LOVE ACTION DRAMA- 15 (Jeevan) 1230

“കഴിച്ച് നോക്കിയിട്ട് പറ…”

 

അവൻ പുച്ഛിച്ചു ചിരിച്ചു…

 

“ആഹാ… എന്നാൽ ഇന്ന് ചെറിയ ഒരു സദ്യ തന്നെ ഉണ്ടാക്കിയിട്ട് ബാക്കി കാര്യം… ” അവൾ മനസ്സിൽ ചിന്തിച്ചു…

 

അനു വേഗം കഴിച്ചിട്ട് അടുക്കളയിലേക്ക് കയറി…

 

“ഭർത്താവിന്റെ മനസ്സിലേക്ക് ഉള്ള വാതിൽ, അവന്റെ വയറിൽ നിന്നാണ് എന്ന ചൊല്ലാണ് അവളുടെ മനസ്സിലേക്ക് വന്നത്… എല്ലാം  നന്നായിട്ട് പരമാവധി വേഗം ചെയ്യണം എന്ന് ഉറപ്പിച്ചു അവൾ ജോലി തുടങ്ങി…”

 

അമ്മ ഇല്ലാതെ ആദ്യമായി ആണ് അടുക്കളയിൽ…

 

അവൾ ഫ്രഡ്ജ് തുറന്ന് ഓരോ സാധനങ്ങളും പുറത്തേക്ക് എടുത്ത് വച്ചു…

 

“സാമ്പാർ, അവിയൽ, മോര്, കാബേജ് തോരൻ, പയർ മെഴുക്കുപുരട്ടി, പപ്പടം, അച്ചാർ… പിന്നെ ഒരു പായസവും…”

 

അനു ഓരോ സാധനത്തിനും ആവിശ്യമായ സാധനങ്ങൾ എടുത്ത് തരം തിരിച്ചു വച്ചു…

 

ആദ്യം തന്നെ അവൾ അരി കഴുകി അടുപ്പത്തിട്ടു…

 

എന്നിട്ട് ഓരോ സാധങ്ങളുടെ കഷ്ണങ്ങൾ നുറുക്കി വച്ചു…

 

എളുപ്പത്തിനായി ഗ്യാസ് സ്റ്റോവിന്റെ മൂന്ന് ബർണേറിലും കറിക്കുള്ള സാധങ്ങൾ വച്ചു, അരി ഇൻഡക്ഷനിലും വച്ചു…

 

അത്രയും നാളും അമ്മയോടൊപ്പമുള്ള അടുക്കള സഹായത്തിൽ അവൾ എല്ലാം നന്നായി തന്നെ വേഗം ചെയ്യാൻ പഠിച്ചിരുന്നു…

 

ഇന്ന് അതെല്ലാം ഉപയോഗത്തിന് എത്തി…

 

കറികൾ ഉണ്ടാക്കി, ചോറും ഊറ്റാൻ വച്ചിട്ട് അവൾ പായസം തയാറാക്കാൻ ഉള്ള ശ്രമം ആരംഭിച്ചു…

 

അട പ്രഥമൻ ആണ് വരുണിന്റെ ഫേവറേറ്റ് എന്ന് അവൾക്ക് അറിയാമായിരുന്നു… വീട്ടിൽ ഭാഗ്യത്തിന് അടയും ഉണ്ടായിരുന്നു…

 

അവൾ വേഗം അട പുഴുങ്ങാൻ വച്ചിട്ട് തേങ്ങ ചിരണ്ടി അരച്ച് പിഴിഞ്ഞ് വച്ച്, ശർക്കരയും ചീകി വച്ചു… ശരക്കര ഉരുക്കി, വേവിച്ച അടയും നെയ്യും തേങ്ങാപ്പാലും ചേർത്ത് നല്ല ഉഗ്രൻ പ്രഥമനും ഉണ്ടാക്കി…

 

അവൾ പപ്പടവും കാച്ചി വെച്ച് തൊടിയിൽ പോയി ഇല വെട്ടി കഴുകി തുടച്ചു വച്ചു…

 

എല്ലാം കൃത്യം ഒരുമണിക്ക് മുൻപ് ശരിയാക്കിയിരുന്നു…

 

നല്ല പോലെ സമയം എടുക്കും എന്ന് വിചാരിച്ചിരുന്ന വരുൺ സിനിമയും കണ്ട് കിടക്കുകയായിരുന്നു…

 

അനു കഴിക്കാനായി അവനെ വിളിക്കാൻ ചെന്നു…

 

അവൾ വരുന്നത് കണ്ടപ്പോളെ വരുൺ പുച്ഛിച്ചു ചിരിച്ച് കൊണ്ട് ചോദിച്ചു-

 

“ഒന്നും നടന്നില്ല അല്ലേ… എനിക്ക് നേരത്തെ അറിയാം… ഞാൻ പോയി വല്ലതും വാങ്ങിയിട്ട് വരാം…”

 

“അതല്ല കഴിക്കാൻ വിളിക്കാൻ വന്നതാ…”

266 Comments

  1. Life bro, inn varunnath climax alle?

  2. സോറി ടു say… Today I will not be able to finish… I will update the nexr part tommorrow ❤️

    1. Oky..❣️

      ❤️❤️

      1. ഇന്ന് ഉണ്ടാവും… എഡിറ്റിംഗ് കഴിഞ്ഞു… Upload cheythal mathi?

        1. Ippo varumo?

        2. എന്നാൽ അങ്ങോട്ട് അപ്‌ലോഡ് ചെയ്യ് ഷാജിയേട്ടാ ?

          1. photo set akkanam

        3. വരട്ടെ

        4. Upload karo bhaii .., waiting ???

    2. Pettann postadey

  3. Ennu varooo nn arinjal kathirikkamayirunnu❣️❣️

    ❤️❤️

    1. Nokanda varoola

Comments are closed.