LOVE ACTION DRAMA- 15 (Jeevan) 1235

“എന്താ…”

 

“എന്ത്‌…”

 

“അല്ല… നീ എന്തോ പതിയെ പറഞ്ഞത് പോലെ തോന്നി…”

 

“അതോ… അത് പാവം അമ്മായി എന്ന് പറഞ്ഞതാ…”

 

“മ്മ്… പാവം പാവം…”

 

“എന്താ???…”

 

“ആ പോയത് ആറ്റം ബോംബ് ആണ്… എത്ര കുടുംബം മുടിപ്പിച്ച ഐറ്റം ആണെന്നോ… തള്ളേ ഞങ്ങൾ വിളിക്കുന്നത് തന്നെ ന്യുയിസെൻസ് അമ്മായി എന്ന… “

 

“ആണോ… എന്തിനാ അങ്ങനെ വിളിക്കുന്നത്…”

 

“അവർക്ക് ആകെ ഉള്ള സെൻസ് അതായത് കൊണ്ട്… ഇപ്പോൾ തന്നെ കേട്ടില്ലേ ഇല്ലാത്തത് അടിച്ചിറക്കിയത്… അതെ പോലെ അടിച്ചിറക്കി കുടുംബക്കാരെ തമ്മിൽ തല്ലിക്കൽ ആണ് പതിവ്… എന്തിന് സ്വന്തം മോൾ കെട്ടിയോനെ വിട്ട് വീട്ടിൽ നിപ്പുണ്ട്… അതും ഇവർ കരണം എന്നാണ് കേട്ടത്…

 

ഞാൻ കഞ്ചാവാണ്, മയക്ക് മരുന്നാണ്, അങ്ങനെ പോലും ഇവർ അടിച്ചിറക്കിയിട്ടുണ്ട്… പിന്നെ ഇവരുടെ മോള് കുളിക്കാൻ ബാത്‌റൂമിൽ കയറിയപ്പോൾ ആരോ ഒളിഞ്ഞു നോക്കിയത് ഞാനാ എന്ന് പറഞ്ഞു നടന്നു…

 

അന്ന് ഞാൻ ഇവിടെ നാട്ടിൽ ഇല്ല… ഹോസ്റ്റലിൽ നിന്ന് പഠിക്കുന്ന സമയം… എന്നിട്ടും നാട്ടിൽ പോകുമില്ലാത്ത എന്റെ പേരിൽ ആരോപണം… ഇന്ന് അതിനൊക്കെ കൊടുത്തു…”

 

“അയ്യേ…”

 

“ചില വൃത്തികെട്ട സ്ത്രികൾ അങ്ങനെയാ… എന്നിട്ട് പാവപ്പെട്ടവരുടെ സ്വസ്ഥത കളയും…” വരുൺ അനുവിനെ തുറിച്ചു നോക്കിക്കൊണ്ട് ആണ് അത് പറഞ്ഞത്… കിട്ടിയ ചാൻസിൽ അവൻ അവൾക്കും ഇട്ട് കൊട്ടി…

 

കാറ്റ് പോയ ബലൂൺ പോലെ അനുവിന്റെ മുഖവും വാടി…

 

തിരികെ വീട്ടിൽ എത്തി ഡ്രസ്സ്‌ മാറി അനു വരുണിന് കഴിക്കാൻ കൊടുത്ത് അവളും കഴിക്കാൻ ഇരുന്നു… അച്ഛനും അമ്മയും അപ്പോളേക്കും പോയിരുന്നു…

 

കഴിച്ചു കൊണ്ട് ഇരുന്നപ്പോൾ അനു പറഞ്ഞു-

 

“നാളെ മുതൽ ഞാൻ ജോലിക്ക് പൊക്കോട്ടെ…”

 

“എന്നോട് ചോദിക്കുന്നത് എന്തിനാ… വേണേൽ പൊക്കോളു… “

 

“ഞാൻ പിന്നെ എന്റെ ഭർത്താവിനോട്  അല്ലാതെ ആരോടാണ് ചോദിക്കുക…”

 

വരുൺ അവളെ ഒന്ന് നോക്കി…

 

“മ്മ്… ഭർത്താവ്…”

 

അനു അത് കേട്ടു എങ്കിലും കേട്ട ഭാവം നടിച്ചില്ല…

 

“ഉച്ചക്ക് കഴിക്കാൻ എന്ത്‌ വേണം…” അനു ചോദിച്ചു…

 

“അമ്മ ഉണ്ടാക്കിയില്ലേ…”

 

“ഇല്ല… നേരത്തെ പോയില്ലേ…”

 

“വല്ലതും പാർസൽ വാങ്ങാം…”

 

“അതെന്താ ഞാൻ വെച്ചുണ്ടാക്കി തന്നാൽ കഴിക്കില്ലേ…”

 

“നിനക്ക് അതിന് വല്ലതും ഉണ്ടാക്കാൻ അറിയുമോ… ലാസ്റ്റിൽ എന്റെ വയറിനു പണിയാകുമോ…”

266 Comments

  1. Life bro, inn varunnath climax alle?

  2. സോറി ടു say… Today I will not be able to finish… I will update the nexr part tommorrow ❤️

    1. Oky..❣️

      ❤️❤️

      1. ഇന്ന് ഉണ്ടാവും… എഡിറ്റിംഗ് കഴിഞ്ഞു… Upload cheythal mathi?

        1. Ippo varumo?

        2. എന്നാൽ അങ്ങോട്ട് അപ്‌ലോഡ് ചെയ്യ് ഷാജിയേട്ടാ ?

          1. photo set akkanam

        3. വരട്ടെ

        4. Upload karo bhaii .., waiting ???

    2. Pettann postadey

  3. Ennu varooo nn arinjal kathirikkamayirunnu❣️❣️

    ❤️❤️

    1. Nokanda varoola

Comments are closed.