“വരുണ്‍… എന്താ… എന്താ സംഭവിച്ചത്… “
“സോറി… പെട്ടന്ന് എന്‍റെ നീയന്ത്രണം വിട്ട് പോയി … അതാണ് അങ്ങനെ ഉണ്ടായത്… ഇനി സംഭവിക്കില്ല…”
“ഞാന്‍ അതല്ല ഉദേശിച്ചത്… എന്തിനാ പെട്ടന്ന് … “
“പെട്ടന്ന്??? എന്ത് പെട്ടന്ന് …”
“ഞാന്‍ കരുതി എന്നോടുള്ള പിണക്കമൊക്കെ മാറി എന്ന്… വരുണ്‍ എന്നെ സ്നേഹിച്ചു തുടങ്ങി എന്ന്… നമ്മള്‍… നമ്മള്‍ ഒന്നാകാന്‍ പോകുന്നുവെന്ന്…”
അവസാന വാക്ക് പറയുമ്പോള്‍ അവളുടെ ശബ്ദം ഇടറിയിരുന്നു… കണ്ണുനീര്‍ ഇടതടവില്ലാതെ ഒഴുക്കിക്കൊണ്ടിരുന്നു…
“അനു… ഞാന്‍ പറഞ്ഞല്ലോ … ഞാന്‍ നിനക്ക് ചേരില്ല… നിനക്ക് എന്നേക്കാട്ടിലും ഉയര്‍ന്ന വിദ്യാഭ്യാസം ,ജോലി, വരുമാനം എല്ലാമുള്ള ഒരാളെ ലഭിക്കും…
ഇന്നല്ലങ്കില്‍ നാളെ നമ്മള്‍ പിരിയേണ്ടവര്‍ തന്നെയാണ്… നിന്നില്‍ ഒരു കളങ്കവും എല്‍ക്കാന്‍ പാടില്ല… അതും എന്നില്‍ നിന്ന്…
അത് നിന്‍റെ ഭാവിയെ ബാധിക്കും… ഇന്ന് എൻ്റെ നിയന്ത്രണം നഷ്ടപ്പെട്ടുപോയി… നീ ക്ഷമിക്കണം… ഇനിയുണ്ടാകില്ല… “
“ഞാന്‍ പറഞ്ഞല്ലോ… എനിക്ക് വരുണിന്‍റെ ഭാര്യയായി ജീവിച്ചാല്‍ മാത്രം മതി… വേറെ ഭാവിയും ഭൂതവും ഒന്നും വേണ്ട…
ഈ ജോലിയും വേണ്ട എനിക്ക്… വരുണിന്‍റെ കാര്യങ്ങള്‍ എല്ലാം നോക്കി ഒരു അടിമ പോലെ ഞാന്‍ ഈ വീടിന് പുറത്ത് ഇറങ്ങാതെ ജീവിച്ചോളാം…”
“ഞാന്‍ കൂടുതല്‍ പറയുന്നില്ല… അനുവിന് കുറച്ച് കഴിഞ്ഞ് ഞാന്‍ ഒരു ബാധ്യത ആയി മാറും… അപ്പോള്‍ അനു തന്നെ എല്ലാം വേണ്ട എന്ന് വെക്കും…”
“നമുക്ക് കാണാം… ഞാൻ വരുണിനെ വിട്ട് എങ്ങും പോകില്ല… ഇനി അങ്ങനെ ഒരു പോക്കുണ്ടേൽ അത് എന്റെ മരണം മാത്രമായിരിക്കും…” അവൾ വാശിയോടെയും ദൃടതയോടെയും അത് പറഞ്ഞപ്പോൾ വരുണും ഒന്ന് ഞെട്ടിയിരുന്നു…
**********
പിറ്റേന്ന് ഓഫീസിൽ എത്തിയ അനു ഷാനയോടു സംഭവിച്ചത് എല്ലാം വിവരിച്ചു കൊടുത്തു…
“ഡീ… അവന്റെ മനസ്സിൽ നീ ഉണ്ടാക്കി വച്ചത് വലിയ ഒരു മുറിവാണ്… അത് ഉണങ്ങാൻ സമയമെടുക്കും…”
“മ്മ്… ഞാൻ ഇനി എന്ത് വേണം… എനിക്ക് അവനെ വേണമെടി… ഒരു ദിവസം എങ്കിൽ ഒരു ദിവസം, എല്ലാ അർത്ഥത്തിലും വരുണിന്റെ ഭാര്യയായി ജീവിക്കണം… എന്നിട്ട് മരിച്ചാലും വേണ്ടില്ല…” അനു തീർത്തും നിരാശയോടെ പറഞ്ഞു…
“നീ ഇങ്ങനെ ഡെസ്പ് ആകാതെ… എല്ലാം ശരിയാകുമെന്നെ…”
“എന്റെ കയ്യിലിരുപ്പിന്റെ ഗുണം കൊണ്ട് തന്നെയാ… എങ്കിലും ഒത്തിരി അനുഭവിച്ചില്ലേ… ആരേം ചതിക്കണം എന്നൊന്നും ഞാൻ ആഗ്രഹിച്ചിട്ടില്ലാ..” അനു വിങ്ങിപ്പൊട്ടി…
“ഡീ… ഇത് ഓഫീസ് ആണ്… ആരേലും ശ്രദ്ധിക്കും… “
അനു കർച്ചീഫ് എടുത്ത് കണ്ണ് തുടച്ചു…
“ഞാൻ ഇനി എന്ത് വേണമെടി…”
“ഇപ്പോൾ ഉള്ളത് തന്നെ തുടർന്ന് പോകുക… അവന്റെ മനസ്സിൽ മാറ്റം ഉണ്ടാകാതെ ഇരിക്കില്ല…”
Life bro, inn varunnath climax alle?
Yaaa
സോറി ടു say… Today I will not be able to finish… I will update the nexr part tommorrow ❤️
Oky..❣️
❤️❤️
????
Inn undaavile
ഇന്ന് ഉണ്ടാവും… എഡിറ്റിംഗ് കഴിഞ്ഞു… Upload cheythal mathi?
Ippo varumo?
എന്നാൽ അങ്ങോട്ട് അപ്‌ലോഡ് ചെയ്യ് ഷാജിയേട്ടാ ?
photo set akkanam
വരട്ടെ
Upload karo bhaii .., waiting ???
Pettann postadey
Ennu varooo nn arinjal kathirikkamayirunnu❣️❣️
❤️❤️
Nokanda varoola