LOVE ACTION DRAMA- 15 (Jeevan) 1230

അനുവിന്റെ മുഖത്തെ പരിഭ്രമവും ടെൻഷനും കണ്ടപ്പോൾ തന്നെ എന്തോ കുഴപ്പം ഉണ്ടെന്ന് അവൾക്ക് മനസ്സിലായി…

 

“എന്താടി… ഒരുമാതിരി ഇഞ്ചി കടിച്ച കുരങ്ങിന്റെ പോലെ ഇരിക്കുന്നത്…”

 

“വാടി… പറയാം…”

 

അനു തലേന്ന് നടന്നത്, വരുണിന്റെ ഭവങ്ങൾ പ്രതികരണം മുതൽ കാറിൽ ഓഫീസിലേക്ക് വരുമ്പോൾ ഉണ്ടായ സംഭവം വരെ അണുവിട തെറ്റാതെ വിവരിച്ചു കൊടുത്തു…

 

എല്ലാം കെട്ട് ഷാന മൂക്കത്ത് വിരൽ വച്ചു കളിയാക്കികൊണ്ടുള്ള പുഞ്ചരി തൂകി…

 

“എടി ഭയങ്കരി… നീ കുളം ആക്കുമെന്നാണ് ഞാൻ കരുതിയത്… പക്ഷെ എന്നെ ഞെട്ടിച്ചു കളഞ്ഞു നീ… ആലോചിക്കുമ്പോൾ എനിക്ക് തന്നെ നാണം വരുന്നല്ലോടി…”

 

അത് കേട്ടതും അനു നാണം കൊണ്ട് ചുവന്ന് തുടുത്തു…

 

“പോടീ… നിന്റെ വാക്ക് കെട്ട് ഓരോന്ന് കാട്ടിക്കൂട്ടിയിട്ട് ആ എന്നെ നീ തന്നെ കളിയാക്കുന്നോ… മിണ്ടില്ല ഞാൻ…”

 

“അയ്യോ… അപ്പോളേക്കും പിണങ്ങിയോ ??…”

 

“ചിരിച്ചോണ്ടിരിക്കാതെ ഞാൻ എന്ത്‌ വേണം എന്ന് പറ… വരുണിന് ഒന്നും ഇഷ്ടം ആയില്ല എന്ന തോന്നുന്നത്…”

 

“എടി മണ്ടി… സംഭവം നന്നായി ഏറ്റിട്ടുണ്ട്… “

 

“എന്ത്‌… നിനക്ക് അതെങ്ങനെ അറിയാം…”

 

“ഈ പൊട്ടിക്കാളി… ശരിക്കും വരുണിന് നിന്നോട് ദേഷ്യമല്ലേ… അല്ല എങ്കിൽ നിന്നോട് സ്നേഹമില്ല…”

 

അത് കെട്ട് അനുവിന്റെ മുഖം വാടി… സത്യം അതാണ് എങ്കിലും ഒരാൾ പറഞ്ഞു കേൾക്കുമ്പോൾ നെഞ്ചിൽ ആണി തറക്കുന്ന വേദയാണ് അവൾക്ക് ഉണ്ടായത്…

 

“അതെ…” ഇടറുന്ന ശബ്ദത്തിൽ അനു മറുപടി കൊടുത്തു…

 

“ആ… അപ്പോൾ ആണ് നീ അവനെ വശികരിക്കാൻ നോക്കിയത്… അതാണെങ്കിൽ നന്നായി വർക്ക്‌ ആയി… ഇല്ലേ…”

 

“ആയി എന്ന് തോന്നുന്നു…”

 

“സ്വാഭാവികം ആയും നിന്നോട് പിണക്കം ഉള്ളത് കൊണ്ട് അവൻ അതിനെ എതിർക്കാൻ നോക്കും…”

 

“മ്മ്…”

 

“അപ്പോൾ നീയുമായി ഇത്തിരി അകലം പാലിക്കാൻ ശ്രമിക്കും… അല്ലെങ്കിൽ പെട്ടന്ന് നിന്റെ മുന്നിൽ മൂക്കും കുത്തി വീണാൽ നാണക്കേട് അല്ലേ…”

 

“ആണോ…”

 

“അതെ… ഇത്രയും ആറ്റിട്യൂട് ഇട്ടിട്ട് പെണ്ണുപിള്ള തുണി അഴിച്ചു കാണിച്ചാൽ വാലും പൊക്കി പിന്നാലെ പോയാൽ എന്ത്‌ വിലയണ് ഉള്ളത്…”

 

“അയ്യേ… ഞാൻ തുണി അഴിച്ചു കാണിച്ചോന്നുമില്ല… പോടീ…”

 

“അതിനല്ലല്ലോ ഇവിടെ പ്രസക്തി… വില പോകുമോ ഇല്ലയോ എന്നതിനല്ലേ…”

 

“പോകും… അല്ലേ…”

 

“അതെ… അപ്പോൾ അവൻ മാക്സിമം കണ്ട്രോൾ ചെയ്യും… നീ അപ്പോൾ എന്ത്‌ ചെയ്യണം…”

 

“എന്ത്‌ ചെയ്യണം…”

266 Comments

  1. Life bro, inn varunnath climax alle?

  2. സോറി ടു say… Today I will not be able to finish… I will update the nexr part tommorrow ❤️

    1. Oky..❣️

      ❤️❤️

      1. ഇന്ന് ഉണ്ടാവും… എഡിറ്റിംഗ് കഴിഞ്ഞു… Upload cheythal mathi?

        1. Ippo varumo?

        2. എന്നാൽ അങ്ങോട്ട് അപ്‌ലോഡ് ചെയ്യ് ഷാജിയേട്ടാ ?

          1. photo set akkanam

        3. വരട്ടെ

        4. Upload karo bhaii .., waiting ???

    2. Pettann postadey

  3. Ennu varooo nn arinjal kathirikkamayirunnu❣️❣️

    ❤️❤️

    1. Nokanda varoola

Comments are closed.