LOVE ACTION DRAMA- 15 (Jeevan) 1235

അവളുടെ മേനിയഴകിൽ അവൻ ലയിച്ചു പോയിരുന്നു… അവന്റെ തൊണ്ടയും ചുണ്ടുകളും വരണ്ട് ഒരിറ്റ് വെള്ളത്തിനായി കൊതിച്ചു… ആ ഒരു മാത്രയിൽ മുന്നിൽ നിന്ന അനുവിന്റെ രൂപം അല്ലാതെ മറ്റൊന്നും അവന്റെ മനസ്സിലേക്ക് വന്നില്ല… 

 

നേരെ പോയി റൂമിന്റെ ഡോർ ലോക്ക് ചെയ്ത് ടവൽ എടുത്ത് സ്റ്റാൻഡിൽ വിരിച്ചിടാൻ തിരിഞ്ഞപ്പോൾ ആണ് വരുണ് അവിടെ ഇരിക്കുന്നത് അവൾ ശ്രദ്ധിച്ചത്…

 

പെട്ടന്ന് തീരെ പ്രതീക്ഷിക്കാതെ വരുണിനെ കണ്ടപ്പോൾ ആദ്യം നടുങ്ങിപ്പോയി എങ്കിലും അവൾക്ക് സന്തോഷം തോന്നി… ആദ്യമുണ്ടായ ഞെട്ടൽ പെട്ടന്നൊരു പുഞ്ചിരിയായി മാറിയിരുന്നു…

 

പക്ഷെ വരുൺ അവളെ തന്നെ കണ്ണിമ തെറ്റാതെ അന്താളിച്ചു നോക്കിയിരിക്കുന്നത് കണ്ടപ്പോൾ അവളുടെ കണ്ണ് തന്റെ ശരിരത്തിലേക്ക് പോയി… അപ്പോളാണ് താൻ ഒരു ഷർട്ട്‌ മാത്രമേ ഇട്ടിട്ടുള്ളു എന്ന ബോധം അവൾക്ക് വന്നത്, അതും അവന്റെ ഷർട്ട്‌…

 

അത് ഓർമ വന്നതും അവൾളുടെ പുഞ്ചിരി മാറി കണ്ണ് രണ്ടും വിടർന്ന് ഒരു അങ്കലാപ്പിലേക്ക് മാറി… നാണം കൊണ്ട് അവളുടെ മുഖം താഴ്ന്നു…

 

എന്ത്‌ ചെയ്യണം എന്ന് അവൾക്ക് ഊഹം ഉണ്ടായിരുന്നില്ല… നിന്നിടത്ത് നിന്ന് അനങ്ങാൻ പോലും അവൾക്ക് ആകുന്നുണ്ടായിരുന്നില്ല…

 

അനു വരുണിനെ മുഖം അല്പം ഉയർത്തി നോക്കി… അവനും ഒരു ടവൽ മാത്രം ഉണ്ടുത്തായിരുന്നു നിന്നത്…

 

രോമാവൃതമായ അവന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി നിൽക്കാൻ ആണ് അവൾക്ക് തോന്നിയത്… ആ മുഖത്തേക്ക് നോക്കാനുള്ള ശക്തി അവൾക്ക് ഇല്ലായിരുന്നു…

 

രണ്ട് പേരും കുറച്ച് സമയം അനങ്ങാതെ നിന്ന് പോയി…

 

വരുൺ പെട്ടന്ന് മുരടനക്കി ശബ്ദമുണ്ടാക്കിയപ്പോളാണ് അനുവിന് ബോധം വന്നത്…

 

അവൾ ഡ്രെസ്സ് എടുക്കാൻ അലമാരയുടെ നേരെ തിരിഞ്ഞ് നടക്കാൻ തുടങ്ങി…

 

പക്ഷെ തീരെ പ്രതീക്ഷിക്കാതെ നിലത്ത് കിടന്നിരുന്ന വെള്ളത്തിൽ ചവിട്ടി മുന്നോട്ട് വേച്ച് വീണ് പോയി…

 

കട്ടിലിൽ ഇരുന്നിരുന്ന വരുൺ അനു വീഴാതെ ഇരിക്കാനായി കൈ രണ്ടും ഉയർത്തി അവളെ താങ്ങിയെങ്കിലും അവൾ അവന്റെ ദേഹത്തേക്ക് വീണ് പോയിരുന്നു…

 

ആ ആഘാതത്തിൽ വരുൺ പിന്നിലേക്ക് മലർന്നു  കട്ടിലേക്ക് വീണ് പോയി… അവന്റെ മുകളിലായി അനുവും…

 

അവർ രണ്ട് പേരും മുഖത്തോട് മുഖം നോക്കി കുറച്ച് നേരം വീണ പൊസിഷനിൽ തന്നെ കിടന്നു…

 

അവരുടെ ഹൃദയമിഡിപ്പും ശ്വാസോച്ഛ്വാസത്തിന്റെ വേഗതയും വർദ്ധിച്ചു വരുന്നത് അവർ പരസ്പരം മനസ്സിലാക്കി…

 

അനു വരുണിന്റെ കണ്ണുകളിലേക്കും അവൻ അവളുടെ കണ്ണുകളിലേക്കും ഇമ വെട്ടാതെ നോക്കിക്കിടന്നു…

 

എന്തിനോ വേണ്ടി അവളുടെ അധരങ്ങൾ വിറച്ചു… ഉമ്മിനീർ ഇറക്കി വരുണ്ടുപോയ തൊണ്ട രണ്ട് പേരും നനച്ചു…

 

അനു പെട്ടന്ന് ഉണ്ടായ ധൈര്യത്തിൽ അവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി പറ്റിച്ചേർന്നു കെട്ടിപ്പിടിച്ചു കിടന്നു…

 

അവളുടെ കണ്ണിൽ നിന്നും ഒരിറ്റ് കണ്ണ് നീർ പൊഴിഞ്ഞു അവന്റെ നെഞ്ചിലേക്ക് വീണിരുന്നു…

 

അല്പ നേരം അങ്ങനെ കിടന്നപ്പോൾ അവളുടെ പുറത്തൂടെ രണ്ട് കൈകൾ അവളെ അവനിലേക്ക് അമർത്തി…

 

അവളുടെ കഴുത്തിലേക്ക് ചുട് നിശ്വാസമേറ്റു… അനുവിന്റെ കഴുത്തിലേക്ക് വരുണിന്റെ മുഖം പുഴുന്നിറങ്ങി…

266 Comments

  1. Life bro, inn varunnath climax alle?

  2. സോറി ടു say… Today I will not be able to finish… I will update the nexr part tommorrow ❤️

    1. Oky..❣️

      ❤️❤️

      1. ഇന്ന് ഉണ്ടാവും… എഡിറ്റിംഗ് കഴിഞ്ഞു… Upload cheythal mathi?

        1. Ippo varumo?

        2. എന്നാൽ അങ്ങോട്ട് അപ്‌ലോഡ് ചെയ്യ് ഷാജിയേട്ടാ ?

          1. photo set akkanam

        3. വരട്ടെ

        4. Upload karo bhaii .., waiting ???

    2. Pettann postadey

  3. Ennu varooo nn arinjal kathirikkamayirunnu❣️❣️

    ❤️❤️

    1. Nokanda varoola

Comments are closed.