LOVE ACTION DRAMA- 15 (Jeevan) 1235

അങ്ങനെ പറഞ്ഞു എങ്കിലും വരുൺ തന്റെ ഒപ്പം വരുന്നു എന്നത് അവൾളുടെ മനസ്സിൽ കുളിര് കോരിയിട്ടു…

 

തനിക്കും ഒരു നല്ല ജീവിതം താമസിക്കാതെ ലഭിക്കും എന്ന ശുഭ സൂചനായായി അത് അവൾക്ക് തോന്നി…

 

വരുൺ ഫ്രഷ് ആകുന്ന സമയം അവൾ തലയിലെ ടവൽ മാറ്റി മുടി മുന്നിലേക്ക് വിടർത്തിയിട്ട് ചീകി…

 

ചീകിയ മുടി പിന്നിലേക്ക് ഇട്ട് രണ്ട് വശങ്ങളിലും ചെവിയുടെ പിന്നിൽ നിന്ന് കുറച്ച് മുടിയെടുത്തു കുളിപിന്നല് രീതിൽ പിന്നിയിട്ട്, സ്ലൈഡ് കുത്തി വച്ച്, ഇടതൂർന്ന സുന്ദരമായ കാർക്കൂന്തൽ വിടർത്തിയിട്ടു…

 

കുറച്ച് സമയം കഴിഞ്ഞ് അമ്മ റൂമിലേക്ക് വന്നു…

 

“മോളെ…  കല്യാണം ഇത്തിരി ദൂരയാണ്… ഞങ്ങൾ കുറച്ച് കഴിഞ്ഞ് ഇറങ്ങും… നിങ്ങൾ ക്ഷേത്രത്തിൽ പോകുമ്പോൾ ഒരു താക്കോൽ കൂടി എടുത്തോണം… നിങ്ങൾ മടങ്ങി വരുന്നതിനു മുൻപേ ഞങ്ങൾ പോകും… “

 

” ശരിയമ്മേ പോയി വാ… “

 

അനു വരുണിനെ കാത്തിരുന്നു… അപ്പോൾ ആണ് അവൾക്ക് ഒരു സൂത്രപ്പണി തോന്നിയത്…

 

അനു അവന് നേരത്തെ വാങ്ങിക്കോടുത്തിരുന്ന ഷർട്ട്‌ അലമാരയിൽ നിന്ന് തപ്പി എടുത്ത് മടക്കി ഏറ്റവും മുകളിലായി പെട്ടന്ന് കാണാനായി വച്ചിട്ട് ഒന്നും അറിയാത്ത പോലെ വരുണിനെ നോക്കി ഇരുന്നു..

 

വരുൺ കുളിച് തോർത്ത് ഉടുത്തു ബാത്‌റൂമിൽ നിന്നും ഇറങ്ങി വരുന്നത് കണ്ടതും അനു അവനെ നോക്കി നോക്കി പുഞ്ചിരിച്ചു…

 

“എന്ത്‌ കാണാൻ ഇരിക്കുവാ… ഞാൻ ഡ്രെസ്സ് മാറട്ടെ… പുറത്തെങ്ങാണം പോയി ഇരിക്ക്…” അവൻ അല്പം ചൂടായി തന്നെ പറഞ്ഞു…

 

അവൾക്ക് സങ്കടം തോന്നി… ചുണ്ട് കോട്ടി അവനെ നോക്കിയിട്ട് അവൾ പുറത്തേക്ക് ഇറങ്ങി…

 

അവൾ പോയി എന്ന് വിചാരിച്ച് വരുൺ വാതിൽ അടക്കാൻ ഒന്നും മിനക്കെട്ടില്ല…

 

പക്ഷെ പുറത്തേക്ക് ഇറങ്ങിയ അനു വാതിലിനു മുന്നിലുള്ള കർട്ടന്റെ മറവിൽ നിന്ന് അകത്തേക്ക് ഒളിഞ്ഞു നോക്കി…

 

അവൻ അലമാരയുടെ അടുത്തേക്ക് നടന്നു… അലമാര തുറന്ന് ആദ്യം നോക്കിയപ്പോൾ തന്നെ കണ്ടത് അനു വാങ്ങിക്കൊടുത്ത ഷർട്ട്‌…

 

അവൻ എടുത്ത് കളയാൻ ഉള്ള വസ്ത്രങ്ങളുടെ ഒപ്പം വച്ച ഷർട്ട്‌ മുകളിൽ വന്നപ്പോൾ തന്നെ അനുവിന്റെ പണിയ എന്ന് അവന് മനസ്സിലായിരുന്നു…

 

അവൻ ആ ഷർട്ട്‌ എടുത്തു… എന്തോ ഒരു നിമിഷം ആലോചിച്ച് നിന്ന ശേഷം അനുവിനെ ഡ്രെസ്സ് വച്ചേക്കുന്ന ഭാഗത്തേക്ക്‌ നോക്കി…

 

അവൻ വാങ്ങിക്കൊടുത്ത ചുരിദാർ ഏറ്റവും മുകളിലെ സ്ഥാനം പിടിച്ചിരുന്നു അവിടെ…

 

അവൻ വീണ്ടും ആ ഷർട്ടിൽ നോക്കി ഒന്ന് ചിരിച്ചു… പിന്നെ അത് തിരികെ വച്ച് ഒരു ആഷ് കളർ കുർത്തയും അതെ നിറത്തിൽ കരയുള്ള മുണ്ടും എടുത്ത് ഉടുത്തു…

 

അനുവിന് അവൾ വാങ്ങിക്കൊടുത്ത ഷർട്ട്‌ വരുൺ എടുത്തിട്ട് തിരികെ വച്ചത് കുറച്ച് വിഷമമായി…

 

പിന്നെ വരുണിനും അവളോട്‌ പൊരുത്തപ്പെട്ടു വരാൻ സമയം കൊടുക്കണം എന്ന് ഓർത്തപ്പോൾ അവൾക്കത്  അടക്കാനായി…

 

കുറച്ച് സമയം കൊണ്ട് തന്നെ വരുൺ ഒഴുങ്ങി വന്നു…

 

“ഇറങ്ങാം… ” അനു ചോദിച്ചു…

 

“മ്മ്…”

 

“അമ്മേ… ഞങ്ങൾ ഇറങ്ങുവാ…”

 

“ശരി മോളെ… താക്കോൽ എടുത്തിട്ട് പോണേ…” അമ്മ വിളിച്ചു പറഞ്ഞു…

 

“താക്കോലോ… എന്തിന്…”

266 Comments

  1. Life bro, inn varunnath climax alle?

  2. സോറി ടു say… Today I will not be able to finish… I will update the nexr part tommorrow ❤️

    1. Oky..❣️

      ❤️❤️

      1. ഇന്ന് ഉണ്ടാവും… എഡിറ്റിംഗ് കഴിഞ്ഞു… Upload cheythal mathi?

        1. Ippo varumo?

        2. എന്നാൽ അങ്ങോട്ട് അപ്‌ലോഡ് ചെയ്യ് ഷാജിയേട്ടാ ?

          1. photo set akkanam

        3. വരട്ടെ

        4. Upload karo bhaii .., waiting ???

    2. Pettann postadey

  3. Ennu varooo nn arinjal kathirikkamayirunnu❣️❣️

    ❤️❤️

    1. Nokanda varoola

Comments are closed.