“സുന്ദരിയായിട്ടുണ്ട്…”
അനു റൂമിന് വെളിയിലേക്ക് വന്നു…
അവൾ നേരെ അടുക്കള ലക്ഷ്യമാക്കി നടന്നു…
അമ്മ രാവിലെ തന്നെ അടുക്കളയിലെ ജോലികൾ തുടങ്ങിയിരുന്നു…
“അമ്മേ…”
അനുവിന്റെ വിളി കെട്ട് സുഭദ്ര അവളെ നോക്കി…
“ആഹ്… അനു മോളോ… രാവിലെ കുളിച്ച് സുന്ദരി ആയിട്ടുണ്ടല്ലോ…”
അവൾ അമ്മയെ നോക്കി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു-
“അമ്മേ… എനിക്ക് ക്ഷേത്രത്തിൽ വരെ പോണമെന്നുണ്ട്… അമ്മ കൂടി വരുമോ…”
“അയ്യോ… നേരത്തെ പറയാൻ വിട്ട് പോയി മോളെ… ഇന്ന് ഒരു കല്യാണമുണ്ട്… ഇന്നലെ നിങ്ങൾ ഇവിടെ ഇല്ലായിരുന്നല്ലോ… തിരികെ വന്നപ്പോൾ അതിന്റെ കാര്യം ഞാൻ അങ്ങ് മറന്നും പോയി…
വരുണിന്റെ അച്ഛന്റെ ഫ്രണ്ടിന്റെ മോന്റെ കല്യാണമാണ്… “
“ആണോ… സാരമില്ല… ഞാൻ ഒറ്റക്ക് പോയി വരാം അമ്മേ…”
“മോള് തനിച്ച് പോവണ്ട… അവനെക്കൂടി വിളിച്ചു കൊണ്ട് പോകു… ഏഴ്-എട്ട് മാസം എങ്കിലും ആയിട്ടുണ്ടാകും അവൻ അവിടേക്ക് ഒന്ന് കയറിയിട്ട്…”
“അത് വേണോ അമ്മേ…”
“അതെന്താ മോളെ നീ അങ്ങനെ ചോദിച്ചത്… അവന്റെ ഒപ്പം പോകാൻ നിനക്ക് ഇഷ്ടമല്ലേ…”
“ഇഷ്ടമൊക്കെയാണ്… പക്ഷെ ആകെ ഒരു ദിവസമല്ലേ ആഴ്ചയിൽ ഒന്ന് വിശ്രമിക്കാൻ കിട്ടുന്നത്… അന്ന് തന്നെ രാവിലെ കുത്തിപ്പൊക്കിയാൽ ദേഷ്യം തോന്നിയാലോ…”
“ഓഹ്… അത് സാരമില്ല… “
“എന്നാലും…”
“ഒരു എന്നാലുമില്ല… മോള് പോയി അവനെ വിളിച്ചുണർത്തിയെ… “
“മ്മ്…”
“ആഹ് പിന്നെ മോളെ… രാവിലത്തെ ബ്രേക്ക് ഫാസ്റ്റ് ഞാൻ ഉണ്ടാക്കി വക്കാം… ഉച്ചക്കത്തേക്ക് ഉള്ളതും രാത്രിലേക്കു ഉള്ളതും നിങ്ങൾ പുറത്ത് നിന്ന് വാങ്ങിക്കോ…
കല്യാണവും റീസെപ്ഷനും കഴിഞ്ഞേ ഞങ്ങൾ തിരികെ വരുള്ളൂ… വൈകും…”
“ശരിയമ്മേ…”
അനു റൂമിലേക്ക് നടന്നു…
ക്ഷേത്രത്തിൽ പോയി വരുമ്പോൾ അവനെ വിളിച്ചുണർത്താം എന്നാണ് അനു വിചാരിച്ചത്…
ഇപ്പോൾ വരുണിനെ വിളിക്കാൻ അവൾക്ക് നല്ല ഭയം ഉണ്ടായിരുന്നു…
“പണ്ടാരുന്നേൽ അമ്മയെ വിളിക്കാമായിരുന്നു… അല്ലെങ്കിൽ തന്നെ എന്നോട് ദേഷ്യപ്പെടുക ഒന്നുമില്ലായിരുന്നു… ഇപ്പോളോ… ഞാൻ തന്നെ എല്ലാത്തിനും കാരണം…” അവൾ സങ്കടത്തോടെ മനസ്സിൽ ഓർത്തു…
റൂമിൽ എത്തിയ അനു വരുണിനെ തട്ടി ഉണർത്താൻ ശ്രമിച്ചു…
“വരുൺ… വരുൺ… എഴുന്നേൽക്ക്…”
അനു ആണ് വിളിക്കുന്നത് എന്ന് മനസ്സിലായ വരുൺ, ഉറക്കം പോയ ഇർഷയോടെ പതിയെ എഴുന്നേറ്റ് അവളെ വഴക്ക് പറയാൻ നാവ് വായിലേക്ക് ഇട്ട്, കണ്ണ് തുറന്നതും, അനുവിനെ കണ്ട് ഒരു നിമിഷം സ്തംഭിച്ച് നിന്ന് പോയി…
Life bro, inn varunnath climax alle?
Yaaa
സോറി ടു say… Today I will not be able to finish… I will update the nexr part tommorrow ❤️
Oky..❣️
❤️❤️
????
Inn undaavile
ഇന്ന് ഉണ്ടാവും… എഡിറ്റിംഗ് കഴിഞ്ഞു… Upload cheythal mathi?
Ippo varumo?
എന്നാൽ അങ്ങോട്ട് അപ്‌ലോഡ് ചെയ്യ് ഷാജിയേട്ടാ ?
photo set akkanam
വരട്ടെ
Upload karo bhaii .., waiting ???
Pettann postadey
Ennu varooo nn arinjal kathirikkamayirunnu❣️❣️
❤️❤️
Nokanda varoola