LOVE ACTION DRAMA- 15 (Jeevan) 1235

“ഇവന്റെ കാര്യം… തമാശ പറയാതെഡാ… ഹു.. ഹ്ഹു.. കേട്ടോ മോളെ… ഇവൻ അല്ലേലും പണ്ടേ ഇങ്ങനെയാ… “

 

അനു ചിരിയടക്കാൻ പാട്പെട്ടു… വരുണിന്റെ സംസാരമായിരുന്നില്ല… അത് കെട്ട് അമ്മായിയുടെ വളിച്ച മുഖമായിരുന്നു കാരണം…

 

“അമ്മായി എന്നാൽ ഞങ്ങൾ അങ്ങോട്ട് പോട്ടെ…”

 

“നിക്കേടാ… എന്താ ഇത്ര ധൃതി… മോളെ ഞാൻ നന്നായി ഒന്ന് കാണട്ടെ… കല്യാണത്തിന്റെ അന്ന് കണ്ടതാ… “

 

“തള്ള വാങ്ങിക്കൂട്ടിയെ പോകു…” അവൻ മനസ്സിൽ പറഞ്ഞു…

 

“കല്യാണം കഴിഞ്ഞ് വർഷം ഒന്ന് കഴിഞ്ഞില്ലേ… വിശേഷം ഒന്നുമായില്ലേ…”

 

“ടൈപ്പിക്കൽ പരദൂഷണം ടീമ്സിന്റെ ചോദ്യം… എന്താ ഈ ചോദ്യം വരാത്തത് എന്ന് പ്രതീക്ഷിച്ചു നിക്കുവാരുന്നു… ഇന്ന് ശരിയാക്കിത്തരാം തള്ളേ…” വരുൺ മനസ്സിൽ ആലോചിച്ചു..

 

അനു ഒന്നും മിണ്ടാതെ നിന്ന് ചിരിച്ചു…

 

“എന്താ അമ്മായി… ഒരു വർഷം ഒക്കെ അങ്ങനെ വലിയ സമയം ആണോ… “

 

“ഓഹ്… അതല്ല മോനെ… അവിടെ സുഭദ്രക്കും അളിയനും പ്രായമായി വരുവല്ലേ… ഞങ്ങൾ പ്രായമായി വരുന്നവർക്ക് കൊച്ച് പിള്ളേരെ ഒക്കെ കാണാനും കളിപ്പിക്കാനും ഭയങ്കര ഇഷ്ടമാ എന്നെ…

 

നിനക്ക് എന്തോ കുഴപ്പം ഉള്ളത് കൊണ്ട് ആണ് പിള്ളേർ ഇല്ലാത്തത് എന്ന് നാട്ടിൽ ഒരു അടക്കം പറച്ചിലുണ്ട്…”

 

“ആഹാ… അങ്ങനെയൊക്കെ കേട്ടോ അമ്മായി…

 

അമ്മായിയുടെ മൂത്ത മോള് രശ്മിക്ക് വിവാഹത്തിന് മുൻപേ വയറ്റിൽ ഉണ്ടായിരുന്നു… അതാണ് എടുപിടി എന്ന് കല്യാണം നടത്തിയത് എന്നും പറയുന്നത് കേട്ടിരുന്നു… അത് ഉള്ളതാണ് അല്ലേ അമ്മായി…

 

അമ്മായിക്ക് കൊച്ച് മക്കളെ കളിപ്പിക്കാൻ ഉള്ള പൂതി മൂത്തത് കണ്ട് മോള് ആഗ്രഹം നിറവേറ്റിയത് ആയിരുന്നു അല്ലേ… “

 

വരുണിന്റെ സംസാരം കെട്ട് അമ്മായിയുടെയും അനുവിന്റേം വാ പിളർന്നു പോയി…

 

ഒറ്റ ചോദ്യത്തിൽ അമ്മായിയുടെ ഗ്യാസ് തീർന്നിരുന്നു… അണ്ണാക്കിൽ പിരിവെട്ടിയ അമ്മായി ജീവനും കൊണ്ട് ഓടി…

 

“ഇപ്പോളാ മോനെ ഓർത്തത്… അത്യാവശ്യമായി ഒന്ന് രണ്ട് ഇടങ്ങളിൽ പോണം… പിന്നെ കാണാമെ…”

 

“അമ്മായി… സംശയമൊക്കെ തീർന്നോ…”

 

“തീർന്ന് മോനെ… ധൃതി ഉണ്ട്… പോട്ടെ മക്കളെ…”

 

അമ്മായിയുടെ പോക്ക് കണ്ട് അനു അത്രയും നേരം അടക്കി വച്ച ചിരി പുറത്തേക്ക് വിട്ടു…

 

അവർ വീണ്ടും വീട്ടിലേക്ക് നടക്കാൻ തുടങ്ങി…

 

“അത്രയും വേണമായിരുന്നോ…” അനു ചോദിച്ചു…

 

“എന്ത്‌…”

 

“അല്ല അമ്മായിക്ക് കൊടുത്തത്…”

 

“കുറഞ്ഞു പോയി എന്നാ എനിക്ക് തോന്നുന്നത്… നീ നിന്നോണ്ട അല്ലേ എനിക്ക് പിള്ളേർ ഉണ്ടാകില്ലേ എന്ന സംശയത്തിന് കൂടെ ഞാൻ മറുപടി കൊടുത്തേനെ… “

 

“അതിന് മറുപടി കൊടുക്കാൻ ഞാൻ റെഡി…” അനു വരുൺ കേൾക്കാത്ത രീതിയിൽ പതിയെ പറഞ്ഞു…

266 Comments

  1. Life bro, inn varunnath climax alle?

  2. സോറി ടു say… Today I will not be able to finish… I will update the nexr part tommorrow ❤️

    1. Oky..❣️

      ❤️❤️

      1. ഇന്ന് ഉണ്ടാവും… എഡിറ്റിംഗ് കഴിഞ്ഞു… Upload cheythal mathi?

        1. Ippo varumo?

        2. എന്നാൽ അങ്ങോട്ട് അപ്‌ലോഡ് ചെയ്യ് ഷാജിയേട്ടാ ?

          1. photo set akkanam

        3. വരട്ടെ

        4. Upload karo bhaii .., waiting ???

    2. Pettann postadey

  3. Ennu varooo nn arinjal kathirikkamayirunnu❣️❣️

    ❤️❤️

    1. Nokanda varoola

Comments are closed.