LOVE ACTION DRAMA- 15 (Jeevan) 1235

അനു മുഖം അല്പം ഉയർത്തി അവനെ ഒന്ന് നോക്കി അലമാരയുടെ അടുത്തേക്ക് നടന്നു കൊണ്ട് പറഞ്ഞു-

 

“ഇടാൻ എടുത്ത നൈറ്റി വെള്ളത്തിൽ വീണ് നനഞ്ഞു… “

 

വരുൺ അവളെ നോക്കാതിരിക്കാൻ പരമാവധി ശ്രമിച്ചു കൊണ്ടിരുന്നു…

 

അനു അലമാരയുടെ ഡോർ തുറന്ന് കുനിഞ്ഞു ഏറ്റവും  തഴയുള്ള റാക്കിൽ ഡ്രെസ്സിനായി പരതികൊണ്ടിരുന്നു…

 

അവൾ കുനിഞ്ഞു നിന്നത് വരുണിന്റെ മുന്നിലും…

 

എത്ര നോക്കാതെ ഇരിക്കാൻ ശ്രമിച്ചിട്ടും അവൻ അവളെ തന്നെ നോക്കി നിന്ന് പോയി…

 

കുനിഞ്ഞു നിന്നപ്പോൾ അവളുടെ വിടർന്ന അരക്കെട്ടും നഗ്നമായ  സുവർണ്ണ നിറത്തിലുള്ള അവളുടെ തുടകളും,  അവളുടെ നിറത്തിന് സമമായ ചെറിയ സ്വർണ പാതസ്വരങ്ങൾ കിടക്കുന്ന കാലുകളും അവനെ കോരിത്തരിപ്പിച്ചു…

 

കുറച്ച് സമയം അവിടെ തപ്പി വേണ്ടത് കിട്ടിയില്ല എന്നത് പോലെ അനു കപ്പ്ബോർഡിലും താഴത്തെ റാക്കിൽ തിരച്ചിൽ തുടങ്ങി…

 

അപ്പോൾ അവൾ വരുണിന് നേരെയായി ആയിരുന്നു കുനിഞ്ഞു നിന്നിരുന്നത്…

 

ടവലിൽ പൊതിഞ്ഞ അനുവിന്റെ താമരമൊട്ടുകൾ അവന്റെ മുന്നിൽ അനാവൃതമായി…

 

കണ്ണ് തള്ളിപ്പോയിരുന്നു അവന്റെ… വരുണിന്റെയുള്ളിൽ വികാരത്തിന്റെ വേലിയേറ്റം തന്നെ സൃഷ്ടിക്കപ്പെട്ടു…

 

അനു ഒന്നും അറിയാത്ത പോലെ അവനെ നോക്കാതെ ഡ്രെസ്സ് എടുത്ത് ബാത്‌റൂമിലേക്ക് കയറി…

 

കതക് അടക്കാൻ തുടങ്ങിയപ്പോൾ അവൾ ഒളിക്കണ്ണിട്ട് കതകിന്റെ ഇടയിലൂടെ ഒരുവട്ടം അവനെ നോക്കി…

 

പ്രതിമ പോലെ അനക്കമില്ലാതെ വരുൺ കിടക്കുന്നത് ആണ് അവൾ കണ്ടത്…

 

അത് കണ്ട് നാക്ക് കടിച്ചു കൊണ്ട് അവൾ കതകടച്ചു ചാരി നിന്ന് ചിരിച്ചു…

 

മനസ്സിൽ ഒരുപാട് സന്തോഷത്തോടെയും ഒരല്പം നാണത്തോടെയും തന്റെ കണ്ണാടിയിലെ പ്രതിബിംബത്തിൽ നോക്കി അവൾ കുസൃതി നിറഞ്ഞ പുഞ്ചിരി തൂകി പറഞ്ഞു –

 

“ച്ചി… പോടീ… കള്ളി… എന്തൊക്കെയാ കാട്ടിക്കൂട്ടിയത്… “

 

അനു ഒരു സ്ലീവ്ലെസ്സ് നൈറ്റി എടുത്തിട്ട് പുറത്തേക് ഇറങ്ങി…

 

വരുൺ അപ്പോളും അനക്കം ഇല്ലാതെ കിടക്കുന്നുണ്ടായിരുന്നു…

 

അനു താഴെ വിരിച്ച്, അവനെ തന്നെ നോക്കി കിടന്നു…

 

കുറച്ച് കഴിഞ്ഞ് വരുൺ ചരിഞ്ഞു കിടന്ന് അവളെ ഒന്ന് നോക്കി… അവൾ അവനെയാണ് നോക്കുന്നത് എന്ന് മനസ്സിലാക്കിയതും നോട്ടം മാറ്റി നേരെ കിടന്നു…

 

അനുവിന്റെ മനസ്സിലേക്ക് അവളെ കണ്ടപ്പോൾ വരുണിന് ഇന്നുണ്ടായ ഓരോ ഭാവവും അവന്റെ നോട്ടവുമൊക്കെ ഓടിയെത്തി…

 

അങ്ങനെ ആലോചിച്ചും സ്വപ്നം കണ്ടും കിടന്ന് എപ്പോളോ അവൾ ഉറങ്ങി…

 

പിറ്റേന്ന് രാവിലെ തന്നെ അവൾ എഴുന്നേറ്റ് ഫ്രഷ് ആയി അമ്മയെ സഹായിക്കാൻ അടുക്കളയിൽ വന്നു…

 

അടുക്കള ജോലി ഒതുക്കി റൂമിൽ വന്നപ്പോൾ വരുൺ കുളിക്കാൻ പോയിരുന്നു…

 

അവൻ കുളിച്ചിട്ട് ഇറങ്ങുമ്പോൾ ഒന്നുടെ ഞെട്ടിക്കാൻ അവൾ തീരുമാനിച്ചു…

 

അനു വേഗം കതക് ലോക്ക് ചെയ്ത് നൈറ്റി മാറി ഒരു നീല അടിപ്പാവാടയും ഇളം നീല ബ്ലൗസും എടുത്തിട്ട് അതിന്റെ മാച്ചിങ് ആയുള്ള ഇളം നീലയിൽ കടും നീല പുള്ളിയുള്ള സാരി എടുത്ത് അടുത്ത് വച്ച് അവൻ കുളിച്ചിട്ട് ഇറങ്ങുന്നതിനായി കാത്തിരുന്നു…

266 Comments

  1. Life bro, inn varunnath climax alle?

  2. സോറി ടു say… Today I will not be able to finish… I will update the nexr part tommorrow ❤️

    1. Oky..❣️

      ❤️❤️

      1. ഇന്ന് ഉണ്ടാവും… എഡിറ്റിംഗ് കഴിഞ്ഞു… Upload cheythal mathi?

        1. Ippo varumo?

        2. എന്നാൽ അങ്ങോട്ട് അപ്‌ലോഡ് ചെയ്യ് ഷാജിയേട്ടാ ?

          1. photo set akkanam

        3. വരട്ടെ

        4. Upload karo bhaii .., waiting ???

    2. Pettann postadey

  3. Ennu varooo nn arinjal kathirikkamayirunnu❣️❣️

    ❤️❤️

    1. Nokanda varoola

Comments are closed.