അത്രയും ഭംഗിയായി അനുവിനെ അവൻ കണ്ടിട്ടേ ഇല്ലായിരുന്നു…
വരുൺ അവളെ തന്നെയാണ് നോക്കി നിൽക്കുന്നത് എന്ന് അനുവിനും മനസ്സിലായിരുന്നു… അവൾക്ക് സന്തോഷവും തോന്നി…
പെട്ടന്ന് തന്നെ പക്ഷെ സ്ഥലകാല ബോധം വീണ്ടെടുത്ത വരുൺ അനുവിനോട് ചോദിച്ചു –
“എന്തിനാ രാവിലെ വിളിച്ചു ഉണർത്തി ശല്യം ചെയ്യുന്നത്…”
പരമാവധി ദേഷ്യം കലർത്തി ചോദിക്കാൻ ആണ് വരുൺ ആദ്യം ഉദ്ദേശിച്ചിരുന്നത് എങ്കിൽപ്പോലും പുറത്തേക്ക് ആ ചോദ്യം വന്നപ്പോൾ ഉറക്കം നഷ്ടമായ ചെറിയ നിരാശ മാത്രമേ ആ ശബ്ദത്തിൽ പ്രതിഫലിച്ചിരുന്നുള്ളു…
നിമിഷങ്ങൾക്കൊണ്ട് അവന്റെ മുഖത്ത് മാറി മറഞ്ഞ ഭവങ്ങളിൽ നിന്നും അവൾക്കും അത് മനസ്സിലായിരുന്നു…
അവന്റെ ചോദ്യം കേട്ട് അവൾക്ക് ചിരി വന്നു എങ്കിലും, അതടക്കി നിന്നു…
പക്ഷെ ഉള്ളിൽ അവൾക്ക് ഒരുപാട് സന്തോഷം തോന്നി,
വരുൺ അവളെ ശ്രദ്ധിച്ചതിൽ…
അവൾ ഉദേശിച്ചത് പോലെ ആദ്യം തന്നെ അവന്റെ ശ്രദ്ധ പിടിച്ചു പറ്റാനായി… അവന്റെ മനസ്സിനെ അവളുടെ ദർശനം ഒന്ന് പിടിച്ചു കുലുക്കിയതിൽ അവളുടെ മനസ്സും തണുത്തു…
“എന്താ… ചോദിച്ച കേട്ടില്ലേ… എന്തിനാ എന്നെ വിളിച്ചുണർത്തിയത്…”
വരുണിന്റെ അടുത്ത ചോദ്യമാണ് അനുവിനെ ഭൂമിയിലേക് തിരികെ എത്തിച്ചത്…
“അത്… “
“അവളുടെ ഒപ്പം അമ്പലത്തിൽ പോയിട്ട് വാടാ…”
അനു പറയാൻ തുടങ്ങിയതും പിന്നിൽ നിന്നും അമ്മ വിളിച്ചു പറഞ്ഞിട്ട് പോയി…
“എനിക്കെങ്ങും വയ്യ… നീ വേണേൽ പൊക്കോ…”
അവൻ തിരികെ തിരിഞ്ഞ് ഉറങ്ങാനായിക്കിടന്നു…
അനു എന്ത് വേണം എന്നറിയാതെ അവിടെ നിന്നു…
വീണ്ടും അവനെ വിളിക്കാൻ ഉള്ള ധൈര്യം അവൾക്ക് ഉണ്ടായിരുന്നില്ല…
പക്ഷെ വരുണിന് ഉറക്കം വരുന്നുണ്ടായിരുന്നില്ല… അനുവിനെ വീണ്ടും നോക്കിയിരിക്കാൻ ആണ് അവന് തോന്നിയത്…
ഒരു വർഷത്തിലേറെയായി അവളെ കാണാൻ തുടങ്ങിയിട്ട് എങ്കിലും അങ്ങനെ അവളെ അവൻ ആദ്യമായി കാണുകയായിരുന്നു… അവന്റെ മനസ്സിൽ ഒരു തിരയിളക്കം അത് ഉണ്ടാക്കിയെങ്കിലും അവൻ അതടക്കി…
കുറച്ച് സമയം ആയിട്ടും അനക്കം ഇല്ലാതെ ആയപ്പോൾ അനു പോയി എന്ന് വിചാരിച്ചു വരുൺ തിരഞ്ഞതും അവളുടെ മുഖത്തെക്കാണ് നോക്കിയത്…
വരുൺ നോക്കിയതും അനുവിന് സന്തോഷം തോന്നി…
“ഉറങ്ങുന്നില്ല എങ്കിൽ ഒന്ന് എന്റെയൊപ്പം വന്നൂടെ…”
ഒരു അപേക്ഷയുടെ മട്ടിൽ അനു ചോദിച്ചപ്പോൾ ആ മുഖത്ത് നോക്കി പറ്റില്ല എന്ന് പറയാൻ അവനായില്ല…
എന്നിരുന്നാലും അവളെ സന്തോഷിപ്പിക്കാൻ അവന് താല്പര്യം ഉണ്ടായിരുന്നില്ല…
“ഓഹ്… ശല്യം… ഒന്ന് ഉറങ്ങാനും സമ്മതിക്കില്ല… ” എന്ന് പറഞ്ഞവൻ എഴുനേറ്റ് ടവൽ എടുത്ത് ബാത്‌റൂമിലേക് നടന്നു…
Life bro, inn varunnath climax alle?
Yaaa
സോറി ടു say… Today I will not be able to finish… I will update the nexr part tommorrow ❤️
Oky..❣️
❤️❤️
????
Inn undaavile
ഇന്ന് ഉണ്ടാവും… എഡിറ്റിംഗ് കഴിഞ്ഞു… Upload cheythal mathi?
Ippo varumo?
എന്നാൽ അങ്ങോട്ട് അപ്‌ലോഡ് ചെയ്യ് ഷാജിയേട്ടാ ?
photo set akkanam
വരട്ടെ
Upload karo bhaii .., waiting ???
Pettann postadey
Ennu varooo nn arinjal kathirikkamayirunnu❣️❣️
❤️❤️
Nokanda varoola