LOVE ACTION DRAMA- 15 (Jeevan) 1235

വൈകിട്ട് വരുൺ താമസിച്ചാണ് വീട്ടിൽ എത്തിയത്… വന്നു കയറിയ ഉടനെ അനുവിനോട് ദേഷ്യപ്പെട്ടു…

 

“നീ ഉച്ചക്ക് ലീവ് ആയിരുന്നോ…”

 

“അതെ… ” വികാരങ്ങൾ ഒന്നുമില്ലാതെ അവൾ മറുപടി കൊടുത്തു…

 

“എന്നിട്ട് എന്നെ ഒന്ന് വിളിച്ചു പറയണ്ടെ… തന്റെ ഓഫീസിന്റെ താഴെ എത്ര നേരം ഞാൻ വെയിറ്റ് ചെയ്തു എന്നോ…

 

അവസാനം സെക്യൂരിയോട് ചോദിച്ചപ്പോൾ ആണ് നീ നേരത്തെ പോയി എന്ന് അറിഞ്ഞത്…”

 

“സോറി… തലവേദന കൊണ്ട് പോന്നതാ… വിളിക്കാനായില്ല…”

 

“ഈ സോറി പറയുന്നതിലും എളുപ്പമാണല്ലോ നിനക്ക് എന്നെ വിളിച്ചു പറഞ്ഞിരുന്നു എങ്കിൽ… എത്ര സമയം വേസ്റ്റ് ആയി…”

 

അനുവിന് അത് കെട്ട് ദേഷ്യം വന്നു…

 

“വല്ലവളുമാരോടും പഞ്ചാര അടിക്കുമ്പോൾ വേസ്റ്റ് ആകില്ലാരിക്കും…”

 

“നീ എന്താ പറഞ്ഞത്…”

 

“പറഞ്ഞത് കേട്ടില്ലേ… “

 

“കെട്ടു…”

 

“ഞാൻ വെറും ഫ്രണ്ട് അല്ലേ… നിങ്ങൾ കല്യാണം കഴിച്ചു എന്ന് അവൾക് അറിയുമോ…”

 

“അത് നീ എന്തിനാ അറിയുന്നത്… ഫ്രണ്ട് ആണെന്ന് എങ്കിലും ഞാൻ പറഞ്ഞല്ലോ…”

 

“എത്രയായാലും ഞാൻ നിങ്ങളുടെ ഭാര്യ അല്ലേ… ഏതോ ഒരുത്തിയോട് ഭാര്യയുടെ സുഹൃത്തിന്റെ മുന്നിൽ വെച്ച്, ഭാര്യയെ നിർത്തിക്കൊണ്ട് ഭർത്താവ് പറയുന്നു, ഭാര്യ വെറും ഫ്രണ്ട് മാത്രമാണ് എന്ന്…

 

എനിക്ക് എന്ത്‌ വേദന അത് തരും എന്ന് ഒരു നിമിഷം നിങ്ങൾ ഓർത്തോ… എനിക്കുണ്ടായ അപമാനം നിങ്ങൾ ഓർത്തൊ…”

 

“ഓഹ്… ഒരു പതിവൃത വന്നേക്കുന്നു… നീ കാരണം ഞാൻ നാറിയ അത്രയും വരുമോ ഇതൊക്കെ…മ്മ്ഹ്”

 

അനുവിന് കൂടുതൽ ഒന്നും പറയാൻ ഉണ്ടായിരുന്നില്ല… അവളുടെ മനസ്സ് തകർന്നു പോയിരുന്നു… എല്ലാം ശരിയാകും എന്നുള്ള അവളുടെ പ്രതീക്ഷയിൽ ആണ് കരി നിഴൽ പോലെ വന്ദിത വന്ന് വീണത്…

 

അച്ഛനും അമ്മയും തിരികെ എത്തുന്ന വരെ, പിന്നീടുള്ള ദിവസങ്ങളിൽ അനു നേരത്തെ എണീറ്റു ഉച്ചക്കത്തേക്ക് ഉള്ളത് കൂടെ ഉണ്ടാക്കി വച്ചു…

 

ജോലി ഭാരം കൂടി എങ്കിലും വന്ദിതയും ഒന്നിച്ചു വരുൺ പുറത്ത് പോയി കഴിക്കുന്നത് കുറയുമല്ലോ എന്ന ചിന്തയിൽ ആയിരുന്നു അത്…

 

കുറച്ച് ദിവസങ്ങൾ കൂടി അങ്ങനെ പിന്നിട്ടു… അനു വരുണിന്റെ കാര്യങ്ങൾ എല്ലാം ശ്രദ്ധയോടെ നോക്കി… അവൾ സംസാരിക്കാനോ അടുക്കാനോ ശ്രമിക്കുമ്പോൾ അവൻ മനഃപൂർവം ഒഴിഞ്ഞ് മാറി…

 

അവർ തമ്മിലുള്ള സംഭാഷണം കുറച്ച് വാക്കുകളിൽ ചുരുക്കാൻ അവൻ ശ്രദ്ധിച്ചു… മനഃപൂർവം തന്നെ അവൻ അനുവിൽ നിന്നും അകന്നു…

 

വരുൺ ഇടക്ക് വിസയുടെ ആവിശ്യത്തിന് ചെന്നൈയിൽ പോയിരുന്നു… വിസ കിട്ടുകയും ചെയ്തു…

 

അങ്ങനെ വരുണിന് പോകാൻ ഉള്ള ഡേറ്റ് വന്നു… കൃത്യം ഒരു ആഴ്ച്ച കൂടി കഴിഞ്ഞ് അവൻ അമേരിക്കയിലേക്ക് പറക്കും…

266 Comments

  1. Life bro, inn varunnath climax alle?

  2. സോറി ടു say… Today I will not be able to finish… I will update the nexr part tommorrow ❤️

    1. Oky..❣️

      ❤️❤️

      1. ഇന്ന് ഉണ്ടാവും… എഡിറ്റിംഗ് കഴിഞ്ഞു… Upload cheythal mathi?

        1. Ippo varumo?

        2. എന്നാൽ അങ്ങോട്ട് അപ്‌ലോഡ് ചെയ്യ് ഷാജിയേട്ടാ ?

          1. photo set akkanam

        3. വരട്ടെ

        4. Upload karo bhaii .., waiting ???

    2. Pettann postadey

  3. Ennu varooo nn arinjal kathirikkamayirunnu❣️❣️

    ❤️❤️

    1. Nokanda varoola

Comments are closed.