്റി വീഴാതെ ഇരിക്കാനായി അവൾ ശ്രമിച്ചു…

 

ഇനി എന്ത്‌ ചെയ്യും എന്ന ചിന്ത ഒരു ചോദ്യ ചിഹ്നം പോലെ അവളുടെ മുന്നിൽ നിന്നു…

 

തുടരും…

ഈ ഭാഗം ഇഷ്ടം ആയി എന്ന് വിശ്വസിക്കുന്നു… കുറെ ചോദ്യങ്ങള്‍ ബാക്കിയുണ്ടാകും… ഇപ്പോളും മുന്‍വിധികള്‍ വേണ്ട … അടുത്ത ഭാഗം ക്ലൈമാക്സ് ആണ് … ഈ കഥ അടുത്ത ഭാഗത്തോടു കൂടി തീരും … ഇത് വരെ സപോര്‍ട്ട് തന്നവര്‍ക്ക് നന്ദി…

266 Comments

  1. Life bro, inn varunnath climax alle?

  2. സോറി ടു say… Today I will not be able to finish… I will update the nexr part tommorrow ❤️

    1. Oky..❣️

      ❤️❤️

      1. ഇന്ന് ഉണ്ടാവും… എഡിറ്റിംഗ് കഴിഞ്ഞു… Upload cheythal mathi?

        1. Ippo varumo?

        2. എന്നാൽ അങ്ങോട്ട് അപ്‌ലോഡ് ചെയ്യ് ഷാജിയേട്ടാ ?

          1. photo set akkanam

        3. വരട്ടെ

        4. Upload karo bhaii .., waiting ???

    2. Pettann postadey

  3. Ennu varooo nn arinjal kathirikkamayirunnu❣️❣️

    ❤️❤️

    1. Nokanda varoola

Comments are closed.