LOVE ACTION DRAMA- 15 (Jeevan) 1235

അനു അവളുടെ സ്നേഹം പരമാവധി അവനെ അറിയിക്കാൻ ശ്രമിച്ചു തന്നെ മുന്നോട്ട് പോയി…

 

അവന്റെ എല്ലാ കാര്യവും ഒരു പരാതിയുമില്ലാതെ അവൾ കണ്ടറിഞ്ഞു ചെയ്തു… ഓഫീസിലേക്ക് പോകാൻ ഉള്ള ഡ്രെസ്സ്, അവന് ഇഷ്ടമുള്ള ഭക്ഷണം എല്ലാം അവൾ തയ്യാറാക്കി കൊടുത്തു…

 

അങ്ങനെയിരിക്കെ ഒരു ദിവസം വരുൺ അനുവിനെ ഞെട്ടിച്ചു കൊണ്ട് അവളോട്‌ ഒരു കാര്യം പറഞ്ഞു –

 

“ഞാൻ കുറെ നാൾ മുൻപ് അധികം താമസിക്കാതെ ഒരു സർപ്രൈസ് തരും എന്ന് പറഞ്ഞില്ലെ…”

 

അനു ആലോചിച്ചിട്ട് പറഞ്ഞു “മ്മ്… ഓർമയുണ്ട്… അവസാനം കോടതിയിൽ പോകുന്നതിനു മുൻപായി…”

 

“അത് തന്നെ… അത് എന്താ എന്ന് അറിയണ്ടേ…”

 

“വേണം…”

 

“എങ്കിൽ കേട്ടോ… ഞാൻ അമേരിക്കയിൽ പോകാൻ പോണു… ഉടനെ കാണും… രണ്ട് മാസത്തിനകം… പേപ്പർ വർക്ക് ശരിയായി… ഇനി വിസക്ക് അപ്ലൈ ചെയ്യണം… അത് കമ്പനി ചെയ്തോളും…”

 

സർപ്രൈസ് കേൾക്കാൻ വേണ്ടി തെളിയിച്ചു വച്ച അനുവിന്റെ മുഖത്തെ പ്രകാശം ഒറ്റയടിക്ക് ഫ്യൂസ് ആയിപ്പോയി…

 

വരുണിനെ കാണാതെ ഒരു ദിവസം പോലും ഇരിക്കാൻ ആകാത്ത അവസ്ഥയായിരുന്നു അനുവിന്റേത്…

 

എങ്കിലും അവന്റെ സന്തോഷം കണ്ട് അവൾക്ക് അതില്ലാതെയാക്കാൻ തോന്നിയില്ല…

 

“വൗ… കൺഗ്രാറ്റ്സ്‌… “

 

“താങ്ക്യൂ… ഓഫീസിലേ എന്റെ ടീം ലീഡർ ഒരാളുണ്ട്… വന്ദിതാ മേഡം… ഹെഡ്ഓഫീസിൽ റെക്കമെൻഡ് ചെയ്തു എല്ലാം ശരിയാക്കിയത് അവരാണ്… എന്നെ വലിയ കാര്യമാണ് പുള്ളിക്കാരിക്ക്… ഞാനും അവരും മാത്രമാണ് പോകുന്നത്, യുഎസിലേക്ക്…” വരുൺ വളരെ ആവേശത്തോടെ പറഞ്ഞു…

 

അത് കൂടി കേട്ടപ്പോൾ അനുവിന്റെ ഉള്ള എനർജി കൂടി ചോർന്ന് പോയി… പൊതുവെ മറ്റൊരു സ്ത്രിക്ക് ഭർത്താവിനെ കാര്യമാണ് എന്ന് കേൾക്കുമ്പോൾ ഉണരുന്ന അസൂയ അനുവിലും ഉണർന്നു…

 

പക്ഷെ അവൾക്ക് എങ്ങനെ പ്രതികരിക്കണം എന്ന് പോലും അറിയാതെ ആയിപ്പോയി…

 

അവസാനം ഗതി കെട്ട് അവൾ ചോദിച്ചു –

 

“എനിക്ക് കൂടി വരാനാകുമോ… അവിടെ വരുണിന് ഒറ്റക്ക് ബുദ്ധിമുട്ട് ആവില്ലേ…”

 

“താൻ എന്തിനാ വരുന്നത്… ജോലിയുള്ളതല്ലേ ഇവിടെ… മാത്രമല്ല അവിടെ കമ്പനി എല്ലാം അറേഞ്ച് ചെയ്യും… ബുദ്ധിമുട്ട് ഒന്നും ഉണ്ടാവില്ല… മാത്രമല്ല വന്ദിത കൂടെ ഉണ്ടല്ലോ…”

 

അവൾക്ക് വീണ്ടും വന്ദിതയുടെ കാര്യം കേട്ടപ്പോൾ ദേഷ്യം വന്നു…

 

“ശരി… ഓൾ ദി ബെസ്റ്റ്…” മനസ്സിലെ സങ്കടം എല്ലാം മറച്ചു വച്ച് കൊണ്ട് അവൾ പറഞ്ഞു…

 

“ഇനി കുറച്ച് കാര്യങ്ങൾ കൂടി റെഡി ആകാൻ ഉണ്ട്… കാലിഫോണിയ ബേയ് ഏരിയയിൽ ആണ് ഓഫീസ്…”

 

അനു ഒന്ന് ചിരിച്ചതല്ലാതെ ഒന്നും മിണ്ടിയില്ല… അവളുടെ മനസ്സിൽ വരുണിന് പോകാൻ ആകരുതേ എന്നൊരു പ്രാർത്ഥന മാത്രമായിരുന്നു…

 

അങ്ങനെ കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അച്ഛനും അമ്മയും പഴനി ക്ഷേത്രത്തിലേക്ക് പോകാൻ തീരുമാനിച്ചു…

266 Comments

  1. Life bro, inn varunnath climax alle?

  2. സോറി ടു say… Today I will not be able to finish… I will update the nexr part tommorrow ❤️

    1. Oky..❣️

      ❤️❤️

      1. ഇന്ന് ഉണ്ടാവും… എഡിറ്റിംഗ് കഴിഞ്ഞു… Upload cheythal mathi?

        1. Ippo varumo?

        2. എന്നാൽ അങ്ങോട്ട് അപ്‌ലോഡ് ചെയ്യ് ഷാജിയേട്ടാ ?

          1. photo set akkanam

        3. വരട്ടെ

        4. Upload karo bhaii .., waiting ???

    2. Pettann postadey

  3. Ennu varooo nn arinjal kathirikkamayirunnu❣️❣️

    ❤️❤️

    1. Nokanda varoola

Comments are closed.