LOVE ACTION DRAMA- 15 (Jeevan) 1235

“അമ്മയും അച്ഛനും ഏതോ കല്യാണത്തിന് പോകുന്നു എന്ന്… നമ്മൾ വരുന്നതിനു മുന്നേ ഇറങ്ങും… അത് കൊണ്ട് സ്പയർ കീ എടുക്കാൻ ഓർമിപ്പിച്ചതാണ്…”

 

“ആണോ നേരത്തെ പറഞ്ഞില്ലല്ലോ… കാർ അവര് കൊണ്ടുപോകുമാരിക്കും അല്ലേ…”

 

“അതെ… “

 

“അപ്പോൾ അമ്പലത്തിൽ നടന്നു പോണോ… എനിക്കെങ്ങും വയ്യ…”

 

“അതെന്താടാ നിനക്ക് ഒന്ന് നടന്നാൽ…” വരുൺ പറഞ്ഞത് കേട്ടു കൊണ്ട് വന്ന അച്ഛൻ ചോദിച്ചു…

 

പിന്നെ അവൻ കൂടുതൽ മിണ്ടാൻ നിക്കാതെ പുറത്തേക്ക് ഇറങ്ങി…

 

അവൻ കാണാതെ ചെറിയ ഒരു ചിരി പാസ്സ് ആക്കി അനു അവന്റെ പിന്നാലെയും…

 

ആദ്യമായി ആയിരുന്നു അവർ ഒന്നിച്ചു ക്ഷേത്രത്തിൽ പോയിരുന്നത്…

 

അത് കൊണ്ട് തന്നെ നാട്ടിലുള്ള സകലരും വിശേഷം തിരക്കാൻ വന്നു…

 

ക്ഷേത്രത്തിൽ പോയി മടങ്ങി വരുമ്പോൾ സംസാരിക്കാം എന്ന് പറഞ്ഞ് അവർ രക്ഷപെട്ടു കൊണ്ടിരുന്നു…

 

ക്ഷേത്രത്തിന് വെളിയിൽ എത്തിയപ്പോൾ ആണ് ആൽമരച്ചോട്ടിൽ വിനുവും ആരതിയും സംസാരിച്ചു നില്ക്കുന്നത് കണ്ടത്…

 

വരുൺ പെട്ടന്ന് അങ്ങോട്ടേക്ക് നടന്നു… ഫ്രണ്ടിനെ കണ്ടിട്ടുള്ള പോക്കാണ് എന്ന് മനസ്സിലാക്കിയ അനു ഒന്നും പറയാതെ പിന്നാലെയും…

 

“ഡാ… വിനു…” സർവ്വതും മറന്ന് സൊള്ളലിൽ ലയിച്ചിരുന്ന ആരതിയും വിനുവും ഒന്ന് ഞെട്ടി…

 

വിനു പേടിച്ചാണ് തല പൊക്കി നോക്കിയത്… വരുണിനെ കണ്ടതും പേടി ഒരു ചിരിയായി മാറി…

 

“ഡാ… എത്ര നാൾ ആയി കണ്ടിട്ട്… ആഹാ… കെട്ടിയോളും ഉണ്ടല്ലോ…”

 

അവളും അവനെ നോക്കി ചിരിച്ചു…

 

“സൊള്ളൽ ആണോടാ തെണ്ടി…” വരുൺ വിനുവിനെയും ആരതിയെയും മാറി മാറി നോക്കിക്കൊണ്ട് ചോദിച്ചു…

 

“ഇവൾ എറണാകുളത്തു ആയിരുന്നെടാ… ഇന്നലെ വന്നതേയുള്ളു… “

 

“ഓഹ്… അപ്പോൾ രണ്ടാളും കുറെ കാലം ആയല്ലേ നേരിട്ട് കണ്ടിട്ട്…”

 

“ഹഹ… അതേടാ… നിങ്ങൾക്ക് സുഖമല്ലേ…”

 

“അതെ സുഖം… നീയും ആരതിയും തൊഴുതോ…”

 

“അതേടാ… കുറി ഒക്കെ കണ്ടില്ലേ…”

 

“എങ്കിൽ നിങ്ങൾ സംസാരിക്കു… ഞങ്ങൾ സ്വർഗ്ഗത്തിലെ കട്ടുറുമ്പ് ആകുന്നില്ല… “

 

“ശരി എന്നാൽ…”

 

അനുവും വരുണും ക്ഷേത്രത്തിലേക് നടന്നു…

 

ആരതി ആദ്യമായി ആണ് അനുവിനെ കാണുന്നത്…

 

“ആ ചേച്ചിയെ കാണാൻ സൂപ്പർ ആണല്ലേ… അവർ തമ്മിൽ എന്തൊക്കയോ പ്രശ്നം ഉണ്ടെന്ന് ഏട്ടൻ പറഞ്ഞില്ലേ… എല്ലാം മാറിയോ…”

 

“എല്ലാം സോൾവ് ആയി എന്നാ അവൻ പറഞ്ഞത്…”

 

*********

266 Comments

  1. Life bro, inn varunnath climax alle?

  2. സോറി ടു say… Today I will not be able to finish… I will update the nexr part tommorrow ❤️

    1. Oky..❣️

      ❤️❤️

      1. ഇന്ന് ഉണ്ടാവും… എഡിറ്റിംഗ് കഴിഞ്ഞു… Upload cheythal mathi?

        1. Ippo varumo?

        2. എന്നാൽ അങ്ങോട്ട് അപ്‌ലോഡ് ചെയ്യ് ഷാജിയേട്ടാ ?

          1. photo set akkanam

        3. വരട്ടെ

        4. Upload karo bhaii .., waiting ???

    2. Pettann postadey

  3. Ennu varooo nn arinjal kathirikkamayirunnu❣️❣️

    ❤️❤️

    1. Nokanda varoola

Comments are closed.