LOVE ACTION DRAMA- 15 (Jeevan) 1235

നെഞ്ചിൽ ഭാരം എടുത്ത് വച്ചത് പോലെ അവൾക്ക് തോന്നി… കരയാതെ ഇരിക്കാനായി അവൾ പാട്പെട്ടു…

 

ഷാന വന്ദിതയെ കൂടുതൽ പരിചയപ്പെട്ടു… അനുവിന് കൂടുതൽ ഒന്നും ചോദിക്കാൻ ഇല്ലായിരുന്നു… അവൾ മിണ്ടാതെ നിന്നു…

 

വന്ദിത ഷാനയോട് അവരെ പറ്റിയും ചോദിച്ചു…

 

പരിചയപ്പെടൽ കഴിഞ്ഞ് വന്ദിത ഷനായോടും അനുവിനോടും ചോദിച്ചു –

 

“ഇഫ് യു ഡോണ്ട് മൈൻഡ് ഷാൾ വീ മീറ്റ് ലേറ്റർ… ഞങ്ങൾക്ക് ഇത്തിരി പേർസണൽ ആയി സംസാരിക്കാൻ ഉണ്ടായിരുന്നു…”

 

അത് കെട്ട് ഷാനയും ഞെട്ടി… അവൾക്കും നാണക്കേട് തോന്നി…

 

അനു വരുൺ എന്ത്‌ മറുപടി പറയും എന്നറിയാൻ അവന്റെ മുഖത്തേക്ക് നോക്കി… എന്നാൽ മുഖം താഴ്ത്തി ഇരുന്നത് അല്ലാതെ അവൻ ഒന്നും മിണ്ടിയില്ല…

 

അവൾക്ക് ഹൃദയം തകരുന്നത് പോലെ തോന്നി… കരയാതെ ഇരിക്കാൻ പരമാവധി ശ്രമിച്ചു കൊണ്ട്,

 

“സോറി….”  എന്നും പറഞ്ഞ്, അവൾ ഷാനയുടെ കയ്യിൽ പിടിച്ചു വലിച്ചു പുറത്തേക്ക് നടന്നു…

 

തിരിഞ്ഞു നടക്കുന്നതിന് തൊട്ട് മുൻപ് ഒരുവട്ടം കൂടി അവൾ വരുണിനെ തിരിഞ്ഞ് നോക്കി…

 

കണ്ണ് നിറഞ്ഞു പുറത്തേക്കൊഴുകാൻ വെമ്പി നിൽക്കുന്ന അനുവിന്റെ കണ്ണും വരുണിന്റെ കണ്ണും ഒരു നിമിഷം കൂട്ടിമുട്ടി…

 

അവൻ മുഖം വെട്ടിച്ചു നോട്ടം മാറ്റിയതും അനുവിന്റെ കണ്ണിൽ നിന്നും കണ്ണുനീര് പുറത്തേക്ക് ഒഴുകി…

 

തകർന്ന ഹൃദയവുമായി അവർ പുറത്തേക്ക് നടന്നു…

 

ഉച്ചക്ക് അനു ഒന്നും കഴിച്ചില്ല… ഷാന സമാധാനിപ്പിക്കാൻ പറഞ്ഞതൊന്നും ഏൽക്കുന്നുണ്ടായിരുന്നില്ല…

 

ഉച്ചക്ക് ശേഷം ലീവ് ആക്കി അവൾ വീട്ടിലേക്ക് പോന്നു…

266 Comments

  1. Life bro, inn varunnath climax alle?

  2. സോറി ടു say… Today I will not be able to finish… I will update the nexr part tommorrow ❤️

    1. Oky..❣️

      ❤️❤️

      1. ഇന്ന് ഉണ്ടാവും… എഡിറ്റിംഗ് കഴിഞ്ഞു… Upload cheythal mathi?

        1. Ippo varumo?

        2. എന്നാൽ അങ്ങോട്ട് അപ്‌ലോഡ് ചെയ്യ് ഷാജിയേട്ടാ ?

          1. photo set akkanam

        3. വരട്ടെ

        4. Upload karo bhaii .., waiting ???

    2. Pettann postadey

  3. Ennu varooo nn arinjal kathirikkamayirunnu❣️❣️

    ❤️❤️

    1. Nokanda varoola

Comments are closed.